1993 ഓടക്കുഴൽ അവാർഡ് ലഭിച്ചകൃതി ..ലോകകഥകളോട് ചേർത്തുവയ്ക്കാവുന്ന നാലു കഥകളുടെ സമാഹാരം [സുകൃതം ,പെരുമഴയുടെ പിറ്റേന്ന് ,ചെറിയചെറിയ ഭൂകമ്പങ്ങൾ ഇവയാണ് മറ്റു കഥകൾ .
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍. 1933 ജൂലൈ 15-ന് പൊന്നാനിക്കടുത്ത് കൂടല്ലൂരില്‍ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നീട് പത്രാധിപര്‍ (1956-'81). മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ (1988-'99). കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു. തിരക്കഥയ്ക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടി. നിര്‍മ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും ഡി.ലിറ്റ് ബഹുമതി. 2004-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
Madath Thekkepaattu Vasudevan Nair, popularly known as M. T., was an Indian author, screenplay writer and film director. He was a prolific and versatile writer in modern Malayalam literature, and was one of the masters of post-Independence Indian literature. Randamoozham, which retells the story of the Mahabharata from the point of view of Bhimasena, is widely credited as his masterpiece. At the age of 20, as a chemistry undergraduate, he won the prize for the best short story in Malayalam for Valarthumrigangal at World Short Story Competition jointly conducted by New York Herald Tribune, Hindustan Times, and Mathrubhumi. His first major novel, Naalukettu (The Legacy), written at the age of 23, won the Kerala Sahitya Akademi Award in 1958. His other novels include Manju (Mist), Kaalam (Time), Asuravithu (The Demon Seed), and Randamoozham (The Second Turn). The emotional experiences of his early days went into his novels, and most of his works are oriented towards the basic Malayalam family structure and culture. His three novels set in traditional tharavads in Kerala are Naalukettu, Asuravithu, and Kaalam. Nair was a screenwriter and director of Malayalam films. He directed seven films and wrote the screenplay for around 54 films. He won the National Film Award for Best Screenplay four times, for: Oru Vadakkan Veeragatha (1989), Kadavu (1991), Sadayam (1992), and Parinayam (1994), which is the most by anyone in the screenplay category. In 1995 he was awarded the highest literary award in India, Jnanpith, for his overall contribution to Malayalam literature. In 2005, India's third highest civilian honour, Padma Bhushan, was awarded to him.
ജീവിതത്തിൽ പറയാതെപോയ ഇഷ്ടങ്ങൾ ഉണ്ടാവും ചിലർക്ക്. അന്നത് പറഞ്ഞിരുന്നുവെങ്കിൽ ഇന്നിങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാവില്ലായിരുന്നു എന്ന് തോന്നിപ്പോകുന്ന ചില സന്ദർഭങ്ങൾ. അത്തരമൊരു കഥയാണ് ആദ്യത്തേത്, വാനപ്രസ്ഥം. ഒപ്പം കുടജാദ്രി ഒന്നു കണ്ട് വന്ന പ്രതീതിയും. ഹൃദ്യമായ ഒരു കഥ.
കുട്ടികാലത്ത് യക്ഷിക്കഥകൾ കേട്ടും പറഞ്ഞും നടന്ന ഒരാളാണ് ഞാനും. പാലമരവും പാലപ്പൂവും വലിയ പനയുമൊക്കെ യക്ഷി ഇറങ്ങുന്നതിന്റെ ലക്ഷണമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. ഇരുട്ടും നിലാവും ഭയന്നിരുന്ന ഒരു കാലം. ജാനിക്കുട്ടിയുടേയും കുഞ്ഞാത്തോലിന്റെയും നീലിയുടെയും കഥയാണ് ചെറിയ ചെറിയ ഭൂകമ്പങ്ങൾ. ഒരു കൂട്ടുകുടുംബ പരിസ്ഥിതി കൂടി കടന്നുവരുന്ന കഥ.
