M. Mukundan(Malayalam: എം. മുകുന്ദൻ) is one of the pioneers of modernity in Malayalam literature. He was born on 10 September 1942 at Mayyazhi in Mahe, a one-time French territory in Kerala. He served as the president of Kerala Sahitya Akademi from October 2006 until March 2010. Mukundan is known in Kerala as 'Mayyazhiyude Kathakaaran' (The story-teller of Mayyazhi). His native village of Mayyazhi figures in his early works: 'Mayyazhippuzhayude Theerangalil', 'Daivathinte Vikrithikal', 'Appam Chudunna Kunkiyamma' and 'Lesli Achante Kadangal'. His first literary work was a short story published in 1961. Mukundan has so far published 12 novels and ten collections of short stories. Mukundan's latest four novels 'Adithyanum Radhayum Mattu Chilarum', 'Oru Dalit Yuvathiyude Kadanakatha','Kesavante Vilapangal' and 'Nritham ' carries a change in structure and approach. 'Oru Dalit Yuvathiyude Kadanakatha' reveals how Vasundhara, an actress has been insulted in the course of acting due to some unexpected situations. It proclaims the postmodern message that martyrs are created not only through ideologies, but through art also. 'Kesavante Vilapangal' one of his most recent works tells the story of a writer Kesavan who writes a novel on a child named Appukkuttan who grows under the influence of E. M. S. Namboodiripad. 'Daivathinte Vikrithikal' bagged the Kendra Sahithya Academy award and NV Prize. 'Ee Lokam Athiloru Manushyan' bagged the Kerala Sahitya Academy award. Daivathinte Vikrithikal has been translated into English and published By Penguin Books India. In 2008, Mukundan's magnum opus Mayyazhi Puzhayude Theerangalil fetched him the award for the best novel published in the last 25 years. Three of his novels were made into feature films in Malayalam . Mukundan wrote the script and one of them bagged a state film award. Mukundan's latest novel is "Pravasam" (sojourn in non-native land) and tells the story of a Malayali whose journeys carry him around the world. The French government conferred on him the title of Chevalier des Arts et des Lettres in 1998 for his contribution to literature.
എം മുകുന്ദന്‍ എഴുതി, 2008-ല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കൃതിയാണ് പ്രവാസം. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെയും ദൈവത്തിന്റെ വികൃതികളിലൂടെയും തലമുറകളുടെ കഥ പറഞ്ഞ മയ്യഴിയുടെ കഥാകാരന്‍ പ്രവാസത്തിലൂടെ പറയുന്നതും വേറൊന്നല്ല; പക്ഷേ, കാലഗണനയില്‍ നൂറ്റാണ്ടിലധികം നീളുന്ന നോവല്‍ വ്യത്യസ്ത സാംസ്കാരിക സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന വിഭിന്നമായ കഥാപാത്രങ്ങളെ ഒരേ കഥാതന്തുവില്‍, കാലക്രമത്തില്‍, മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു. മയ്യഴിക്കാര്‍ മുതല്‍ മധ്യതിരുവിതാംകൂറുകാര്‍ വരെ നീളുന്ന പാത്രനിരയിലൂടെ, ബര്‍മ്മയില്‍ തുടങ്ങി ഗള്‍ഫ് നാടുകളിലൂടെ അമേരിക്ക വരെ എത്തുന്ന കഥാപശ്ചാത്തലത്തിലൂടെ വളര്‍ന്നു വികസിക്കുന്ന ബൃഹത്തായ ഈ കൃതി മലയാളിയുടെ പ്രവാസ ചരിത്രത്തിലൂടെയുള്ള ഒരു യാത്രയാണ്. മുന്‍പറഞ്ഞ നോവലുകളില്‍ നിന്ന് പ്രവാസത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നതും അതാണ് - മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളിലും നാം കാണുന്നത് മയ്യഴിയും അതിന്റെ പുത്രന്മാരും പൗരസ്ത്യ-പാശ്ചാത്യ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന അതിന്റെ സംസ്കൃതിയുമാണ്.
