A novel for children by Muttathu Varkey. Even grownups can enjoy the beauty of Oru Kudayum Kunjupengalum. One of the best-known works of the author. This edition has illustrations by K R Raji.
സ്നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാ രീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. അത് തന്നെയാണ് തലമുറകള്‍ ഒരു കുടയും കുഞ്ഞുപെങ്ങളും നെഞ്ചിലേറ്റാന് കാരണവും. മാതാപിതാക്കന്മാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ . മഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി ബേബി എറിഞ്ഞു പൊട്ടിക്കുന്നു. മടങ്ങി വരുമ്പോള്‍ സഹോദരിക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുടയുമായി വരുമെന്ന ഉറപ്പ് നല്‍കി ബേബി വീടുവിട്ടിറങ്ങുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.
When I was a kid, my father used to tell excerpts from this story. I decided to go for the audiobook version of this book.
When I was in my native place during one weekend recently, I started playing this audiobook in my reading room, and my father and I together heard this book fully in one sitting. This is one of my favorite children's books of both my father and me.
'ഒരു കുടയും കുഞ്ഞുപെങ്ങളും' ( meaning 'An Umbrella and Little Sister' in English ) BEAUTIFUL!! JUST BEAUTIFUL! Made me cry so many time throughout the whole book. The simple but utterly beautiful and moving story of two orphan kids , a 10-11 years old boy and his younger sister. They show us what is the meaning of life, the value of honesty and LOVE. THIS IS JUST SO GOOD!!! trust me! ( I will strongly recomment it to anyone who speaks Malayalam.)
വർഷങ്ങൾ എത്രകഴിഞ്ഞാലും മലയാളസാഹിത്യ കൃതികൾക്കിടയിൽ മുട്ടത്തുവർക്കിയുടെ ഈ മാസ്റ്റർപീസിന് സ്ഥാനം നഷ്ടപ്പെടില്ല, ഒരു ബാലസാഹിത്യകൃതി എന്ന തരത്തിൽ മാറ്റി നിർത്തുവാനും കഴിയില്ല.
സ്‌കൂൾ കാലഘട്ടത്തിൽ വായിച്ച അതെ ജിജ്ഞാസയോടെയും സംതൃപ്തിയുടെയും പിന്നെയും വായിക്കുവാൻ കഴിയുക എന്നത് അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ്.
I have read this book multiple times and it made me laugh and cry all the time. It is really heart warming, a lovely story that every person should read.
മലയാളത്തിന്റെ ചാൾസ് ഡിക്കെൻസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മുട്ടത്ത് വർക്കിയുടെ ഒരു മാസ്റ്റർ പീസ് രചന. ബാലസാഹിത്യമെന്ന നിലയിൽ പുകഴ്ത്തപ്പെട്ടെങ്കിലും തീർച്ചയായും പ്രായഭേദമന്യേ ഏതു വായനക്കാരന്റെ ഉള്ളിലും ഒരു കുഞ്ഞു നൊമ്പരം സൃഷ്ടിക്കാൻ കഴിവുള്ള നോവൽ.
നിഷ്കളങ്കമായ ബാല്യത്തിന്റെ നിദർശനമാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. സ്നേഹവും ദേഷ്യവും പിണക്കവും എല്ലാം മറയില്ലാതെ കാണിച്ചിരുന്ന ബാല്യത്തിന്റെ ഒരു നേർക്കാഴ്ച. ഇതിൽ, മുഖംമൂടികളില്ലാതെ ജീവിച്ചിരുന്ന ഒരു ചെറുപ്പകാലം വരച്ചിടാൻ മുട്ടത്ത് വർക്കിക്ക് അനായാസം കഴിഞ്ഞു. രണ്ടു കുട്ടികളുടെ ബാല്യകാലം ആസ്പദമാക്കി എഴുതിയ ഒരു നോവൽ ആണിത്. അവരുടെ ബാല്യവും വളർന്നുവരുന്ന സാഹചര്യങ്ങളുമാണ് ഇതിവൃത്തം.