ചെറിയാട്ടിയുടെ കഥയാണ് സുകൃതം. മഞ്ചേരി തറവാട്ടിലെ നാല് ആണുങ്ങളുടെ ഒരേയൊരു പെങ്ങൾ. പ്രദേശത്തിൻറെ മുഴുവൻ പ്രാർത്ഥന കൊണ്ട് പിറന്ന പെൺപൈതൽ. പക്ഷേ തന്റെതല്ലാത്ത കുറ്റം കൊണ്ട് നാട്ടുകാരെല്ലാം ചേർന്ന് അവളെ കൊന്നു! നാടിനെ രക്ഷിക്കാൻ. സമകാലിക പ്രസക്തി ഏറെയുള്ള കഥയാണ് സുകൃതം. സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇവിടെ പ്രമേയമാകുന്നു.
നോവുണർത്തുന്ന കഥയാണ് പെരുമഴയുടെ പിറ്റേന്ന്. അച്ഛൻറെയും മകനായ അപ്പുവിന്റെയും കഥ. നാലു കഥകളിൽ പ്രിയപ്പെട്ടത് ഏതെന്നോ മികച്ചത് ഏതെന്നോ പറയാൻ വയ്യ. നാല് കഥകളും ഒന്ന് ഒന്നിനോട് വ്യത്യസ്തം. മനസ്സിൽ തങ്ങി നിൽക്കുന്ന നാലു കഥകൾ. പ്രിയപ്പെട്ട പുസ്തകമായി മാറിക്കഴിഞ്ഞു വാനപ്രസ്ഥം.
ഈ കഥകൾ വായിക്കുവാൻ ഇത്രയും താമസിച്ചതെന്തേ എന്ന് തോന്നിപ്പിച്ച പുസ്തകം..എത്ര രസമായാണ് ഓരോ കഥയും എഴുതിയിരിക്കുന്നത്.. കൂടുതൽ ഇഷ്ടപ്പെട്ട കഥ : ചെറിയ ചെറിയ ഭൂകമ്പങ്ങൾ ഇഷ്ടപ്പെട്ട വരികൾ : നാളെ ജാനകിക്കുട്ടി ജയിച്ചോളൂ.. യക്ഷി ചിരിച്ചു. തോറ്റാലും കളിക്കുവാൻ ഒരാളുണ്ടല്ലോ.. യക്ഷികൾക്ക് വാക്കിന് വ്യവസ്ഥയുണ്ട്. " നാളെത്തരാം" എന്ന് എന്റെ ഏടത്തി പറഞ്ഞാൽ ഒഴിവാക്കലാണ്. തരില്ല. ഇവരങ്ങിനെയല്ല. പിറ്റേന്ന് ശരിയ്ക്കും ഞാനാ ജയിച്ചത്! കുഞ്ഞാത്തോലും ജാനകിക്കുട്ടിയും.❤
ഈ നോവൽ രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ വായിക്കുന്നത്. ആദ്യവായന ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു. ആദ്യവർഷം മലയാളത്തിനു പഠിക്കാൻ ഉണ്ടായിരുന്നു. 4 വർഷങ്ങൾക്ക് ശേഷം ഈ നോവൽ വായിക്കുമ്പോൾ പണ്ടെപ്പോഴോ മനസ്സിൽ കയറിക്കൂടിയ മാസ്റ്ററും കെ.എസ്. വിനോദിനിയും വീണ്ടും പുനർജനിച്ചു.
