Jump to ratings and reviews
Rate this book

ആൾക്കൂട്ടം | Aalkkoottam

Rate this book
വസ്തുതകളല്ല, വസ്തുതകള്‍ക്ക്‌ നേരെയുള്ള എഴുത്തുകാരന്റെ മനോഭാവമാണ് ആള്‍ക്കൂട്ടത്തിനു അഗാധതാളം നല്‍കുന്നത്.ചരിത്രത്തിന്റെയും അസ്തിത്വവ്യധയുടെയും ലോകത്തിലെ പ്രതിരൂപാത്മകവ്യക്തികള്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ് ഇതിലെ കഥാപ്പാത്രങ്ങള്‍.

520 pages, Paperback

First published March 1, 1970

38 people are currently reading
641 people want to read

About the author

Anand

126 books144 followers
P. Sachidanandan (born 1936), who uses the pseudonym Anand is an Indian writer.
Anand writes primarily in Malayalam. He is one of the noted living intellectuals in India. His works are noted for their philosophical flavor, historical context and their humanism. Veedum Thadavum and Jaivamanushyan won the Kerala Sahithya Academy Award. Marubhoomikal Undakunnathu won the Vayalar Award. He did not accept the Yashpal Award for Aalkkootam and the Kerala Sahitya Akademi Award for Abhayarthikal.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
153 (43%)
4 stars
123 (34%)
3 stars
57 (16%)
2 stars
15 (4%)
1 star
4 (1%)
Displaying 1 - 24 of 24 reviews
Profile Image for Arun Divakar.
830 reviews422 followers
February 2, 2013
The worst kind of loneliness you feel is the one you feel in a crowd says an author. I have very often gone back to thinking about this line at various occasions finding it to be true when my thoughts are well and truly dislocated from my physical self. All around you is a buzzing mass of humanity which is conversing,laughing, loving and hating and you feel an outsider to all this. The mind wanders through long corridors where light plays with shadows and your eyes strain to catch a familiar movement in those labyrinths. While this is interesting as a mental diversion at the time of occurrence, it makes me slightly disturbed when I think back to it now. Aalkoottam gave me the same feeling through its pages, it made me revisit some of those occurrences in rather elaborate detail.

Quite a little while ago in a book about one of the most celebrated editors in Malayalam literature, I came across the fact that in 1970 when this book was finished the author found it extremely difficult to get this published. Now that I have read the book, I can guess why. In a time when story telling with novels was an extremely orthodox affair, Anand came out with this book that was against such conventions. There are no flashy characters, no story, no start-mid-end structure that are the elements that build a scaffolding for a story. Aalkoottam (meaning : The Crowd) is about opinions and expressions of thought. They flow from the author to you while the characters are mute spectators to this occurrence. I found myself struggling to stay afloat in this onrush of observations and opinions. There are characters who represent the huge mass of humanity in the town of Bombay in the 1960's. They are some of them totally devoid of any ambition and are completely and utterly wrung out. Others run the rat race of life and fall down to be crushed under the foot of others behind them. Yet others who stare with utter perplexity at life around them. They all form a microcosm of the crowd that form such mega cities. Poverty and unemployment walk among them as demons who bare their fangs and waiting to suck the life blood out of these men and women. One of the most stunning observations in the novel is when Anand says that the face of a long unemployed (yet educated) and impoverished man as one that resembles Dracula. The frighteningly pale countenance that resembles skin wrapped over a skull and a kind of mad hunger in eyes that stare out at the world from deep pits in the face !

Most of these characters had two very interesting character traits. One was that they are free of ambitions or aims. They are either born so or life beats all this out of them. The world in this book is not one where you can go searching for hope. You will not find hope in a hovel or in a penthouse suite for hope had sprouted wings and flown away a long time ago to some distant land. Some of the characters are fortunate enough to find an equally desperate partner to share the load with and they heave a sigh of temporary relief. The others are like the ants that fall under our shoes to be brutally eradicated without even a soul knowing about their wretched existence. Secondly, most of the male characters shy away from physical relationships. They either totally abstain from sex or walk away from it when the mood is right. In their totally oppressive and frighteningly spartan lives, even sex is the lash of a whip for them.

All these made Aalkoottam a very powerful,compelling and disturbing read for me. One of the best from Malayalam literature that I have been through. It is also quite ironical that almost five years ago I had totally given up on Anand's books for lack of comprehension and now I go in search of his works like a man obsessed.

Pretty much all about this novel can be summed up in these lines : For we still want light and shade, not color, nothing but light and shade and all the rest is literature.
Profile Image for Nandakishore Mridula.
1,348 reviews2,697 followers
January 29, 2021
ആനന്ദ് എഴുതിയ "ആൾക്കൂട്ടം" ഒരു 'ആശയങ്ങളുടെ ആഖ്യായിക' (Novel of Ideas) ആണ്. അതായത്, കഥ പറയുന്നതിനോടൊപ്പം അത് ഒരു തത്ത്വശാസ്ത്ര വിശകലനം കൂടി നടത്തുന്നു. എല്ലാ നോവലിസ്റ്റുകൾക്കും അവരുടേതായ രാഷട്രീയവും തത്ത്വചിന്തകളും ഉണ്ടെന്നത് സത്യം. എന്നാൽ ഒരു സാധാരണ നോവലിൽ അവ പലപ്പോഴും ഉപരിതലത്തിനു താഴെയാവും; അവയെ തപ്പിയെടുക്കേണ്ടത് അനുവാചകൻ്റെ കടമയും. എന്നാൽ ഇത്തരം നോവലുകളിൽ കഥാപാത്രങ്ങൾ രംഗത്തു വന്ന്, നോവലിസ്റ്റിൻ്റെ ജിഹ്വകളായി മാറി, ഒരു ക്ലാസ് മുറി പ്രസംഗം പോലെ അഭിപ്രായങ്ങൾ വിളമ്പുന്നതു കാണാം. അതുകൊണ്ടു തന്നെ ഒരു novel of ideas വായിച്ചു തീർക്കാൻ സമയവും ക്ഷമയും അത്യന്താപേക്ഷിതമാണ്. "ആൾക്കൂട്ട"വും അതിൽ നിന്നും വ്യത്യസ്തമല്ല.

