പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. വര്‍ത്തമാനകാലത്ത് നിന്ന് അവ നമ്മെ തുറിച്ചു നോക്കും. ജോഹന്നസ്ബര്‍ഗില്‍ തുടങ്ങി പീറ്റര്‍ മാരിസ്ബര്‍ഗിലൂടെ നാം കേപ് ടൗണിലെത്തുമ്പോള്‍ 'തെന്നാഫ്രിക്ക' നമ്മെ അത്ഭുതപ്പെടുത്തും. ഈ മണ്ണും മനുഷ്യരും കടന്നു വന്ന അന്ധനീതിയുടെ പിരിയന്‍പുക ഇന്നും ഈ ആകാശത്ത് കാണാം. പുതിയ കാലം തൊടുക്കുന്ന സമകാലീന ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്ക്കുന്ന യുവത്വം. അധികാരത്തിന്റെ നഖമൂര്‍ച്ചയില്‍ സാധാരണ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്