Jump to ratings and reviews
Rate this book

എന്‍മകജെ | Enmakaje

Rate this book
മനുഷ്യന്റെ അന്ധമായ ഇടപെടൽമൂലം ഉണ്ടാകുന്ന പാരിസ്‌ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥ കൂടി. കാസർകോട്ടെ എൻമകജെ എന്ന ഗ്രാമം എൻഡോസൾഫാൻ വിഷത്തിന്‌ ഇരയാകുന്ന കഥ പറയുകയാണ്‌ അംബികാസുതൻ മാങ്ങാട്‌ ഈ നോവലിലൂടെ.നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതി-ജനകീയാരോഗ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം നിര്‍ത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതിക ജാഗ്രതയ്ക്കു വേണ്ടിയുള്ള ഒരു നിലവിളിയാണ് ഈ കൃതി.

196 pages, Paperback

First published August 1, 2009

68 people are currently reading
747 people want to read

About the author

Ambikasuthan Mangad

37 books24 followers
Born in Bara village in Kasargod, Ambikasuthan is PhD in Malayalam. Presently working at the Nehru College, Kasargod.

His notable works include 'Enmakaje', 'Commercial Break', and 'Basheer Bhoomiyude Kavalkkaran'.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
99 (37%)
4 stars
97 (36%)
3 stars
46 (17%)
2 stars
14 (5%)
1 star
8 (3%)
Displaying 1 - 26 of 26 reviews
Profile Image for Sandeep Gopalakrishnan.
26 reviews7 followers
August 1, 2014
മിത്തും യാഥാർത്ഥ്യവും ഇട കലർന്ന ഒരു ആഖ്യാന രീതിയിൽ വളരെ സാമൂഹികവും ആനുകാലിക പ്രസക്തിയും നിറഞ്ഞ ഒരു വിഷയമാണ്‌ എക്ഷുതുകരൻ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുനത് . ജടാധാരി മലയും തെയ്യവും സര്പ്പങ്ങളും നിറഞ്ഞ ആദ്യ പകുതി ഒരു magical realism ഉളവാക്കുന്നു. അത് നമ്മെ കേട്ട് കേൾവികൾ നിറഞ്ഞ ഒരു ലോകത്തേക്ക് കൂടികൊണ്ട് പോകുന്നു.
Profile Image for Deepthi Terenz.
183 reviews61 followers
October 23, 2018
സ്വന്തമാക്കിയിട്ട്‌ കുറെ കാലമായെങ്കിലും വളരെ നന്നായിരിക്കുമെന്ന് അറിയാമെങ്കിലും ഞാനിത്‌ വായിക്കാതെ നീക്കിവെച്ചത്‌, ഇതിലെ വിഷയം സങ്കടകരമായിരിക്കും എന്നറിയാവുന്നത്‌ കൊണ്ടാണ്‌, മനസ്സിനുണ്ടാവുന്ന നീറ്റലുകൾ സഹിക്കാൻ കഴിയുമോയെന്ന സംശയത്തിനാലാണ്‌! പഞ്ചിയോടൊപ്പം ഓരോ വീട്ടിലും ഞാനും പോയത്‌ പോലെ; മതി എന്ന് നീലകണ്‌ഠനെ പോലെ ഞാനും പറഞ്ഞു പോയി. യാഥാർത്ഥ്യവും കാൽപനീകതയും പുരാണവും കൂടിച്ചേർന്ന ആഖ്യാനം. കഥാന്ത്യം പ്രകൃതിയിലേക്ക്‌ തന്നെ മടങ്ങുന്ന മനുഷ്യനെ കാണാം, നിലനിൽപിനായി അത്‌ വേണ്ടി വന്നേക്കും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌ ഈ നോവൽ.
Author 2 books21 followers
March 5, 2021
എൻമകജെ വായിച്ചുതീർന്നത് ഉള്ളുരുക്കങ്ങളോടെ ആണ്. പേര്ശ്രദ്ധേയമായിരുന്നത് കൊണ്ട് കേട്ടകാലത്ത് 'ഇത് മലയാളം തന്നെയോ' എന്ന്തോന്നിയിരുന്നു. എന്നാൽ ഇതിവൃത്തം അറിഞ്ഞപ്പോൾ ഗൗരവമേറിയപരിസ്ഥിതി വിഷയം കൈകാര്യം ചെയ്യുന്ന ഒന്നാണെന്ന് അറിഞ്ഞു. അത്തരം ഒരുകൃതിയിൽ വിരസത ഒഴികെ കാവ്യഭംഗി കണ്ടെത്താൻ സാധ്യത കുറവാണെന്നു തോന്നിയത് കൊണ്ടും ഈവിഷയം കൈകാര്യംചെയ്യുന്ന ഹൃദയഭേദക പത്രവാർത്തകളും മറ്റും കണ്ടത് കൊണ്ടുംപുസ്തകം തേടിപ്പിടിച്ചു വായിക്കണം എന്ന് തോന്നിയതേ ഇല്ല. ഇന്ന് പുസ്തകം വായിച്ചുതീർന്നപ്പോൾ അതെന്റെ തെറ്റായ ധാരണമാത്രമായിരുന്നു എന്ന് ബോധ്യപ്പെട്ടു.കാരണം, ഒരു ജനത അനുഭവിച്ച/ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടേയും രോഗങ്ങളുടേയുംസഹനങ്ങളുടേയുംകഥനത്തിനു ഊടും പാവും നെയ്തിരിക്കുന്നത് ചരിത്രപരവും സാംസ്കാരികവുമായഐതിഹ്യങ്ങളും ഗുപ്താർത്ഥങ്ങളുള്ളസമാന മിത്തുകളും ചേർന്നാണ്. ഒഴുക്കോടെ ഉള്ളവായനാനുഭവം!