1957 മുതൽ 62 വരെയുള്ള കാലഘട്ടത്തിൽ ബോംബെ എന്ന മഹാനഗരത്തിൽ ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന ആറു മനുഷ്യജീവികളാണ് ഈ കഥയുടെ കേന്ദ്രം. വിപ്ലവകാരിയായ ജോസഫ്; ഹ്യുമനിസ്റ്റായ സുനിൽ; പ്രത്യകിച്ചു പ്രത്യയശാസ്ത്രമൊന്നുമില്ലാത്ത അസ്തിത്വവാദിയായ പ്രേം; തൻകാര്യം മാത്രം മുന്നിൽക്കണ്ടു നീങ്ങുന്ന സുന്ദർ; നിലനില്പെന്ന വെല്ലുവിളി മാത്രം മുന്നിലുള്ള രാധ; കാറ്റത്തിട്ട പഞ്ഞിപോലെ വിധിയുടെ കൂടെ ഒഴുകുന്ന ലളിത. ഇവരെക്കൂടാതെ ഇവരുടെ ജീവിതത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കടന്നു വരുന്ന മറ്റുള്ളവരും പരാമർശിതരാവുന്നുണ്ട്.

ഒരു റിപ്പബ്ലിക്കായി 1950 ൽ സ്വയം പ്രഖ്യാപിച്ച ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായി പിറവിയെടുക്കുന്നതിൻ്റെ പേറ്റുനോവ്, ബോംബെ മഹാനഗരം എന്ന രൂപകത്തിലൂടെ ഭംഗിയായി വരച്ചിട്ടിരിക്കുന്നു ഗ്രന്ഥകാരൻ. സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തുള്ള ഉന്നതാദർശങ്ങൾ എങ്ങനെ പ്രായോഗിക രാഷ്ട്രീയത്തിൻ്റെ ബലിത്തറയിൽ കുരുതി കഴിക്കപ്പെടുന്നു എന്ന് കൃത്യമായി കാണിച്ചിരിക്കുന്നു. ഇന്നു നമ്മുടെ ജനാധിപത്യത്തെ വിഴുങ്ങാൻ വായ പിളർന്നു നിൽക്കുന്ന തീവ്രദേശീയതയുടെ വേരുകൾ 1970 ൽ പ്രസിദ്ധീകരിച്ച ഈ നോവലിൽ കാണാമെന്നതു കൗതുകകരമാണ്.
Profile Image for Jaseena AL.
213 reviews202 followers
July 8, 2015
One of the best books I've ever read.I remember reading it when I was 13 and how the 13 year old me found it boring in the beginning but since it was the only book I have loaned from the library I decided to stick up with it & I'm glad I did.

The novel analyses the miseries of young people living in one of the most populated city of India,Mumbai,surrounded by a group of autocrats.These young people have to crush their dreams inorder to support their family.In between all their troubles they find time to write this handwritten magazine to help build a better India.

Surprising that he didn't accept the Yashpal Award for Aalkkootam.It's one of those books I wish they would translate into English.Through His powerful writing style he successfully delivers the message he has for young people.My favourite Malayalam book of all time.Can read this a million times!!
Profile Image for Vijay Prince.
31 reviews9 followers
May 24, 2017
"പുതിയ ഒരു സംസ്കാരം വളരുകയാണ്-
ആൾക്കൂട്ടത്തിന്റെ സംസ്കാരം;
ചുറ്റിലും ഒഴുകുന്ന ജീവിതം"


ആധുനികത എന്ന ജീവിതബോധ്യം മനുഷ്യജീവിതത്തിലുണ്ടാക്കിയ വിഹ്വലതകൾ. ആശങ്കകൾ.
പുതിയതെന്ന് പറയപ്പെടുന്ന, പരിചയപ്പെടുന്തോറും അപരിചിതമായിത്തീരുന്ന ഒരു ജീവിതക്രമത്തിലെ അസ്വാസ്ഥ്യങ്ങൾ.
ആകുലതകൾ.

ജോസഫ്, സുനിൽ, ലളിത, രാധ, സുന്ദർ, പ്രേം - വരണ്ടുണങ്ങിയ കുറേ ജീവിതങ്ങൾ.
ഇല്ലായ്മകളോടും, അവനവന്റെ അസ്തിത്വത്തോടു തന്നെയുമുള്ള കലാപം.
സ്വാതന്ത്യാനന്തരം ബോംബെ നഗരത്തിലെ ആൾക്കൂട്ടജീവിതങ്ങളെ വരച്ചിടുകയാണ് ആനന്ദ്.

ഒരുപക്ഷെ, ആധുനികതയുടെ സങ്കർഷങ്ങളെ ഏറ്റവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന മലയാളനോവൽ.
Profile Image for Ravi Mannanikkad.
16 reviews102 followers
March 20, 2014
മനുഷ്യ മനസ്സിന്‍റെ ചിന്തകള്‍, ജീവിതത്തിന്‍റെ യാഥാര്‍ത്യങ്ങള്‍ , ആള്‍കൂട്ടത്തിലെ ഒറ്റപ്പെടല്‍ , ഒരു നഗരജീവിതത്തിന്റെ ഉള്‍വളിവുകള്‍, അങ്ങനെ പറഞ്ഞാല്‍ തീരാത്ത, ചിന്തിച്ചാല്‍ കഴിയാത്ത ഉള്‍ക്കൊള്ളാനാവത അര്‍ഥ തലങ്ങളുടെ വാക്ക് രൂപങ്ങളാണ് ഈ നോവല്‍ . ഇതിലെ ഓരോ ഖണ്ഡികകളും നമ്മെ ഇരുത്തി ചിന്തിപ്പിക്കും, വേണമെങ്കില്‍ ഒരു ഉപന്യാസം എഴുതാനുള്ള ആഴവും അവയ്ക്കുണ്ടാവും എന്ന്‍ തോന്നാറുണ്ട് !!
Profile Image for Unais Theyyala.
21 reviews3 followers
March 18, 2025
ആൾക്കൂട്ടക്കൊലപാതകങ്ങളും ആ‍ൾക്കൂട്ടവിചാരണയും പലവുരു കേട്ടിട്ടുണ്ടെങ്കിലും ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെക്കുറിച്ച് ആനന്ദിലൂടെയാണ് അറിയുന്നത്. സ്വാതന്ത്യം, അടിമത്തം, സോഷ്യലിസം, ജനാധിപത്യം, ഏതാന്തത തുടങ്ങി ഒട്ടനവധി ആശയങ്ങളെ അത്യാകർഷകമായ രീതിയിൽ കഥാരൂപത്തിൽ പറഞ്ഞുവെക്കുന്ന പുസ്തകമാണ് ആൾക്കൂട്ടം.
ആൾക്കൂട്ടം ചടുലമായ നീക്കത്തിന്റെയും, നിശ്ചലമായ നിർവ്വികാരതയുടെയും അതിലുപരി ദാരിദ്രത്തിന്റെ ജനസഞ്ചയമായും രൂപാന്തരം പ്രാപിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും ആ ആൾക്കൂട്ടത്തിൽ അലിഞ്ഞില്ലാതാവുന്നു. തേടിപ്പിടിക്കാൻ കഴിയാത്ത സ്വാതന്ത്യം തേടി അവരും ആൾക്കൂട്ടമായിത്തീരുന്നു. വ്യർത്ഥമായ ജീവിത ലക്ഷ്യം തേടി പല ജന്മങ്ങൾ പല ജോലികളിൽ മുഴുകി ജീവിതം പാഴാക്കുന്നു.
ആൾക്കൂട്ടം നിശ്ചലതയുടെ നിർവ്വികാര��യുടെ പട്ടിണിയുടെ കേന്ദ്ര ബിന്ദുവായി പരിണമിക്കുന്നു.