36വർഷങ്ങൾക്കു ശേഷം മൂകാംബികയിൽ വെച്ച് കണ്ടുമുട്ടുന്ന മാസ്റ്ററും മാസ്റ്ററുടെ പ്രിയ ശിഷ്യ കെ.എസ്. വിനോദിനിയും. വീണ്ടും തമ്മിൽ കാണുമ്പോൾ വിനോദിനി വൃദ്ധയും മാസ്റ്റർ പടുവൃദ്ധനുമായിരുന്നു. മാസ്റ്റർ തന്റെ ഭാര്യയായ അമ്മാളുവിനെയും മക്കളെയും പറ്റിച്ചുകൊണ്ടാണ് വിനോദിനിയെ കാണാൻ എത്തുന്നത്. വാർദ്ധക്യത്തിലെ ചെറിയൊരു കുസൃതിമാത്രമായാണ് നോവലിസ്റ്റ് ആ സന്ദർഭത്തെ വിവരിച്ചിട്ടുള്ളത്.
വർഷങ്ങൾക്ക് മുൻപ് മാസ്റ്ററും വിനോദിനിയും പരസ്പരം പറയാതെ പ്രണയിച്ചിരുന്നു. എന്നാൽ വിനോദിനിയുടെ തറവാട്ട് മഹിമയും പണവും മാസ്റ്ററെ ധർമ്മസങ്കടത്തിലാക്കി. പിന്നീട് മാസ്റ്ററുടെയും വിനോദിനിയുടെയും ജീവിതത്തിൽ വിധി വില്ലനാകുന്നു. എല്ലാം തകിടം മറിയുന്നു.
ഗൃഹാതുരത്വം നിറയുന്ന സംസാരവും വാർദ്ധക്യസഹജമായ കുസൃതികളും കള്ളത്തരങ്ങളും ഈ നോവലിന്റെ സവിശേഷതയാണ്. വർഷങ്ങൾക്ക് ശേഷം ഈ നോവൽ വീണ്ടും വായിക്കുമ്പോൾ വല്ലാത്തൊരാനന്ദം തോന്നുന്നു...
ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ വായിച്ചു തീർത്ത പുസ്തകം. കുഞ്ഞാത്തോലും ജാനകിക്കുട്ടിയും ബാല്യകാലത്തിലേക്ക് കൊണ്ടെത്തിച്ചപ്പോൾ വാനപ്രസ്ഥം മനസ്സിൽ സൂക്ഷിച്ചു വച്ച കൗമാര പ്രണയത്തിന്റെ ഓർമകളിലേക്ക് വഴുതി വീണ പോലെ.. പുഴ പോലെ ഒഴുകി തീരുന്ന അനുഭൂതി ..... മഴയിൽ കുതിർന്ന മണ്ണിന്റെ മണം പോലെ ..... വാനപ്രസ്ഥം വായനക്കാരന് സമ്മാനിക്കുന്ന അനുഭവവും ഇങ്ങനെ തന്നെ ..... എം.ടി യുടെ മികച്ച സൃഷ്ടി
മനുഷ്യൻ ഉള്ളിൽ കുഴിച്ചുമൂടുന്ന മൂകസ്വപ്നങ്ങളെ കണ്ടെത്തി അക്ഷരങ്ങളിലൂടെ സ്വാതന്ത്രമാക്കുകയാണ് ഈ കഥാസമാഹാരം. വാനപ്രസ്ഥം , ചെറിയ ചെറിയ ഭൂകമ്പങ്ങൾ , സുകൃതം , പെരുമഴയുടെ പിറ്റേന്ന് എന്നിവയാണ് ആ നാല് കഥകള്‍. എം.