See also Madhavikutty Kamala Suraiyya (born Kamala; 31 March 1934 – 31 May 2009), also known by her one-time pen name Madhavikutty and Kamala Das, was an Indian English poet and littérateur and at the same time a leading Malayalam author from Kerala, India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the poems and explicit autobiography.
Her open and honest treatment of female sexuality, free from any sense of guilt, infused her writing with power, but also marked her as an iconoclast in her generation. On 31 May 2009, aged 75, she died at a hospital in Pune. Das has earned considerable respect in recent years.
This is one of the best memoirs about the childhood life I read in Malayalam. Madhavikutty (Kamala Suraiyya Das) has done a spectacular job in this book. If you are someone who loves nostalgia, you should never miss this book.
വർഷങ്ങൾക്കുശേഷം ദോഷൈകദൃക്കായി ഈ പുസ്തകം വീണ്ടും വായിച്ചു. മാധവിക്കുട്ടിയുടെ എഴുത്തിന്റെ ലാളിത്യവും വാക്കുകളുടെ പിശുക്കുമാണ് അവരുടെ ശക്തി. അവരുടെ സ്ത്രീപാത്രങ്ങൾക്കുള്ള വ്യക്തത മലയാളത്തിൽ അനന്യമാണ്. ഇത്തരം എഴുത്തുകളിൽ സാധാരണ എഴുത്തുകാർ എടുത്തുപയോഗിയ്ക്കുമായിരുന്ന അവരുടെ പ്രശസ്തരായ അമ്മയുടെ കവിതകളും അമ്മാവന്റെ പുസ്തകലോകവും പാണ്ഡിത്യവും ഒന്നും തന്റെ ആഖ്യാനത്തെ ബാധിയ്ക്കാതെ, തന്റെ മാത്രം കഥയായി ഈ പുസ്തകം അതവതരിപ്പിച്ചതിൽ മാധവിക്കുട്ടിയുടെ എഴുത്തുബുദ്ധിയുടെ മിടുക്കു കാണാം. കുടുംബത്തിന്റെ സുഹൃദ് വലയം പുസ്തകത്തിലെ മിഴിവോടെ കടന്നുവരുന്നുണ്ട് താനും (വീടിയുടെ ചിരി പോലെയുള്ളത്). അപ്പോഴും ഒരു കുട്ടിക്കഥയുടെ ലാളിത്യം ഇതിനുണ്ട്.
This was something which we could easily relate to our childhood days at Kerala. The story was during the pre-developmental stage of the state and it was portrayed beautifully with the old slang language. I was visualizing while reading so it took me back to my school days. And the way the lower Hindu caste were treated during those days were very well depicted , the untouchability and the social customs. Revolution does happen as the situation is not the same at Keralam right now. Kamala's childhood memories at Nalappattu house , her doubts and questions she used to ask , the small talks between the servants and the way Ammamma has raised her (upbringing) and resolve her infinite doubts and questions. And finally so obsessed with the narration - LOVE
"ഒരാളുടെ ലോകത്തിൻറെ അച്ചുതണ്ട് അയാൾതന്നെയാണ്. ആ ലോകത്തിൻറെ ഭ്രമണത്തിന്റെ ഗതി നിയന്ത്രക്കുവാൻ മറ്റൊരാൾക്കും സാധിക്കുകയുമില്ല. നമുക്ക് ഓരോരുത്തർക്കും ഒരു സങ്കല്പലോകവും തൊട്ടടുത്ത് ഒരു യഥാർത്ഥ ലോകവുമുണ്ടായിരിക്കും. യഥാർത്ഥ ലോകത്തിൽ സംഭരിച്ചെടുത്ത ഊർജ്ജം സങ്കല്പലോകത്തിലും, സങ്കല്പലോകത്തിൽ സംഭരിച്ചെടുത്ത ഊർജ്ജം യഥാർത്ഥലോകത്തിലും ഉപകരിക്കപ്പെടുമെന്ന് ഞാൻ ക്രമേണ മനസ്സിലാക്കി. സങ്കല്പലോകത്തിൽനിന്നു സമ്പാദിക്കുന്ന ശക്തിയെ നിഴലിൽ നിന്നു ശേഖരിക്കുന്ന ശക്തിയുമായി ഉപമിക്കാം."
ആമി എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന കഥാകരിയാണ്. ഇൗ പുസ്തകം വായിക്കുമ്പോൾ ഓരോ വരിയും അടിവയിരിട്ട് വേക്കണമെന്ന് തോന്നി. അത്രയും മനോഹരം.