ചരിത്രസംഭവങ്ങളെ ആധാരപ്പെടുത്തിയും പൂർണ്ണമായും സാങ്കൽപിക കഥാലോകം സൃഷ്ടിച്ചും നോവലെഴുതുന്നതിൽ നിന്നും വിഭിന്നമായി ആശയ ലോകങ്ങൾ കൊണ്ട് ഒരു നോവൽ സാധ്യമാണെന്ന് ആനന്ദ് തെളിയിച്ചിരിക്കുന്നു.
1 review1 follower
September 12, 2016
ഈ അടുത്ത കാലത്ത് വായിച്ച നല്ല പുസ്തകങ്ങള്‍ ഏതാണെന്ന് ചോദിച്ചു ആരോ ഒരു പോസ്റ്റ്‌ ഏകദേശം ഒരു മാസം മുന്‍പ് ഫേസ്‌ബുക്കില്‍ പുസ്തകമേള എന്നാ ഗ്രൂപ്പില്‍ ഇടുകയും അതിന്റെ കമന്റുകളില്‍ ഒന്ന് രണ്ടു പേര്‍ ആനന്ദിന്റെ ആള്‍കൂട്ട'ത്തെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തിരുന്നു. ഗോവര്‍ധന്റെ യാത്രകള്‍, അപഹരിക്കപ്പെട്ട ദൈവങ്ങള്‍, വിഭജനങ്ങള്‍ തുടങ്ങി ആനന്ദിന്റെ ബാക്കി എല്ലാ പുസ്തകങ്ങളും മൂന്നു കൊല്ലങ്ങള്‍ക്ക് മുന്‍പേ വായിച്ചിരുന്നെങ്കിലും ആള്‍കൂട്ടം മാത്രം എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റിയിരുന്നില്ല . അന്ന് എന്തുകൊണ്ടോ ആ ബുക്ക്‌ എനിക്ക് ദഹിച്ചില്ല. ആ നല്ല സുഹൃത്തിന്റെ പോസ്റ്റ്‌ എന്നെ വീണ്ടും ആള്‍കൂട്ടം വായിക്കാന്‍ പ്രേരിപ്പിച്ചു.

ഇന്ന് ഞാന്‍ ആള്‍കൂട്ടം വായിച്ചു തീര്‍ത്തു. അത് വായിച്ചു കൊണ്ടിരുന്ന മൂന്നാഴ്ച്ചകളില്‍ ഞാന്‍ എന്നെയും ഞാന്‍ നിത്യമായി കാണാറുള്ള പലരെയും ആ നോവലില്‍ കണ്ടു. അവരാരും ആ നോവലിലെ കഥാപാത്രങ്ങള്‍ നേരിടുന്ന പോലെയുള്ള രൂക്ഷമായിട്ടുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരല്ല. മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാത്തവരല്ല . ഒരു യുദ്ധമോ , ജീവിതം സ്തംഭിപ്പിക്കുന്ന ഒരു പണിമുടക്കോ, അടിയന്തരാവസ്തയോ ഒന്നും അവരെ നേരിട്ട് ബാധിക്കുന്നില്ല. ജോസെഫിനെ പോലെയോ പ്രേമിനെ പോലെയോ തെരുവില്‍ ഉറങ്ങേണ്ട അവസ്ഥ വന്നവരല്ല. എന്നാല്‍ എല്ലാവരെയും പോലെ തങ്ങളുടെ അവസ്ഥയില്‍ തൃപ്തിയില്ലാതെ മെച്ചപ്പെട്ട ഒരു (വ്യക്തിപരവും സാമൂഹികവുമായ)പരിതസ്ഥിതിക്ക് വേണ്ടി ആഗ്രഹിക്കുന്നു. എന്തെങ്കിലും ചെയ്യണമെന്നു ആഗ്രഹിക്കുകയും എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയും ചെയ്യുന്നു. ലക്ഷ്യമോ മാര്‍ഗമോ തിരിച്ചറിയാതെ ഉഴറുന്നു. ആത്യന്തികമായ മനസമാധാനം തേടുകയും അത് തങ്ങളില്‍ എവിടെ നിന്ന് വരും എന്നത് അറിയാതിരിക്കുകയും ചെയ്യുന്നു. ഒരു ആള്‍ക്കൂട്ടത്തിരയില്‍ അകപ്പെട്ടു ഏതെങ്കിലും നഗരത്തില്‍ വന്നടിയുന്നു. അവിടത്തെ രീതികള്‍ കണ്ടു പേടിക്കുന്നു . എന്നാല്‍ എന്തിനും ഉപരിയായിട്ടുള്ള വിശപ്പ്‌ ശമിപ്പിക്കാന്‍ ആ രീതികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നു. അങ്ങനെ ആത്യന്തികമായി നഗരം അവരെ വിഴുങ്ങുകയും തന്നിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു.

ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ശ്രീ K P അപ്പന്‍ പറയുന്നത് വസ്തുതകളോടുള്ള എഴുത്തുകാരന്റെ മനോഭാവമാണ് ഈ പുസ്തകത്തിന്‌ അഗാധതാളം നല്‍കുന്നത് എന്നാണു. ഈ വസ്തുതകളും പരിതസ്ഥിതികളും ഏതൊക്കെ രീതികളില്‍ മനുഷ്യനെ രൂപപ്പെടുത്തുന്നു എന്നാണു ഈ പുസ്തകത്തിലൂടെ ആനന്ദ് കാണിക്കുന്നത് . ഓരോ കഥാപാത്രവും വ്യത്യസ്തമായ രീതിയില്‍ പരിതസ്ഥിതിയെ ഉള്‍ക്കൊള്ളുകയും അതിനു വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നു, അതിനോട് പോരാടി വേറൊരു അസ്തിത്വം നേടാന്‍ ആരും തയാറാകുന്നില്ല. എന്തെങ്കിലും ചെയ്യണമെന്നു തീവ്രമായ ആഗ്രഹമുള്ള ജോസെഫിനു ഒന്നും ചെയ്യാനും സാധിക്കുന്നില്ല. മറ്റെല്ലാവരെയും പോലെ അവരും ആശയറ്റു ആള്‍കൂട്ടത്തില്‍ ഇഴുകി ചേരുകയോ, അവസാനം ഒളിച്ചോടുകയോ ചെയ്യുന്നു.

ആനന്ദിന്റെ ബാക്കി പുസ്തകങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ആള്‍കൂട്ടം. വിഭജനങ്ങള്‍ എഴുതിയപ്പോളുള്ള പക്വതയോ കയ്യടക്കമോ ആള്‍ക്കൂട്ട'ത്തിന്റെ ഭാഷയില്‍ കാണാനില്ല. ചിലപ്പോള്‍ ആശയങ്ങള്‍ കാട് കേറുന്നതായും തോന്നി. എന്നാല്‍ ആ ആശയങ്ങള്‍ക്കും ഒരു ഭംഗി ഉണ്ട് എന്ന് പറയാതെ വയ്യ.

മലയാളത്തിലെ ഒരു പാട് നോവലുകള്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ വായിച്ചിട്ടുണ്ടെങ്കിലും സ്വന്തം ചിന്തകളും അനുഭവങ്ങളും കണ്ണാടിയില്‍ കാണുന്നത് പോലെ കാണിച്ചുതരുന്ന ഒരു പുസ്തകം ഇത് വരെ വായിച്ചിരുന്നില്ല. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും മനുഷ്യന്‍ അനുഭവിക്കുന്ന അസ്തിത്വദുഖവും അതിനെ നേരിടുന്ന രീതിയും ഒരു പിടി കഥാപാത്രങ്ങളിലൂടെ ആനന്ദ് കാണിച്ചു തരുന്നത് കൊണ്ട് എല്ലാവര്‍ക്കും ഇതില്‍ ഒരു ആത്മകഥാംശം ഉണ്ടെന്നു തോന്നിയേക്കാം.. അതായിരിക്കാം പലരും തങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട നോവല്‍ ആയി ആള്‍ക്കൂട്ടം തിരഞ്ഞെടുക്കാന്‍ കാരണം. എന്തായാലും ഞാനും അവരുടെ ഒപ്പം ചേരുന്നു. എനിക്കും ഈ നോവല്‍ ഏറ്റവും പ്രിയപെട്ടതാകുന്നു. ഇതുവരെ വായിച്ച നോവലുകളില്‍ ഏറ്റവും പ്രിയപ്പെട്ടത്.
Profile Image for Rakesh K P.
3 reviews
May 10, 2019
ആൾക്കൂട്ടമെന്ന നോവൽ ഇതുവരെയുള്ള വായനയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് നൽകിയത്. ഒരുപക്ഷേ ,നോവൽ വായനയെ ആൾക്കൂട്ടത്തിന് മുൻപും ശേഷവും എന്ന് വർഗ്ഗീകരിക്കാൻ സാധിച്ചതുപോലെ ഒരു തോന്നൽ ഉളവാക്കുന്നു.

രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യം, കഥാപാത്രങ്ങൾ തമ്മിലുള്ള ജൈവികമായ(?) ബന്ധം, വ്യക്തികളിലുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ, ഈ മൂന്ന് ഘടകങ്ങളിൽ നിന്നുടലെടുക്കുന്ന ദാർശനികമായ ചോദ്യങ്ങളും അനുമാനങ്ങളും നാല് സമാന്തരമായ രേഖങ്ങളുടെ തുടർച്ചയായ ഒഴുക്കാണ് ഇതിൽ കഥയുടെ രൂപത്തിൽ നീങ്ങുന്നത്. കഥ തുടക്കത്തിലും ചിലയിടങ്ങളിലും നീങ്ങുന്നത് കഥാകൃത്തിന്റെ വിവരണമെന്ന പോലെയാണെങ്കിലും മറ്റിടങ്ങളിൽ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുമായിട്ടാണ്.

ഏതൊരു വ്യക്‌തിക്കും അവരുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നതും അവരിടപെട്ടു കൊണ്ടിരിക്കുന്ന സമുദായത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും പൂർണമായൊരു ഒളിച്ചോട്ടം സാധ്യമല്ല എന്നും അതേതൊരു വ്യക്തിയെയും എങ്ങനെ ബാധിക്കുന്നുവെന്നും ആൾക്കൂട്ടം കൃത്യമായി കാണിച്ചുതരുന്നുണ്ട്.

നോവലുകൾ, പൊതുവേ തരുന്ന ഒരു soothing effect ഒട്ടുമേ നൽകാത്തതാണ് ഇതിൽ ഏറ്റവും ആകർഷകമായ ഘടകം. വായനക്കാരുടെ സാമൂഹികബോധ്യത്തെ തിരുത്താൻ പ്രേരിപ്പിക്കുന്ന, പുനർവിചിന്തനം നടത്തിക്കുന്ന, അലട്ടുന്ന വായനയാണ് ആൾക്കൂട്ടം. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെല്ലാം ഒരു വലിയ പരിധി വരെ ഫോമൽ ആയതിനാലാവണം ഇതിലെ സംഭാഷണങ്ങങ്ങളെല്ലാം തന്നെ അച്ചടിഭാഷയിലാണ്.

