Jump to ratings and reviews
Rate this book

മാനസി | Manasi

Rate this book

116 pages, Paperback

First published June 1, 1978

28 people are currently reading
446 people want to read

About the author

Kamala Suraiyya Das

94 books816 followers
See also Madhavikutty
Kamala Suraiyya (born Kamala; 31 March 1934 – 31 May 2009), also known by her one-time pen name Madhavikutty and Kamala Das, was an Indian English poet and littérateur and at the same time a leading Malayalam author from Kerala, India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the poems and explicit autobiography.

Her open and honest treatment of female sexuality, free from any sense of guilt, infused her writing with power, but also marked her as an iconoclast in her generation. On 31 May 2009, aged 75, she died at a hospital in Pune. Das has earned considerable respect in recent years.

(from Wikipedia)

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
21 (16%)
4 stars
31 (24%)
3 stars
42 (33%)
2 stars
21 (16%)
1 star
12 (9%)
Displaying 1 - 8 of 8 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,662 followers
November 14, 2023
How can power and politics degrade a society? How is war affecting the lives of ordinary people? These are the questions that most of us ask ourselves. These contemporary, relevant topics are discussed in depth by Madhavikutty in this book.
—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Twitter ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1
Profile Image for Dr. Charu Panicker.
1,172 reviews76 followers
September 5, 2021
മാനസി എന്ന ബംഗാളി കവിയത്രിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ നോവലിലുടനീളം പറഞ്ഞു പോയിരിക്കുന്നത്. അധികാര രാഷ്ട്രീയം അതിന്റെ അക്രമാത്മകമായ അവസ്ഥ, ചീഞ്ഞു കഴിഞ്ഞ അതിന്റെ നില എന്നിവയാണ് ഈ കൃതി വിഷയമാക്കുന്നത്. തൻ്റെ അതെ ജീവിതാവസ്ഥ മകളും അനുകരിക്കുമ്പോൾ ആദ്യം വിഷമിക്കുന്ന അമ്മയേയും അതേസമയം അധികാരം കിട്ടുമ്പോൾ ആ വിഷമങ്ങൾ ഇല്ലാതാക്കുന്ന ദുരാഗ്രഹിയായ ഒരു സ്ത്രീയും ഒരേസമയം മാനസികയിൽ കാണാം. വിജയ് എന്ന രാഷ്ട്രീയക്കാരൻ ഇന്നൊരു പക്ഷേ നമ്മൾക്കിടയിൽ സർവ്വസാധാരണമാണ്. മാനസയുടെ ഭർത്താവായ അമോർ ആയിരിക്കും ഒരുപക്ഷേ യഥാർത്ഥ ജീവിതത്തിൽ കാണാൻ കഴിയാത്ത അപൂർവ്വ സ്വഭാവത്തിന് ഉടമ. അധികാര രാഷ്ട്രീയത്തിന്റെ അന്തർനാടകങ്ങൾ ഈ കൃതിയിൽ കുറച്ച് എടുത്തുകാണിക്കാൻ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്. മറ്റ് മാധവിക്കുട്ടിയുടെ കൃതികളെ അപേക്ഷിച്ച് ഇതിന് അല്പം മൂല്യം കുറവാണെന്ന് വായനക്കാർക്ക് തോന്നിയേക്കാം. ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മ്യൂസ് മേരി ജോർജിന്റെ പഠനം ഈ രചനയുടെ ആസ്വാദനത്തിന് വിലങ്ങ് തടിയായി നിൽക്കുന്നുണ്ട്.
Profile Image for Nayanthara Rajeev.
27 reviews3 followers
February 5, 2025
മാധവി കുട്ടിയുടെ “എന്റെ കഥയും”, “നീർമാതളം പൂത്ത കാലവും” ഒക്കെ വായിച്ചുള്ള പരിചയം വെച്ചാണ് “മാനസി” എന്ന ചെറു നോവൽ എടുത്തു വായന തുടങ്ങിയത്. അധികാരരാഷ്ട്രീയവും, ആണ്കോയ്മവ്യവസ്ഥിതിയും, ലൈംഗിക വസ്തുവൽക്കരണവും,
ആതിപത്യ- വിധേയത്വ രീതികൾ എന്നിങ്ങനെ മനുഷ്യനെ അപരവൽക്കരിക്കുകയും അന്യവൽക്കരിക്കുകയും ചെയ്യുന്ന സംവിധാനത്തിന് എതിരെ എന്നും കലാപം പ്രഖ്യാപിച്ചിരുന്ന
കൃതികളായിരുന്നു മാധവികുട്ടിയിടേത്. ഇതിൽ ശ്രദ്ധേയമായ ഒന്നാണ് മാനസി.

കൃതികളിലെ നായകനോടും നായികയോടും വായന പുരോഗമിക്കുമ്പോൾ ഒരു സോഫ്റ്റ്കോർണർ ഡെവലപ്പ് ചെയ്തു
വരിക എന്നുള്ളത് സ്വാഭാവികം ആണ്. എന്ത് വിധേനയും അവരുടെ ചെയ്തികളെ ന്യായീകരിച്ച് നോവലിൽ അവരെ ജയിപ്പിക്കുക എന്നുള്ളത്, അത് വായിക്കുന്നവർ എടുക്കുന്ന ഇൻവോളണ്ടറി ആയി കയറി വരുന്ന ഒരു തീരുമാനം ആണ് എന്ന് തോന്നിയിട്ടുണ്ട്.