ടിയുടെ കഥാ സന്ദർഭങ്ങൾക്ക് പലപ്പോഴും ഒരു ചെറിയ സൂചനയിലൂടെ പോലും പറയാനുണ്ടാവുക അതിലെ കഥാപാത്രങ്ങളുടെ അനുഭവംപോലെ വലിയ വലിയ കഥാ സാഗരങ്ങളാകും. ആ സാഗരം അഭ്രപാളിയിലെന്നപോലെ അനുവാചകന് മുന്നിൽ സർഗാത്മകതയുടെ കടൽ വിരിയിക്കുന്നു. നഷ്ടപെട്ട പ്രണയം വാനപ്രസ്ഥകാലത്തു സ്വന്തമാക്കാൻ ശ്രമിക്കുന്ന മാസ്റ്ററും വിനോദിനിയും. ഭ്രമകല്പനകള്‍ നിറയുന്ന ഒരു കുട്ടിയുടെ മനസ്സ് സൃഷ്ടികുന്ന മായാലോകത്തിന്‍റെ കഥ പറയുന്ന ചെറിയ ചെറിയ ഭൂകമ്പങ്ങള്‍. നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം വീണ്ടെടുക്കുമ്പോള്‍ ജാതിചിന്തയുടെ അണ്ഡവിശ്വാസങ്ങളില്‍ കുടുങ്ങി വീണ്ടും പടിപ്പുരയ്ക്ക് പുറത്ത് ജീവിക്കേണ്ടിവരുന്ന ചെറിയാട്ടിയുടെ കഥപറയുന്ന സുകൃതം. മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന അച്ഛന്‍ ��വന്‍ തിരഞ്ഞെടുത്ത പുതിയകാലത്തിന്‍റെ കോലം ഉള്ളില്‍ സൃഷ്ടിക്കുന്ന ചിന്തകളുമായി പെരുമഴയുടെ പിറ്റേന്ന്. മനുഷ്യാവസ്ഥയുടെ നറുമണം പകരുന്��� നാല് കഥകള്‍.
വീണ്ടും ഒരു പുനർവായന. ഈ പുസ്തകം സ്കൂളിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽ നിന്ന് എടുത്തു വായിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം വീണ്ടും ഒരിക്കൽ കൂടി ഇതെന്റെ കൈയിൽ എത്തി. അങ്ങനെ ഞാൻ വീണ്ടും എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥകളുടെ വാതിൽ തുറന്ന് അകത്തു കയറി...
ഹൃദയത്തിൽ കൊണ്ട പ്രണയത്തെ കാലത്തിനോ പ്രായത്തിനോ മാറ്റാനാവില്ല എന്ന് തെളിയിച്ച കരുണാകരൻ മാസ്റ്ററും വിനോദിനിയും കുടജാദ്രിയിലെ മഞ്ഞിലൂടെ നടന്നു പോകുന്നത് ഞാൻ കണ്ടു...
ജാനകി കുട്ടിയും കുഞ്ഞാത്തോലും നീലിയും ചേർന്ന് കൊത്തങ്കല്ല് കളിക്കുന്നതും കഥകൾ പറഞ്ഞു രസിക്കുന്നതും ഞാൻ ഒരിക്കൽ കൂടി ആസ്വദിച്ചു.. യക്ഷിയുടെ കാതിലെ ചിറ്റും കഴുത്തിലെ കാശിമാലയും അങ്ങനെ പള പളാന്ന് എന്റെ മനസ്സിൽ ഇപ്പഴും കിടന്ന് തിളങ്ങുന്നുണ്ട്....
കുമ്മാണി കുളത്തിൽ മറഞ്ഞ ചെറിയാട്ടിയെ വായിച്ചപ്പോൾ എന്റെ മനസ്സ് വീണ്ടും നൊന്തു.
നമ്പൂതിരിയുടെ വരകൾ കൂടി നിറഞ്ഞ ഇന്നത്തെ വായന മനസ്സ് ശരിക്കും നിറച്ചു...
ചില വരികളിൽ ഒരു കഥയുടെ മുഴുവൻ സ്വത്വവും ഉൾകൊള്ളിക്കാൻ കഴിയുന്ന കഥാകാരൻ. ഇൗ ചെറു കഥകൾ വായിക്കുമ്പോൾ എം ടി യെ അങ്ങനെ വിശേഷിപ്പിക്കാൻ ആണ് തോന്നുന്നത്.
