Francis Ittykkora, a 15th century Trader from Kunnamkulam and his adventures form the core of the novel.
The descendants of Ittykkora is believed to be active even now, living a secret life, controlling large number of business and power, following the gospel of Ittykkora with their own set of customs and rituals.
Using medieval history as the base for his theme, Ramakrishnan does a good job in keeping the central theme intact, while exploring the other aspects of modern life across continents and culture.
ആശാ മേനോന്റെ അവതാരിക എന്ന ഒരു കല്ല് കടിയോടെ തുടങ്ങിയ വായന പല ദിശകളിലും മാറി മറിഞ്ഞു സഞ്ചരിച്ചു. ഒരു ലൈംഗീക മിസ്റ്റീരിയസ് ത്രില്ലെർ എന്ന വിശേഷണം പലയിടത്തും കണ്ടിരുന്നു. ലൈന്ഗീകതയും ദുരൂഹതയും ഉടനീളം ഉണ്ടെങ്കിലും ഒരു ത്രില്ലെർ എന്നത് ശരിയായ വിശേഷണമായി തോന്നിയില്ല. ആശ മേനോന്റെ അവതാരികയിലെ ആവശ്യമില്ലാത്ത ഭാഷയിലെ കടുപ്പവും സന്കീര്ന്നതയും തീർത്തും അരോചകവും ജാടയും ആയി തോന്നി. അത് കൊണ്ട് തന്നെ അവതാരിക ഒഴിവാക്കിയാണ് കഥയിലേക്ക് കയറിയത്. പിന്നീട് തുടക്കത്തിലേ വളരെ വലിഞ്ഞു നീങ്ങിയ കഥയുടെ ഭൂരിഭാഗവും താല്പ്പര്യമുനര്തുന്നതോ engaging ഓ ആയിരുന്നില്ല. കഥയുടെ ത്രെഡും പ്ലോട്ടും ചരിത്രപരമായ കണ്ണികളും വളരെ പ്രോമിസിംഗ് ആയ ഒരു കൂട്ടായിരുന്നെങ്കിലും വായനക്കാരെ പിടിച്ചിരുത്താനുള്ള ആഖ്യാന ചാതുര്യം പലയിടത്തും ഇല്ല എന്ന് തോന്നി. പലയിടത്തും ഒരു റിസർച്ച് തീസിസ് വായിക്കുന്ന പ്രതീതിയാണ് നോവൽ ഉണ്ടാക്കുന്നത്. പല വാചകങ്ങളും ആശയങ്ങളും ആവർത്തന വിരസതയും ഉളവാക്കി (ഉദാ: ദിവ്യാനുപതത്തിൽ ഉള്ള ശരീര ഘടന, കോരയ്ക്ക് കൊടുക്കലിന്റെ പരാമർശം, സ്‌ത്രീയെ ഒരു കച്ചവട ചരക്കാക്കിയുള്ള പരാമര്ശംഗൽ). ഒരുപക്ഷേ പരിചിതമല്ലാത്ത പല സ്ഥലങ്ങളും പേരുകളും നോവലിനെ പിന്തുടരാൻ വിഷമമുള്ളതാക്കിയിട്ടുണ്ടാവാം. എഴുത്തുകാരൻ നടത്തിയ പഠനങ്ങളും അന്വേഷണങ്ങളും കൃതിയിൽ വ്യക്തമായി കാണാനുണ്ട്. അത് തീർത്തും പ്രശംസനീയം ആണ്. അത് പോലെ തന്നെ ചരിത്രത്തില ഉള്ള പല സംഭവങ്ങളെയും കഥയുടെ കണ്ണികൾ ആക്കാൻ പ്രശംസനീയമായ ഒരു ശ്രമം നടത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലയാള സാഹിത്യത്തിലെ ഒരു പുതിയ എഴുത്തിന് പലരെയും ഇത് പ്രോത്സാഹിപ്പിക്കും. വളരെയധികം പ്രചാരത്തിൽ ഉള്ള ഒരു മിത്ത് ആയിരുന്നു കഥയുടെ ത്രെഡ് എങ്കിൽ അത് കൂടുതൽ വിജയകരം ആവുമായിരുന്നു - തീർത്തും കേട്ടുകേൾവി പോലും ഇല്ലാത്ത ഇട്ടികോര എന്ന മിത്ത് അഥവാ കഥാതന്തു അവിശ്വസനീയമായി തോന്നി. ഹിംസയുടെയും രതിയുടെയും കറുത്ത വശങ്ങളെ മനോഹരമായി വിവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. നരഭോജനവും കാന്നിബാൾ ക്ലബ് വിവരണവും എല്ലാം ഞെട്ടിപ്പിക്കുന്ന തരത്തിൽ വായനക്കാരനെ ദിവസങ്ങളോളം വേട്ടയാടി കൊണ്ടിരിക്കും. അത് പോലെ തന്നെ ഇട്ടി കോരയുടെ തത്വ ചിന്തകളും ആദർശങ്ങളും സമൂഹത്തിലെ അന്ഗീകൃത വ്യവസ്ഥകൾക്ക് എതിരാണെങ്കിലും അത് ശരിതന്നെ അല്ലേ എന്ന് ഒരു മറു ചിന്ത ഉണ്ടാക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. ആകെമൊത്തം ഒരു ശരാശരി വായന ആണെങ്കിലും വായനക്കാരുടെ മനസ്സിൽ കുറെ കാലം അസ്വസ്ഥത ഉണ്ടാക്കുവാൻ ഈ കൃതിക്ക് കഴിയും.അതിലുപരി മലയാളത്തിലെ ഒരു പുതിയ എഴുത്ത് ശൈലിക്ക് ഇത് പ്രചോദനം ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.
ക്രിസ്റ്റഫർ നോളന്റെ സിനിമ പോലെ തുടങ്ങി, സന്തോഷ് പണ്ഡിറ്റിന്റെ സിനിമ പോലെ അവസാനിച്ചു .
Good things: A very open and explicit writing on Sexuality and Cannibalism which was both interesting and disturbing. The story about the life of Itty Cora and the suspense built around it was really good. Bad things: Too much talk about 'Hypatian school and mathematics' and its Cora connection. Also found the detailed history about well known Mathematicians and Political figures totally unnecessary.
തുടക്കം ഒരു ഇടിമുഴക്കം ആയിരുന്നു. പ്രതീക്ഷയോടെ മാനത്തുനോക്കി കുറച്ചു നേരം ഇരുന്നു. അതിഭയങ്കരമായ ഒരു മഴക്കാർ പടിഞ്ഞാറുനിന്നും മുകളിലേയ്ക്ക് ഉയർന്നുവന്നു. ഒപ്പം കൊടുങ്കാറ്റും. എന്നാൽ നല്ല ഒരു പെരുമഴ പ്രതീക്ഷിച്ച എനിയ്ക്ക് നിരാശയായിരുന്നു ഫലം. കൂടെവന്ന കാറ്റ് മഴക്കാറിനെയും കൊണ്ട് കടന്നുകളഞ്ഞു. മഴ പെയ്തില്ലെന്നു പറഞ്ഞുകൂട. എന്നാൽ ഭൂമി നനയാൻ മാത്രം ഒന്നും സംഭവിച്ചില്ല. ഇതൊക്കെ ആയിരുന്നു ഇട്ടിക്കോര വായിച്ചപ്പോൾ ഉണ്ടായ അനുഭവം.
ആദ്യം നല്ല കാര്യങ്ങൾ.
