അഞ്ചാം ക്ലാസ് കാരൻ അമൽ, മൂന്നാം ക്ലാസ് കാരൻ അപ്പു, ഒന്നാം ക്ലാസ് കാരി അമ്മു . ഞങ്ങളാണ് ട്രിപ്പിൾ എ. ഏഴാം ക്ലാസ് കാരൻ ബാലു , നാലാം ക്ലാസ് കാരി ബബിത, ഞങ്ങളാണ് ഡബിൾ ബി. ഞങ്ങൾ കുട്ടി സെറ്റ് ,കൊക്കാച്ചിമലയിലേക്ക് നടത്തിയ സാഹസിക യാത്രയും , അതിനിടയിലെ സംഭവങ്ങളും, സാഹസികമായുള്ള കണ്ടെത്തലുകളും, ഇടയിലായി മുത്തശ്ശി, കഥകൾ പറഞ്ഞു തരുന്നതും , യൂ ട്യൂബ് ചാനൽ തുടങ്ങുന്നതും, ഒക്കെ നിങ്ങൾക്ക് ഇതിൽ ആസ്വദിക്കാം.