വടക്കൻ ഇറാഖി പട്ടണമായ മൊസൂളിൽ വിമാനം അതിസാഹസികമായി പറന്നിറങ്ങി. ഭീകരർ വനിതയെ വിമാനത്തിൽ നിന്നും ഇറക്കി അവിടെ കാത്ത് കിടന്നിരുന്ന വാഹനത്തിൽ ബലമായി കയറ്റി. അവരുടെ കണ്ണിലെ കെട്ട് അഴിച്ച് മാറ്റി. അവർക്ക് കാഴ്ച്ച മങ്ങുന്നത് പോലെ തോന്നി. വാഹനം പുറപെട്ടു. യാത്രയ്ക്കിടെ വനിത ചുറ്റിനും കണ്ണോടിച്ചു. ടൈഗ്രസിന്റെ പടിഞ്ഞാറൻ തീരത്ത് തലയെടുപ്പോടെ നിന്നിരുന്ന മൊസുൾ പട്ടണം സ്മശാനമായി മാറി കഴിഞ്ഞിരുന്നു.