സേവ്യാർ ഇട്ടിക്കോര എന്ന കഥാപാത്രം. (അമേരിക്കൻ പട്ടാളക്കാരനായ, ഇണ ചേരാനുള്ള കഴിവ് നഷ്ടപ്പെട്ട, നരഭോജി ആയ ഇട്ടിക്കോര) => ആധുനിക മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്ന് നിശംസയം പറയാം. നോവലിസ്റ്റ് തന്റെ ഊർജം മുഴുവൻ കൊടുത്തു ഉണ്ടാക്കിയ കഥാപാത്രം. നോവൽ സ്ട്രക്ച്ചർ => ഒരേ സമയം കേരളത്തിലും അമേരിക്കയിലും പെറുവിലും നടക്കുകയും പുരാതന കുന്നംകുളം - യൂറോപ്പ്യൻ - മധ്യ പൌരസ്ത്യ ഫ്ലാഷ് ബാക്കുകൾ ഇടകലർത്തിയ മനോഹരമായ കഥാഘടന. അന്തരീക്ഷം => പുരാതന മിസ്റ്റെറിയുടെതായ ഒരു ബാക്ക്ഡ്രോപ്പ്. എന്തെങ്കിലുമൊക്കെ സംഭവിയ്ക്കും എന്ന ഒരു പ്രതീതി. (ഇതാണ് മഴക്കാർ എന്നതുകൊണ്ട് ഞാൻ മുകളിൽ ഉദ്ദേശിച്ചത്). റിസെർച് => കഥാകാരന്റെ ഒരിയ്ക്കലും ക്ഷീണിയ്ക്കാത്ത ഗവേഷണകൗതുകം. മലയാള നോവലിന് തികച്ചും അന്യമായ ഗണിതശാസ്ത്ര അടിത്തറ. അതും തികച്ചും കിറുകൃത്യമായ ആധികാരികതയോടെ. സന്ദേശമില്ലായ്മ => ഘോരഘോരമായ സന്ദേശങ്ങൾ നല്കുന്ന അസംഖ്യം പുസ്തകങ്ങൾ വായിച്ചു പ്രാന്ത് ആയ ഒരു പാവം വായനക്കാരനെ കൂടുതൽ നന്മ പഠിപ്പിയ്ക്കാൻ മുതിരാത്ത മഹാമനസ്കത. ഇതായിരുന്നു ഇടിവെട്ട്.
പക്ഷെ ഈ ഘടകങ്ങൾ നല്കിയ അടിത്തറ വേണ്ട വിധം ഉപയോഗിച്ചില്ല എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ പോരായ്മയായി എനിയ്ക്ക് തോന്നിയത്. വളർച്ചയെത്താത്ത, എന്നാൽ കഥയ്ക്ക് ആവശ്യം ഉണ്ടെന്നു തോന്നിയ്ക്കുന്ന അനേകം കഥാപാത്രങ്ങൾ. ഉദാഹരണം രേഖ, രശ്മി, ബിന്ദു എന്നീ മൂന്നു പേർ. തുടക്കത്തിൽ വളരെ പ്രതീക്ഷ നൽകിയെങ്കിലും തുടർന്ന് ഇവരെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല എന്ന് തോന്നി. മൂന്നു പേർക്കും ഏതാണ്ട് ഒരേ റോൾ ആയതുകൊണ്ട് എന്തിനാണ് മൂന്നുപേർ എന്ന് പലപ്പോഴും തോന്നി. പിന്നെ 'കഥയെഴുത്ത്' എന്ന് വിശേഷിപ്പിയ്ക്കപെടുന്ന ഫസ്റ്റ് പെർസണ്‍ കഥാപാത്രം. അതിനെയും കാര്യമായി വികസിപ്പിയ്ക്കാൻ ശ്രമിച്ചിട്ടില്ല. 'കുട്ടൻ' എന്ന രാഷ്ട്രീയക്കാരൻ, നോവലിന്റെ അവസാനം പ്രത്യക്ഷപ്പെടുന്ന കുറെ കഥാപാത്രങ്ങൾ അങ്ങനെ കുറെ പേരെയും കഥാകൃത്ത് പകുതിവഴിയിൽ ഉപേക്ഷിച്ചതായി തോന്നി. എന്നാൽ മൊരിഗമി എന്ന കഥാപാത്രം ഒരു പരിധി വരെ ഒക്കെ നന്നായി ചിത്രീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
അതുപോലെ പൂർണമായും ഉപയോഗിയ്ക്കപെടാത്ത സ്റ്റോറി എലെമെന്റ്സ്. ഉദാഹരണം, കൊച്ചിയിലെ സ്കൂൾ ഓഫ് ലവ്. തികച്ചും നല്ല ഒരു ആശയം ആയിരുന്നെങ്കിലും പൂർണമായി പ്രയോജനപ്പെടുതിയില്ല. 'സൊറ' എന്നറിയപ്പെടുന്ന അല്പം ലൈംഗികഛായ കലർന്ന അഗാധ ചർച്ചകൾ. ഇതും ഒരു പുതിയ ആശയം ആയിരുന്നെങ്കിലും ഒന്ന് രണ്ടു പ്രാവശ്യം ഉപയോഗിച്ച്, കഥാഗതിയിൽ വലിയ സ്വാധീനം ഉണ്ടാക്കിയ്ക്കാതെ കൈവിട്ടു. അതുപോലെ പതിനെട്ടാം കൂറ്റുകാരുടെ സ്വാധീനം. ഇതും അങ്ങിനെ ഇങ്ങിനെ പറയുന്നതല്ലാതെ ഉപയോഗിച്ച് കണ്ടില്ല. എന്നാൽ നരമാംസ ആസ്വാദനം അതിന്റെ എല്ലാ ഗ്ലോരിയോടു കൂടെയും ഉപയോഗിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ആത്മാവ് എന്ന് പറയുന്നത് ആ ഒറ്റ ടോപ്പിക്ക് ആണെന്ന് തോന്നുന്നു (ഗണിതശാസ്ത്ര ചരിത്രം അല്ലാതെ).
പിന്നെ പലപ്പോഴും വഴിവിട്ട പ്രാധാന്യം കൈവരിയ്ക്കുന്ന ഗണിത ശാസ്ത്ര ചരിത്രങ്ങൾ. കാര്യം ഞാൻ ഒരു ഗണിത ശാസ്ത്രത്തിന്റെ ആരാധകൻ ആണെങ്കിലും ഒരു ഫിക്ഷൻ സൃഷ്ടി വായിയ്ക്കുമ്പോൾ പ്രതീക്ഷിയ്ക്കുന്ന കണക്കിന് ഒരു കണക്കു ഒക്കെയുണ്ട്. ഇവിടെ പലപ്പോഴും അതിന്റെ ഒരു ഓവർഡോസ് ഇല്ലേ എന്ന് തോന്നി. പ്രത്യേകിച്ചും കഥ മുറുകി വരേണ്ട ചില അവസാന അധ്യായങ്ങളിൽ.
പക്ഷെ ഇതിനെക്കാളൊക്കെ പ്രശ്നമായി തോന്നിയത് കഥയുടെ ബിൽഡ് -അപിനു ആനുപാതികമല്ലാതെ പെട്ടെന്ന് നിന്നു പോയ കഥയാണ്. ഇനി ഒരു അഞ്ഞൂറ് പേജ് എങ്കിലും എഴുതിയാലേ ഇത് വരെ ഉണ്ടാക്കിയെടുത്ത കഥയുടെ അടിത്തറയ്ക്ക് ചേർന്ന ഒരു സൗധം ആകുകയുള്ളൂ. അവസാന രണ്ടു മൂന്നു അധ്യായങ്ങളിൽ ഒരുപാട് കാര്യങ്ങൾ പൊടുന്നനെ പറഞ്ഞു നിറുത്തി. കഥാകാരന്റെ ഭാവന പൊടുന്നനെ വറ്റിയപോലെ. ഈ ഒരു പ്രശ്നം ഇല്ലായിരുന്നെങ്കിൽ ഞാൻ 'I liked it (3)' എന്ന റേറ്റിങ് കൊടുത്തേനെ. പടിയ്ക്കൽ കൊണ്ടു വന്നു കലം ഉടച്ചു എന്നു പറയില്ലേ, അതാണ് സംഭവിച്ചത്.
Couldn't get through this book. I got to page 88 and quit.
It starts out with a man in New York contacting a "love school" in Kochi, Kerala, through the internet. This is Francis Itty Cora, and he tells the woman at the school that he is a former US military officer in Iraq, that he went to Iraq specifically to rape someone, and that he is a cannibal. He wants to come to their school because he has been unable to have an erection since he raped the girl in Iraq.