ജീവിത സായാഹ്നത്തിൽ നഷ്ടപ്രണയത്തെ അനുസ്മരിപ്പിക്കുന്ന ഒരു 'വാനപ്രസ്ഥവും' , യക്ഷികളെയും മരണത്തെയും ജീവിതത്തെയും വെള്ളിത്തിരയിലെന്നപോലെ അവതരിപ്പിക്കുന്ന മാജിക്കൽ റിയലിസത്തിന്റെ ഉള്ളറകൾ നമ്മളിലെത്തിക്കുന്ന 'ചെറിയ ചെറിയ ഭൂകമ്പങ്ങളും'. ആചാരങ്ങളും അനുഷ്ടാനങ്ങളും, ദുരഭിമാനവും മനുഷ്യജീവനും കൂടികലർന്ന 'സുകൃതവും'.. ഒടുവിൽ ഒരു വ്യത്യസ്തമായ കുടുംബ കഥ പറയുന്ന 'പെരുമഴയുടെ പിറ്റേന്നും' എല്ലാ കാലത്തും ക്ലാസ്സിക്കുകൾ ആയി തന്നെ നിലനിൽക്കും.
ഓരോ കഥയും ഓരോ തലത്തിലും വ്യത്യസ്തമാണെങ്കിലും, പച്ചയായ ജീവിതത്തോട് നീതി പുലർത്തുന്നവയാണ്, വീണ്ടും വായിക്കണം എന്നു തോന്നിപ്പിക്കുന്നവയാണ്.. ഒരു പക്ഷെ അത് തന്നെയാണ് എം.ടിയുടെ കഥകളിലെ കയ്യൊപ്പും.
വർഷങ്ങൾക്ക് ശേഷം വീണ്ടും വാനപ്രസ്ഥം വായിച്ചു. ഓർമ്മ ശരിയാണെങ്കിൽ കൗമാരപ്രായത്തിലെന്നോ ആണ് ഇതിന് മുൻപ് വായിച്ചത്. വായിച്ചിട്ട് യൗവ്വനത്തിൽ ഉൾക്കൊണ്ട രീതിയായിരുന്നു ആസ്വാദ്യകരം. എല്ലാ കഥകളും ഇഷ്ടമായെങ്കിലും പൊടിക്ക് മുന്നിൽ..... അല്ലെങ്കിൽ വേണ്ട അത് പറയുന്നില്ല.
Nice little collection of short stories. For my level I found the language tough but other than that enjoyed all the stories. Hoping to explore more of MT's works. Surely the first story is the best, the thrill & suspense is maintained till the end beautifully.
പുസ്തകം: വാനപ്രസ്ഥം രചന: എം ടി വാസുദേവൻനായർ പ്രസാധനം: കറന്റ് ബുക്സ് പേജ് :96,വില :50
എം ടി യുടെ നാലു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ കഥകളും എംടിയുടെ മനോഹരമായ ഭാഷയാൽ അലങ്കരിച്ചിരിക്കുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ എംടിയുടെ ഓടക്കുഴൽ അവാർഡ് നേടിയ കൃതിയാണ് വാനപ്രസ്ഥം. നമ്പൂതിരിയുടെ ചിത്രങ്ങൾ കൊണ്ട് മനോഹരമാണ് ഓരോ കഥകളും.