മുട്ടത്ത് വർക്കി വളരെ ചെറിയ ഒരാശയമാണ് പറഞ്ഞുവയ്ക്കുന്നതെങ്കിലും അതിന്റെ ആഴപ്പരപ്പുകൾ വലുതാണ്. ചെറിയ ക്ലാസ്സിൽ ഈ നോവലിന്റെ ചില ഭാഗങ്ങൾ പഠിക്കുമ്പോൾ ഉള്ളിൽ തങ്ങിയ ചില കാര്യങ്ങൾക്കപ്പുറം ഇപ്പോൾ ഇത് വായിക്കുമ്പോൾ ബാല്യത്തിന്റെ നിഷ്കളങ്കതയും ലാളിത്യവും ഒക്കെ മനസ്സിൽ നിറയുന്നു. ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ താളലയങ്ങൾ ഇതിൽ കാണാം. കഥാകൃത്ത് വരച്ചിടുന്ന ഈ ചിത്രം മനോഹരമായ ഒരു പോർട്ടെയ്റ്റായി വായനക്കാരന് അനുഭവവേദ്യമാകുന്നു.
Like musical notes with their own interludes of highs, lows, and silence, this is a story that has the stories of many characters intertwined with each other like a beautiful harmony.
There are several junctures in this book that will move anyone to tears, or at least leave a lump in your throat.
A small incident forces Baby to run away from his village. Lily too leaves home at some point.
The rest of the story revolves around these two orphan children and the many good-hearted characters.
Although this is a book intended for children, this has lessons for adults as well, especially for those who have loving brothers or sisters, have either lost them or never had one. It has lessons on resilience, hope, and most importantly the importance of good character.
Muttathu Varkey's writing is phenomenal. He can make you feel the pain, let you revel in the scenes of a beautiful village or the town, and also present the story in a concise manner. You can't put this book down so easily.
ഇരുണ്ട് കൂടിയ മേഘങ്ങളെയും തകർത്തു പെയ്യുന്ന മഴയേയും നോക്കി നിൽക്കവേ എന്തു കൊണ്ട് ഈ കുഞ്ഞു കഥ വായിക്കുവാൻ ഒരു തോന്നലുളവായി? മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങി നിൽക്കുന്ന രചനയെന്നാണ് ഈ നോവലിന്റെ കവറിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പക്ഷേ ബാലസാഹിത്യത്തിനും അപ്പുറം മലയാള സാഹിത്യത്തിലെ തന്നെ തിളങ്ങുന്ന ഒരു രചനയായിട്ടാണ് എനിക്ക് ഈ നോവൽ അനുഭവമായത്.
മഴയിൽ തുടങ്ങുന്ന കഥ. ഒരു ജേഷ്ഠന്റെയും കുഞ്ഞുപെങ്ങളുടെയും നിർമ്മലമായ സ്നേഹത്തിന്റെയും കാത്തിരിപ്പിന്റെയും കഥ. പണ്ട് ബാല്യകാലസഖി വായിച്ചപ്പോൾ വന്ന ഒരു പേടി ഇവിടെയും ഉടലെടുത്തു, ദുരന്തപൂർണ്ണമാവല്ലേ അവസാനം എന്ന്. വായിക്കവേ ഉള്ളിൽ ഒരു വേദന കടന്നു കൂടിയെങ്കിലും ശേഷം ഒരു ശുഭാവസാനം വന്നത് എന്നെ സന്തോഷിപ്പിച്ചു!
ഈ കഥ കാണുമ്പോൾ എന്റെ പ്രായത്തിലുള്ളവർക്കെല്ലാം ഒരു ഗൃഹാതുരത വരുന്നത് സ്വാഭാവികമാണ്. എന്നാൽ വളരെ ചെറുപ്പത്തിൽ വായിച്ചതിന്റെ ഒരു നനുത്ത മഴയോർമ്മയല്ലാതെ മറ്റൊന്നും എന്നിൽ ഇല്ലാത്തതിനാൽ ഒരു പുതുമഴയെന്നോണം ഞാൻ ഈ മഹാരചനയെ ആസ്വദിച്ചു.