And these women still decide to welcome him...?
They end up doing some searching for information about his ancestor, an actual historical figure who was a Keralite pepper merchant in the 15th century. But in this investigation, they run up against a shadowy religious cult that worships this ancestor, and gives him all the girls in the family when they reach puberty.
The translation is not very well done, but I would be surprised if the original were much better. I guess you could read it if you like these sorts of books???
Reading the synopsis of Francis Itty Cora first thing came to my mind is "not another conpiracy theory ,not another history twister" When I read prologue to the book written by Asha Menon, though written in a very difficult academic language, it felt like it has more to it. Asha Menon talked about the book tracing the start of all violence happening in the society now to small incidents happened in the past,that sounded interesting.So I decided to read anyway despite my dislike for the genre.Does the book fulfill what it promises?, Lets find out.
Itty Cora was an affluent spice trader who traveled allover the world and sow his seeds everywhere.Calling him just a spice trader would be undermining Cora,his knowledge and interests were in varied fields.His fields of interest include mathematics,astronomy,women and alcohol.Itty Cora left a set of rules for his family before he died.And a secret group called Cora group came into existence whose God is Itty Cora and whose rules were set by Itty Cora.The story moves through one of the modern Cora(a man who is also part of Cora family) who is an Iraq war veteran in search of his lost mojo and his ancestry.Three women and there accomplice who gets entangled in his search for his ancestor lured by financial profits.A mathematician who is doing a research in Francis Itty Cora's contributions to mathematics.It's their adventures twists and turns in there fortunes.
Plot might look promising,but the sad thing is that's all to it.The novel never rises above the possibilities of that basic plot.The style of story telling or language doesn't really add anything to it.Language many times made me feel like I am reading a malayalam translation of some English book.The only malayalitham the book offer is the setting of some parts of story in kunnamkulam.Its a easy read the pace is good,there is always something happening and the settings keep changing and take as to many places.Its good in patches could have been an OK read if it all were concluded well,but the writer decided to dish out a half cooked ending with lots of plot holes. And if there were anything good about this book it was all spoiled by that stupid ending.
വ്യത്യസ്തമെന്നും മഹത്തരമെന്നുമൊക്കെ ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ട ഒരു നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. 2009-ൽ ഈ നോവൽ പുറത്തിറങ്ങിയ കാലത്ത് മലയാളം വാരികയിൽ വളരെ നെഗറ്റിവ് ആയൊരു നിരൂപണം വായിച്ചിരുന്നു. അത് കാരണം അന്ന് ഈ പുസ്തകം വാങ്ങാനോ വായിക്കാനോ ഞാൻ ശ്രമിച്ചില്ല. പിന്നീട് പല സുഹൃത്തുക്കളും ഈ പുസ്തകം നിർദ്ദേശിക്കുകയുണ്ടായി. എന്നാൽപ്പിന്നെ ഒന്ന് വായിച്ചുനോക്കാം എന്ന തീരുമാനത്തിൽ പുസ്തകം വാങ്ങി, ഇപ്പോൾ വായനയും കഴിഞ്ഞു. മലയാളം വാരികയിൽ ആ നിരൂപണം എഴുതിയ ലേഖകനെ മനസ്സാ സ്തുതിക്കുന്നു. അദ്ദേഹത്തിന്റെ വിമർശനങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് എന്റെ വായന തെളിയിച്ചു.
പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെ കുന്നംകുളത്തു നിന്നും ലോകം മുഴുവൻ സഞ്ചരിച്ച് നമുക്കറിയാവുന്ന ഏറെക്കുറെ മഹാന്മാരായ എല്ലാവരുടെയും തോളിൽ തട്ടി തലയിൽ കൈവെച്ച് അനുഗ്രഹിച്ച ഒരു കുരുമുളക് വ്യാപാരിയാണ് മഹാനായ ശ്രീ ഫ്രാൻസിസ് ഇട്ടിക്കോര. ഈ കോര കുന്നംകുളത്തും പിന്നെ ലോകത്തിന്റെ പലഭാഗങ്ങളിലുമായി നിലകൊള്ളുന്ന പതിനെട്ടാംകൂറ്റുകാർ എന്ന കുടുംബപാരമ്പര്യത്തിന്റെ അടിത്തറപാകിയ കോരപ്പാപ്പൻ ആണ്. ഈ കുടുംബത്തിൽ നിലനിൽക്കുന്ന ചില ദുരൂഹങ്ങളായ ആചാരങ്ങളുടെയും കോടിക്കണക്കിന് വിലമതിക്കുന്ന സ്വത്തിന്റെയും പിന്നിലെ രഹസ്യങ്ങൾ അന്വേഷിച്ചുപോകുന്ന ഒരുകൂട്ടം ആളുകളുടെ ശ്രമം. ഇതാണ് പ്രധാന കഥാതന്തു (എന്നു തോന്നുന്നു). ഈ കഥ പറയുന്നതിനിടയിൽ നോവലിസ്റ്റ് പഠനത്തിനായി തിരഞ്ഞെടുത്ത സകല വിക്കിപീഡിയ പേജുകളുടെയും സംഗ്രഹം കുത്തിനിറച്ച് അതിനെയൊക്കെ ബന്ധിപ്പിക്കുന്നൊരു കണ്ണിയായി കോരപ്പാപ്പനെ ഉപയോഗിച്ചിരിക്കുകയാണ്. കഥയുമായി യാതൊരു ബന്ധവും തോന്നേണ്ടാത്ത കാനിബാളിസം, ഗണിതശാസ്ത്രം, പിന്നെ കഥാകൃത്തിനു ഫാന്റസി ആയി തോന്നിയ എന്തൊക്കെയോ (അല്ല, എല്ലാ) കാര്യങ്ങളും കുത്തിനിറച്ചിട്ടുണ്ട്. കഥയുടെ ഉള്ളടക്കത്തിലേയ്ക്ക് ഞാൻ കടക്കുന്നില്ല.
കഥയേക്കാൾ അരോചകമെന്ന് തോന്നിയത് ആഷാമേനോന്റെ അവതാരികയാണ്. വായനക്കാർക്ക് ഒന്നും മനസ്സിലാവരുത് എന്ന ഒറ്റ ഉദ്ദേശം മാത്രമേ ആ അവതാരികയ്ക്ക് പിന്നിൽ ഉള്ളൂ. ഒരു പാരഗ്രാഫ് വായനയ്ക്ക് ശേഷം ഞാൻ അവതാരിക മാറ്റിവെച്ച് കഥയിലേക്ക് കടന്നു. കഥയ്ക്ക് ശേഷമുള്ള പിൻകുറിപ്പും അതുപോലെ തന്നെ. ഈ പുസ്തകത്തിന്റെ പതിനെട്ടാം പതിപ്പ് ആണ് ഞാൻ വായിച്ചത്. അത്ഭുതം തന്നെ!
It's dark, gore and disturbing, but the well researched plot which walks on a very feeble line between a historic thriller and a fantasy, sure provides one exciting reading experience. The author has taken some topics of recent interest and have woven a complicated plot which has a global setting. His technique of relating the events in the story to some well known historic events have made the story even more believable.
P.S. A Da Vinci Code for Malayalees, Made In Kunnamkulam.
നാൽക്കവലയിലെ ആൾക്കൂട്ടം നാലായിപിരിഞ്ഞൊഴുകി, അതിലൊരുവൻ തിരസ്കൃതൻ അവന്റെ പേര് ഏകാകി" -ഭ്രാന്തൻ-എ.അയപ്പൻ
സമൂഹത്തിൽ നിന്ന് സ്വയം ബഹിഷ്കൃതനാകുന്ന എഴുത്തുകാരനെ സാർത്ര് പുണ്യവാളൻ(പുണ്യാളൻ) എന്നാണ് വിളിച്ചിരുന്നതെത്രേ.കവിയും നാടകകൃത്തുമായ ഴാൻ ഴെനെയുടെ ജീവചരിത്രത്തിന് സാർത്ര് നൽകിയ പേര് 'സെയിന്റ് ഴെനെ'എന്നാണ്.മലയാളത്തിന്റെ പ്രിയ കവി അയ്യപ്പനെ മുകുന്ദൻ സെയിന്റ് അയ്യപ്പൻ എന്നു വിളിച്ചതും ഇതിന്റെ ചുവട് പിടിച്ചാണ്.വിശുദ്ധന്മാരുടെയും മനുഷ്യസഹജവാസനകളുടെയും ആഖ്യാതാവ് എന്ന് ടി.ഡി രാമകൃഷ്ണനെ ഞാൻ വിളിച്ചാൽ അത് അവിവേകമാകുമോ?