കഥാവതരണത്തിലും കൃതി വ്യത്യസ്തത പുലര്‍ത്തുന്നു. ശങ്കരന്‍കുട്ടി എന്ന സാഹിത്യകാരന്‍(എസ് കെ പൊറ്റെക്കാട്ട്) first person ല്‍ പറഞ്ഞു തുടങ്ങുന്ന കഥ എന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തലമുറകള്‍ മറിയുമ്പോള്‍ കഥാവശേഷനാകുന്ന ശങ്കരന്‍കുട്ടി നിര്‍ത്തിയിടത്തുനിന്ന് യുവസാഹിത്യകാരന്‍ എം മുകുന്ദന്‍ കഥ തുടര്‍ന്നു പറയുന്നു. ജീവിതം തന്നെ ഒരു പ്രവാസമാണ്. പ്രവാസം അവസാനിപ്പിച്ച് നാം എങ്ങോട്ടാണ് പോകുക? എവിടെയാണ് നമ്മുടെ വീട്? എന്ന ചോദ്യം അവശേഷിപ്പിച്ചു കൊണ്ട് വൃദ്ധനായ മുകുന്ദനും കഥയില്‍ നിന്ന് പിന്നീടു പിന്‍വലിയുന്നു.
ഗള്‍ഫ് നാടുകളിലേക്കും പാശ്ചാത്യരാജ്യങ്ങളിലേക്കുമുള്ള മലയാളികളുടെ കുടിയേറ്റം സ്വന്തം നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയും കൊണ്ടാണെങ്കിലും പ്രവാസത്തിലെ ആദ്യ പ്രവാസി- കൊറ്റ്യത്ത് കുമാരന്‍- 1930കളില്‍ ബര്‍മ്മയില്‍ പോകുന്നത് അതൊന്നും കൊണ്ടല്ല.. ദേശാടനം ചെയ്യാനും ലോകം കാണാനുമുള്ള മലയാളിയുടെ സ്വതസിദ്ധമായ അടങ്ങാത്ത ആഗ്രഹമാണ് ഏക്കറുകണക്കിനു സ്വത്തും കുടുംബവും ഉപേക്ഷിച്ച് യാത്ര ചെയ്യാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. വര്‍ഷങ്ങളുടെ പ്രവാസത്തിനു ശേഷം, എല്ലാവരാലും വെറുക്കപ്പെട്ട്, വെറും കൈയ്യോടെ തിരിച്ചെത്തുന്ന കുമാരനില്‍ അവസാനിക്കുന്നില്ല ആ ചരിത്രം. കുമാരന്റെ മകന്‍ ഗിരി, ഗിരിയിടെ അമേരിക്കന്‍ പ്രവാസിയായ മകന്‍ അശോകന്‍, ഒടുവില്‍ പുതിയ നൂറ്റാണ്ടിലേക്ക് പിച്ച വയ്ക്കുന്ന ഒരു പുതിയ തലമുറ. ഇവര്‍ക്കു പുറമേ ഗള്‍ഫ് പ്രവാസികളായ ആയിരങ്ങളും. പ്രവാസം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
കാല്‍പ്പനികതയിലേക്ക് വഴുതിപ്പോകാതെ, പച്ചയായ ജീവിതത്തിന്റെ സത്യസന്ധമായ ചിത്രീകരണമാണ് ഈ കൃതിയുടെ ബലം. അംബരചുംബികളായ കെട്ടിടങ്ങളും, ത്രസിപ്പിക്കുന്ന റോഡുകളും, സ്ഫടികനിര്‍മ്മിതമായ ഷോപ്പിംഗ് മാളുകളും ആണ് ഗള്‍ഫ് എന്നു കരുതുന്നവര്‍ക്ക് (പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികളുടെ വീട്ടുകാര്‍) ഒരു തിരിച്ചറിവിനുള്ള വക കൂടിയാണ് ഈ പുസ്തകം. ശരീരത്തിലെ അവസാനതുള്ളി ജലവും വലിച്ചെടുത്ത് ജീവഛവമാക്കുന്ന നരകച്ചൂടില്‍ വെന്തെരിയുന്ന തൊഴിലാളികള്‍, തീച്ചൂടു വമിക്കുന്ന ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ക്കു താഴെ സ്വപ്നങ്ങള്‍ പോലും കാണാന്‍ കെല്‍പ്പില്ലാതെ പുളയുന്നവര്‍, പൊന്നും പണവും സ്വപ്നം കണ്ടു കടല്‍ കടന്നവര്‍ ഇപ്പോള്‍ കാണുന്ന സ്വപ്നം അതികാലത്തെഴുന്നേറ്റ് കക്കൂസിനു മുന്‍പിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ വിസര്‍ജ്ജിക്കാന്‍ പറ്റുന്ന ഒരു കക്കൂസ് മാത്രം.
എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഈ പുസ്തകത്തിന്റെ editing ആണ്. കഥ തലമുറകളില്‍ നിന്നു തലമുറകളിലേക്കു നീങ്ങുമ്പോള്‍ പഴയ കഥാപാത്രങ്ങളുടെ പുതിയ അവസ്ഥ ഇടയ്ക്കു ചില അദ്ധ്യായങ്ങളില്‍ ചേര്‍ത്തിരിക്കുന്നു.. കഥാഗതിക്ക് ഭംഗം വരുത്താതെ തന്നെ. വായനക്കാര്‍ക്ക് പഴമക്കാരെക്കുറിച്ച് ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ.
കുറച്ചു നാളുകള്‍ക്കു മുന്‍പു വാങ്ങിച്ചതാണെങ്കിലും ഏതാനും പേജുകള്‍ വായിച്ച ശേഷം അടച്ചു വച്ച പുസ്തകം ഇപ്പോള്‍ തുടര്‍ന്നു വായിക്കാന്‍ പ്രേരണയായത് facebook ലെ ഒരു സുഹൃത്തിന്റെ സുഹൃത്തു നല്‍കിയ കൊള്ളാമെന്ന ഒരു കമന്റാണ്. തുടക്കത്തില്‍, കുമാരന്റെ നീണ്ടുപോകുന്ന ചരിത്രം, പുസ്തകത്തെക്കുറിച്ച് 'boring' എന്ന തെറ്റായ മുന്‍വിധി സൃഷ്‌ട്ടിക്കാന്‍ സാധ്യതയുണ്ട്. പുസ്തകത്തിന്റെ ഒരു ചെറിയ ന്യൂനതയായി ചൂണ്ടിക്കാട്ടാവുന്നതും അതു തന്നെയാണ്.
പാലും തേനുമൊഴുകുന്ന വാഗ്ദത്ത നാടുകള്‍ തേടിയുള്ള മലയാളിയുടെ പ്രയാണത്തിന്റെ ചരിത്രം- തലമുറകള്‍ നീളുന്ന അലച്ചിലിന്റേയും സഹനത്തിന്റേയും പ്രവാസത്തിന്റേയും വിരഹത്തിന്റേയും ചരിത്രം- ഈ പുസ്തകം നല്‍കുന്ന വായനാനുഭവം അതാണ്.. ഇനിയുമെത്രയോ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഏടുകള്‍ ബാക്കി നിര്‍ത്തിയ, പുറപ്പാടിന്റെ* ഒരു പുസ്തകം.
* കുറിപ്പ്: സഹനത്തിന്റേയും കഷ്‌ടപ്പാടിന്റേയും ഈജിപ്റ്റില്‍ നിന്ന് പാലും തേനുമൊഴുകുന്ന കാനാന്‍ദേശമെന്ന വാഗ്ദത്തഭൂമിയിലേക്ക് ഇസ്രയേല്‍ ജനത നടത്തുന്ന, തലമുറകള്‍ നീണ്ടുനില്‍ക്കുന്ന പ്രയാണത്തിന്റെ ചരിത്രം പറയുന്ന, ബൈബിളിലെ ഒരു പുസ്തകമാണ് പുറപ്പാടിന്റെ പുസ്തകം.