വായന - 42/2021📖 പുസ്തകം📖 - ഒരു കുടയും കുഞ്ഞുപെങ്ങളും രചയിതാവ്✍🏻 - മുട്ടത്തുവർക്കി പ്രസാധകർ📚 - മാമ്പഴം(ഒരു ഡി.സി ബുക്സ് മുദ്രണം) തരം📖 - നോവൽ, ബാലസാഹിത്യം ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📚 - ഏപ്രിൽ 1961 പതിപ്പ്📚 - 58 ഈ പതിപ്പ് പ്രസിദ്ധീകരിച്ചത് - ജൂലൈ 2021 താളുകൾ📄 - 128 വില - ₹150/-
📌1961 ൽ ആദ്യപതിപ്പ് ഇറങ്ങിയ ഈ പുസ്തകത്തിന് ഇത്രയും വർഷങ്ങൾക്ക് ശേഷവും പുതിയ പതിപ്പുകൾ ഇറങ്ങുക എന്ന് പറയുന്നത് വളരെ കുറച്ച് പുസ്തകങ്ങൾക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണ്. മുട്ടത്തുവർക്കിയെക്കുറിച്ചും അദ്ദേഹത്തിൻ്റെ പുസ്തകങ്ങളെക്കുറിച്ചും കേൾക്കാത്തവർ വളരെ വിരളമായിരിക്കും. ബാലസാഹിത്യങ്ങൾ ആണ് കൂടുതലും എഴുതിയിട്ടുള്ളതെങ്കിലും കുട്ടികളും മുതിർന്നവരും ഒരുപോലെ വായിക്കുന്നവയാണ് അദ്ദേഹത്തിൻ്റെ കൃതികൾ, പ്രത്യേകിച്ചും ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന ഈ പുസ്തകം. ഒരുപാട് വായനാക്കുറിപ്പുകൾ വന്നിട്ടുള്ള ഈ പുസ്തകം എനിക്ക് വായിക്കാൻ സാധിച്ചത് ഇപ്പോഴാണ്. വളരെ ഹൃദ്യമായും ലളിതമായും പറഞ്ഞുപോകുന്ന രണ്ട് സഹോദരങ്ങളുടെ ഈ കഥ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടുകൂടി വായിക്കാവുന്നതാണ്.
📌നന്നേ ചെറുപ്പത്തിൽ തന്നെ അനാഥരാകേണ്ടി വന്ന ബേബിയുടെയും അനുജത്തി ലില്ലിയുടെയും കഥയാണ് ഒ���ു കുടയും കുഞ്ഞുപെങ്ങളും. അനാഥത്വവും ദാരിദ്ര്യവും ആഘാതങ്ങളേൽപിക്കുന്ന രണ്ട് പിഞ്ചുമനസ്സുകളുടെ നൊമ്പരങ്ങൾ നമുക്കിവിടെ കാണാം. സ്വന്തമായി ഒരു കുട ഇല്ലാത്ത ലില്ലിക്ക് കുട വാങ്ങുന്നതിനായി ബേബി പട്ടണത്തിൽ പോയി പല ജോലികളിലേർപ്പെടുന്നതും പിന്നീട് പല സാഹചര്യങ്ങൾ കൊണ്ട് തിരിച്ചുപോരാനാകാത്ത വിധം ബേബി പട്ടണത്തിൽ തന്നെ കഴിയേണ്ടി വരുന്നതും ലില്ലിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളും ആ രണ്ട് സഹോദരങ്ങളുടെയും വേർപാടിൻ്റെ നൊമ്പരങ്ങളും എല്ലാമായി നല്ലൊരു വായനാനുഭവമാണ് ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നത്.
Laying my head on my sissy's lap on the lush but prickiling grass of the borders of paddy fields of my village i listened to this story as my sister narrated it.Hwer sound rustling with the wind , the setting sun and the birds returning to their abodes.Altogether this tale of varkky remains crystal clear like a cloudless blue sky.
Words are futile to explain how great this book is.The story draws its strength from Varkey's generous feel for characters, good and bad, boorish and innocent. Often touching and always unexpected.
വളരെ ലളിതവും മനോഹരവുമായ ഒരു കൊച്ചു കഥയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. പ്രായഭേദമന്യേ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഈ ബുക്ക് വായിക്കണമെന്ന്, വായിച്ചു തീർന്നപ്പോൾ ഉള്ളിലൊരു നിർവൃതി അനുഭവപ്പെടുകയും ചെയ്തു. എക്കാലത്തെയും മികച്ച ബാലസാഹിത്യമായി ഈ പുസ്തകം നിലനിൽക്കും.
മലയാള ബാലസാഹിത്യ രംഗത്തെ എക്കാലത്തെയും ഹൃദയസ്പർശിയായ നോവലാണ് മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും . സഹോദരസ്നേഹത്തിന്റെ നൈർമല്യവും അനാഥത്വത്തിന്റെ ദുഖഭാരവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു . ദുഷ്ടയായ പേരമ്മയുടെ ഇടപെടലും ,വിധിയുടെ ക്രൂരതയും ഈ രണ്ടു നിഷ്കളങ്ക ഹൃദയങ്ങളെ അകറ്റുന്നതും ,പിന്നീട് അതെ വിധിയുടെ അത്ഭുതകരമായ വഴിത്തിരിവുകൾ അവരെ കൂട്ടിയിണക്കുന്നതുമാണ് ഈ ലളിതമായ രചനയുടെ ഇതിവൃത്തം. ഈ രണ്ടു കുട്ടികളുടെ അനുഭവങ്ങളിലൂടെ ലോകത്തിലെ നന്മതിന്മകളും രചയിതാവ് വിളിച്ചോതുന്നു.