"Give a man a mask and he'll become his true self"-എന്നത് Dark knightലെ ജോക്കറിന്റെ പ്രശസ്തമായ ഡയലോഗാണ്.അതിനെ ഒരൽപ്പം തിരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു, മനുഷ്യർ മുഖത്തു സൂക്ഷിച്ചിട്ടുള്ള മുഖം മൂടി മാറ്റിയാൽ അയാളുടെ യഥാർത്ഥസ്വഭാവം പ്രകടിപ്പിക്കും.'വാസനകളുടെ നിഷേധമാണ് സംസ്ക്കാരമെന്ന ഫോയ്ഡിയൻ പ്രസ്താവവും സംസ്ക്കാരത്തിലേക്കുള്ള മനുഷ്യന്റെ യാത്രയിൽ നിഷേധിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത വാസനകളുടെ അധോലോകമാണ് അബോധമെന്ന ലാക്കാനിയൻ വ്യാഖ്യാനവും' നമ്മുക്കിവിടെ ഓർക്കാം.
"സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എല്ലായിടത്തും ചങ്ങലകെട്ടുകളാൽ ബന്ധിതനാണ്"-എന്ന് പറഞ്ഞത് റൂസ്സോ ആണ്,മതത്തിന്റെ ചങ്ങലക്കെട്ടുകൾ,കുടുംബത്തിന്റെ ചങ്ങലക്കെട്ടുകൾ,സമൂഹത്തിന്റെ, സംസ്ക്കാരവും മനുഷ്യനിൽ സൃഷ്ടിക്കുന്നത് ചങ്ങലകെട്ടുകൾ തന്നെയാണ്.എങ്കിൽ പോലും ആനന്ദ് മരണസർട്ടിഫിക്കറ്റിൽ എഴുതിയതു പോലെ "മുക്തനാവാൻ അനുവദിക്കാതിരിക്കുക മാത്രമല്ല തടവ്, മുക്തനാവാൻ മോഹിപ്പിക്കുക കൂടിയാണ്" എന്ന പ്രസ്ഥാവനയെ പരിഗണിച്ചാൽ സമൂഹത്തിന്റെയും സംസ്ക്കാരത്തിന്റെയും ചങ്ങലകെട്ടുകളിൽ നിന്ന് പുറത്തു വരാൻ ബഹുഭൂരിപക്ഷവും പുറമേയെങ്കിലും ആഗ്രഹിക്കുന്നില്ല എന്നു മനുസ്സിലാക്കാം.ആ തടവിനള്ളിലാണ് തങ്ങളുടെ ജീവിതം എന്ന ബോധമാകാം,അല്ലെങ്കിൽ ആ തടവ് സൃഷ്ടിക്കുന്ന സ്ഥാപനങ്ങളോടുള്ള ഉപഭോദമനസ്സിന്റെ ഭയമായിരിക്കാം ഇതിന് പിന്നിൽ.
"മരണം മരിച്ച മനുഷ്യനെ മാത്രമല്ല,അവന്റെ മരണത്തിന്റെ കാരണത്തെയുമല്ല,അവൻ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകൂടി ഇന്നിനി കാണാത്തവിധം നശിപ്പിക്കുന്നു"- എന്ന് മരണസർട്ടിഫിക്കറ്റിൽ ആനന്ദ പറഞ്ഞിട്ടുണ്ട്.മരണത്തോടെ വിസ്മൃതിയിലേക്ക് നീങ്ങുന്ന ഈ ജീവിതം ആർക്കുമുന്നിലും അടിയറവെക്കാൻ തയ്യാറാകാതെ സമൂഹത്തിൽ നിന്നും സദാചാരസങ്കൽപ്പങ്ങളിൽ നിന്നും സ്വയം ബഹിഷ്കൃതനാകുന്ന,സ്വയം ഇറങ്ങിപോന്ന കഥാപാത്രങ്ങളെയാണ് ടി.ഡി രാമകൃഷ്ണൻ ആവിഷ്ക്കരിക്കുന്നത്,മനുഷ്യന്റെ അടിസ്ഥാനപരമായ ആദിമ സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന കഥാപാത്രങ്ങളെ.
"മനുഷ്യൻ ഒരു മഹാരഹസ്യമാണ്.ആ രഹസ്യം അന്വേഷിച്ചുള്ള യാത്രയിൽ എത്തിചേരുന്നത് ഇരുണ്ട ഇടനാഴികളിലും അധോതലങ്ങളിലും തരിശുഭൂമികളിലും ശാപനിലങ്ങളിലും പാപത്തിന്റെ ചതുപ്പുകളിലുമാണ്.അതെല്ലാം കാണുന്നത് മനുഷ്യന്റെ മനസ്സിലാണ്.എല്ലാ യാത്രകളും അവിടെ ചെന്നാണ് അവസാനിക്കുന്നത്"- എന്ന് പെരുമ്പടവം ശ്രീധരൻ 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിൽ എഴുതിയിട്ടുണ്ട്.
"സിംഹം വേട്ടയ്ക്കിറങ്ങുന്നത് ഇരപിടിക്കാൻ തന്നെയാണ്.എന്നാൽ മനുഷ്യന്റെ കാര്യത്തിൽ വേട്ടയുടെ ലക്ഷ്യം വെറും ഇരപിടുത്തം മാത്രമല്ല.ഇരയുടെ പിടച്ചിൽ നൽകുന്ന ആനന്ദത്തിന്റെ പാരമ്യത്തിലും അവൻ മറ്റുപലതും തേടികൊണ്ടിരിക്കും,ഓർമ്മകളും ചിന്തകളുമുണർത്തുന്ന സമസ്യകളുടെ കുരുക്കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും"-എന്ന വാക്യത്തിലൂടെ മനുഷ്യമനസ്സിന്റെ രഹസ്യങ്ങളിലേക്കും ഇരുണ്ട ഇടനാഴികളിലേക്കും അധോതലങ്ങളിലേക്കും തരിശുഭൂമികളിലേക്കും ശാപനിലങ്ങളിലേക്കും പാപത്തിന്റെ ചതുപ്പുകളിലേക്കും വായനക്കാരെ സ്വീകരിക്കയാണ് ടി.ഡി രാമകൃഷ്ണൻ.