സൂക്ഷ്മതയോടെയുള്ള കഥപറച്ചിൽ വഴി മനുഷ്യകുലത്തിനു സ്വാർത്ഥതക്ക് അപ്പുറത്തുണ്ടാകേണ്ട സഹജീവിസ്നേഹം, പ്രകൃതി-പരിസ്ഥിതിസംരക്ഷണത്തിൽ ഉണ്ടാകേണ്ട ജാഗ്രത എന്നിവയുടെ അനിവാര്യതയും അത് ഉണ്ടാകാത്തത്കൊണ്ടുള്ള വിപത്തിന്റെ നേർരേഖയും ശാസ്ത്രത്തിന്റെ പിൻബലത്തോടെ കഥാകൃത്ത് വിവരിച്ചുതരുന്നുണ്ട്. പലതരം ഇടപെടലുകളുടെയും പ്രതികരണങ്ങളുടെയും പരിണിതഫലമായാണല്ലോ ലോകം മുഴുവൻ നിരോധിക്കാനെങ്കിലും ആയത്. എന്നാൽ,മനസ്സ് മരവിച്ചു വേദന തിന്നു 'മരിച്ചു' ജീവിക്കുന്ന അനേകജന്മങ്ങൾ, ആ മനസ്സുകളുടെശാപജ്വാലകളിൽനിന്ന് മനുഷ്യന് രക്ഷയുണ്ടോ? ദുരിതബാധിതർ നമുക്കുനേരെ ചൂണ്ടുന്നത് അഗ്നിസ്ഫുരിക്കുന്ന ഒരേയൊരു സത്യമാണ്:മനുഷ്യസൃഷ്ടികളായ ഇത്തരം അശാന്തികൾക്ക് ഒരു ഉപശാന്തിയും ഇല്ല,മനുഷ്യചെയ്തികളുടെ അനന്തരഫലങ്ങളിൽനിന്ന് ഒരു ഒളിച്ചോട്ടവും ഇല്ല,പ്രകൃതിയിലേക്ക് തിരിച്ചുനടക്കാതെ ഒരു നിലനിൽപ്പും ഇല്ല!

ഉദ്വേഗജനകമായ പല ഘട്ടങ്ങളിലൂടെയും കടന്നുപോകുന്ന എഴുത്തിലൂടെ ആരെയും അസ്വസ്ഥമാക്കുന്ന യാഥാർഥ്യം കല്പനയുമായി കലർത്തി കഥാകാരൻ മനുഷ്യരാശിക്ക് നല്കുന്ന വെളിപാടാണ്എൻമകജെ. ചുറ്റും നടക്കുന്ന സർവ്വവിധത്തിലുള്ള അധിനിവേശങ്ങൾക്കും അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും നേരെ ഇനിയുംകഠോരമായ നിർവികാരത പ്രാപിക്കാതെ ഉണർന്നു പ്രതികരിക്കാൻ ഓർമിപ്പിച്ചുകൊണ്ടുള്ളഒരു നിലവിളി!
Profile Image for Hareesh Kakkanatt.
32 reviews7 followers
December 26, 2021
എന്മകജെ - അംബികാസുതന്‍ മാങ്ങാട്

പതിഞ്ഞ താളത്തില്‍ മഴ പെയ്യുമ്പോള്‍ സുഖാലസ്യത്തില്‍ മുഴുകാനായാണ് ഒരു പുസ്തകമെടുത്ത്‌ വായിക്കാനിരുന്നത്. പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് ഓരോ അദ്ധ്യായങ്ങളും നല്‍കിയ നീറുന്ന വേദനയിലും ശ്വാസമടക്കിപ്പിടിച്ചുകൊണ്ടുമാത്രമാണ് ഈയൊരു നോവല്‍ ഞാന്‍ വായിച്ചു തീര്‍ത്തത്.