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, അനാഥത്വത്തിന്റെ ഹൃദയഭാരവും പേറി ജീവിക്കുന്ന രണ്ടു നിസ്സഹായ ഹൃദയങ്ങളിൽ നിന്നാണ് കഥ തുടങ്ങുന്നത്. ദാരിദ്രയായ ലില്ലിയെ പണക്കാരിയായ ഗ്രേസി പരിഹസിക്കുകയും തന്മൂലം ബേബി പകരം വീട്ടാനായി അവളെ മുറിപ്പെടുത്തുകയും ,തുടർന്ന് നാട്ടുകാരുടേയും പേരമ്മയുടെയും രോഷം ഭയന്ന് ബേബി തന്റെ പാതി ഹൃദയമായ ലില്ലിയെ ഉപേക്ഷിച്ചു ഗ്രാമത്തിൽനിന്ന് ഒളിച്ചോടുന്ന സന്ദർഭത്തിൽ കഥ ആരംഭിക്കുന്നു. പോരുമ്പോൾ സ്വർണ പിടിയുള്ള കുട വാങ്ങിത്തരാം എന്ന് ലില്ലിക്കു ഉറപ്പുകൊടുത്തിട്ടാണ് ബേബി പോകുന്നത്. തുടർന്ന് ലില്ലിയും തന്റെ ചെറ്റക്കുടിൽ ഉപേക്ഷിക്കാൻ നിർബന്ധിതയാവുന്നു. ബേബി ജീവിതത്തിന്റെ തീക്ഷ്ണമായ വശങ്ങളിലൂടെ കടന്നുപോകുമ്പോൾ ,ലില്ലി ഒരു കുടുംബത്തിന്റെ ഭദ്രതയിൽ എത്തിപ്പെടുന്നു.
ബേബി തുടക്കത്തിൽ കടന്നുപോകുന്ന കഷ്ടപ്പാടുകളിലൂടെ സ്വാർത്ഥവും കപടവുമായ ലോകത്തിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് ഗ്രന്ഥകാരൻ വെളിച്ചം വീശുന്നു. പിന്നീട് ബേബിയെ സൌദാമിനി എന്ന സ്ത്രി സ്വന്തം അനുജനെ എന്നപോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.എന്നാൽ സൌദാമിനിയുടെ ബന്ധുക്കൾ ബേബിയോട് കാണിക്കുന്ന അകല്ചയിലൂടെ നാമെങ്ങനെ സ്വാർത്ഥരാവുന്നു എന്നു ഗ്രന്ഥകാരൻ കാണിക്കുന്നു.
മറുവശത്ത്, ഡോക്ടർ ജോണിന്റെ സംരക്ഷണയിൽ ലില്ലിക്കു വിദ്യാഭാസവും നല്ല ജീവിതവും ലഭിക്കുന്നു. ഡോക്ടർ ജോണിലൂടെ മനുഷ്യമനസ്സിന്റെ വറ്റാത്ത നന്മ ഊട്ടിയുറപ്പിക്കപെടുന്നു. അത്യന്തം ഹൃദയസ്പർശിയായ സന്ദർഭങ്ങളിലൂടെ പുരോഗമിക്കുന്ന കഥ ബേബിയുടെയും ലില്ലിയുടെയും ഒത്തുചേരലിൽ അവസാനിക്കുന്നു.കഥാന്ത്യം,ലില്ലിയും ബേബിയും സന്തോഷകരവും ഭദ്രവുമായ ജീവിതം നയിക്കുന്നതായി കാണിക്കുന്നു. (wiki)
വീണ്ടും ഒരു പുനർവായന കൂടി.. ഒരുപാടു കടുകട്ടി പുസ്തകങ്ങൾ ഓക്കെ സ്ഥിരം വായിച്ച് കഴിയുമ്പോൾ മനസിന് ഒരു നിശ്ചലത തോന്നും എനിക്ക്. അപ്പോൾ വീണ്ടും ആദ്യമായി അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കാൻ കാരണക്കാരായ പ്രിയ പുസ്തകങ്ങൾ ഇങ്ങനെ മനസിലേക്ക് വരും. അങ്ങനെയാണ് വർഷങ്ങൾക്കു ശേഷം ഒരു കുടയും കുഞ്ഞുപെങ്ങളും എന്റെ കൈയിൽ എത്തുന്നത്. ബേബിയും ലില്ലിയും എപ്പോഴും എന്റെ മനസിന്റെ കോണിൽ ഉണ്ട്. അവരുടെ സ്നേഹം