മറ്റൊരു സന്ദർഭം നോക്കൂ- "ഇട്ടിക്കോര,എനിക്ക് നിന്നെ മനുസ്സിലാക്കാനെ കഴിയുന്നില്ല" "എനിക്കും എന്നെ മനുസ്സിലാക്കാൻ കഴിയാറില്ല.പല കാര്യങ്ങളിലും എന്റെ നിലപാടുകൾ വെരുധ്യം നിറഞ്ഞതാണ്.ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള കൊതികൊണ്ട് യു.എസ് പട്ടാളത്തിൽ ചേർന്ന ഇറാഖിലേക്ക് പോയ എന്റെ ഹീറോ സദ്ദാം ഹുസൈനാണ്.അത് യു.എസിന്റെ നയങ്ങൾ തെറ്റാണെന്ന ബോധ്യം വന്നതുകൊണ്ടോ സദ്ദാമിനോടുള്ള സിമ്പതി കൊണ്ടോ അല്ല.വയലൻസിനോടുള്ള ആർത്തികൊണ്ടാണ്." "വയലൻസിനോടുള്ള ആർത്തിയോ?" "അതെ,ഒരിക്കലും അടങ്ങാത്ത ആർത്തി.തോൽപ്പിച്ച് കീഴ്പ്പെടുത്താനുള്ള ആർത്തി.ചോരയും കണ്ണീരും കാണാനുള്ള കൊതി."(Page No:260)
ഇത്തരത്തിൽ മറ്റുള്ളവരുടെ കണ്ണുനീരിൽ സന്തോഷിക്കാനുള്ള മനുഷ്യമനസ്സിന്റെ പ്രേരണയെ ഫ്രാൻസിസ് ഇട്ടിക്കോരയിലുടനീളം ടി.ഡി രാമകൃഷ്ണൻ ചിത്രീകരിച്ചിട്ടുണ്ട്.കാനിബാൾ ഫീസ്റ്റിൽ മൊറിഗാമി തങ്ങൾ അന്ന് ആഹരിക്കാൻ പോകുന്ന സ്ത്രീയെ കാണുമ്പോൾ പറയുന്നതു ശ്രദ്ധിക്കൂ-
"ഇട്ടിക്കോര, എനിക്ക് ഇരയെ കണ്ട ഉടനെ നാവിൽ വെള്ളമൂറി.സത്യം പറയാമല്ലേ അവളെ കടിച്ചുതിന്നാന്നാണ് തോന്നിയത്"(Page No - 264)
അടുത്ത പേജ് നോക്കൂ-
"ഇപ്പോൾ സമയം മൂന്നര കഴിഞ്ഞു.നമ്മുക്ക് വേഗം കാനിബാൾസ് ക്ലബ്ബിലേക്ക് മടങ്ങാം". "നിനക്ക് സ്ലോൾട്ടർ കാണണോ?"' "പിന്നെ,ഇരയെ കൊന്ന് അത്താഴത്തിനുള്ള കറിവയ്ക്കുന്നത് എനിക്ക് കാണണം."(Page No-265)
അടുത്ത പേജ് നോക്കൂ- "മ്യൂസിക്ക് സിസ്റ്റത്തിൽ നിന്ന് അവൾ പാടിയ ഏതോ ആൽബത്തിന്റെ ഓർക്കസ്ട്ര ഉച്ചത്തിലുയർന്നു.നിമിഷങ്ങൾക്കുള്ളിൽ പിറകിൽ എവിടെ നിന്നോ വന്ന കൈകോടാലികൊണ്ടുള്ള വള്ളരെ കൃത്യമായ വെട്ട് അവളുടെ ശിരസ് പിളർന്നു.രക്തം നാലുപാടും ചീറിയൊഴുകി.ആ ചോരപുഴയിൽ കിടന്ന് അവൾ മരിക്കുന്നത് എല്ലാരും സന്തോഷത്തോടെ നോക്കി നിന്നു.(Page No 266)
കോളേജ് അധ്യാപികയായ രേഖ,ബാങ്ക് ഉദ്യോഗസ്ഥമായ രശ്മി,ഫാഷൻ ഡിസൈനറായ ബിന്ദു-ഇവർ സ്വന്തം ശരീരം വിൽക്കാൻ തയ്യാറുന്നത് പണത്തിനു വേണ്ടി മാത്രമാണ് എന്നത് വിശ്വസിക്കാവുന്നതല്ല.ഭക്ഷണത്തിനു വേണ്ടി ശരീരം വിൽക്കാൻ തയ്യാറാകേണ്ടി വരുന്ന സാഹചര്യം ഇവിടെ ഇവർക്കില്ല.പിന്നെയെന്ത്?മനുഷ്യനിലേക്കുള്ള യാത്രയിൽ സദാചാരസങ്കൽപ്പങ്ങൾ വഴി തിരിച്ചുവിട്ട അരാജകത്വ പൂർണ്ണമായ കാമത്തോടുള്ള അഭിനിവേഷത്തെ പുണരുന്ന, സഹജവാസനകൾക്കനുസരിച്ച് ജീവിതം ആഘോഷിക്കുന്നവരാണിവർ.മനുഷ്യന്റെ ആദിമവാസനയായ കാമത്തിനെ, ഭയമേതുമില്ലാതെ ആഘോഷിക്കുന്നവർ.
ആഷാമേനോൻ ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ച് എഴുതിയത് "അനന്തതവരെ ചെല്ലുന്ന ഗണിത സൂത്രങ്ങളിൽ അഭിരമിക്കുന്ന മനുഷ്യ ചേതന,ഇവിധം നിർദയമായ രസകേളികളിൽ ഏർപ്പെടുന്നത് വെറും വൈരുധ്യത്തിന്റെ മാത്രം കഥയല്ല,അപരിഷ്കൃതമായ ഒരു വിപരിണാമത്തിന്റെ ദുഃസൂചന കൂടിയാണ്"-' എന്നാണെന്നിരിക്കിലും മനുഷ്യ ചേതനയുടെ അതിഗൂഢഗർത്തങ്ങളിൽ അലയടിക്കുന്ന സദാചാര അടിമത്തത്തിനോടുള്ള അവമതിപ്പിന്റെയും,ആ അടിമത്തത്തിൽ നിന്ന് പുറത്തുച്ചാടാനുള്ള അബോധമനസ്സിന്റെ പ്രേരണയുടേയും ജീവിതാഘോഷത്തിന്റെയും മനുഷ്യന്റെ ആദിമവാസനകളുടെയും ലയം കൂടിയാണ് ഫ്രാൻസിസ് ഇട്ടിക്കോര.
വായിച്ചു കഴിഞ്ഞപ്പോൾ ആദ്യം ചെയ്ത കാര്യം ഫ്രാൻസിസ് ഇട്ടിക്കോര എന്നൊരാൾ അതോ അത് പോലെ ആരെങ്കിലും കുന്നുംക്കുളത് ജീവിച്ചിരുന്നോ എന്നാണ് ഞാൻ ആദ്യം സെർച്ച് ചെയ്തത് . ആ അന്വേഷനതിന്റ്റ് അവസാനം ഗണിതശാസ്ത്ര ചരിത്രത്തെ പറ്റി ഇട്ടികരയിൽ പറഞ്ഞത് സത്യമാണെന്ന് മനസിലായി . ഭാവന എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീഷിച്ചില്ല രതിയും ഗണിതവും തത്വശാസ്ത്രവും ചരിത്രവും ഇടകലര്ത്തി സംവേദിക്കുന്ന ഒരനുഭവം ആദ്യമാണ്. ആര്തട്റ്റ് പള്ളിയെ പറ്റിയും പാലയൂര് പള്ളിയെ പറ്റിയും പറഞ്ഞ കാര്യങ്ങൾ സത്യം എന്താണെന്നോ ഏതാണെന്നോ അറിയാൻ പറ്റാത്ത അവസ്ഥ. ചരിത്രം എന്ന് നമ്മൾ അവകാശപ്പെടുന്ന പലതിനും ഇട്ട്യ്ക്കൊരയിൽ പറയുന്ന പോലെ കൂടിചെര്ക്കലുകളും യാഥാര്ത്യത്തെ മറച്ചു വെക്കുന്ന സംഗധികൾ ഉണ്ട് എന്ന് മനസിലായി . ഇത് പോലെ ഒരു വായന അനുഭവം ആദ്യമാണ് ഇട്ടിക്കോര .
മലയാളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പുസ്തകം വായിക്കുന്നത്. ഡാൻ ബ്രൗൺ നോവലുകളുടേതു പോലെ തുടക്കം തൊട്ടേ നിഗൂഢത നിറഞ്ഞ, അന്ധാളിപ്പ് ഉളവാക്കുന്ന, ആകാംക്ഷ നിറയ്ക്കുന്ന, വായിച്ച് രഹസ്യങ്ങളുടെ ചുരുളഴിക്കാൻ അക്ഷമ പകരുന്ന ആഖ്യാനം. പലയിടത്തും അസ്വസ്ഥതയും അറപ്പും തോന്നിപ്പിക്കുന്ന തീവ്രമായ വയലൻസ് വിവരണങ്ങളുണ്ടിതിൽ. മലയാളത്തിന് അധികം പരിചിതമല്ലാത്ത ഇറോട്ടിക്ക് കഥാതന്തുക്കളും. പൂർണ്ണമായും ഫിക്ഷനെങ്കിലും വായനയ്ക്ക് പുതിയൊരു അനുഭവതലം സമ്മാനിക്കുന്ന നോവൽ.