എന്നാൽ ഈ നോവൽ വായിച്ചപ്പോൾ മനസ്സിലെ വിഗ്രഹം ഉടയുന്ന പോലെ ഉടഞ്ഞ നായിക ആണ് മാനസി. ഒരിക്കലും അവളെ ന്യായീകരികാൻ തോന്നുകയോ, അവളുടെ ഭർത്താവിന് അവളോട് തോന്നുന്ന അനുകമ്പ എന്റെ ഉള്ളിൽ തോന്നുകയോ ചെയ്തില്ല. തികച്ചും അധികാരപ്രാന്ത് കയറി , ചാടി കയറി തീരുമാനങ്ങൾ എടുക്കുന്ന സെൽഫിഷ് ആയ ഒരു മനുഷ്യൻ ആയാണ് മാനസിയെ വായനക്കാരന് മുന്നിൽ മാധവിക്കുട്ടി എത്തിച്ചത് എന്നാണെനിക്ക്
തോന്നിയത്. മാനസി ഒരു കവയത്രി ആയിരുന്നു, ചൂഷണത്തിന് എതിരെയും, സമത്വത്തിന് വേണ്ടിയും കവിതകൾ എഴുതിയിരുന്നു. പക്ഷേ അവൾ അതെല്ലാം ഉപേക്ഷിച്ചു കളഞ്ഞു. പിന്നീട് ഭരണാധികാരത്തിന്റെ പങ്കുപറ്റുന്നതിന് വേണ്ടി അവൾ തന്നെത്തന്നെ ഒരു ചരക്കാക്കുകയും ബന്ധങ്ങളെ ഉപകരണങ്ങള് ആക്കുകയും ചെയ്തു.

ആമുഖത്തിൽ, മ്യൂസ് മേരി ജോർജ് ഈ കൃതിയെ റിഫ്ലക്ട് ചെയ്തു കൊണ്ട് ഇങ്ങനെ പറയുന്നു.
“ആധിപത്യഭരിതമായ അഭിനിവേശം പുലർത്തുന്ന പുരുഷനും, തന്റെ ലൈംഗീകതയെ കാര്യസാധ്യങ്ങൾക്കായി കരാർപണ്ടമാക്കുന്ന സ്ത്രീയും ആണ്കോയ്മവ്യവസ്ഥിതിയെ താങ്ങി നിർത്തുന്നു. വസ്തുവൽക്കരണ പ്രക്രിയയോട് താദാത്മ്യപ്പെടുന്ന സ്ത്രീ, സ്ത്രൈണമെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന ഗുണങ്ങളെ ഈ ഘടനയ് ക്ക് ഉദകും വിധം ഉപയോഗിക്കുമ്പോൾ ഒരേ മൂല്യത്തിന്റെ പശ്ചാത്പ്രവർത്തനമാണ് നടക്കുന്നത്.” ഇതിന്റെ പല ഉദാഹരണങ്ങൾ ഈ നോവലിൽ നമ്മുക്ക് കാണാം.

ക്രയവിക്രയമൂല്യാടിസ്ഥാനത്തിൽ പ്രവർത്തികുന്ന ഏതൊരു സമൂഹത്തിലും, ബന്ധകൾ വെറും ഉപകരണങ്ങൾ മാത്രമാണ്. അവിടെ ഇരയാകപ്പെട്ടവരുന്നുണ്ട്, ഇരകളാക്കുന്നവരുണ്ട്, അതിന് എതിരെ ചെറുത്ത് നിൽക്കുന്നവരുണ്ട്. ഇവ വിഷയമാക്കിക്കൊണ്ടുള്ള ഒരു നോവൽ ആണ് മാനസി. ആമുഖത്തിലെ ഭാഷകടുപ്പം മാറ്റി നിർത്തിയാൽ പെട്ടന്ന് വായിച്ചു തീരാവുന്ന ഒരു ചെറിയ നോവൽ.
Profile Image for Kelvin K.
71 reviews3 followers
September 24, 2025
മാനസി

മാധവിക്കുട്ടിയുടെ എല്ലാ പുസ്തകങ്ങളും ഒറ്റ പാർച്ചയ്‌സിൽ വരുത്തി. റാൻഡം ആയി വായിക്കാൻ എടുത്ത ഒരു പുസ്തകം.

മാധവിക്കുട്ടിയും പച്ചയായ പ്രണയവും പുതിയ കാര്യങ്ങൾ അല്ലാലോ..
സ്നേഹം.. ചതി.. വഞ്ചന..അധികാരത്തോടുള്ള ആർത്തി..ഇവയെല്ലാം മിക്സ് ആക്കി കൊഞ്ചം റിലേഷന്ഷിപ് കോംപ്ലിക്കേഷൻസ് ഉള്ള ഒരു മാധവികുട്ടി നോവൽ..
Profile Image for Vyshakh TR.
21 reviews
January 28, 2026
മാനസി

മുൻകാല രാഷ്ട്രീയത്തിലെ ജീർണതകൾ തുറന്നു കാണിക്കുന്ന ഒരു ഭാവന സൃഷ്ടി.
കാര്യസാധ്യത്തിന് വേണ്ടി എന്തും ചെയ്യുന്ന രാഷ്ട്രീയ നാടകങ്ങളുടെ കഥ. ഒപ്പം അധികാരത്തിനും ആഡംബര ജീവിതത്തിനും വേണ്ടി ചാരിത്ര ശുദ്ധി വരെ കളങ്കപ്പെടുത്താൻ തയ്യാറാവുന്ന സ്ത്രീയുടെ കഥ.
Profile Image for Mohandas.
77 reviews4 followers
July 9, 2013
ഇന്ത്യയിലെ രാഷ്ട്രീയം പോലെ അതിവിരസമായ ഒരു കഥാതന്തു.
Displaying 1 - 8 of 8 reviews

Can't find what you're looking for?

Get help and learn more about the design.