മറ്റെന്തിനെക്കാളും അമൂല്യവും നിഷ്കളങ്കവുമാണ്. കുട്ടികാലത്ത് ഈ പുസ്തകം വായിക്കുമ്പോൾ, ബേബിക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ നെഞ്ചുലയ്ക്കുമായിരുന്നു. ലില്ലിക്കൊരു കൊച്ച് കുടയുമായി ബേബി എത്തുന്നത് കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും, നമ്മളിൽ നന്മ ഉണ്ടെങ്കിൽ അവസാനം സാഹചര്യങ്ങളൊക്കെ നമുക്ക് അനുകൂലമായി വരുമെന്നും എല്ലാം ശുഭ സമാപ്തിയിൽ ഭവിക്കുമെന്നും ഈ പുസ്തകം ഓർമപ്പെടുത്തുന്നു..
മനസ്സ് കുറച്ച് സംഘർഷാവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ കുറച്ച് സമാധാനം തോന്നുന്നു. അല്ലെങ്കിലും ഇങ്ങനെയുള്ള ചില പുസ്തകങ്ങൾ ഒക്കെ നമുക്ക് തരുന്നത് ഗൃഹാതുരത്വത്തിന്റെ മനോഹരമായ ആനന്ദമാണ്... . . . 📚Book - ഒരു കുടയും കുഞ്ഞുപെങ്ങളും ✒️Writer- മുട്ടത്തു വർക്കി 🎨 ചിത്രങ്ങൾ - കെ ആർ രാജി 📍publisher- dcbooks
I happen to read this book when i was in 7th or 8th std in village school in Pazhayannur, Trichur, Kerala. Probably i was about 12 or 13 years old. The book taught me many things like various suffering, courage to suffer/ face problems, responsibility, mental strength. Most of the turning points in the story gave me enough strength to tackle. I feel most of the children should be encouraged to read it. I am 70 years old now and an Electrical Engineer from IITM .
I tried downloading it for my grand children to read. I am not successful in the task.
ഭാഗം 1 : മഴ ഉറച്ചുപെയ്യുമോ ആവോ? നിലാ വെളിച്ചത്തെ പിന്നെയും മൂടുകയാണ് കാർമുകിലുകൾ. വഴിയിലെങ്ങും വെള്ളം തളംകെട്ടിക്കിടക്കുന്നു. എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ നിശ്ചയമില്ല. വീടാന്തോറും നടന്നു പിച്ച തെണ്ടുന്ന പിള്ളേരെ അവൻ കണ്ടിട്ടുണ്ട്. പക്ഷേ എങ്ങനെയാണ് പിച്ച തെണ്ടേണ്ടതെന്ന് അവന് അറിഞ്ഞുകൂടാ. ഒരു പാത്രവുമായി വീടുകൾതോറും ചെല്ലുക. 'പിച്ചതരണേ' എന്ന് യാചിക്കുക. അങ്ങനെ അവന് അനേകം ചില്ലിക്കാശും കിട്ടും. അതിൽ കുറേ അവൻ മിച്ചംവയ്ക്കും. ഒടുവിൽ സമ്പാദ്യമെല്ലാംകൂടെ ശേഖരിച്ച് ഒരു കുട വാങ്ങിക്കും - 'ഒരു കൊച്ചുകുട' - തന്റെ പ്രിയപ്പെട്ട കുഞ്ഞുപെങ്ങൾക്കുവേണ്ടി.