ഭയമുളവാക്കുന്ന ഓരോ സന്ദര്‍ഭങ്ങളിലും ഇടയ്ക്കിടെ ഞാന്‍ ചുറ്റിലും കണ്ണോടിക്കുന്നുണ്ടായിരുന്നു. എന്‍റെ വീടും വീട്ടുകാരും ഞങ്ങളുടെ ജീവിതവുമെല്ലാം സുരക്ഷിതമല്ലേ എന്നായിരിക്കാം എന്നിലെ ദുഷിച്ച സ്വാര്‍ത്ഥത അന്നേരം ചിന്തിച്ചിരിക്കുക.
കുത്തക മുതലാളിമാരുടേയും വന്‍കിട കമ്പനികളുടെയും സ്വാര്‍ത്ഥതാല്പ്പര്യങ്ങള്‍ക്ക് സാധാരണ ജനങ്ങളുടെ ജീവനേക്കാള്‍ വില കല്‍പ്പിക്കുന്ന അധികാരത്തിന്റെ നീരാളിപ്പിടുത്തങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ടെന്ന ചിന്ത നമ്മുടെ ഉറക്കം കെടുത്തിയേയ്ക്കാം. അവരുടെ രൂപം ഭീകരമാകണമെന്നില്ല. നമുക്കിടയിലെ ചിരപരിചിതമായ ചിരിച്ച മുഖങ്ങളാകാം. അ‍മ്പതും നൂറും വര്‍ഷങ്ങള്‍ക്കുള്ളില്‍ തലമുറകളുടെ ശേഷിപ്പ് പോലും ബാക്കിവെയ്ക്കാതെ തുടച്ചു നീക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പലതും അവര്‍ വര്‍ഷങ്ങള്‍ക്കു മുന്നേ നടപ്പില്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. നാം സുഖലോലുപതയില്‍ ഉറങ്ങിക്കൊണ്ടേയിരിക്കുന്നു.

കാസര്‍ഗോട്ടെ " എന്മകജെ " എന്ന ഗ്രാമം എന്‍ഡോസള്‍ഫാന്‍ വിഷത്തിനു കീഴടങ്ങിയ ദുരന്തം നോവല്‍ രൂപത്തില്‍ പറയുകയാണ്‌ അംബികാസുതന്‍ മാങ്ങാട്. അവനവനെ ബാധിക്കാത്ത വിഷയങ്ങളില്‍ ഉറക്കം നടിക്കുന്ന നമ്മുടെ സമൂഹത്തിലെ സ്വാര്‍ത്ഥ മനോഭാവങ്ങളെ ഉണര്‍ത്താന്‍ ഉള്ള ഒരു ശ്രമമായിരുന്നു ഈ നോവല്‍.

ഒരു നാടുമുഴുവന്‍ അനുഭവിക്കുന്ന ദുരിതത്തിനെയും അന്നാട്ടിലെ സസ്യജന്തുജാലങ്ങള്‍ തുടങ്ങി മനുഷ്യകുലംവരെ അന്യം നിന്ന് പോയേക്കാമായിരുന്ന ഒരു മഹാവിപത്തിനെ ചെറുക്കാന്‍ ജനകീയ – പാരിസ്ഥിതിക – രാഷ്ട്രീയ കൂട്ടായ്മ്മകള്‍ ഉടലെടുക്കാന്‍ കാരണമായ ചിന്തകള്‍ക്ക് വിത്തുപാവുകയായിരുന്നു പുരാണവും കാല്‍പ്പനികതയും മിത്തും കൂട്ടിക്കലര്‍ത്തി എഴുതിയ ഈ നേര്‍സാക്ഷ്യപ്പെടുത്തല്‍.

എന്മകജെ എന്ന വാക്കിന്‍റെഅര്‍ത്ഥം എട്ടു സംസ്കൃതികളുടെ നാട് എന്നാണ്. എഴിലധികം ഭാഷകള്‍ നിത്യവും ഉപയോഗിക്കുന്ന മലനിരപ്രദേശം. തെയ്യവും മലനിരകളും വലിയ വടവൃക്ഷങ്ങളും പാമ്പ് പുലി തുടങ്ങി ജന്തുജാലങ്ങളും ദൈവമായി കണക്കാക്കപ്പെടുന്ന നാട്. ആകാശം മുട്ടുന്ന മരങ്ങള്‍ തിങ്ങിക്കൂടിനില്‍ക്കുന്ന കാട്ടുപ്രദേശം. കിണറുകള്‍ ഇല്ലാതെ ഭൂമിയ്ക്കടിയിലെ തുരംഗങ്ങളില്‍ക്കൂടി ഓരോ വീട്ടുമുറ്റത്തെയ്ക്കും ഏതുകാലത്തും ജലമെത്തുന്ന ചാലുകളുള്ള നാട്. തുലാം മാസത്തില്‍ ബലിത്തമ്പുരാനെ വരവേല്ക്കുന്ന ഓണം ആഘോഷിക്കുന്ന നാട്.