Francis Ittikora was a giant among men and this figurative usage does have some qualifiers to prove it. Let me see now : Tutored in the Hypatian school of Mathematics - check, accomplished cartographer and astronomer during the time of the renaissance - check, spice merchant and accomplished trader - check, trading connections with the Medici's - check. There are more but I draw the line here for fear of appearing to be awed by this fictional mythic hero. This is the bare bones caricature of the myth against which Ramakrishnan builds this extremely powerful novel with an intricately woven plot.
If Korappappan ( means great-grandfather-Kora in the lingo of his still existent family) was a hero when he was alive, then death has rendered him a demigod. Immortalized by acts of the occult, the powerful and considerably influential family of his recons him back from the dead. Through primeval acts of satisfying the flesh , they recieve his blessings in terms of power, money and more and more avenues of gaining the first two. A group of young women who make a living by running a brothel - in the guise of a 'school of erotica' and a writer try making inquiries into this forbidden empire. They end up biting off more than what they can chew. What ensues is what forms the nerve center of the tale. It is an amalgamation of history,sex,tales of power, a look at the trade routes through Trissur in Kerala, the reach and depth of Christianity along these areas etc.. while being wrapped in the cloak of an investigative mode of story telling.
I read this book a good two plus years ago and being able to recollect the tale with this amount of detail is a sure indicator of how good the tale was !
An interesting Dan Brown style writing in Malayalam. This book offers a unique prospect to the Kerala School of Mathematics as its called in the Western world. Fiction mixed with reality, it offers an open (a very open) perspective about cannibalism, sex and other taboos of the culture.
Need a lot of nerve at times to complete it, sometimes its repetitive.
This book can get your history wrong. Its a good read with all the masala of a third rate novel. The author have taken random stories and real history from all around the world, and laboriously made a web of connections with Itticora from Kunnamkulam as its epicenter. Most of the history mentioned in it either wrong or made up so please do not read this expecting to learn something. And also there is a lot of intellectual stuff mentioned in the book which are specifically there to make the reader think himself an intellectual. This novel can be considered a new variety of crime thriller in malayalam. Anyway I recommend reading it once. And I think reading this one was time wasted well.
ക്ലാസ്സുപോലും കട്ട് ചെയത് കോളേജ് ലൈബ്രറിയില്‍ കുത്തിയിരുന്ന് വായിച്ചു തീര്‍ത്തു ഈ 'മഹാസംഭവം'. നോവലിന്‍റെ ചരിത്ര പശ്ചാത്തലവും, ആഖ്യാനവും, ത്രില്ലര്‍ സ്വഭാവവും ഇതിനെ ഒരു പേജ് ടേണര്‍ ആക്കിയിട്ടുണ്ട്. പിടിച്ചിരുത്തി വായിപ്പിക്കുന്ന സമര്‍ത്ഥമായ ആഖ്യാന കൌശലം. ചരിത്രവും, മിത്തും, ഏച്ചുകെട്ടലുകളും എല്ലാം കൂടികലര്‍ന്നു കിടക്കുന്നു. നേരും, നുണയും വേര്‍തിരിച്ചറിയാന്‍ ആവാത്ത അവസ്ഥ. ഇന്ത്യക്കാരായ ആര്യഭടന്‍, ശകുന്തള ദേവി, തമിഴ് നാട്ടുകാരന്‍ രാമാനുജന്‍ എന്നിവരെപ്പോലെ കേരളത്തിലും ഒരു ഫ്രാന്‍സിസ് ഇട്ടികോര ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കഥയുടെ അപൂര്‍ണതയിലും ഒരു പൂര്‍ണ്ണത തോന്നി.
ഇനി എന്ത് എന്ന തോന്നലിൽ ഒറ്റ ഇരുപ്പിൽ ആരും വായിച്ചു പോകുന്ന ബുക്ക് ആണ് ഫ്രാൻസിസ് ഇട്ടിക്കോര. കേട്ട് കേൾവിക്കളും കെട്ട് കഥകളും ചേർത്ത് നല്ല രീതിയിൽ പെരുപ്പിച്ചു വായനക്കാരെ ഇട്ടികോരയുടെ ജീവിതത്തിലേക്കു കൊണ്ടു പോകാൻ t.d രാമകൃഷ്ണൻ എന്ന എഴുത്തകാരന്ന് സാധിച്ചു.
2017 ല് വായന പൂർത്തീകരിച്ചു. ഇപ്പൊ ഒന്ന് കൂടി വായിച്ചു നോക്കി, ഞാൻ മാറിയതിൽ പിന്നെ ആസ്വാദന തലം വ്യത്യാസം കാട്ടുമോ എന്ന് ചെക്ക്!
ഒന്നുമില്ല. അവതാരിക എഴുതിയ ആശാ മേനോൻ ... എന്റെ ദൈവമേ, ഞാൻ എതോ PhD പേപ്പർ വായിക്കുക ആണ് എന്ന് സംശയിച്ച്! എന്നെ കൊണ്ടാവൂല്ല എത് പോലത്തെ സാധനം ഒക്കെ വായിച്ച് തീർക്കാൻ. പിന്നെ നോവൽ തുടങ്ങി പകുതി എത്തുമ്പോഴും ഇതെ ഡൗട്ടോ അത് പോലെ എന്തൊക്കെയോ തോന്നി എന്നത് വേറെ ഒരു വിരോധാഭാസം.
കഥയെ കുറിച്ച് പറഞ്ഞാല് : ഒരു ഹൊറർ സ്വീക്വാൻസ് അന്യായ BGM ഒക്കെ ആയി തുടങ്ങി, കടുത്ത ശ്വാസം മുട്ടൽ ഉണ്ടാക്കും എന്ന് വിചാരിച്ച് അന്തം വിട്ടിരിക്കുന്നാ വായനക്കാരനെ, ചരിഞ്ഞൊന്നു നോക്കി പുഞ്ചിരിച്ചു ഇറങ്ങി പോയി - അതൊരു പൂച്ച ആയിരുന്നു; കുട്ടക്കീഴിൽ പെട്ട് പോയൊരു പൂച്ച. ഏതോ പുലിയുടെ പ്രേതം എന്നോർത്ത് വായിച്ച ഞാൻ വീണ്ടും പ്ലിംഗ്!
സോൾ ഓഫ് ലവ് ചർച്ചകൾ ഇട്ടികൊരായും ഹൈപേഷ്യയും. ലൈംഗികത ഫംഗ്ഷൻ ചെയ്യപ്പെട്ട കുറെ കഥാപാത്രങ്ങൾ, കോരയ്ക് കൊടുപ്പിലെ ഇൻസസ്റ്റ് നേച്ചർ, കണക്ക് കൊണ്ടുള്ള കളികൾ ..
നോവലിസ്റ്റിന്റെ പ്രയത്നം കാണാൻ മാത്രം ഉണ്ട്. നന്നായി റഫർ ചെയ്തു തന്നെ ആണ് ഇതൊക്കെ ഉപയോഗിക്കുന്നത്; കാലഗണന ക്രമത്തിൽ സംഭവങ്ങൾ ലിങ്ക് ചെയ്യുന്നതും, പല നാടുകളിലെ സംഭവങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കൗതുകം ഉളവാക്കും ; അത്ര മാത്രം!
ഇത്രയും കണക്ക് വേണ്ടിയിരുന്നില്ല എന്നാണെങ്കിൽ ഞാൻ ഒന്നാശ്വസിച്ചെനെ.: എനിക്ക് കണക്ക് ഒട്ടും ഇഷ്ടം അല്ലാത്തത് കൊണ്ടാവാം. My bad!