ഭാഗം 2 : മധുരമനോഹരങ്ങളായ ദിവസങ്ങൾ അങ്ങനെ ഒന്നിനുപുറകെ ഒന്നായി കടന്നുപോയി. മോളിയുടെയും ലില്ലിയുടെയും കുഞ്ഞിക്കാലുകളിലെ ചിലമ്പുകളുടെ കിലുക്കത്തിൽ മനോഹാരിത വർദ്ധിച്ചു. എങ്കിലും ലില്ലിയുടെ വിടർന്ന നീലക്കണ്ണുകളിൽ വിഷാദത്തിന് നേരിയ ഛായ അവശേഷിച്ചു. ചിലപ്പോൾ ബംഗ്ലാവിലെ രണ്ടാം നിലയിലുള്ള അവളുടെ മുറിയുടെ പട്ടുയവനിക വിരിച്ച ജാലകത്തിലൂടെ അവൾ വിദൂരതയിലേക്കു നോക്കും. ദൂരെ ദൂരെയുള്ള ആകാശത്തിലെ കുഞ്ഞു മേഘങ്ങളുടെ ഇടയിൽനിന്ന് അവളുടെ പ്രിയപ്പെട്ട ഇച്ചാച്ചൻ ഒരു സ്വർണ്ണപ്പക്ഷിയെക്കൂട്ട് പറന്നുവരുന്നുണ്ടോ എന്നറിയാൻ.
🍁സ്നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മാതാപിതാക്കന്മാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ . മഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി ബേബി എറിഞ്ഞു പൊട്ടിക്കുന്നു. മടങ്ങി വരുമ്പോള്‍ സഹോദരിക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുടയുമായി വരുമെന്ന ഉറപ്പ് നല്‍കി ബേബി വീടുവിട്ടിറങ്ങുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.
പുസ്തകം: ഒരു കുടയും കുഞ്ഞുപെങ്ങളും രചന: മുട്ടത്തുവർക്കി പ്രസാധനം: മാമ്പഴം (DC) പേജ് :128,വില :130
മുട്ടത്തുവർക്കിയുടെ ബാല്യകാല സാഹിത്യം ആദ്യമായാണ് വായിക്കുന്നത്. 1961ൽ പ്രസിദ്ധീകരിച്ച നോവലാണിത്. നല്ലൊരു classic touch നോവലിനുണ്ട്. മനസ്സിൽ ഒരു nostalgic feeling വരുന്ന നോവലാണിത്. കെ ആർ രാജി വരച്ച ചിത്രങ്ങൾ നോവലിന് മിഴിവേകുന്നു.
അച്ഛനും അമ്മയും മരിച്ചുപോയ സഹോദരങ്ങളായ ബേബിയും ലില്ലിയും പേരമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഒരു മഴയുള്ള ദിവസം പൂമംഗലത്തെ ഗ്രേസി ലില്ലിയെ കുടയിൽ കേറ്റാത്തതിനാൽ അവൾ നനഞ്ഞുകൊണ്ട് സ്കൂളിൽ ചെന്ന് കേറുന്നു. അതിൽ വിഷമിച്ച് ഇച്ചായൻ ആയ ബേബി ഗ്രേസിയെ കല്ലെറിയുന്നു. പോലീസ് പിടിക്കും എന്ന് പേടിച്ച് ബേബി നാടുവിടുന്നു. പിന്നീട് ചുമടെടുത്ത് ഗ്രേസിക്ക് ഒരു കുട വാങ്ങിക്കാൻ സമ്പാദിക്കുന്നു, പക്ഷേ അത് നഷ്ടപ്പെടുന്നു. അതിനിടക്ക് ലില്ലി പേരമ്മയുടെ ഉപദ്രവം സഹിക്കാതെ വീട് വിടുന്നു. വഴിയിൽ വെച്ച് ധനികരും സഹായമനസ്ഥിതിയും ഉള്ള ഡോക്ടർ ജോൺന്റെ കുടുംബം ലില്ലിയെ ഏറ്റെടുക്കുന്നു, അവൾ ആ കുടുംബത്തിൽ ജോൺന്റെ രണ്ടു മക്കളുടെ കൂടെ സന്തോഷത്തോടെ വളരുന്നു. പണ്ട് ബേബി, നഷ്ടപ്പെട്ട പേഴ്സ് തിരികെ കൊടുത്ത സൗദാമിനി ബേബിയെ അവളുടെ വീട്ടിലേക്ക് കൊണ്ടുവന്ന താമസിക്കുന്നു, കൂടാതെ വിവാഹം കഴിയുമ്പോൾ അവനെയും വൈകാതെ കൊണ്ട് പോകുന്നു. ബേബിയും ലില്ലിയും നഗരത്തിൽ തന്നെ രണ്ടു വീടുകളിൽ വളരുന്നു. ഡോക്ടർ ജോൺ നൽകിയ പത്ര പരസ്യം വഴി ബേബിയും ലില്ലിയും കണ്ടുമുട്ടുന്നു. നോവലിന്റെ അവസാനം വളർന്നു വലുതായി ഡോക്ടറായ ബേബി, പണ്ട് ലില്ലിക്ക് കുട നിഷേധിച്ച ഗ്രേസിയെ കൊണ്ട് ഒരു കുട ട്രീറ്റ്മെന്റ് ഫീ ആയി ലില്ലിക്ക് കൊടുപ്പിക്കുന്നു... ശുഭം 👫