മലയാളിയുടെ തലമുറകളായി തുടരുന്ന പ്രവാസജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാനുള്ള സഫലശ്രമാമാണിത്. തലമുറകളായി തുടരുന്ന മലയാളി പ്രവാസജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങൾ. ഒറ്റപ്പെടുത്തലുകളുടെയും ഇച്ഛാഭംഗത്തിന്റെയും വിരഹത്തിന്റെയും നഷ്ടങ്ങളുടെയും ഇരുൾകയങ്ങളിൽ നിന്ന് പുതിയ വെളിച്ചതുരുത്തിലേക്ക് ചേക്കേറികൊണ്ട് മലയാളി നിർമ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹികവ്യവസ്ഥയും സമ്പദ്വ്യവസ്ഥയും രാഷ്ട്രീയവ്യവസ്ഥയും ഈ നോവലിൽ പുനർനിർമ്മിക്കപ്പെടുന്നു. ഓരോ ജീവിതവും ഓരോ യാത്രയാണ് അങ്ങനെയെങ്കിൽ ഓരോ മനുഷ്യനും ഓരോ പ്രവാസിയാണ് . എന്നേക്കുമായി ഈ ലോകം വിട്ട് പോകുമ്പോൾ മാത്രമാണ് നമ്മുടെ പ്രവാസം അവസാനിക്കുന്നത്. എത്ര നല്ല ചിന്ത! ഈശ്വരാ ! രംഗൂണ്‍, ദുബായ്, പാരിസ് , ലണ്ടൻ, സലാല , അബുദാബി, സൗദി, അമേരിക്ക , പിന്നെ മാഹിയും കോഴിക്കോടും .... മലയാളികളും അവരുടെ ജീവിതവും എല്ലാം ഒരുപോലെ ....സ്ഥലങ്ങൾ മാത്രമേ മാറുന്നുള്ളൂ ...സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒരിക്കലും മാറുന്നില്ല .....വളരെ നല്ല ആഖ്യാനം , നല്ല എഡിറ്റിംഗ് പുതുമയുള്ള അവതരണം .....
Many people first heard of Michilotte Madhavan, the only Indian known to have been executed by the Nazis, through M.Mukundan's 'Pravaasam'. But the story seemed so unlikely and fictional that quite a few assumed it must be fiction until recently, when his name and heroic deeds were recollected in online forums. For me, it was the other way around. Madhavan led me to this book, released in 2008, which recollects the fictional and real stories of the many who migrated out of Kerala to countries around the world.
Through the story of several people spanning over decades, and even close to a century, 'Pravasam' traces the changing trends of migration out of Kerala, to South East Asia in the early days, and later to the Middle East to America. Mukundan begins the story from the pre-independence era, around the early 1930s, when Kottiyath Kumaran from rural Kozhikode decides to travel to Burma to work. Unlike the usual migrants from Kerala, it was neither poverty or the yearning for a better life which led him to migrate. For this son of a feudal lord, who has made enough for generations to survive without sweating much, it was just a wish to see the world that makes him board a ship for an arduous journey to Burma, where he meets Beerankutty, who has already been there for several decades by then.
The first part of the book is narrated by a writer Sankarankutty, whom we gradually learn is S.K.Pottekkatt, one of the most travelled Malayalis. Michilotte Madhavan, who left the shores of Mahe to study at Sorbonne University in Paris, towers over the earlier part of the narrative. In France, he joined the French Communist Party and later became part of the underground resistance movement when the Nazis took over Paris. Mukundan uses the bare details that are known about his life to paint an evocative picture of his final days, his relationship with his girlfriend Gisele Mollet.
Halfway through, Mukundan, who has lived much of his life away from Kerala, in Delhi, takes over the narration duties, looking closely at the shift in attitudes in the succeeding generations, the different kinds of struggles underwent by those who made that trip to Middle East with lofty dreams, the travails and thought processes of those waiting for them back home, the mysterious growth of some of them and the continuing struggles of the majority. The central thread is the story of the Kottiyath family - Kumaran who goes to Burma and comes back decades later empty-handed, his son Giri who becomes a Communist leader, Giri's son who holds diametrically opposite views from his father and migrates to the US. The stories or names of some of the smaller characters might not register in our heads, but the varied experiences does.
A travel through the people of Kerala from through 20 th century to the dawn of twenty first century. The characters and time moves between present to past in rapid succession but the great writer of mAyashi has been able to do it in great style with out causing confusion in the reader.... This book touches the lives , the changes that has happened in Kerala history all through the last century. Thoroughly enjoyable....
പ്രവാസം യാത്രകളുടെ അതിരില്ലാത്ത ആകാശത്തെയും... ഭാഷയും ദേശവും കടന്നുള്ള ഓർമ്മകളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ്... ചരിത്രം ഭൂമിശാസ്ത്രം ഒക്കെയും പല ഇടങ്ങളിൽ ആയി ആസ്വാദകനെ തേടി എത്തുന്നുണ്ട്...