ലൈംഗികത മനോഹരമായി പറയാൻ ഒത്തിരി അവസരങ്ങൾ ലഭിച്ചു; ബട്ട് വേണ്ടാ എന്ന് നിർബന്ധം ഉള്ളത് പോലെ. സാഹചര്യങ്ങൾ മാറുന്നതും അങ്ങനെ തന്നെ; ഒരു ഒഴുക്കില്ലാതെ തട്ടും തടവിയും പോകുന്നു. എന്നാൽ അവസാന അദ്ധ്യായങ്ങളിൽ, സഡൻ ബ്രേക് ചെയ്യും പോലെ, കുറെ ഏറെ കാര്യങ്ങൽ പറഞ്ഞ് നിർത്തി കളയുന്നു. കുറച്ച് കൂടി എങ്കിലും എഴുതേണ്ടി വരില്ലയോ ഇത്രയും ബിൽഡ് അപ് കൊണ്ട് വന്നു പറഞ്ഞ് പോയ ഒരു കഥ തീർക്കാൻ എന്നാണെന്റെ സംശയം!
എങ്കിലും നോവൽ മനോഹരമായി ആഘോഷി ക്കപ്പെട്ടു. എല്ലായിടത്തും പ്രത്യേകിച്ച് ബുദ്ധിജീവി സഭകളിൽ, ഗ്ലാമർ ഹൈപ്പ് കിട്ടി എന്ന് വേണം പറയാൻ.
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. പടർന്നു കിടക്കുന്ന ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് വളരെ വ്യത്യസ്തമായ ഒരു എഴുത്താണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.
മലയാളത്തിന് പരിചയമില്ലാത്ത ഒരു വിഷയവും അത് സത്യമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചരിത്രത്തിന്റെ വേരുകൾ കൂട്ടുപിടിച്ചാണ് ഈ രചന രചിച്ചിട്ടുള്ളത്. കുന്നംകുളവും ഫ്രാൻസിസ് ഇട്ടിക്കോര എന്ന കോരപാപ്പനും പതിനെട്ടാം കൂറ്റുകാരും അവരുടെ ആചാരാനുഷ്ഠാനങ്ങളും ഒക്കെയാണ് കഥയുടെ ഉള്ളടക്കമായി വരുന്നതെങ്കിലും അതിനെ ശക്തമായി താങ്ങിനിർത്താൻ കുറെ അന്ധവിശ്വാസങ്ങളും ഗണിതവും രതിയും കൂടെയുണ്ട്. നരഭോജനത്തെ പറ്റിയുള്ള വിവരണമാണ് എന്നെ ഏറ്റവും അസഹിഷ്ണുത ആക്കിയത്. എന്തിരുന്നാലും സേവ്യർ ഇട്ടിക്കോര എന്ന കഥാപാത്രത്തിന് ബലാത്സംഗത്തിനോടും പീഡനത്തിനോടും വേദനിപ്പിച്ചു കൊല്ലുന്നതിനോടുമുള്ള ആസക്തി വായിക്കുമ്പോൾ ഒരു ഈർഷ്യ തോന്നുന്നുണ്ട്. കഥയും കഥ പറയുന്ന രീതിയും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഓരോ അദ്ധ്യായവും ഓരോ ആളുകളുടെ കണ്ണിൽ നിന്നാണ് പറയുന്നത്.
ഇത് വെറും കഥയാണോ? അതോ ആധുനികകാലത്ത് നിന്ന് ചരിത്രത്തെ നോക്കി കാണുകയാണോ? അതോ ഇതുപോലെ ഇപ്പോഴും സംഭവിക്കുന്നുണ്ടോ? എന്നൊരു സംശയത്തിൽ വായനക്കാരെ എത്തിക്കാൻ കഥാകൃത്തിന് കഴിഞ്ഞു. Body lab ഉം school of love making ഉം ഒരുപക്ഷേ മലയാളികൾക്ക് അപരിചിതമാണ്. എന്തിരുന്നാലും ഈ രചനയ്ക്ക് വേണ്ടി അദ്ദേഹം ഒരുപാട് പ്രയത്നിച്ചുണ്ടെന്ന് വായനക്കാർക്ക് നന്നായി മനസ്സിലാകും. ചില ആളുകൾക്ക് അവസാനം ഓടിച്ചു തീർത്തതായിട്ടോ അപൂർണതയോ തോന്നിയേക്കാം.
സുഗന്ധിയാണ് ഞാനാദ്യമായി വായിക്കുന്ന ടി.ഡി.രാമകൃഷ്ണൻ്റെ കൃതി. അതിനു ശേഷം ഇത് വായിച്ചപ്പോഴാണ് കഥാകൃത്ത് ഈ രണ്ട് നോവലുകൾ എഴുതാനും എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നു മനസ്സുലാവുന്നത്. ഈ നോവൽരചനയുടെ അവസാന ഒന്നരക്കൊല്ലത്തോളം കാലം ഇട്ടിക്കോരക്കഥയുടെ കോരപ്പൂട്ടിനുള്ളിൽ കുടുങ്ങി ഏതാണ്ട് അരഭ്രാന്തനെപ്പോലെയായ തന്നെ പൊറുത്ത് സഹിച്ച ഭാര്യയോടും മക്കളോടും ടി.ഡി നന്ദി പറയുന്നുണ്ട്. അതിൽ നിന്നും നമുക്ക് ഊഹിക്കാവുന്നതാണ് അദ്ദേഹം നേരിട്ടിട്ടുള്ള വെല്ലുവിളികൾ. . ഒരു ഇതിഹാസമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ ഇട്ടിക്കോരക്കറിയാത്തതായി ഒന്നുമില്ല. ഗണിതം, ജ്യോതിശാസ്ത്രം മുതൽ ഗോളശാസ്ത്രം വരെ അറിയാമായിരുന്ന ഇട്ടിക്കോര കുന്നംകുളം സ്വദേശിയായ ഒരാഗോള കച്ചവടക്കാരനാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ലോകമെമ്പാടും കുരുമുളക് കച്ചവടത്തിനായി ഇട്ടിക്കോര ���ഞ്ചരിച്ച് 79 മക്കളിലൂടെ പടർത്തിയ "പതുനെട്ടാംകൂറ്റുകാർ" എന്നൊരു വിഭാഗത്തെപ്പറ്റിയും ക്രസ്തീയസഭകൾക്ക് സ്വീകാര്യമല്ലാത്ത അവരുടെ ആചാരങ്ങളും നരമാംസാസ്വാദനവും ലോക ഗണിതശാസ്ത്രത്തിൻ്റെ ചരിത്രവും ചിത്രകലയും ശില്പകലയും ലൈംഗികതയും പുരാവൃത്തവും ശാരീരികപീഡനവും ആഭിചാരക്രിയകളും സാങ്കേതികവിദ്യയും ഹിംസാവാസനയും അയിത്തവും ഇറാഖ് യുദ്ധവും തുടങ്ങി ഒട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്നൊരു ആഗോള ഇതിഹാസമാണ് "ഫ്രാൻസിസ് ഇട്ടിക്കോര". മലയാള നോവൽ വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്നാണിതെന്ന് നിസ്സംശയം പറയാം. . "മഞ്ഞവെയിൽ മരണങ്ങൾ"ക്ക് ശേഷം ഞാൻ വായിച്ചതിൽ പലവിധ മേഖലകളിലൂടെ കടന്നുപോയൊരു ത്രില്ലർ നോവലാണിത്.
പുസ്തകം വായിച്ചു തുടങ്ങി കുറച്ചു ആയപ്പോൾ തന്നെ ത്രില്ലടിച്ച് ആദ്യം ഗൂഗിളിൽ കയറി ഇട്ടിക്കോര എന്നൊരു വ്യക്തി ശെരിക്കും ജീവിച്ചിരിന്നോ എന്നു അനേഷിച്ചു . നിർഭാഗ്യവശാൽ പുസ്തകത്തിൽ പരാമർശിച്ചപോലെ അങ്ങനെ ഒരാളെ പറ്റി ഒരുവിവരവും കിട്ടിയില്ല... മറിച്ചു ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകത്തെ കുറിച്ചുള്ള സൈറ്റാണ് പ്രത്യക്ഷപെട്ടത്. കഥയിൽ എവിടെയോ എന്നെ ആകർഷിച്ചതു ചിരുതേയിയാണ്. രതിയോട് ഓള് കാണിക്കുന്ന ഒരു transcendental approach, കന്യകത്വം എന്നൊക്കെ സദാചാരം മുഴക്കിനടക്കുന്നവർക്ക് ഒരു ഉത്തരം തന്നെയാണ്.ചിരുതേയി പെരുത്ത് ഇഷ്ടം ❤. മാത്രമല്ല കോരയുടെയും ചില ആശയങ്ങൾ rebellious ആണ്. കണക്കുമായും ചരിത്രവുമായും അത്ര ബന്ധമില്ലാത്ത എനിക്ക് കഥയോട് അടുക്കുംതോറും പല കാര്യങ്ങളും ഉൾകൊള്ളാൻ ഒത്തിരി പ്രയാസപെടേണ്ടി വന്നതോഴിചാൽ, the book is really worth reading.