ഓർമകൾ ഒരിക്കലും മരിക്കുന്നില്ല, ആമി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അവർ ഇന്നും ജീവിക്കുന്നു. അവരുടെ ഓർമകൾ പുസ്തകരൂപത്തിൽ ഇന്നും നിലനിൽക്കുന്നു, ഇനിയും എത്രയോ തലമുറകൾ കൈമാറി ഒരുപാട് വർഷങ്ങൾ ആ ഓർമകൾ ജീവിക്കും. ജീവിതവും അങ്ങനെ തന്നെ. പ്രിയപ്പെട്ടവരേ നാം മറക്കുമോ? അവരിന്നും എന്നും ജീവിക്കും, നമ്മുടെ ഓർമകളിൽ. ഓർമകൾ ഡയറി കുറിപ്പുകൾ ആയി എഴുതി സൂക്ഷിച്ചിട്ടുണ്ട് എങ്കിൽ ചിതലിരിച്ച് പോകുന്ന വരെ അവയ്കും ജീവനുണ്ട്! മരണം വരെ വിട്ടു പിരിയാത്ത ഒരുപിടി ഓർമ്മകൾ എനിക്കും ഉണ്ട്.
പുസ്തകം വായിക്കാൻ തുടങ്ങിയത് മുതൽ ഇത് തീർന്നു പോവല്ലേ എന്നായിരുന്നു മനസ്സു മുഴുവൻ അതുകൊണ്ട് തന്നെ വളരെ പതുക്കെയാണ് വായിച്ച് തീർത്തത്. ആമിയുടെ ഏറ്റവും മികച്ച രചന എന്ന് ഞാൻ പറയും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആമിയുടെ പുസ്തകം ഇപ്പോൾ ബാല്യകാലസ്മരണകൾ ആണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആമിയും ജേഷ്ഠനും തറവാട്ടു വീട്ടിൽ അമ്മമ്മയോടപ്പമ്മയിരുന്നു താമസിച്ചത്. എല്ലാവരെയും പോലെ ആമിക്കും പറയാനുണ്ട് കുറേ കഥകൾ, കുട്ടിക്കാലത്തിന്റെ ഇനിയും മരിക്കാത്ത അവശേഷിപ്പുകൾ. നാലപ്പാട്ട് തറവാട് വീടും, അമ്മമ്മയും, കാവും, കുളവും, നാട്ടുകാരും, അയൽക്കാരും, കളിക്കുട്ടുകരും, സ്കൂളും അങ്ങനെ ഒരു ഗ്രാമത്തിന്റെ തന്നെ വിശേഷങ്ങൾ. അതോടൊപ്പം കേരളത്തിൽ നിലനിന്നു പോന്ന ജാതി വ്യവസ്ഥയും തൊട്ടുകൂടയ്മയും ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ വിവരിക്കുന്നു, വിമർശിക്കുന്നു.
"എനിക്ക് നാലപ്പാട്ട് വീട്ടിൽത്തന്നെ ജീവിക്കാനായിരുന്നു താല്പര്യം. എണ്ണതേച്ചു കുളിക്കാനും കുളത്തിൽ നീന്താനും ഉച്ചയ്ക്കു മുകളിലെ വടക്കേ മുറിയിൽ കിടന്ന് ഉറങ്ങുവാനും ഞാനാഗ്രഹിച്ചു. നാലപ്പാട്ട് താമസിക്കുന്ന സമയത്ത് കൽക്കത്ത ഒരു പഴയ സ്വപ്നം പോലെ മെല്ലെ മാഞ്ഞുകൊണ്ടിരുന്നു. കൽക്കത്തയല്ല യാഥാർത്ഥ്യം, നാലപ്പാട്ട് തന്നെയാണ് യാഥാർത്ഥ്യം എന്ന് അന്നോക്കെ എനിക്കു തോന്നിയിരുന്നു."
നാലപ്പാട്ട് വീട് ഒന്നുപോയി കാണുവാൻ അതിയായ ആഗ്രഹമുണ്ട് എനിക്കിപ്പോൾ.
കഴിഞ്ഞു പോയൊരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തൽ ആണ് ഇൗ പുസ്തകം. 🌟🌟🌟🌟🌟
This book is translated to English, A childhood in Malabar.
A very beautiful book that takes one back to the nostalgic memories of childhood. A collection of childhood memories of Kamala, mostly from the time spent in the Nalapattu house in Kerala. A simple and beautiful narrative employing the local dialect presents a wonderful experience to the reader. This books re-visits the innocence and beauty of childhood where one loves and trusts everyone unconditionally. The book also provides a flavour of the caste based discrimination that was strongly prevalent in the society during those times. Overall, a very good book.