സഞ്ചാര മോഹിയായ ചോയിക്കുട്ടിയച്ചൻ എന്ന ജന്മിയുടെ മകൻ കുമാരൻ ബർമ്മയിൽ പോകുന്നതോടെയാണ് വർഷങ്ങൾ നീണ്ട പ്രവാസ സഞ്ചാരത്തിന്റെ തുടക്കം... ജന്മി ആയത് കൊണ്ട് തന്നെ അന്യ നാട്ടിൽ പോയി പണി എടുക്കേണ്ട ഒരു ആവശ്യവും കുമാരന് ഇല്ല... എന്നിരുന്നാലും തന്റെ അതിരില്ലാത്ത നാട് കാണൽ എന്ന മോഹം സാക്ഷാത്കരിക്കാന്‍ ബർമ്മയിലേക്ക് പോകുന്ന കുമാരൻ.... കഥ പിന്നെ സഞ്ചരിക്കുന്നത് കുമാരൻറെ മകൻ ഗിരിയിലും, ഗിരിയുടെ മകൻ അശോകനിലും തുടർന്ന് അശോകന്റെ മകൻ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജനിക്കുന്ന രാഹുലിലും കൂടി ആണ്.. പതിറ്റാണ്ടുകളുടെ കഥ പറയുന്ന എം മുകുന്ദന്റെ നോവലാണ് പ്രവാസം.. ഒരിക്കലെങ്കിലും പ്രവാസം തേടി എത്തിയിട്ടുണ്ടെങ്കിൽ ചെറിയൊരു വേദനയോട് കൂടി മാത്രമേ ഈ പുസ്തക താളുകൾ നമുക്ക് മറിക്കാൻ ആകു.... പ്രവാസത്തിന്റെ നെഞ്ചിടിപ്പും വേദനയും സ്വപ്നങ്ങളും ഒക്കെയും പറഞ്ഞു പോകുന്നുണ്ട് ഇവിടെ...
മുകുന്ദനും, പൊറ്റെക്കാട്ട് ഉം,, കരുണാകരനും, എം ടി യും ബഷീറുമെല്ലാം ഈ നോവലിൽ ഇടം പിടിക്കുന്നുണ്ട്..
ബീരാൻകുട്ടി , ഗിരി, കുമാരൻ, സുനന്ദ, കതീഷ, രാമദാസൻ, ശ്രീധരൻ,, മാധവൻ, നാണുമാസ്റ്റർ, കല്യാണി... നാഥൻ തുടങ്ങി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ.... ആ കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന ജീവിത മുഹൂർത്തങ്ങൾ... പ്രവാസത്തിന്റെ കയ്പ്പും മധുരവും ഒരുപോലെ വരച്ചിടുന്ന നോവൽ...
ചില പ്രവാസ പ്രയോഗങ്ങളെ കുറിച്ച കൂടി പറയേണ്ടതുണ്ട്...
'പാവാടപ്രായത്തിൽ എല്ലാ കുട്ടികളുടെയും മോഹം ദുബായിൽ ഒരേട്ടനാണ്. അത് കഴിഞ്ഞാൽ അവിടെ ഒരു ഭർത്താവ്'
'ഭൂമിയിലെ ഏറ്റവും കനമുള്ള സൗന്ദര്യാവസ്‌തു പെണ്ണാണ്, അത് കഴിഞ്ഞാണ് വെണ്ണക്കല്ലും'
#വിതയ്ക്കാനും കൊയ്യാനും യന്ത്രങ്ങള്‍ ഉള്ളപ്പോൾ മനുഷ്യൻ എന്തിനാ ചെളിയില്‍ ഇറങ്ങി കഷ്ടപ്പെടുന്നത്
അധ്വാനത്തിന്റെ സുഖം നിനക്കറില്ല #
"നീയാണ് എന്‍റെ ലോകം നീയാണ് എന്‍റെ ജീവിതം... "
"ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവനവന്റെ കഥയല്ലെങ്കിൽ മറ്റുള്ളവരുടെ കഥയെങ്കിലും പറയാതിരിക്കാൻ എഴുത്തുകാരന് കഴിയുകയില്ല.. "
"അതുകൊണ്ട് കഥ തുടരാം... "
ഇത്തരത്തിൽ അനേകം വരികൾ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കും.. ബർമ്മ, ഫ്രാൻസ്, അമേരിക്ക, ബഹ്‌റിൻ, ദുബായ്, സലാല, ഡൽഹി തുടങ്ങിയവ ആണ് പ്രവാസത്തിന്റെ വേരുകൾ പടർത്തിയ പ്രദേശങ്ങള്‍... ഇന്നും ഇവയൊക്കെയും നമ്മൾ മലയാളികളുടെ ഹൃദയമിടിപ്പിനാൽ സമ്പന്നം ആണല്ലോ.......
ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് പ്രവാസം....
കൂട്ടത്തിൽ ഇത്തിരി കൗതുകം തോന്നിയത് ഗിരിയും സുനന്ദ യും തമ്മിലുള്ള ബന്ധമാണ്... അനുജന്‍ ആയി കരുതിയ ആളുടെ ഭാര്യ ആയി ജീവിക്കേണ്ടി വന്ന ആ യുവതി.. മുറിഞ്ഞ ചെവി പ്രണയത്തിന്റെ സ്മാരകമായി ഇന്നും ഗിരിയിലുണ്ട്....
ബർമ്മ വഴി... അമേരിക്കയിലോട്ടും പിന്നെ മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്കും കൂടു വിട്ടു പറന്നവൾ
പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'.
ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചിൽ മുകുന്ദൻ സ്വയം ഏറ്റെടുക്കുന്നു. രണ്ടു പേരും നോവലിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്. വായിച്ച് കഴിഞ്ഞ് ചിന്തിക്കുമ്പോൾ ആഖ്യാനം സങ്കീർണമെന്നു തോന്നിയെങ്കിലും വായിച്ച് കൊണ്ടിരുന്നപ്പോൾ അത് ഒട്ടും അനുഭവപ്പെട്ടില്ല എന്നത് ആശ്ചര്യമുണർത്തുന്നു.
തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള കൈമാറി ആധുനിക കാലഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കമ്മ്യൂണിസം എന്ന ആശയത്തിനും കമ്മ്യൂണിസ്റ് പാർട്ടിക്കും പ്രസക്തി നഷ്ടപ്പെടുന്നുണ്ടോ എന്ന ഒരു ചോദ്യവും ഈ കൃതിയിലൂടെ മുകുന്ദൻ മുന്നോട്ട് വെക്കുന്നുണ്ട്. ഒരു മനുഷ്യന്റെ പ്രവാസത്തിൽ തുടങ്ങി പല ജീവിതങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഓരോ മനുഷ്യനും പ്രവാസിയാണെന്നും ഓരോ മനുഷ്യ ജീവിതവും ഒരു പ്രവാസമാണെന്നും പറഞ്ഞു വെക്കുന്നിടത്ത് നോവൽ പൂർണ്ണതയിലെത്തുന്നു. മുകുന്ദന്റെ ഏറ്റവും മികച്ച രചനകളുടെ കൂട്ടത്തിൽ ചേർത്ത് വെക്കാവുന്ന രചനയാണിത്. ഒരുപക്ഷേ ആഖ്യാനത്തിന്റെ തലത്തിൽ നോക്കുകയാണെങ്കിൽ മയ്യഴിപ്പുഴകൾക്കും മുകളിൽ നിൽക്കുന്നൊരു രചന.
ഓരോ യാത്രയും ഒരു അനുഭവമാണ്. ലോകത്തെ കുറച്ചുകൂടി അടുത്തു കണ്ടറിഞ്ഞു എന്ന ഒരു തോന്നൽ അത് നല്കുന്നു.എന്നാൽ ഏറ്റവും വലിയ അനുഭവവും ലോകത്തെ ഏറ്റവും അടുത്തറിയുന്നതും യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോഴാണ്.
ബർമമയിൽ നിന്നും വന്ന കുമാ���ൻ, അമേരിക്കയിൽ നിന്നും വന്ന അശോകൻ, ഗൾഫിൽ നിന്നും വന്ന രാമദാസൻ...