നോവലിൽ പറയുന്നതുപോലെ, ഏറ്റവും ഭീതിതമായ ഒറ്റപ്പെടൽ ആരുമില്ലാതാകുമ്പോഴല്ല. മറിച്ച് , മനുഷ്യർ തിങ്ങിനിറഞ്ഞ ഒരിടത്ത് തനിയ്ക്കായി ആരുമില്ലാതെയാകുമ്പോൾ തോന്നുന്ന നിസ്സഹായവസ്ഥയാണത്.
Profile Image for Anejana.C.
88 reviews
March 20, 2018
The book offered a despotic glimpse of life at Mumbai of a hand-few..but more than that through them, Anand offered a deeper insight of life in general; of perspectives - individual and of a crowd evolving and disintegrating.
With no dramatic overturn of events or thrilling adventures to tone up the pages, in seemingly dull but totally honest narrative Anand takes you through the life of not one but many similar unfortunate millions..profoundly honest and sad in its caricature!!
Profile Image for Pradeep VK.
22 reviews3 followers
August 29, 2020
🔺"ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന ഒരു പഴം നേടുവാൻ മരത്തിന്റെ താഴെയിരുന്ന് പ്രാർത്ഥിക്കുന്നതിന് പകരം പ്രാകൃത മനുഷ്യൻ വേറൊരു ചില്ല ഒടിച്ച് അതിനെ എറിഞ്ഞ് വീഴ്ത്തുവാൻ തുനിഞ്ഞപ്പോഴാണ് മനുഷ്യസംസ്കാരവും പുരോഗതിയും ഉടലെടുത്തത്. യുക്തിപരമായി ചിന്തിക്കാനുള്ള മനുഷ്യന്റെ പ്രാകൃതമായ ആ കഴിവ് പുറത്ത് കൊണ്ട് വരുവാൻ കഴിഞ്ഞില്ലെങ്കിൽ നൂറ്റാണ്ടുകളുടെ ആലസ്യം മൂലം അർത്ഥനിദ്രാവസ്ഥയിൽപ്പെട്ട ഇവിടത്തെ ജിവിതം വെറും ജീവിതാഭാസം മാത്രമായി തുടർന്നുപോകും. ഇന്ന് നമ്മുടെ സമുദായത്തിലെ മിക്ക അഭ്യസ്തവിദ്യരും തങ്ങളുടെ വിജ്ഞാനം മുഴുവൻ വിലയും കൊടുക്കാതെയാണ് വാങ്ങിയെടുക്കുന്നതെന്ന് തോന്നുന്നു. അവർക്ക് നഷ്ടപ്പെട്ടത�� ദൈവമല്ല മനുഷ്യനാണ്. മനുഷ്യത്വത്തിന്റെ കാതലായ യുക്തിബോധം"🔻

📖 ആൾക്കൂട്ടം ( ആനന്ദ് )
നോവൽ / ഡിസി ബുക്ക്സ് / 520 Pages / Rs.525/-

▪️ആനന്ദിന്റെ ആൾക്കൂട്ടത്തിന്റെ വായനാനുഭവം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം 520 പേജുകളുള്ള ഈ ബൃഹത്തായ നോവൽ രണ്ട് ആഴ്ച കൊണ്ട് വായിച്ച് തീർത്തപ്പോൾ പല തരത്തിലുള്ള വൃക്ഷശിഖരങ്ങൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ഒരു കൊടുങ്കാടിനുള്ളിൽ കുടുങ്ങിയ ഒരവസ്ഥയാണ് ഞാൻ അനുഭവിക്കുന്നത്. അവയിൽ ഏത് ശിഖരത്തിൽ പിടി മുറുക്കണം എന്ന് അറിയാത്ത ഒരവസ്ഥ. എന്തായാലും ഒന്നുറപ്പാണ്. ഈ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അടുത്ത കാലത്തൊന്നും പുറത്ത് കടക്കാൻ എനിക്കാവില്ല എന്നത്.

▪️അനന്തതയിലേക്ക് ഒന്ന് കൂടി ചേർന്നാൽ ഉണ്ടാകുന്നത് അനന്തത തന്നെയാണ്. ആൾക്കൂട്ടത്തിലേക്ക് എത്ര പേർ കൂടി ചേർന്നാലും ഉണ്ടാകുന്നത് ആൾക്കൂട്ടം തന്നെയാണ്. താഴ്‌വരകളും മരുഭൂമികളും താണ്ടിയെത്തുന്ന തീവണ്ടികൾ ബഹിഷ്കരിക്കുന്ന അസംഖ്യം മനുഷ്യരെ അവരുടെ പേരും മേൽവിലാസവും മായ്ച്ച് തന്റെ വലയത്തിലും ലയത്തിലും അടക്കുന്ന മുഖമില്ലാത്ത ആൾക്കൂട്ടത്തിലേക്കാണ് ആനന്ദ് നമ്മെയും വലിച്ചെത്തിക്കുന്നത്. ആൾക്കൂട്ടത്തിന്റെ അനന്തതയിൽ നിന്ന് തങ്ങളുടേയും മറ്റുളവരുടെയും മുഖങ്ങൾ തേടിയലയുന്ന കുറെ മനുഷ്യർക്കിടയിലേക്ക് നാമറിയാതെ നമ്മളും അലിഞ്ഞ് ചേരുന്നു.

▪️ജോലിയിയന്വേഷിച്ച് ഇറങ്ങുന്നവരെല്ലാം അവസാനം പല വഴികളിൽ കൂടി ബോംബയിൽ അവസാനിക്കുന്ന അറുപതുകളിലെ കാലഘട്ടമാണ് ഈ നോവൽ പറയുന്നത്. അക്കൂട്ടത്തിൽപ്പെട്ടവരാണ് ജോസഫും സുനിലും സുന്ദറും പ്രേമും ഘോർപഡെയും അരുണാചലവും രാമസ്വാമിയും എല്ലാം . ഇവരെല്ലാം വന്ന് ചേക്കേറുന്നതാവട്ടെ രാത്രിയിൽ മൂട്ടകൾ കടിച്ച് പൊക്കിക്കൊണ്ട് പോകുന്ന ബോറിബന്തറിലെ പുരാതനമായ ലോഡ്ജിലെ കട്ടിലുകളിലും. അവരോടൊപ്പം പ്രതീക്ഷകളുടെ ഭാരങ്ങളുമായി പല കുടുംബങ്ങളിൽ നിന്നെത്തിയ ലളിതയെയും രാധയെയും കവിതയെയും ഗോപാലിനെയും പോലുള്ളവരും ചേരുന്നു. അവർ ഓരോരുത്തരുടെയും ജീവിത വീക്ഷണങ്ങളിലെ സമാനതകളും വ്യത്യസ്തതകളും നോവലിസ്റ്റ് പഠനവിഷയമാക്കുന്നു.