ആദ്യമേ പറഞ്ഞത് പോലെ നല്ലൊരു classic touch ഉള്ള നോവലാണിത്. ലളിതമായ ഭാഷ ആയതിനാൽ വളരെ എളുപ്പത്തിൽ വായിച്ചു തീർക്കാൻ സാധിക്കും. പണ്ട് ദൂരദർശനിൽ വന്നിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് മൂവി പോലെ ഉള്ള ഒരു കഥയാണിത്.⛅️🌂⛈️☔️
90 കളുടെ തുടക്കത്തിൽ, പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലം. വ്യാഴാഴ്ച ആണെന്നു തോന്നുന്നു, ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന, ഗണേഷ് കുമാറും സോനാ നായരും അഭിനയിച്ച ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയൽ, ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. പിന്നീട് കുറെ കാലം കഴിഞ്ഞാണ് അറിയുന്നത് അതു മുട്ടത്തുവർക്കിയുടെ പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്രാവിഷകാരമാണെന്നു. പക്ഷെ എന്തു കൊണ്ടോ അതു വായിക്കാൻ ഇത്രെയും കാലം കാത്തുനില്കേണ്ടി വന്നു.
സഹോദര സ്നേഹത്തിന്റെ നിഷ്കളങ്കതയും തീക്ഷണതയും നഷ്ടപെടലിന്റെയും അനാഥത്വത്തിന്റെയും തീവ്രദുഃഖങ്ങളും വളരെ നന്നായി പറഞ്ഞ ഒരു കുഞ്ഞു നോവൽ ആണിത്. അനാഥത്വത്തിൽ ചെറുപ്രായത്തിൽ തന്നെ വേർപിരിയുന്ന സഹോദരിയും സഹോദരനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിൽ എത്തിപെട്ടെങ്കിലും മനസ്സുകൊണ്ട് തേടികൊണ്ടിരിക്കുകയാണ് കൂടെപിറപ്പിനെ. വർഷങ്ങളുടെ ഇടവേളക്കു ശേഷം അവർ ഒന്നിക്കുന്നത് വായനക്കാരെയും സന്തോഷിപ്പിക്കുന്നു. 1961 ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കുഞ്ഞു നോവൽ ആറു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വായിക്കപ്പെടുന്നു എന്നത് നിഷ്കളങ്ക സ്നേഹത്തിന്റെ ശക്തിയായാണ് എനിക്ക് തോന്നുന്നത്.
സഹോദര സ്നേഹം വിളിച്ചോതുന്ന കഥ. ഒരുപാട് ആളുകൾ ഈ പുസ്തകം വായിച്ചിട്ടുണ്ടാവും. അനാഥരായ സഹോദരങ്ങളായിരുന്നു ബേബിയും ലില്ലിയും. പേരമ്മയുടെ ശിക്ഷണത്തിലാണ് അവർ വളർന്നത്. തൻ്റെ കുഞ്ഞിപെങ്ങളെ മഴയത്ത് കുടക്കീഴിൽ കയറ്റാതെ നടന്നുപോയ പണക്കാരിയായ ഗ്രേസിയുടെ തലയിൽ കല്ലെടുത്തെറിയുന്നതാണ് കഥയുടെ തുടക്കം. അതിനെ തുടർന്ന് നാടുവിട്ടുപോയ ബേബി പിന്നീട് പല അവസ്ഥകളിലൂടെ കടന്നു പോയി സൗദാമിനി എന്ന സംഗീത അധ്യാപകരുടെ അടുത്തെത്തി പെടുന്നു. ജേഷ്ഠനെ കാണാതായ മുതൽ അനുഭവിക്കുന്ന പീഡനങ്ങൾ സഹിക്കവയ്യാതെ ലില്ലിയും ഇറങ്ങി പോകുന്നു. ലില്ലി എത്തിപ്പെടുന്നത് ധനികനായ ഒരു ഡോക്ടറുടെ അടുത്തായിരുന്നു. അങ്ങനെ അവർ രണ്ടു പേരുടെയും ജീവിതം മാറുന്നു. ശുഭപര്യവസാനത്തിന് പുറമേ കഥയിൽ പറഞ്ഞിട്ടുള്ള എല്ലാ കഥാപാത്രങ്ങളും എവിടെ എത്തി നിൽക്കുന്നു എന്ന് കൂടെ പറയാൻ കഥാകൃത്ത് മറന്നിട്ടില്ല.