പുസ്തകം: പ്രവാസം രചന: എം മുകുന്ദൻ പ്രസാധനം: ഡി സി ബുക്സ് പേജ് :432,വില :430
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ചതിനുശേഷം, എം മുകുന്ദന്റെ രണ്ടാമത്തെ പുസ്തകമാണ് വായിക്കുന്നത്. കേരളത്തിലെ മണ്ണിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ കഥയാണ് പ്രവാസം പറയുന്നത്. ഒരു പുഴ പോലെ ഓരോ തലമുറകളിലേക്കു പ്രവാസി ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നു.
കൊറ്റ്ത്തു തറവാട്ടിലെ ചോയിക്കുട്ടിയച്ചന്റെ മകൻ കുമാരൻ ബർമ്മയിലേക്ക് യാത്ര തിരിക്കുന്നു. ഭാര്യയായ കല്യാണിയും, മകൻ ഗിരിയെയും ഉപേക്ഷിച്ച്, അച്ഛന്റെ വാക്കും ധിക്കരിച്ചു ആണ് കുമാരൻ ബർമ്മയിലേക്ക് പുറപ്പെടുന്നത്. ബർമ്മയിലെ ബ്രിട്ടീഷുകാരുടെ റെയിൽവേ നിർമ്മാണം പണി മനസ്സിൽ കണ്ടുകൊണ്ടാണ് അയാൾ പുറപ്പെടുന്നത്. അവിടെ ചെന്ന്, അയാൾക്ക് ഒരു ജോലിയും കിട്ടിയില്ല. ബർമ്മയിൽ വെച്ച് കുമാരൻ ബീരാൻകുട്ടിയെ പരിചയപ്പെടുന്നു, അയാളുടെ വീട്ടിൽ കുമാരൻ താമസമാക്കുന്നു. ബീരാൻകുട്ടിയുടെ കടയുടെ ചുമതല കുമാരൻ ഏറ്റെടുക്കുന്നു, അതോടുകൂടി കട വികസിക്കുന്നു, കൂടാതെ തടി കച്ചവടം തുടങ്ങുന്നു. ബീരാൻകുട്ടി അസുഖം വന്നു കിടപ്പിലായപ്പോൾ, മകളായ കതീശയെ കുമാരനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുന്നു. ജപ്പാൻകാർ ബർമ്മയിൽ യുദ്ധം തുടങ്ങുന്നത് വരെ കുമാരൻ കതീശയുമായി നല്ല രീതിയിൽ തന്നെ കഴിഞ്ഞു. പട്ടാളക്കാർ കതീശയെ പിടിച്ചുകൊണ്ടുപോയി, ശേഷം കുമാരന്റെ ജീവിതം പല ക്യാമ്പുകളിലും ആയിരുന്നു. വളരെ വർഷങ്ങൾക്കു ശേഷം കുമാരൻ നാട്ടിൽ തിരിച്ചെത്തുന്നു. പക്ഷേ നാട്ടിൽ എല്ലാവർക്കും കുമാരൻ വെറുക്കപ്പെട്ടവൻ ആയിരുന്നു. കുമാരന്റെ മകൻ ഗിരി കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട, ഒളിവിൽ കഴിയുകയായിരുന്നു, വൈകാതെ പാർട്ടി ജില്ലാ സെക്രട്ടറിയായി, തന്നെക്കാൾ 12 വയസ്സ് മുതിർന്ന സുനന്ദയെ വിവാഹം ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസിൽ നാസ്തികരുടെ വെടിയേറ്റു മരിച്ച സുനന്ദയുടെ പഴയ കാമുകനായ മാധവന്റെ കല്ലറ കാണാൻ വിവാഹശേഷം, ഗിരി സുനന്ദയയെം മകൻ അശോകനെയും ഫ്രാൻസിൽ കൊണ്ടു പോയി. ഗിരിയുടെ പാത പിന്തുടർന്ന്, അശോകനും വളർന്നു വലുതായപ്പോൾ അമേരിക്കയിലേക്ക് നല്ലൊരു യൂണിവേഴ്സിറ്റിയിൽ MBA പഠനത്തിനായി പുറപ്പെട്ടു. വംശീയ അധിക്ഷേപം ആദ്യമായി അശോകൻ അനുഭവിച്ചത് അമേരിക്കയിൽ ഒരു ബസ് യാത്രയിലാണ്.