▪️വളരെ ഭംഗിയായ രീതിയിൽ പാർട്ടികൾക്ക് അതീതമായ രാഷ്ട്രീയം പറയുന്ന നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത ആരുടെയും പക്ഷം പിടിക്കുന്നില്ല എന്നത് തന്നെയാണ്. ശക്തമായ ഭാഷയിലുള്ള വിമർശനങ്ങളുടെ കൂരമ്പുകൾ ധാരാളം നോവൽ തൊടുത്തുവിടുന്നുമുണ്ട്. പക്ഷേ അവ മനസ്സിലാക്കണമെങ്കിൽ വായനക്കാരും ആനന്ദിന്റെ ഭൂമികയിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് മാത്രം. കാരണം അത്ര എളുപ്പത്തിൽ വഴങ്ങുന്നതല്ല ആനന്ദിന്റെ നോവൽ ഭാഷ. ഒരു ചെറുകഥ പോലും അതുവരെ തന്റേതായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു വ്യക്തിയാണ് 1970 ൽ ഇങ്ങനെ ഒരു നോവൽ എഴുതിയിരിക്കുന്നതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.

▪️ആൾക്കൂട്ടം വാങ്ങുകയും അത് വായിച്ച് പൂർത്തിയാക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്ത നിരവധി പേരുണ്ട്. അവർക്കിടയിൽ പെടാതെ അത് പൂർത്തീകരിക്കാൻ സാധിച്ചതിൽ എനിക്ക് സംതൃപ്തി ഉണ്ട്. പക്ഷേ ചില മുഖങ്ങളൊക്കെ പരിചയപ്പെട്ടതല്ലാതെ ആൾക്കൂട്ടത്തിനെ പൂർണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന് സമ്മതിക്കുന്നു. അതിന് ഇനിയും നിരവധി വായനകൾ ആവശ്യമായി വരും. പലപ്പോഴും നോവലിൽ പലയിടത്തും എന്തൊക്കെയോ പറഞ്ഞ് കാട് കയറുന്ന ഒരവസ്ഥ അനുഭവപ്പെട്ടു. ഏതെങ്കിലും വ്യക്തികളിൽ മാത്രം ഒതൊങ്ങുന്ന ഒരു കഥാപശ്ചാത്തലം ഇല്ലാത്തതിനാൽ ഇടയ്ക്ക് പേജുകൾ വിട്ട് വായിച്ചാലും അത് ആസ്വാദനത്തിന് തടസ്സമാകില്ല.

▪️50 വർഷത്തിനപ്പുറത്തുള്ള ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹികാവസ്ഥ പറയുന്ന നോവലിന്റെ കഥാപരിസരം ഇന്നത്തെ സാഹചര്യത്തിലും വളരെ ശ്രദ്ദേയമാണെന്നതാണ് ആൾക്കൂട്ടത്തെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യാ ചൈന അതിർത്തിയിലെ സംഘർഷങ്ങളും ഗോവ പിടിച്ചെടുക്കലും അടക്കം ആ കാലഘട്ടത്തിലെ നിരവധി ചരിത്ര സംഭവങ്ങളും നോവലിൽ കടന്ന് വരുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങളായി പലരും വാനോളം പുകഴ്ത്തുന്ന പല സംഭവങ്ങളെയും മറ്റൊരു കണ്ണിലൂടെ നോക്കിക്കാണാൻ നോവൽ ശ്രമിച്ചിട്ടുണ്ട്. മലയാളികൾ ആനന്ദിനെ എത്രത്തോളം വായിച്ചിട്ടുണ്ട് എന്ന് പറയാൻ ഞാനാളല്ല. പക്ഷേ നേരമ്പോക്കിനപ്പുറം വായന സീരിയസായി കാണുന്നവർ വായിച്ചിരിക്കേണ്ടതാണ് ഈ ആൾക്കൂട്ടം. ഓരോരുത്തരും അതിനെ വ്യാഖ്യാനിക്കുന്നത് കുരുടൻമാർ ആനയെ വർണിക്കുന്നത് പോലെ ആയിരിക്കും എന്നത് യാഥാർത്ഥ്യവും .


