Jump to ratings and reviews
Rate this book

Compartment: Detective Fiction : perumaal series - 4 (Detective Perumaal series)

Rate this book
തിരുവനന്തപുരം നഗരത്തിൽനിന്ന് വൈകുന്നേരത്തീവണ്ടിയിൽ കയറുമ്പോൾ ആ സഹയാത്രികയെ രാജീവ് ശ്രദ്ധിച്ചു. അവളുടെ സൌന്ദര്യത്തിൻെറ അനുപമലാവണ്യം അവനെ ഹഠാദാകർഷിച്ചു. കൊല്ലത്തുവച്ച്, തീവണ്ടിക്കുമുന്നിലാരോ പെട്ടതിനാൽ വൈകിത്തുടങ്ങിയ വണ്ടി എറണാകുളത്തെത്തിയത് പാതിരാവോടടുപ്പിച്ചാണ്. അതിനോടകം പരിചയപ്പെട്ട ആ സഹയാത്രിക, കാർത്തിക, തനിക്കൊരു കൂട്ടുവരാമോ എന്നു രാജീവിനോടു ചോദിച്ചു. അവൻ അത്യാഹ്ലാദപൂർവം അതു നിർവഹിക്കുകയും ചെയ്തു. ലിഫ്റ്റിൽനിന്നു പക്ഷേ, രാജീവിനെ അവൾ യാത്രയയച്ചു. പിറ്റേന്നുരാവിലെ രാജീവ് അറിയുന്നത് കാർത്തികയുടെ അപമൃത്യുവിവരമാണ്. കൊലപാതകക്കുറ്റം എല്ലാ നിലയ്ക്കും രാജീവിൻെറ തലയിലാകുന്നു. ഷിസോഫ്രീനിക്കായ ഒരു രോഗചരിത്രമുള്ള രാജീവ് താൻ തന്നെ സŔ

266 pages, Kindle Edition

Published January 2, 2022

Loading...
Loading...

About the author

Anvar Abdullah

40 books6 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (15%)
4 stars
8 (61%)
3 stars
2 (15%)
2 stars
0 (0%)
1 star
1 (7%)
Displaying 1 of 1 review
Profile Image for Akhil Gopinathan.
142 reviews29 followers
October 26, 2025
അങ്ങനെ പെരുമാൾ സീരീസിലെ എല്ലാം വായിച്ചു കഴിഞ്ഞു. മുൻ വായനകളെ പോലെ ആസ്വദിച്ചില്ലെങ്കിലും മോശം അല്ല എന്നു പറയാം.

രാജീവ് എന്ന ഐടി ജീവനക്കാരനിലൂടെയാണ് കഥയിലേക്ക് പ്രവേശിക്കുന്നത്. അയാൾ യാത്രയിൽ കാർത്തികയെ കാണുന്നു. തുടർന്ന് അവർ സഞ്ചരിക്കുന്ന ട്രെയിനിലെ സഹയാത്രികരും കഥയിൽ ചേരുന്നു. ആ യാത്ര രാജീവിൻ്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റവും അതിലേക്ക് പെരുമാൾ വരുന്നതുമാണ് നോവലിൽ പിന്നീട്. മറ്റു കഥാപാത്രങ്ങളുമായി ഇടപഴകുമ്പോൾ പെരുമാൾ കാണിക്കുന്ന പക്വത എടുത്ത് പറയേണ്ട ഒന്നു തന്നെയാണ്, ഒരു പക്ഷെ മുൻ നോവലുകളിൽ അത്ര തന്നെ കണ്ട പോലെ ഓർക്കുന്നില്ല.

പുസ്തകത്തിൻ്റെ പേരും കഥയും തമ്മിൽ പറയത്തക്ക ബന്ധമൊന്നും ഇല്ലെങ്കിലും വായന വലിയ മടുപ്പുകൾ ഒന്നും ഇല്ലാതെ തന്നെ മുൻപോട്ട് പോകും.
Displaying 1 of 1 review