വാനപ്രസ്ഥം എന്ന കഥയിൽ, കുടജാദ്രിയിലേക്ക് പുറപ്പെടുന്ന മാഷും... അദ്ദേഹത്തെ പിന്തുടരുന്ന വിനോദിനി എന്ന ശിഷ്യയും.... അവരെ ഭാര്യാഭർത്താക്കന്മാരായി കാണുന്ന പൂജാരിയും..... തുടർന്നുണ്ടാവുന്ന അവരുടെ മാനസിക വ്യാപാരങ്ങളും ആണ് കഥയുടെ ഉള്ളടക്കം.' ചെറിയ ചെറിയ ഭൂകമ്പങ്ങൾ 'എന്ന കഥ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന പേരിൽ സിനിമയായിട്ടുണ്ട്, അതിന്റെ തിരക്കഥ വായിക്കാൻ അവസരം ഉണ്ടായിട്ടുണ്ട്. ജാനകികുട്ടിയുമായി കൂട്ടുകൂടുന്ന യക്ഷിയായ കുഞ്ഞാത്തോലും... അവരുടെ പരസ്പരമുള്ള സംഭാഷണവും ആണ് കഥ. കൂടാതെ തറവാട്ടിൽ അമ്മയും വല്യമ്മയും, ഏടത്തിയും സരോജിനി ഏടത്തിയും, സരോജിനിയെ സ്നേഹിക്കുന്ന ഭാസ്കരനും, ദൂരെ ജോലി ചെയ്യുന്ന അച്ഛനും, മുത്തശ്ശിയുമായുള്ള ജാനകികുട്ടിയുടെ അടുപ്പവും അടങ്ങിയതാണ് ഈ കഥ. '
"എവിടെ ദംഷ്ട്ര? എല്ലാത്തിനെയും ചോരകുടിച്ച് വിടാ വേണ്ടത്? വേണോ? കൊല്ലണ്ട, ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി." ആലോചിക്കട്ടെ എന്ന ഭാവത്തിൽ കുഞ്ഞാത്തോല് മുടി കുടഞ്ഞിട്ടു യക്ഷിയായി അകത്തു കിടക്കുന്നവരെയൊക്കെ ഒന്ന് നോക്കി, ചിരിച്ചു.
സുകൃതം' എന്ന കഥയിൽ ദേശത്തെ ബാധിച്ച ആപത്ത് ഇല്ലായ്മ ചെയ്യാൻ ചെയ്യാൻ ശ്രമിക്കുന്ന ഒരു തറവാടിന്റെ കഥയാണ്.' പെരുമഴയുടെ പിറ്റേന്ന് ' എന്ന കഥയിൽ ഫ്രാൻസിൽ നിന്ന് ഫ്രഞ്ച് പഠിപ്പിക്കുന്ന മദാമ്മയായ ബേലയെ വിവാഹം ചെയ്ത് നാട്ടിൽ വരുന്ന മകനായ അപ്പുവിനെ എയർപോർട്ടിൽ സ്വീകരിക്കുന്ന അച്ഛൻ. അങ്ങനെ വ്യത���യസ്തമായ കഥകളിലൂടെ പുസ്തകം കടന്നുപോകുന്നു.
എം ടി യുടെ ഓടക്കുഴൽ അവാർഡ് നേടിയ ഈ കൃതിയിൽ, രണ്ടു കഥകൾ വാനപ്രസ്ഥവും, ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന കഥയും സിനിമയാക്കിയിട്ടുണ്ട്. 🌍🌌🌇
A collection of beautiful short stories by MT. The first story is titled 'Vanaprastham', which translates to old-age/pilgrimage. It deals with a septuagenarian, who still holds alive in his mind the memory of his unfulfilled love. Hers was the one name which he was afraid to speak about to his parents when the discussions about his marriage were going on. But he wishes if only he had the courage to proceed. Social factors, her financial situation etc. were stopping him. Finally, in the twilight of his life, he gets to spend a day with her.
'തീർത്ഥാടനം' എന്ന സിനിമയ്ക്ക് ആധാരമായ "വാനപ്രസ്ഥം", 'എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന സിനിമയായ "ചെറിയ, ചെറിയ ഭൂകമ്പങ്ങൾ", "സുകൃതം", "പെരുമഴയുടെ പിറ്റേന്ന് " തുടങ്ങിയ നാല് കഥകൾ ചേർന്നതാണീ സമാഹാരം. വാനപ്രസ്ഥവും , പെരുമഴയുടെ പിറ്റെന്നുമാണ് കൂടുതൽ മികച്ചതായി തോന്നിയത്.