©️ PRADEEP V K
1 review
July 10, 2020
ഏതാണ്ട്‌ 25 വർഷങ്ങൾക്കുശേഷം ആനന്ദിന്റെ"ആൾക്കൂട്ടം" പൂർണ്ണമായി വീണ്ടും വായിച്ചപ്പോൾ.
1976 ൽ ആണ് ഈ കൃതി ആദ്യമായി വായിക്കുന്നത്.പിന്നീട് പലപ്പോഴും പുനർവായന നടത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ പിന്നീട്‌ പ്രസിദ്ധപ്പെടുത്തിയ മിക്കവാറും എല്ലാകൃതികളും വായിക്കാനും കഴിഞ്ഞു.വിശ്വമാനവികതയാണ് അദ്ദേഹത്തിന്റെ ദർശനം,നിസ്സഹായനായ മനുഷ്യന്റെ ആകുലതകളാണ് ആ കൃതികളിലുടനീളം പ്രസരിക്കുന്നത്.
ഇനി ആൾക്കൂട്ടത്തിലേക്ക് വരാം.ബോംബെ നഗരപശ്ചാത്തലത്തിൽ കുറെ കഥാപാത്രങ്ങളെ സൃഷ്‌ടിച്ച്‌ അദ്ദേഹം അവരിലൂടെ സംസാരിക്കുന്നു.മുഖ്യമായും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വർത്തമാനകാല ചരിത്രം വളരെ വിശദമായി ചർച്ചചെയ്യുന്നു ഇവിടെ.നൂറ്റാണ്ടുകളായി വിവിധാധിനിവേശങ്ങളാൽ അടിമകളാക്കപ്പെട്ട ഒരു ജനതയുടെ മുഴവൻ സ്വപ്നസാക്ഷാരമായിരുന്നു ആ സ്വാതന്ത്യം.പക്ഷേ എത്ര പെട്ടന്നാണ് ആ സ്വപ്നങ്ങൾ ചവിട്ടിയരക്കപ്പെട്ടത് എന്ന് വളരെ വിശദമായി അദ്ദേഹം ഇവിടെ ചർച്ചചെയ്യുന്നു.തദ്ദേശീയ നേതാക്കളുടെ സങ്കുചിതവീക്ഷണങ്ങളും,അധികാരക്കൊതിയും സർവ്വവ്യാപിയായ അഴിമതിയുമെല്ലാം ചേർന്ന് സാധാരണക്കാരന്റെ ജീവിതം എത്ര ദുസ്സഹമായി തീരുന്നു എന്നും വളരെ വിശദമായി വിവരിക്കുന്നുണ്ട് അദ്ദേഹം.എല്ലാത്തിലുമുപരിയായി ഭാരതീയന്റെ സർവ്വംസഹത്വത്തിന്റെ അപഹാസ്യമായ ചിത്രവും അദ്ദേഹം വരച്ചിടുന്നു.നിഷ്ക്രിയത്വത്തെ നമ്മുടെ സഹിഷ്‌ണുതയായി വാഴ്ത്തുന്ന നമ്മുടെ നിസ്സഹായത.ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ജീവസന്ധാരണാർഥം ആ മഹാനഗരത്തിലടിഞ്ഞുകൂടിയ ഏതാനും വ്യക്തികളായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം തന്റെ ദർശനങ്ങളെ ഇവിടെ അവതരിപ്പിക്കുന്നത്.മലയാളത്തിന് അതുവരെ ഇങ്ങനെയൊരു കഥനരീതി പരിചിതമായിരുന്നില്ല.സുനിൽ,ജോസഫ്,പ്രേം,സുന്ദർ,രാധ,ലളിത,ഗോപാൽ എന്നിങ്ങനെ പ്രധാനവും അപ്രധാവുമായ അനേകരിലൂടെയാണ് ഭാരതത്തിന്റെ ഒരു നേർച്ചിത്രം തന്മയത്തോടെ അദ്ദേഹം വരച്ചിടുന്നത്.1960 കളിലെ ഇന്ത്യയാണ് പ്രധാനമായും ഇവിടെ വിവക്ഷയെങ്കിലും ഈ 2020 ലും ആ ചർച്ചകൾക്ക് പ്രസക്തി ഒട്ടും നഷ്ടമാകുന്നില്ല എന്നുള്ളതാണ് ഈ കൃതിയുടെ സവിശേഷതയായി എനിക്ക് തോന്നുന്നത്.അന്ധമായ ദേശസ്നേഹമുണർത്തി സാധാരണക്കാരിൽ നിന്നും ഭരണാധികാരികൾ എങ്ങനെയാണ് സ്വയം രക്ഷിക്കുന്നതെന്നും വിശദമായി പ്രതിപാദിക്കുന്നുണ്ടദ്ദേഹം.
തീഷ്ണമാണ് ആ ഭാഷണരീതി.നോവലിന്റെ തുടക്കത്തിൽ തന്നെ ആ ഭാഷയുടെ ചൂട് നമുക്ക് അനുഭവപ്പെടുന്നുണ്ട്."തീവണ്ടി വന്നു നിന്ന് കിതച്ചു,ഗ്രാമങ്ങളെ മുറിച്ചും നഗരങ്ങളെ തുളച്ചുമാണ്"ആ വണ്ടിഓടിയെത്തുന്നത്.ഇങ്ങനെയുള്ള ഭാഷയും തെരഞ്ഞെടുക്കുന്ന വിഷയങ്ങളും എല്ലാംകൂടി നമ്മെ വീണ്ടും വീണ്ടും പിന്തുരുന്നു ഈ കൃതി.വായനക്കാരന് ഒരു പുതുഭാവുകത്വം നൽകും അദ്ദേഹത്തിന്റെ എല്ലാ കൃതികളും.
Profile Image for Rajith K Raju.
4 reviews
June 10, 2021
1950 ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുമ്പോൾ രാജ്യത്തിനു മുതൽക്കൂട്ടായി ഉണ്ടായിരുന്നു എന്നുപറയാൻ ദാരിദ്ര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ആത്മബലം നഷ്ടപ്പെട്ടു വിശപ്പിനെ പൊരുതി തോൽപ്പിക്കാൻ പലായനം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യരെയാണ് സ്വതന്ത്ര ഇന്ത്യ സൃഷ്ടിച്ചത്. കഥ നടക്കുന്നത് ആ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആണ്. ഏതാണ്ട് അമ്പതുകളുടെ അവസാനത്തിലും അറുപതുക്കളുടെ തുടക്കത്തിലും.
തന്റെ പത്തൊമ്പതാം വയസ്സിൽ ഒരു കുടുംബത്തിന്റെ മൊത്തം ഭാരവും ശിരസ്സിലേറ്റി ബോംബെ എന്ന മഹാനഗരത്തിലേക്ക് പറിച്ചുനടപ്പെട്ട വിപ്ലവകാരിയായ ജോസഫ് ൽ നിന്നാണ് ആനന്ദ് 'ആൾക്കൂട്ടം' ആരംഭിക്കുന്നത്. Victoria terminus മുതൽ bombay central വരെയുള്ള ചെറിയ ദൂരം താണ്ടാൻ അഞ്ചു വർഷത്തിന്റെ പച്ചയായ ജീവിതാനുഭവങ്ങൾ വേണ്ടി വന്നു അയാൾക്ക്. നോവൽ ജോസഫ് എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഹ്യൂമണിസ്റ് ആയ സുനിൽ, ലക്ഷ്യങ്ങളോ ആശയങ്ങളോ ഇല്ലാതിരുന്ന പ്രേം, സ്വയം മുന്നേറണം എന്നുമാത്രം ചിന്തിച്ചിരുന്ന സുന്ദർ. നിലനിൽപ്പിനായി പോരാടുന്ന രാധ, ഒരു നദി പോലെ തന്റെ വിധിയിൽ ഒഴുകികൊണ്ടിരിക്കുന്ന ലളിത.. ഇവരെകൂടാതെ ഇവരെ തൊട്ടും തലോടിയും പോകുന്ന അനേകം മനുഷ്യർ ഇവരുടെയെല്ലാം ജീവിത യഥാർത്ഥ്യത്തിലേക്കുള്ള എത്തിനോട്ടം ആണ് നോവൽ.
ബോംബെ നഗരം ഇവരെയെല്ലാം ചേർത്തുനിർത്തിയും അകറ്റിനിർത്തിയും ഓരോ മഴകാലത്തേയും സ്വീകരിച്ചുകൊണ്ടിരുന്നു.
മനുഷ്യ മനസ്സുകളിലെ സംഘർഷങ്ങളെ ഒരൽപ്പം പോലും ഫാൻറ്സിയുടെ മേൻപൊടിച്ചേർക്കത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഓരോ വരിയിലും ആനന്ദ് എന്ന് തോന്നും. എല്ലാറ്റിലും മനുഷ്യനെ അലട്ടുന്നത് അവനു തന്നെ കുറിച്ച് തന്നെയുള്ള ബോധമാണ്. നഗരം ആൾക്കൂട്ടത്താൽ നിറയുമ്പോളും ജോസഫ്, സുനിൽ, രാധ, ലളിത ഇവരെല്ലാവരും ആ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്നു. ആ നഗരം ഇവരുടെ എല്ലാം വിശപ്പടക്കിയോ എന്ന് വായിച്ചു തന്നെ അറിയുക.ജീവിതം ഒരു നേർരേഖയിൽ പോയി കൊണ്ടിരുന്നു.. ഇടയ്ക്ക് എപ്പോളോ ചില പ്രണയങ്ങൾ ഉണ്ടാകുകയും അവ നശിക്കുകയും ചെയ്യുന്നു..