സംസ്കാര സമ്പന്നതയുടെ ബാഹുല്യംകൊണ്ട് സ്വര്‍ഗ്ഗതുല്യമായിരുന്ന ഈ നാട് എങ്ങനെയാണ് നരക തുല്യമായി മാറിയതെന്നാണ് ഈ നോവല്‍ കാണിച്ചു തരുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ പദ്ധതിപ്രകാരം കാസര്‍ഗോട്ടെ 14 പഞ്ചായത്തുകളില്‍ വിസ്തരിച്ചു കിടക്കുന്ന കശുമാവിന്‍ തോട്ടങ്ങളില്‍ ചില ദുഷ്ടന്മാരുടെ ഒത്താശയോടെ ഹെലികോപ്ടറുകളുടെ സഹായത്തോടെ കീടനാശിനി പ്രയോഗം തുടങ്ങി��തോടെയാണ് ദുരന്തങ്ങള്‍ ആരംഭിച്ചത്.

കുളങ്ങളും തോടുകളും വിഷലിപ്തമായി. മരങ്ങളുംചെടികളും പുതുനാമ്പുകള്‍ നല്കാതായി. മണ്ണിര, ചിത്രശലഭം, പുല്‍ച്ചാടി, എലി, പൂച്ച, കാക്ക തുടങ്ങിയ ചെറിയ സസ്യ ജന്തുജാലങ്ങള്‍ നാമാവശേഷമായി. പശു, ആട്, പോത്ത് എന്നിവ വൈകല്യമുള്ള കിടാങ്ങളെ പ്രസവിച്ചു തുടങ്ങി. ആ ആവാസ വ്യവസ്ഥയില്‍ ജനിച്ചു വീഴുന്ന മനുഷ്യക്കുഞ്ഞുങ്ങളില്‍പ്പലരും അനാരോഗ്യമുള്ളവരും, വികലാംഗരും, മാനസിക രോഗികളുമായി. നിന്ന നില്‍പ്പില്‍ പലരും രോഗികളായി കുഴഞ്ഞു വീണശേഷം ദുരിതപൂര്‍ണ്ണമായ കുറച്ചു ദിവസങ്ങള്‍ക്കകം മരിച്ചുപോയിത്തുടങ്ങി. അമ്മമ്മാരുടെ രക്തത്തില്‍ത്തുടങ്ങി മുലപ്പാലില്‍ വരെ എന്‍ഡോസള്‍ഫാന്‍ അംശങ്ങള്‍ ധാരാളമായി.

ആക്ഷന്‍കമ്മിറ്റികളുടെ പ്രതിഷേധത്തില്‍ പല അന്വേഷണ കമ്മീഷനുകളും വന്നെങ്കിലും പണത്തിനു മുന്നിലും അധികാര ദുര്‍വിനിയോഗക്കാരുടെ മെയ്ക്കരുത്തിലും അവര്‍ ഭയന്നോടി. എങ്കിലും കാലാന്തരത്തില്‍ രാജ്യാന്തര തലത്തിൽ പ്രകൃതിസ്നേഹികള്‍ നടത്തിയ പല പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിക്കൊണ്ട് ഈ കീടനാശിനി പ്രയോഗം നിര്‍ത്തലാക്കിയത് നാം കണ്ടതാണ്.

പക്ഷേ വളരെ വൈകിപ്പോയിരുന്നു എന്നതാണ് ദുഃഖസത്യം. അടുത്ത രണ്ടുമൂന്നു തലമുറ ഈ ദുരിതം പേറിയെ തീരൂ എന്നാ നിലയിലേയ്ക്ക് ഭൂമി എത്തിച്ചേര്‍ന്നു കഴിഞ്ഞു. നിര്‍ത്തലാക്കിയ മരുന്നുകള്‍ വേഷപകര്‍ച്ചനടത്തി പേരുകള്‍ മാറ്റി ഇന്നും മാര്‍ക്കറ്റില്‍ സുലഭം. നാം പോലും അറിയാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു നിത്യജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും.