Two decades ago, my father placed in my hands a seemingly simple book titled Oru Kudayum Kunju Pengalum. Yet, within its modest pages lay a narrative so profound that it etched itself into the very fabric of my memories. Even now, as I close my eyes, I am transported back to the world it painted—vivid, tender, and hauntingly beautiful. Reading this book was an emotional odyssey. I laughed with the children, their playful innocence a balm to my weary soul. I wept with them, their silent tears resonating with a depth of pain words could scarcely convey. The narrative evoked a spectrum of emotions—joy, nostalgia, empathy, and melancholy—each blending seamlessly into the other, leaving an indelible mark on my heart.
The first novel I ever read as a child and one that has stayed with me ever since. The name "Lilly" still echoes in my mind with warmth and nostalgia.
It’s a simple story, but one that stirs deep emotions. The bond between the brother, Baby, and his sister, Lilly, is beautifully portrayed and leaves a lasting impression on the reader.
A timeless read and a perfect starting point for anyone, especially children, beginning their journey into Malayalam literature. This is one of those rare books you’ll always feel like returning to.
I first read Oru Kudayum Kunjupengalum when I was little,probably three or four times back then. Even though I don’t remember much of the story now, it again felt like nostalgia. It felt like reconnecting with a piece of my childhood that I had completely forgotten, and that made it very special.
This book is more than just a children’s story to me—it feels close to my heart in a way that’s hard to explain. No matter how many years pass, I think this book will always hold a special place in my heart.
A perfect heartwarming story. Mixed with love and hate. The story tells the life of two siblings, a brother Balan and his sister Lilly. Lilly longs for an umbrella when their friend Gracy refuses to help Lilly with her umbrella. The story follows Balan's journey to buy an umbrella for his sister. The story touches the heart of every readers and leave our eyes moist. One of favourites.
Oru kudayum kunjupengellum is really an amazing and fascinating story which make my heart melt,it’s a story about two poor children who were not able to buy their dream umbrella because of their life struggles.The whole story makes the reader’s mind clutched to the story till end. To all Those who are planning to read this book ,to be honest I’m saying that it’s 💯 worth your time .”
വലിയ വലിയ പുസ്തകങ്ങൾ വായിക്കുന്ന കൂട്ടത്തിൽ ഇങ്ങനെ ഇടക്ക്, ചെറിയ ചെറിയ സുന്ദര പുസ്തകങ്ങൾ വായിക്കണം എന്നാണ് എന്റെ ഒരു ഇത്.. ലോകം എന്തൊരു ചെറിയത് ആണെന്ന് മനസ്സിലാക്കാൻ.. കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ ആയി ലോകത്ത് എന്തോരം മനുഷ്യരാ ഉള്ളത് എന്ന് അറിയാൻ.. നമ്മൾ എല്ലാവരും എന്ത് ഭാഗ്യം ചെയ്തവർ ആണെന്ന് വെറുതെ ഒന്ന് ആലോചിക്കാൻ..
Best Malayalam Book I've ever read. This was one of my very first Malayalam reads and I finish it with one sitting every single time I reread it. Can't set the book down without tears welling up in your eyes. This is such a beautiful book that portrays the unbreakable bond between a brother and his little sister. I absolutely love this book and will recommend it any day.
ആദ്യകാലവായനകളില്‍നിന്നും ഓര്‍മ്മയില്‍ മങ്ങാതെ നില്ക്കുന്ന ഒരു കൃതി. അഞ്ചാം ക്ളാസില്‍ ഉപപാഠപുസ്തകമായിരുന്നു. അര നൂറ്റാണ്ടിനുശേഷം വീണ്ടും വായിക്കുമ്പോള്‍ പലകുറി കണ്ണുകള്‍ ഈറനായി. കഥ ഒട്ടും മറിയിട്ടില്ല. എന്റെ മനസ്സും.
it an amazing book by Muttathu Varky. this were expressing and shows the love between the brother and his sister he were lost in their childhood. how he is find her sister after a long time by the teacher of her in family near to he were lived.