നഗരം ചിലരെ മടുപ്പിച്ചു.. ചിലരെ അടിമയാക്കി.. മറ്റുചിലർ മടുപ്പാണോ അടിമത്വം ആണോ എന്ന് തിരിച്ചറിയാതെ നഗരത്തിൽ ഒഴുകി നടക്കുന്നു.. ആൾക്കൂട്ടത്തിൽ മറയുന്നു..!
ഒറ്റ വരിയില്‍ ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തോടുള്ള വീക്ഷണം,യോജിപ്പ്,വിയോജിപ്പ്..ഇതാണ് ആള്‍ക്കൂട്ടം.
മനുഷ്യമനസ്സുകളിലെ ചിന്തകളെ പറ്റി പറഞ്ഞു പോകുമ്പോളും രാഷ്ട്രീയം,ദേശീയത,തീവ്രദേശീയത,സംസ്‍കാരം എന്നിങ്ങനെ ഒരു മനുഷ്യൻ ഒരായുസ്സ്കാലം കടന്നുപോകുന്ന എല്ലാത്തിനെപ്പറ്റിയും പരിശോധിക്കാൻ ആനന്ദ് ശ്രദ്ധിച്ചിട്ടുണ്ട്.
Profile Image for Anoop Warrier.
37 reviews11 followers
March 14, 2020
Liked the book very much , sometimes it is hard to understand the narration and many times we should re read to understand the ideas being discussed and it may not seem like a novel at all .
So many may have different opinions about the book .But one thing is for sure not read anything like this before in Malayalam Literature (not read too much).
Anand writing style is very different and difficult to digest from other authors .
So if you have some time for reading it slow and digesting it properly this one will surely churn you out.
Must give a try.
16 reviews
May 1, 2025
കഥാപശ്ചാത്തലം : 1958-1963 ലെ ബോബെ നഗരം. ഈ നോവലിലെ കേന്ദ്ര കഥാപാത്രം ശരിക്കും ആൾക്കൂട്ടമാണ്. ബോബെ നഗരത്തിൽ എത്തി ചേർന്ന് 5-6 പേർ. 4-5 വർഷങ്ങളിൽ അവർ പല വഴികളിലൂടെ സഞ്ചരിച്ചു.... പല പദവികളിൽ എത്തി... കഥാപാത്രങ്ങൾ തമ്മിൽ എപ്പോഴും ഭയങ്കരമായ ഫിലോസഫിക്കൽ സംഭാഷണം ഉണ്ട്. അത് നോവലിനെ വല്ലാതെ വലിച്ച് നീട്ടി ....... മുഷിപ്പിച്ചു നോവലിൻ്റെ അവസാനം story becomes interesting. പിന്നെ ഇദ്ദേഹത്തിൻ്റെ language ബാക്കി എഴുത്തുകാരിൽ നിന്ന് വ്യത്യസ്തമാണ്.
Profile Image for Raghesh K.
6 reviews
October 27, 2019
ആനന്ദ് - ഈ കാരണം കൊണ്ടുതന്നെ വായിക്കാനെടുക്കുമ്പോള്‍ പരിഗണ കൊടുകാറുണ്ട്. അത് പൂര്‍ണമായും justify ചെയാറുണ്ട് ഓരോ പുസ്തകവും. ആള്‍ക്കൂട്ടവും വ്യത്യസ്തമല്ല.
Profile Image for Thahir.
5 reviews
Read
April 9, 2020
read it long ago. But still echos in mind the helpless characters from that ruthless city...
95 reviews43 followers
July 21, 2014
Bombay – the city that never sleeps, the city where thousands of men still come in search of their dreams. I first fell in love with this city from the words of someone whom I loved. For him, this city was everything . I used to wonder how just a city, not even hometown, can evoke such emotions in a person. I realized it when I first stepped out of the train in Kurla station all alone in the midst of buzzing autowalas and coolie. There I learned how it feels like to be truly free and gained confidence that I can always find my way even if there is no one to guide me through. There I felt how it feels to be lonely in a crowd and was astonished to find that it doesn’t bother me. There I learned how the same city accommodates the poor and the rich within a few kilometres. There I learned to travel in the middle of the night in the local train without worrying about the prying eyes on my body.
I was living all those moments again with much more intensity while reading Aalkkoottam( the Crowd). This time I observed this city not as a traveller, but as someone who was bound to be in this city because he/she has nowhere else to go. I could relate to everything Anand said in this novel -the unemployment, the expectations and dreams getting shattered, the constant battle against the system and the futility of the ideologies worshipped. I find a part of me getting reflected in each and every character.
One of the best things about Anand’s work is that it makes you think. There is not much of a plot in his stories. But the words of the characters echo in your mind.Like this one "താൻ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ ശ്രമിച്ചിട്ടില്ല . അഭിനയിക്കാതിരിക്കാനുള്ള കഴിവിനെയാണ് താൻ സ്വാതന്ത്ര്യമെന്ന് ധരിച്ചത്. അഭിനയിക്കുന്നവർ അസ്വതന്ത്രരാണ് " .
Profile Image for Manu.
5 reviews23 followers
October 6, 2012
Abhinayikka thirikkal swathandyamaan,cheyyunna joliyil manasillaykayanu vyabhicharam.Samoohathil niraye vyabhicharaman....arinju kondulla abhinayam......Aalkkoottam
Displaying 1 - 24 of 24 reviews

Can't find what you're looking for?

Get help and learn more about the design.