നാടിന്‍റെ ഈ ദുരവസ്ഥ ഒരു നോവലിലൂടെ കാണിച്ചു തരുമ്പോള്‍ എഴുത്തുകാരന്‍ പ്രകൃതിസ്നേഹികളായ ഒരു നായകനെയും നായികയേയും വളരെ പ്രചോദനാത്മകമായ രീതിയില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

സ്വാര്‍ത്ഥമതികളായ മനുഷ്യസമൂഹത്തില്‍ നിന്നും ഒളിച്ചോടി കാടിന്റെ വന്യതിയില്‍ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത രീതിയില്‍ താമസിക്കാൻ പരിശ്രമിക്കുന്ന ദമ്പതികള്‍ നമ്മുടെ ഉള്ളില്‍ നാം ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള രീതിയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്.

കാലക്രമേണ എന്മകജെ എന്ന ഗ്രാമത്തിലെ പട്ടിണിപ്പാവങ്ങളായ രോഗബാധിതര്‍ക്കുവേണ്ടി പോരാടാന്‍ രംഗത്തിറങ്ങിയ ഇവര്‍ക്ക് നേരിട്ട വെല്ലുവിളികളും മറ്റുമാണ് നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. ഒടുവില്‍ രാജ്യദ്രോഹികളായ കുത്തകശക്തികള്‍ക്ക് മുന്നില്‍ അവര്‍ തോറ്റുപോകുമ്പോഴും നാം സാധാരണ മനുഷ്യര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും എന്താണെന്ന് വിശദമായി മനസ്സിലാക്കിത്തരുന്നുണ്ട് അവരുടെ ജീവിതക്കാഴ്ചകളിലൂടെ.

ഉടുത്തിരുന്ന വസ്ത്രങ്ങളും മറ്റും ഊരിയെറിഞ്ഞുകൊണ്ട് മനുഷ്യരുടെ കരാള ഹസ്തങ്ങളും മറ്റും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള വനമധ്യത്തില്‍ ഒരു ഗുഹയിലേയ്ക്ക് അവര്‍ താമസം മാറുന്ന രീതിയില്‍ നോവല്‍ അവസാനിക്കുമ്പോള്‍; നാം നമ്മുടെ മുന്‍ തലമുറകള്‍ ജീവിച്ചിരുന്ന നന്മയുടെ ലോകത്തേയ്ക്ക് ഒന്നെത്തിനോക്കാന്‍ ആഗ്രഹിക്കും. പ്രകൃതിയില്‍ ജനിച്ച് അവിടുന്ന് കിട്ടുന്നത് മാത്രം ഭക്ഷിച്ച്‌ പ്രകൃതിയുടെ ആവാസവ്യവസ്ഥകളെ തകിടം മറിയ്ക്കാതെ ദുരയില്ലാതെ ജീവിച്ച നാളുകള്‍; അതൊരിക്കലും തിരിച്ചു വരില്ലെങ്കിലും ആ ഓര്‍മ്മകളില്‍ ജീവിക്കാന്‍ ഒരു ശ്രമമെങ്കിലും നടത്താന്‍ നമുക്ക് ആശ തോന്നിയാല്‍ നമുക്കുറപ്പിയ്ക്കാം നമ്മില്‍ മനുഷ്യത്വം ഇനിയും അവശേഷിച്ചിട്ടുണ്ട് എന്ന്.

# പ്രകൃതിയെ സംരക്ഷിക്കൂ.

By ഹരീഷ് ചാത്തക്കുടം.
Profile Image for Shaj Hameed.
34 reviews
December 4, 2024
As an avid reader with a newfound love for Malayalam fiction, I have always gravitated towards short stories. Novels rarely find their way to my reading list, but every now and then, I indulge in critically acclaimed works. Enmakaje by Ambikasuthan Mangad was one such novel. Despite its critical acclaim, the blurb and reviews didn’t initially spark my interest, so I kept postponing reading it.

Recently, however, when I struggled to select the fifth book under my library membership quota, I decided to give Enmakaje a chance. Little did I know, it would turn out to be one of the most hauntingly beautiful and thought-provoking reads I’ve encountered.

Set against the backdrop of Kasargode, Kerala, Enmakaje explores the devastating impact of the Endosulfan pesticide on the region's people and environment. The narrative is both shocking and profoundly moving, shedding light on unimaginable physical and mental health consequences that generations continue to endure. Mangad doesn’t just tell a story; he paints a vivid and heart-wrenching picture of helpless children, struggling families, and a community betrayed by the very leaders they trusted.

The book exposes the chilling nexus between politicians and corporate greed, revealing how easily human lives and the environment are sacrificed for profit. The imagery is startling - poisoned land, polluted water, and crippled bodies serve as grim reminders of the environmental destruction we often ignore.

