Jump to ratings and reviews
Rate this book

ഓളവും തീരവും | Olavum Theeravum

Rate this book
ഓളവും തീരവും എം ടിയുടെ കുറച്ചു ചെറുകഥകളുടെ സമാഹാരമാണ്. നീലകടലാസും, ഓളവും തീരവും അതില്‍ ചിലത്.

62 pages, Paperback

Published January 1, 2005

30 people are currently reading
1152 people want to read

About the author

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍. 1933 ജൂലൈ 15-ന് പൊന്നാനിക്കടുത്ത് കൂടല്ലൂരില്‍ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നീട് പത്രാധിപര്‍ (1956-'81). മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ (1988-'99). കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു. തിരക്കഥയ്ക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടി. നിര്‍മ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും ഡി.ലിറ്റ് ബഹുമതി. 2004-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.

Madath Thekkepaattu Vasudevan Nair, popularly known as M. T., was an Indian author, screenplay writer and film director. He was a prolific and versatile writer in modern Malayalam literature, and was one of the masters of post-Independence Indian literature. Randamoozham, which retells the story of the Mahabharata from the point of view of Bhimasena, is widely credited as his masterpiece.
At the age of 20, as a chemistry undergraduate, he won the prize for the best short story in Malayalam for Valarthumrigangal at World Short Story Competition jointly conducted by New York Herald Tribune, Hindustan Times, and Mathrubhumi. His first major novel, Naalukettu (The Legacy), written at the age of 23, won the Kerala Sahitya Akademi Award in 1958. His other novels include Manju (Mist), Kaalam (Time), Asuravithu (The Demon Seed), and Randamoozham (The Second Turn). The emotional experiences of his early days went into his novels, and most of his works are oriented towards the basic Malayalam family structure and culture. His three novels set in traditional tharavads in Kerala are Naalukettu, Asuravithu, and Kaalam.
Nair was a screenwriter and director of Malayalam films. He directed seven films and wrote the screenplay for around 54 films. He won the National Film Award for Best Screenplay four times, for: Oru Vadakkan Veeragatha (1989), Kadavu (1991), Sadayam (1992), and Parinayam (1994), which is the most by anyone in the screenplay category. In 1995 he was awarded the highest literary award in India, Jnanpith, for his overall contribution to Malayalam literature. In 2005, India's third highest civilian honour, Padma Bhushan, was awarded to him.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
90 (26%)
4 stars
138 (39%)
3 stars
90 (26%)
2 stars
19 (5%)
1 star
9 (2%)
Displaying 1 - 7 of 7 reviews
Profile Image for Harikrishnan CR.
14 reviews1 follower
February 21, 2022
നീലകടലാസ്, നുറുങ്ങുന്ന ശൃംഖലകൾ, ഒരു പിടി കുന്നിക്കുരു, ഒരു ദിവസം കഴിഞ്ഞു, ഓളവും തീരവും എന്നീ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

ഓരോ കഥയും ഒന്നിനൊന്ന് വ്യത്യസ്തം ഒരുപിടി കുന്നികുരുവിലെ അമ്മിണിയും ഓളവും തീരത്തിലെ സൈനബയും ബാപ്പുട്ടിയും എടുത്തു പറയേണ്ട കഥാപാത്രങ്ങളാണ് ,നുറുങ്ങുന്ന ശൃംഖലകൾ പറയുന്നത് ഒരുപിടി ജീവിത യാഥാർഥ്യങ്ങളെ കുറിച്ചാണ് , ഒരുപിടി കുന്നിക്കുരു എന്നീ കഥയിൽ കുട്ടിക്കാലത്തെയും കൗമാരകാലത്തെയും കുറിച്ചുള്ള ഓർമ്മകളാണ്. ഒരു ദിവസം കഴിഞ്ഞു എന്ന കഥ ദാരിദ്ര്യം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥയാണ്. ബാപ്പുട്ടിയുടെയും സൈനബയുടെയും നിശബ്ദ പ്രണയവും പ്രണയനൈരാശ്യവുമാണ് ഓളവും തീരവും എന്ന അവസാന കഥയുടെ ഇതിവൃത്തം

വളരെ മനോഹരമായ അഞ്ചു കഥകൾ .ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്നവയാണ് അവ,എല്ലാം വായിച്ചു തീരുമ്പോൾ നിങ്ങളും നിങ്ങളുടെ ബാല്യത്തെ ഓർമ്മകളിൽ തിരയും എന്ന് തീർച്ച ....🤗❤️
Profile Image for Prajeesh Arimbra.
21 reviews5 followers
January 16, 2015
AWESOME! Its my life.

ഞാനായിരുന്നു, ചിലപ്പോൾ ഞങ്ങൾ എല്ലാവരും തന്നെയാവാം.
കാലമേ എനിക്ക് നിന്നോടും പരാതിയില്ല തോല്പിച്ചുവെന്നഹങ്കാരം ചിരികളില്‍ കലര്‍ത്തി പലപ്പോഴും നോക്കുവാറുണ്ടെങ്കിൽ കൂടിയും.
Profile Image for Anju Vincent.
72 reviews32 followers
February 20, 2021
നീലകടലാസ്, നുറുങ്ങുന്ന ശൃംഖലകൾ, ഒരു പിടി കുന്നിക്കുരു, ഒരു ദിവസം കഴിഞ്ഞു, ഓളവും തീരവും എന്നീ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. വർത്തമാനത്തിൽ തുടങ്ങിയ ഭൂതകാല ഓർമകളിലൂടെ സഞ്ചരിച്ച് വീണ്ടും വർത്തമാനകാലത്തിലേക്ക് മടങ്ങിയെത്തുന്ന രീതിയിലാണ് കഥകൾ അവതരിപ്പിച്ചിരിക്കുന്നത്.

ഏതാണ് ഏറ്റവും പ്രിയപ്പെട്ട കഥ എന്ന് എടുത്തു പറയാൻ സാധിക്കില്ല അഞ്ചു കഥകളും ഒന്നൊന്ന്നോട് വ്യത്യസ്തം. നീലകടലാസ്, നുറുങ്ങുന്ന ശൃംഖലകൾ, ഒരു പിടി കുന്നിക്കുരു എന്നീ കഥകളിൽ കുട്ടിക്കാലത്തെയും കൗമാരകാലത്തെയും കുറിച്ചുള്ള ഓർമ്മകളാണ്. അന്നത്തെ ജീവിതരീതി സ്കൂൾ ദിനങ്ങൾ ഓണം എന്നിവയെല്ലാം ഈ കഥകളിലൂടെ വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഒരു ദിവസം കഴിഞ്ഞു എന്ന കഥ ദാരിദ്ര്യം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥയാണ്. ബാപ്പുട്ടിയുടെയും സൈനബയുടെയും നിശബ്ദ പ്രണയവും പ്രണയനൈരാശ്യവും ഒക്കെയാണ് ഓളവും തീരവും എന്ന അവസാന കഥയുടെ ഇതിവൃത്തം.

വളരെ മനോഹരമായ പുസ്തകം. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാം. ഒരു ഭൂതകാല കുളിര് എവിടെയൊക്കെ ആസ്വദിക്കാനാകും തീർച്ച.
Profile Image for Soya.
505 reviews
November 1, 2019
മനസ്സിന് ഹൃദ്യമായ അഞ്ചു കഥകളുടെ സമാഹാരം.

കറന്റ് ബുക്സ്
62p, 50rs
Displaying 1 - 7 of 7 reviews

Can't find what you're looking for?

Get help and learn more about the design.