ഇതൊരു ഓർമ്മപുസ്തകമാണ് അമ്പാഴത്തു തറവാടും നാലപ്പാടും കൽക്കത്തയിലെ ലാൻഡൌൺ റോഡിലെ വസതിയും അവിടവിടെ കണ്ടുമുട്ടുന്ന മനുഷ്യരും സർപ്പകാവും കൊടുംകാറ്റും വളര്ച്ചയുടെ ഏതോ ഘട്ടത്തിൽ കൈമോശം വന്നുപോയ ബാല്യവും ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഇവിടെ ... നാളെയെക്കുറിച്ചു യാതൊരു അല്ലലും ഇല്ലാത്ത ബാല്യം ,ബാല്യം തന്നെയാണ് സുന്ദരമെന്ന് ഓർമിപ്പിക്കുന്ന കുട്ടിത്തത്തിന്റെ എല്ലാ ഭംഗിയും ഉൾക്കൊണ്ടുള്ള കൃതി 🦋
I remember begging my father to buy me this book and he resisting my request by saying that it cost a lot. But eventually he had to buy me a copy,well, because I wouldn't stop whining. This is one of the books by the author that I own. It has been read so many times by me that it's quite worn down. This is a memoir by Kamala Das and it is so beautifully written that I still remember all the details about the book. Kamala Das has a way of writing so beautifully that her stories stay with you for a long time. It describes her childhood experiences in her mother's house where she spent her summers. The author is known for her intimate narration and writing style. This story is really intimate and you can feel the experiences that she had as if it were your own. Kamala Das' beautiful prose has the sweet fragrance of childhood and nostalgia that you will find yourself missing all the days where everything was so good, innocent and peaceful.
Her's was an extraordinary childhood. Growing up in Calcutta and nalappadu tharavaadu, the differences fascinated her. The misogyny, casteism and Islamophobia takes the central stage in some of her anecdotes. The incidents are not arranged in any particular order. Incidents that fascinated her as a child, which may have played a role in the development of her ideals in adulthood, are written in simple, beautiful and raw language.
While the book was engaging, it didn't quite captivate me as much as Madhavikutty amma's other works, such as 'Ente Katha.' In this book, you will find different threads of stories mixed together and felt like some threads abruptly concluded, leaving me yearning for further exploration. However, the book really takes you back to the old days in Kerala, bringing back memories of the past.
എന്തെഴുതിയാലും എങ്ങനെ എഴുതിയാലും അതെല്ലാം വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു എഴുത്താണ് മാധവികുട്ടിയുടേത്. ബാല്യകാല സ്മരണകൾ അയവിറക്കുന്ന ഒരു സ്ത്രീയെ ഈ പുസ്തകത്തിൽ കാണാം. വളരെ ചെറിയ അപ്രസക്തമാണെന്ന് തോന്നുന്ന കാര്യങ്ങൾ പോലും ഇതിൽ വളരെ നന്നായി വിവരിച്ചിട്ടുണ്ട്.
It was a nice read with some stories that let us see the past and the caste system in Kerala. The pointless untouchability and other prejudices are portrayed really well.
നമുക്കേറെ പ്രിയപ്പെട്ട മാധവിക്കുട്ടി എന്ന ആമിയുടെ " ബാല്യകാലസ്മരണകൾ ". എത്ര മുതിർന്നിട്ടും ബാല്യത്തിൽ നീന്തി തുടിക്കുന്ന നമ്മുടെ ആമി. ബാല്യത്തിലെ ആമിയുടെ കഥകൾക്ക് മാഥുര്യമേറെയാണ്. അത് നമ്മളിലേക്ക് എത്തിക്കുന്ന ഭാഷയിൽ തന്നെ, ഒരു മിട്ടായി നുണയുന്ന മധുരമുണ്ട്.
വായനയിലുടനീളം ഞാൻ നാലപ്പാട്ടും അമ്പാഴത്തും ഒക്കെ ചുറ്റി നടക്കയായിരുന്നു. ചെറുതിലെയുള്ള കഥകൾ എന്ത് ഭംഗിയായിട്ടാണ് ആമി എഴുതിയിരിക്കുന്നത്. എത്ര വായിച്ചാലും വായിച്ചാലും കൊതി തീരാത്ത, മടുക്കാത്ത പുസ്തകങ്ങൾ ആണ് എനിക്ക് ആമിയുടെ മുഴുവൻ എഴുത്തുകളും. ആമിയുടെ പുസ്തകങ്ങൾക്ക് ഞാൻ ഒരിക്കലും റിവ്യൂ എഴുതാൻ മുതിരാറില്ല. ക്രോസ്സ് വിസ്താരം ചെയ്യാറില്ല. അത്രയ്ക്കൊന്നും ഞാൻ വളർന്നിട്ടില്ല. ഈ എഴുത്തുകളിലൂടെ ആമി നമ്മുടെ ഉള്ളിൽ ഇങ്ങനെ ഇങ്ങനെ ജീവിക്കുകയാണ്.
ചുറ്റും നടക്കുന്നതിൽ നിന്ന് അർഥം ഉൾകൊള്ളാൻ കഴിയാതിരുന്ന ഒരു കുട്ടിയുടെ ഓർമകൾ. 40's ലെ കേരളവും കൽകത്തയും വ്യക്തമായി വരച്ചു കാട്ടിയിരിക്കുന്ന എഴുത്ത് നമ്മെ പിടിച്ചിരുത്തും, തീർച്ച. മനോഹരം! മൺമറഞിട്ടും ഓർമകളിലൂടെ ജീവിക്കുന്ന മാധവിക്കുട്ടി.
Read the larger autobiographical work by Madhavikutty in English earlier in the year and this in Malayalam. A strong case for reading things about settings and lives in the language in which they took place.