പ്രക്ഷുബ്ധമായ ഒരു സമുദ്രം പോലെ ചിത്തഭ്രമം ബാധിച്ച സിതാരയുടെയും നിസ്സഹായനായൊരു ദൃക്സാക്ഷിയെപ്പോലെയുള്ള ശബരിയുടെയും കഥ. എല്ലാം തകർന്നു തരിപ്പണമാകുമ്പോഴും പ്രത്യാശയുടെ ഒരു കാലം മനുഷ്യൻ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. എങ്കിൽ അവളുടെ പേരിനു നേരെ ജീവിതം ശാന്തതയുടെ ഒരു നേരം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ കാലം ഏതാണ്?
It's a nicely written book with a satisfying ending. I Just didn't like the way child abuse was portrayed 'I don't think that's how it should be written !"
ചിത്തഭ്രമം ബാധിച്ച സിത്താരയുടെയും അതുകണ്ട് നിസ്സഹായി നിൽക്കുമ്പോഴും തണലും താങ്ങായി നിൽക്കുന്ന ശബരിയുടെയും കഥ. ഇവയോടൊപ്പം ബാലിയും സുഗ്രീവനും കിഷ്കിന്ധന്റെയും കടന്നുവരുന്നു. തെയ്യത്തെപ്പറ്റി പറയാതെ അഖിലിന്റെ ഒരു രചനയും കടന്നുപോകാറില്ല. ഇതിലും ഒരു തെയ്യമുണ്ട്.
തുടക്കം കുറച്ച് ബോറടിപ്പിച്ചുവെങ്കിലും എവിടെയോ വെച്ച് ഒരു ട്രാക്ക് തുറന്നുകിട്ടി. First time reading him. He is not overrated. Stress breaker and page turner😇
അഖിലിൻ്റെ ഞാൻ വായിക്കുന്ന മൂന്നാമത്തെ പുസ്തകമാണ് താരാകാന്തൻ. മുൻ വായന പോലെ അത്ര എളുപ്പവും ആസ്വാദനവും താരാകാന്തനിൽ കിട്ടിയില്ല എന്ന് പറയാം. മറ്റു നോവലുകളിലെ പോലെ പച്ചയായ കുറച്ച് ജീവിതങ്ങളും പിന്നെ വളരെ ചെറിയ രീതിയിൽ തെയ്യവും കടന്നു വരുന്നുണ്ട്.
കഥയുടെ അവസാന ഭാഗത്തിൻ്റെ തൊട്ടു മുൻപത്തെ അദ്ധ്യായം ആദ്യം അവതരിപ്പിക്കുന്ന രീതിയിലാണ് നോവൽ, അതായത് നമ്മൾ കഴിഞ്ഞ കാലത്തിൽ നിന്നും കഥ നടക്കുന്ന ദിവസത്തിലേക്ക് വരികയാണ്. മൂന്ന് കാലഘട്ടങ്ങളിലെ കഥയും ഇതിൽ ഉൾപെടുന്നു. രാമായണത്തിൽ അധികം വായിച്ചിട്ടില്ലാത്ത സുഗ്രീവനും താരയും ജീവിച്ച കാലം പിന്നെ വിജയ നഗര സാമ്രാജ്യ കാലഘട്ടവും പിന്നെ ഇന്ന് ജീവിക്കുന്ന സിതാര, ശബരി എന്നിവരുടെ കാലവും. അഭി, ജീഷ്മ, രാജേഷ്, രാജാവ്, ലത എന്നിവർ താരാകന്തനിലെ മറ്റു കഥാപാത്രങ്ങളാണ്. പല കാരണങ്ങളാൽ ഹംപിയിൽ എത്തിപെടുന്ന സിതാരയും ശബരിയും കാണുന്നതും അടുക്കുകയും ചെയ്യുന്നതാണ് കഥ. ഇവർ തമ്മിൽ ഹംപിയിൽ വെച്ച് കാണുവാൻ ഉള്ള കാരണവും കഥയിൽ വരുന്നുണ്ട്.