Ambikasuthan Mangad’s narrative is unflinchingly honest and emotionally raw. It delves into the struggles of those who dare to rise against such atrocities, only to be silenced by power and corruption. The vivid descriptions and poignant storytelling leave you with a deep sense of empathy for the victims while also igniting anger and helplessness against the system’s apathy. The book isn’t just a novel; it’s a mirror to a harsh reality and a call to action for better accountability and environmental justice.

If you’re a reader who appreciates fiction grounded in real-world issues, Enmakaje is a must-read. It will move you, shake you, and stay with you long after the final page. It will leave you with a mix of anger, sorrow, and massive respect for those who fight for justice in a world heavily stacked against them.
20 reviews
November 15, 2024
എന്നെ ബാധിക്കാത്ത ഒരു വിഷയം എന്ന രീതിയിൽ ഉറക്കം നടിക്കുകയായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാക്കി തന്ന പുസ്തകം. കാസർകോട്ടെ എൻഡോസൽഫാൻ ദുരിത ബാധിതരെപ്പറ്റിയുള്ള വിശേഷങ്ങൾ എനിക്ക് കേവലം പത്രത്തിലെ ഒരു വാർത്ത മാത്രമായിരുന്നു ഈ പുസ്തകം വായിക്കുന്നതു വരെ.

കാസർകോട്ടെ എൻമകജെ എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കി തയ്യാറാക്കിയ വായനക്കാരുടെ ഹൃദയത്തെ മുറിപ്പെടുത്തുന്ന നോവലാണിത്. വളരെ ഗൗരവമേറിയ പാരിസ്ഥിതി പ്രശ്നങ്ങളാണ് ഇതിൽ കൈകാര്യം ചെയ്തിരിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ ഹെലികോപ്റ്ററുകളുമായി എത്തി വിഷമഴ ചൊരിഞ്ഞ് തകർത്തത് നിരവധി ജീവിതങ്ങളെയാണ്. 'സ്വർഗ്ഗത്തെ ' നരകമായി' മാറ്റിയ കൊടും വിഷം ഒരുനാടിന്റെ ശാപമായി മാറിയ കഥയാകുന്നത്.

നോവലിന്റെ തുടക്കത്തിൽ സ്ത്രീ, പുരുഷൻ എന്ന് പ്രതിപാദിപക്കപ്പെടുന്ന ദേവയാനിയും നീലകണ്ഠനുമാണ് പ്രധാന കഥാപാത്രങ്ങൾ. യാദൃശ്ചികമായി അവർക്ക് ലഭിക്കുന്ന ശാരീരിക വളർച്ചയെത്താത്ത കുഞ്ഞിനെയും ചുറ്റിപ്പറ്റി കഥ മുന്നോട്ടു പോകുന്നത്. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് സ്വർഗ്ഗം നിലവിളിയുടെ ശാപഭൂമിയായ ഞെട്ടിക്കുന്ന കഥകളവർ അറിയുന്നത്. അമ്മയുടെ ഉദരത്തിൽ പേറിയ കുഞ്ഞു മുതൽ സകലജീവജാലങ്ങളും ജലാശയങ്ങളും ഈ ദുരിതത്തിനിരയാക്കപ്പെട്ടിട്ടുണ്ട്.

