Jump to ratings and reviews
Rate this book

Seven Little Monkeys

Rate this book
അഞ്ചുവയസ്സുകാരനായ അദ്വൈതിന്റെ കോളിളക്കമുണ്ടാക്കിയ തിരോധാനത്തിനും മരണത്തിനും കാരണക്കാരനായ പ്രതിയെ അതി വേഗം കേരളപൊലീസ് പൂട്ടി. എന്നാൽ സാഹചര്യ തെളിവുകളെമാത്രം ആസ്പദമാക്കിയുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് യഥാർത്ഥ കൊലയാളിയെ ആയിരുന്നില്ല. പിന്നെ ആരാണ് ആ കൊലയാളി? അജ്ഞാതനായ അയാൾ ആൾക്കൂട്ടത്തിലിരുന്നുകൊണ്ട് കൊല പാതകങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. പൊലീസിനെ പലവിധത്തിൽ കുഴപ്പത്തിലാക്കിയ ആ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് റിച്ചാർഡ് ആസ്റ്റോൺ തന്റേതായ രീതി യിൽ ശ്രമിക്കുന്നു. റിച്ചാർഡിന്റെ ത്രില്ലടിപ്പിക്കുന്ന അന്വേഷണയാത്രയാണ് സെവൻ ലിറ്റിൽ മങ്കീസ്.

128 pages, Paperback

Published September 5, 2022

Loading...
Loading...

About the author

V.B. John

1 book

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (33%)
4 stars
4 (19%)
3 stars
5 (23%)
2 stars
3 (14%)
1 star
2 (9%)
Displaying 1 - 6 of 6 reviews
Profile Image for Vyshnavy .
25 reviews
September 30, 2026
ഒരു ദിവസം പെട്ടെന്ന് അദ്വൈത് എന്ന കുട്ടിയെ കാണാതാകുന്നു. രണ്ടുദിവസത്തിന് ശേഷം വീടിനടുത്തുള്ള പുഴയിൽ നിന്ന് അവന്റെ മൃതദേഹം കണ്ടെത്തുന്നു. തുടർന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ പോലീസ് കൊലപാതകം നടത്തിയത് ഒരു അന്യസംസ്ഥാന തൊഴിലാളിയാണെന്ന് കണ്ടെത്തി കേസ് ക്ലോസ് ചെയ്യുന്നു.

എന്നാൽ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഒരു പോലീസുകാരന്റെ സുഹൃത്തായ റിച്ചാർഡിന് ഈ കേസിൽ എന്തോ ഒരു സംശയം തോന്നുന്നു. ഒരു ഡിറ്റക്ടീവിന്റെ വേഷത്തിൽ റിച്ചാർഡ് അന്വേഷണം ആരംഭിക്കുന്നതോടെ, അതുവരെ അറിയാതെ പോയിരുന്ന ഒരു കൊലപാതക പരമ്പരയുടെ ചുരുളുകൾ പതിയെ അഴിയുകയാണ്.

വളരെ നാളുകൾക്ക് ശേഷം വായിച്ച ഒരു മലയാള പുസ്തകമാണ് Seven Little Monkeys. ഒറ്റയടിക്ക് തന്നെ വായിച്ചുതീർക്കാൻ കഴിഞ്ഞു. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ടാവാം, ചെറിയൊരു പുസ്തകമായിരുന്നെങ്കിലും ഇതിലെ കഥയും സന്ദർഭങ്ങളും, പ്രത്യേകിച്ച് ക്ലൈമാക്സിലെ ട്വിസ്റ്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. 🖤

ഒട്ടും complicated അല്ലാത്ത രീതിയിലുള്ള എഴുത്താണ് പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത. അധികം വലിച്ചുനീട്ടാതെ, വളരെ simple ആയ രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ വായനയ്ക്ക് നല്ലൊരു flow കിട്ടുന്നുണ്ട്.

ചെറുതാണെങ്കിലും വായനക്കാരനെ പിടിച്ചിരുത്തുന്ന, വളരെ thrilling ആയ ഒരു investigation thriller ആണ് Seven Little Monkeys. Investigation thrillers ഇഷ്ടപ്പെടുന്നവർക്കും, പെട്ടെന്ന് വായിച്ചുതീർക്കാൻ കഴിയുന്ന ഒരു മലയാള thriller അന്വേഷിക്കുന്നവർക്കും തീർച്ചയായും try ചെയ്യാവുന്ന ഒരു പുസ്തകം. 🕵🏻‍♂️📚
Profile Image for Agnel D’souza.
3 reviews1 follower
August 8, 2024
**A Must read book for Detective Story Lovers**

This work is meticulously crafted, replete with a compelling backstory that underpins every action within the narrative. Unlike many other Malayalam novels in the same genre, this book eschews superfluous cryptic clues or contrived puzzles presented by a serial killer solely for the sake of dramatic climax; instead, every clue is imbued with a coherent rationale, enriching the reader's engagement. Only an investigator of exceptional acumen, akin to the legendary Sherlock Holmes, could unravel the intricacies of this case.

The narrative is devoid of unnecessary twists and clichés, presenting a refreshing departure from the typical tropes associated with the subject of serial killings—a theme that, despite its frequent exploration throughout literary history, is executed here with remarkable finesse. The incorporation of nursery rhymes adds a unique and intriguing element, elevating the story’s appeal.

If you love this genre ,you will definitely enjoy it.
Profile Image for Bibin Chandran.
7 reviews
September 1, 2024
I took this book without any expectations,but this book literally surprised me with the plot,the writing style is very close to Sherlock Holmes.It is like a Sherlock Holmes in a Kerala village setting .Its a great story except the fast pace when approached to the climax.However I consider it as a different kind of climax.Overall this story satisfied me.
Profile Image for Vishnu.
22 reviews
September 3, 2026
Thriller othiri ishtapeduthunnavare chilappol nirashapesuthiyekum. May be thriller vayichuthudannuvarku ishtamayekam
Displaying 1 - 6 of 6 reviews