മൂന്ന് കാലങ്ങളും തമ്മിൽ ബന്ധിപ്പിക്കാൻ ഒരുപാട് ശ്രമം നടത്തിയെങ്കിലും ഒന്നും അങ്ങോട്ട് ശരിയാവത്ത പോലെ തോന്നി. പലപ്പോളും ഒരുപാട് കൺഫ്യൂഷൻ വരികയും ചെയ്തു. ക്ലൈമാക്സ് നല്ലതാണെങ്കിലും പെട്ടെന്ന് എഴുതി അവസാനിപ്പിച്ച പോലെ തോന്നി. ഇതൊക്കെയാണെങ്കിലും വായിച്ചിരിക്കാൻ കൊള്ളാവുന്ന ഒരു നോവൽ തന്നെയാണ് താരാകാന്തൻ.
Tharakanthan is my first book by Akhil. It was a bit challenging at first because the author opens the story with what is essentially its final chapter. Early on, I even had to take notes to keep track of the characters and their relationships with one another.
The core narrative revolves around Sabari and Sithara—how their lives intersect in Hampi and how a deep love develops between them. Sithara struggles with mental instability, and Sabari provides immense support, becoming the one person with whom she feels truly safe. Parallel to their story, the novel weaves together three distinct timelines: the era of Sugreeva and Tara, the Vijayanagara Empire involving a group of stone sculptors, and the present day.
The novel also delves into a very sensitive theme—child abuse. Reading those passages made me shiver, and I deeply hope that no child ever has to endure such trauma.
Overall, Tharakanthan is a decent and engaging quick read
അഖിലിന്റെ "താരകാന്തൻ" എന്ന നോവൽ വായിച്ചു. നോവലിൽ ഇനിക്കിഷ്ടപ്പെട്ടത് അതിന്റെ പ്രമേയം തന്നെയാണ്. ശബ്ദം നിലച്ച അനേകായിരം പെൺകുട്ടികൾക്ക് താരയിലുടെ സ്വരം നൽകിയതിന് അഖിലിന് കൈയടി. ഞാനാടക്കമുള്ള പെൺകുട്ടികൾ ആഗ്രഹിച്ചിട്ടും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് താരയെക്കൊണ്ട് കഥാകാരൻ ചെയ്യിച്ചത്. മൂന്ന് കാലഘട്ടങ്ങളെ കോർത്തിണക്കി കഥ പറഞ്ഞ രീതിയും വളരെ കൈയടക്കത്തോടെ ചെയ്തിരിക്കുന്നു. എങ്കിലും, ഹംപിയിലേക്ക് രാമായണം (എന്റെ സങ്കൽപ്പത്തിലെ ഹംപിയിൽ ഹുക്കാനും ബുക്കനും സ്ഥാപിച്ച വിജയ നഗര സാമ്രാജ്യത്തിനപ്പുറത്തൊന്നുമില്ലാത്തതിനാലായിരിക്കാം ) കൊണ്ട് വന്നതും ചില ക്ലിഷേ പ്രയോഗങ്ങളും സന്ദർഭങ്ങളും കല്ലുകടിയായി. അഖിലിന്റെ തനതായ മൂർച്ചയേറിയ വാക്കുകളും വാചകങ്ങളും കാണാത്തതും ഇത്തിരി നിരാശയായി. ഹംപിയിലേക്ക് കൂട്ടികൊണ്ട് പോയതിൽ സന്തോഷം. മൂർച്ചയേറിയ അടുത്ത നോവേലിനായി കാത്തിരിക്കുന്നു.
തരക്കേടില്ലാത്ത ആഖ്യാന ശൈലി.പല കാല ഘട്ടങ്ങൾ യോജിപ്പിച്ചാണ് നോവൽ എഴുതിയിരിക്കുന്നത്. അത് നല്ല ഐഡിയ ആണെങ്കിലും അത് അവതരിപ്പിച്ചതിൽ ചില ഭാഗങ്ങൾക്ക് പൂർണത ഇല്ലെന്ന് തോന്നി.