നിരവധി ഐതിഹ്യങ്ങളും മിത്തുകളും കഥകളും നോവലിനിടയിലൂടെ ലളിതമായി പറഞ്ഞു പോകുന്നുണ്ട്. എൻ മകജെ പരിസ്ഥിതി മനസ്സിനെ വല്ലാതെ നോവിക്കുന്നു
Profile Image for Divya.
32 reviews9 followers
November 3, 2019
This was intended to be posted long back, when I finished reading the book after we got back from Kasargod.
Unlike all the IG stories I posted from Kasargod, there were certain stories, certain people who were not revealed mostly due to ethical reasons. This book might reveal few of our experiences from there on the endosulfan tragedy, I would say.
Been heard of the book long back on the context. But now, going through the real life experiences and injustice made me find the book somehow. It had many answers to our questions, and may the bureaucrats accept it or not, I believe and stand with the oppressed.
I don't care whether the state thinks it's a mere blame on Endosulfan aerial spray or not, I want the people to have justice for they suffer and keep on suffering. Let them have atleast the essential health care access to prevent the repeated birth anomalies. Be it Endosulfan, be it some epidemic, or be it the curse of Jadadhari, what will make us empathize to stand with them!
Profile Image for Dr. Charu Panicker.
1,137 reviews70 followers
September 3, 2021
ഗൗരവമേറിയ പരിസ്ഥിതി വിഷയം കൈകാര്യം ചെയ്യുന്ന ഒന്നാണ് ഈ പുസ്തകം. കേരളത്തിലെ കാസർകോട് ജില്ലയിലെ എൻമകജെ എന്ന ഗ്രാമമാണ് കഥ പശ്ചാത്തലം. എൻമകജെ എന്നാൽ 8 സംസ്‌കൃത���യുടെ നാട് എന്നാണ് അർത്ഥം. മലയാളം, കന്നഡ, ബ്യാരി, തുളു, ഉറുദു തുടങ്ങി അനേകം ഭാഷകൾ സംസാരിക്കുന്നവരുടെ നാട്. ഒരു മുൻകരുതലുകളും എടുക്കാതെ നീണ്ട 25 വർഷം അവിടെ എൻഡോസൾഫാൻ കശുമാവിൻ തോട്ടത്തിൽ തളിക്കുന്നു. തുടർന്നുള്ള കാലയളവിൽ അവിടെ ജനിക്കുന്ന ഓരോ കുട്ടികളും വിരൂപീകളായി മാറി, മുലപ്പാലിൽ വരെ വിഷം കലർന്നു. എൻഡോസൾഫാൻ ഭീകരമായ അവസ്ഥ എഴുത്തുകാരൻ ആവുംവിധം അതിന്റെ തീവ്രതയോടു കൂടി അവതരിപ്പ��ച്ചിരിക്കുന്നു. 1975 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ എൻമകജെ ഉൾപ്പെടെയുള്ള കാസർഗോട്ടെ ഗ്രാമങ്ങളിലെ കശുവണ്ടി തോട്ടങ്ങളിൽ തളിച്ച എൻഡോസൾഫാന്റെ തിക്തഫലങ്ങൾ അനുഭവിച്ചു വരുന്ന ഒരു ജനതയുടെ അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ നോവലിലൂടെ തുറന്നു കാട്ടുന്നത്. ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളെ പോലെ കാണാൻ കഴിയുന്ന ഡോ. അരുൺ കുമാർ, ജയരാജ്‌, നീലകണ്ഠൻ തുടങ്ങിയ കഥാപാത്രങ്ങളെ ഇവിടെ കാണാം. ഇവർ നാളേക്ക് നന്മയുടെ ഒരു പ്രകാശം കാണിക്കുന്നുമുണ്ട്.
622 reviews
February 20, 2018
It is landmark in Malayalam Novel. Though we can classify as an ‘environmental’ novel, it is something more than that. It exposes the most wretched creature on this earth-the human beings. Sure, the story of endosulfan is much talked about. To build a story in the background of such a subject could have given a journalistic tone. But Ambikasuthan has weaved a beautiful fabric using the cultural, mythical and historic weft with bare realities as warp. A unique picture of the diversity of languages, the confluence of cultures and richness of nature is vividly depicted in the novel. A must read for those who love nuances in Malayalam.
10 reviews
May 21, 2024
This is the first novel I have fully completed. Initially, I started reading without much interest, but after finishing the first chapter, I became very curious to know what happened next. This book helped me realize the depth of the Endosulfan disaster that occurred in Kasaragod. The writer compares this disaster to the atomic bombings of Hiroshima and Nagasaki, highlighting that victims in both places are still suffering. It is a truly interesting and beginner-friendly book.
Profile Image for Devan.
47 reviews1 follower
August 29, 2019
Had the pleasure of reading the tamil version of it, translated by Sirpi. Nice story dealing with the environmentally hazardous insecticides used in cashew nut plantations in a town in Kerala. Great story telling.
Profile Image for Anand.
80 reviews17 followers
September 9, 2017
സങ്കല്പികതയുടെ എഴുത്തിൽ, യാഥാർഥ്യത്തെപറ്റി മറകളില്ലാതെ പറഞ്ഞിട്ടുണ്ട്.
1 review
August 1, 2019
തികച്ചും നല്ല പുസ്തകം തന്നെ.പക്ഷേ,സങ്കടപ്പെടുന്നതും കരയിപ്പിക്കുന്നതുമായ ഭാഗങ്ങൾ.....ഹോ
,ദയനീയമായ അവസ്ഥ.ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്ത് ഇല്ലാതിരിക്കട്ടെ.അതിന് നമുക്ക് പ്രാർത്ഥിക്കാം.
Profile Image for Athila Hussain.
3 reviews
January 21, 2025
പ്രകൃതി മനുഷ്യനോട്‌ ചെയ്യുന്നതല്ല, മനുഷ്യൻ മനുഷ്യനോട് ചെയ്ത കൊടും ക്രൂരതകളുടെ കഥ
Profile Image for Jennah.
50 reviews1 follower
November 22, 2024
I cried multiple times🥺💔 nothing more to say...pick it up if you haven't yet...you really don't want to miss this one.

