1900 ബി സി. ആധുനിക ഇന്ത്യക്കാര്‍ തെറ്റായി സിന്ധു നദീതട സംസ്കാരം എന്നുവിളിക്കുന്ന കാലഘട്ടം.
ആ കാലഘട്ടത്തില്‍ വസിച്ചവര്‍ ആ പ്രദേശത്തെ വിളിച്ചത് മെലൂഹയുടെ ഭൂമി എന്നാണ്.
അനേക നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, ഏറ്റവും മഹാനായ ചക്രവര്‍ത്തിയായിരുന്ന രാമന്‍ സൃഷ്ടിച്ച പൂര്‍ണതയുറ്റ സാമ്രാജ്യം.
ഒരിക്കല്‍ മഹത്വപൂര്‍ണമായിരുന്ന ഈ സാമ്രാജ്യത്തിനും അതിന്‍റെ സൂര്യവംശഭരണാധികാരികള്‍ക്കും, അഭിവന്ദ്യ നദിയായ സരസ്വതി മെല്ലെ മെല്ലെ വറ്റിവരണ്ട്. ഇല്ലാതാകുന്നതോടെ അനേകം ദാരുണമായ വിപത്തുകളെ അഭിമുഖീകരിക്കേണ്ടിവരുന്നു.