ഒരു നോവൽ എന്ന നിലയിൽ തൃപ്തി നൽകിയില്ല. നോവലിസ്റ്റിന്റെ കയ്യിൽ ഒരുപാട് ഡാറ്റ ഉണ്ട്. അവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതിൽ വിജയിച്ചു എന്ന് പറയാനാവില്ല. പല അധ്യായങ്ങളും വിക്കിപ്പീഡിയ വായിക്കുന്നതുപോലെയുണ്ടായിരുന്നു. കഥാതന്തുവുമായി വളരെച്ചെറിയ ബന്ധം വേണമെങ്കിൽ ആവാം എന്ന രീതിയിലുള്ള കാര്യങ്ങൾ പോലും വളരെയധികം വിശദീകരിച്ചിരിക്കുന്നത് തികച്ചും മടുപ്പിക്കുന്നതാണ്.
Francis IttyCora embarked on this literary journey with eager anticipation, prompted by numerous recommendations. The narrative slide into the life of Francis IttyCora, a renowned 15th-century trader with a profound understanding of mathematics and astronomy. His legacy lives on through his descendants, who, guided by his principles, thrive in contemporary society. The novel intertwines captivating plots with historical nuances, offering a promising narrative. It's the first time I've encountered a narrative discussing themes of strong sexuality and cannibalism, albeit some descriptions felt unwelcome. Nevertheless, I'm struck by the author's adeptness at weaving historical events and characters into the fabric of the story. While the focus is on Cora, it's the enigmatic Hypetia and her journey that captivated me the most. The exploration of mathematical facts and Hypetian teachings provides fresh insights, although some content felt repetitive. Moreover, the novel sheds light on the phenomenon of idolizing individuals and perpetuating superstitions within society—a poignant reflection indeed.
ചരിത്രത്തെ ഭാവനാത്മകമായി അവതരിപ്പിച്ചുകൊണ്ട്, വായനക്കാരെ സത്യമേത് മിഥ്യയേത് എന്ന ആശങ്കയിൽ എത്തിക്കുന്ന, ആധുനിക മലയാള സാഹിത്യത്തിന് പുതിയ മാനങ്ങൾ നൽകുന്ന ഒരു മികച്ച കൃതി!
Magical Realism എന്ന ശൈലി സ്വീകരിക്കുന്ന കൃതി ചരിത്രം,ഗണിതം, ശാസ്ത്രം, ലൈംഗികത എന്നിവയിലൂടെ വായനക്കാരെ പിടിച്ചിരുത്തുന്നതോടൊപ്പം സമകാലിക പ്രതിസന്ധികളെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും അഭിസംബോധന ചെയ്യുന്നുണ്ട്. ഞാൻ അടുത്തിടെ വായിച്ചതിൽ ഏറെ മികച്ച കഥാപാത്ര സൃഷ്ടി തന്നെയാണ് 'ഫ്രാൻസിസ് ഇട്ടിക്കോര' യുടേത് എന്നതിൽ സംശയമില്ല!
ടി. ഡി ഈ നോവലിന് വേണ്ടി നടത്തിയ ഗവേഷണം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു! അത്രയേറെ ആഴമുണ്ട് ഈ കഥയ്ക്ക്.
NB:- Consensual and Non consensual Sex, Cannibalism, Torture തുടങ്ങി ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് കഥാന്തരീക്ഷം.
"Francis Ittikkora" is a captivating novel that brilliantly interweaves the adventures of a 15th-century trader from Kunnamkulam with modern life. The author, Ramakrishnan, masterfully uses medieval history as the backdrop, maintaining the integrity of the central theme while traversing through various aspects of contemporary life across different continents and cultures.
The story of Ittikkora's descendants, believed to be secretly influencing businesses and power to this day, adds a layer of intrigue. They live hidden, following Ittikkora's teachings with unique customs and rituals. This blend of historical depth with a touch of mystery makes the novel profoundly engaging.Listening to it in audiobook format adds an extra dimension, making the experience even more immersive. Hats off to Ramakrishnan for creating such a rich and imaginative narrative!
യാതൊരു പ്രതീക്ഷയും മുൻവിധിയും ഇല്ലാതെ വായിച്ച് തുടങ്ങി. മൂന്നാം പേജ് എത്തിയപ്പോൾ തന്നെ ചെറുതായിട്ട് കിളി പോയി തുടങ്ങി. പിന്നങ്ങോട്ട് ഒരു തകർപ്പൻ ആ വായനാനുഭവം തന്നെയായിരുന്നു, അവസാനം വരെ. ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർക്കാൻ ആഗ്രഹം ഉണ്ടായിട്ടും സമയ ക്ലിപ്തത കാരണം മാത്രം വായന നീണ്ടു പോയി. ഓരോ അധ്യായം കഴിയുമ്പോഴും ആകെ ഉദ്വേഗവും ആകാംക്ഷയും. ഒടുവിൽ കഴിഞ്ഞ ദിവസം അവസാനത്തെ താളുകൾ വായിച്ചു മൂഴുമിച്ചു, ഉറക്കം കളഞ്ഞ്. അപ്പോഴാണ് ഒന്ന് സമാധാനമായത്.
കുന്നംകുളം എന്ന നാട്ടിനെ ലോകം മൊത്തം ആരാധകരുണ്ടാക്കുകയാണ് “ഫ്രാൻസിസ് ഇട്ടിക്കോര”. ഒട്ടേറെ വ്യത്യസ്തമായ വിഷയങ്ങളിലൂടെ ഈ പുസ്തകം കടന്നു പോകുന്നുണ്ട് - ശാസ്ത്രം, സംഗീതം, ചരിത്രം, കണക്ക്, എന്ന് തുടങ്ങി ലൈംഗികത വരെ. “കൊരപ്പാപ്പൻ” നമ്മളെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും, പല തവണ. ഈ കൃതിയുടെ ഗാഢമായ എഴുത്തും വ്യാപ്തിയും കാരണം പല അവസരങ്ങളിൽ: “ഇതൊക്കെ ശരിക്കും ഉള്ളതാണോ”, എന്ന് പോലും ചിന്തിച്ചു പോകും.
ഇവിടെയുള്ള മറ്റു നിരൂപണങ്ങളിൽ പറയുന്നത് പോലെ അന്ത്യം ലേശം പാളിപ്പോയി എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഒരു പരിസമാപ്തി (closure) കിട്ടാത്ത അവസ്ഥ. എന്നിരുന്നാലും എന്റെ 5 * റേറ്റിംഗ് ഈ കൃതിയുടെ ആഴത്തിനും ഇതിലേക്ക് “കഥയെഴുത്ത്” സമർപ്പിച്ച ഗവേഷണത്തിനും, എനിക്ക് കിട്ടിയ മികച്ച വായനാനുഭവങ്ങൾക്കും ആണ്.
The novel entirely breaks the repeated cliche style of writing.. the authors great knowledge in history and the skill to mix up these history with fiction is absolutely takes this novel to an another level of reading experience, also very engaging narration.
ചരിത്രവും മിത്തും ചേർത്ത് എഴുതുന്ന സ്ഥിരം ടി ഡി എഫക്ട്. ക്ലൈമാക്സ് പെട്ടന്ന് തീർത്ത പോലെ തോന്നി. അവസാനം വരെ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കുന്ന പുസ്തകം.