I knew a synopsis of this one before reading it...actually that is the reason I started reading. and I expected a Wikipedia kind of entries with so many facts in. Little did I know this would keep me engaged so bad 🫠 It was nothing as I imagined it to be.
There are some fantasy elements which gives deeper meaning that what's seen on the surface, a different kind of love story, social movements which makes us want to protest with them...and so much more that makes us unable to keep it down🤧❤️‍🩹
Profile Image for Kelvin K.
73 reviews2 followers
April 28, 2022
എൻമകജെ - 21ആം പതിപ്പ് ഇറങ്ങിയ ഒരു പുസ്തകത്തിന്റെ എല്ലാ മേന്മകളും ഉള്ള ഒരു കൃതി.

എൻഡോസൾഫാൻ ദുരന്തത്തെ പാട്ടി പറയുന്ന ... ഫിക്ഷനും യാഥാർത്ഥവും തമ്മിൽ ഒരു ചെറിയ വ്യത്യാസം മാത്രം. കാരണം... റിയൽ സ്റ്റോറി ആയി എഴുതിയാൽ ശത്രുക്കൾ ഒരുപാടുണ്ടായേനെ .. ഒരു പക്ഷെ പബ്ലിഷ് ആകുമായിരുന്നില്ല..

ഇങ്ങിനെ അവസാനിപ്പിക്കാം..
ഗുഹ പറഞ്ഞു .. "അഭയം വേണമെങ്കിൽ നിങ്ങൾക് അകത്തേയ്ക്കു വരാം. പക്ഷെ, അറയിൽ ചുറ്റിയ ആ ജീര്ണതയുണ്ടല്ലോ അത് വലിച്ചെറിയണം"
കേട്ടമത്രയിൽ ഇരുവരും ഉടുതുണി ഉരിഞ്ഞു ചാലിലേയ്ക് വലിച്ചെറിഞ്ഞു. പൂർണ നഗ്നരായി. ഗുഹ അരുമയോടെ ശബ്‌ദിച്ചു .. "വരൂ" .

ആദിമ മനുഷ്യൻ ഗുഹാവാസിയായിരുന്നു .. ഗുഹയിൽ നിന്നും സംസ്കാരത്തിലെയ്ക് അവൻ "വളർന്നു" . പിന്നെന്തു കൊണ്ട് വീണ്ടും ഗുഹയിലേയ്ക് .. ? - എൻമകജെ
Profile Image for Sabil Ali.
39 reviews3 followers
December 21, 2016
എൻഡോസൾഫാൻ കാരണം സ്വർഗം എന്ന ഗ്രാമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും അവിടുത്തെ ആൾക്കാരുടെ ദയനീയ അവസ്ഥയും ഈ നോവൽ വരച്ചു കാട്ടുന്നു. സ്വർഗ്ഗത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളും അവിടുത്തെ തെയ്യങ്ങളെ പറ്റിയും വളരെ മനോഹരമായ രീതിയിൽ എഴുത്തുകാരൻ ഇതിൽ വിശദീകരിക്കുന്നുണ്ട്. യാഥാർഥ്യവും പിന്നെ കഥയും എല്ലാം മിക്സ് ചെയ്തു വളരെ നല്ല രീതിയിൽ എഴുതിയിരിക്കുന്നു. വായിച്ച ശേഷവും ഒരുപാട് നേരം ചിന്തിപ്പിക്കുന്ന ഒരു പുസ്തകം
1 review1 follower
Read
January 2, 2015
touching story about some past lives..reveals the story behind curtains
Profile Image for Sumith Prasad.
60 reviews
January 18, 2016
ഫിക്ഷന്റെ സാധ്യതകളിൽ യാഥാർത്യത്തെ വരച്ചുകാട്ടുന്ന നോവൽ .. മനസ്സിൽ അവശേഷിപ്പുകൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ് ..
Profile Image for nps.
27 reviews2 followers
December 31, 2019
In spite of the intertwining of myths and realism in the novel, I found it very prosaic.
Profile Image for Lakshmi.
6 reviews
January 21, 2022
"എൻമകജെ കേരളത്തിൻ്റെ വിങ്ങുന്ന മുറിവാണ്. പച്ചയായ മുറിവ്." ❤️
Profile Image for Bhavya Karingannoor.
8 reviews5 followers
May 14, 2015
nice book!!!!!!!!A great protest!!!
This entire review has been hidden because of spoilers.
Displaying 1 - 26 of 26 reviews

Can't find what you're looking for?

Get help and learn more about the design.