അവിടെയുള്ള സ്കോളർഷിപ്പ് കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്തതിനാൽ, അശോകൻ വെയിറ്റർ തുടങ്ങി എല്ലാ ജോലികളും മടികൂടാതെ ചെയ്തു. അമേരിക്കയിൽ വെച്ച് അശോകൻ കോട്ടയംകാരൻ വർഗീസ് കുറ്റിക്കാടനും, ഭാര്യ അച്ഛമ്മയും മകൾ ബിൻസിയെയും പരിചയപ്പെട്ടു. അശോകൻ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തപ്പോൾ, ബിൻസിയുമായി കൂടുതൽ പരിചയപ്പെട്ടു. സുനന്ദ മകൻ അമേരിക്കയിലും, അച്ഛൻ രാഷ്ട്രീയത്തിലും ആയി തിരക്കായപ്പോൾ എഴുത്തിലേക്ക് തിരിഞ്ഞു. അശോകൻ പഠിപ്പ് കഴിഞ്ഞപ്പോൾ അമേരിക്കയിൽ തന്നെ ബിസിനസിലേക്ക് തിരിഞ്ഞു.1930 കാലഘട്ടത്തിൽ ബർമ്മയിലേക്ക് പോയി രണ്ടാം ലോകമഹായുദ്ധകാലത്ത് നാട്ടിലേക്ക് തിരിച്ചു വന്ന കുമാരൻ തൊണ്ണൂറാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞു. അച്ചാമ്മയെ തനിച്ചാക്കി വർഗീസ് കുറ്റിക്കാടനും ഒരു ദിവസം സിമ്മിങ് പൂളിൽ മരിച്ചു വീഴുന്നു, അതോടെ അച്ചാമ്മ മദ്യത്തിൽ അടിമപ്പെടുന്നു. അശോകൻ ശ്രീകുമാറിനെയും അനുജത്തി വിന്ദുജയയെം പരിചയപ്പെടുന്നു. അശോകൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് വന്നിട്ട് ഇപ്പോൾ ഒരു വർഷമായി.നോവലിന്റെ അവസാനത്തിൽ അശോകന്റെയും വിന്ദുജയുടെയും മകൻ രാഹുൽന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രവാസി.....
മുകുന്ദന് അടുത്തറിയാവുന്ന സ്വന്തം നാട്ടിലെ മനുഷ്യരുടെ കഥയാണ് നോവൽ പറയുന്നത്. ഗൾഫ് മലയാളികളുടെ കഥയും നോവലിൽ പറയുന്നുണ്ട്. സലാലയിൽ രാധയെ വിവാഹം കഴിക്കാൻ വേണ്ടി അറബിയുടെ കൃഷിയിടങ്ങളിൽ എല്ലുമുറിയെ പണിയെടുത്ത്, അവസാനം ജയിലിൽ കഴിയേണ്ടി വരുന്ന നാഥൻ ഉണ്ട്. ബഹ്റൈനിൽ നാൾക്കുനാൾ ധനികനായിരുന്നു വരുന്ന രാംദാസ് ഉണ്ട്, സ്വന്തം സഹോദരിക്ക് വേണ്ടി ഒരു ഡോക്ടർ വരനെ അയാൾ കാത്തിരിക്കുന്നു. സീനത്ത്നെ നഷ്ടപ്പെട്ട ഹൃദയംപൊട്ടി ജീവിച്ച അബൂട്ടിയുടെ ജീവിതം രാംദാസ് പുതിയ ജീവിതം നൽകി രക്ഷപ്പെടുത്തുന്നു. ദുബായിൽ ആണെങ്കിൽ പൊതുസേവനം ചെയ്തു, ശരീരത്തിലെ ചോര മുഴുവൻ ദാനം ചെയ്ത് ജീവിക്കുന്ന സുധീരനും, മക്കളുടെ പഠിത്തത്തിൽ ആധി പിടിച്ചു നടക്കുന്ന എഞ്ചിനീയർ ഗോപാലനും ഉണ്ട്. ദൽഹിയിലെ ഫ്രഞ്ച് എംബസിയിൽ ഇരുപത് വർഷക്കാലം ജോലി ചെയ്ത മുകുന്ദനും പറയാനുണ്ട് ഒരു പ്രവാസി ജീവിതകാലം.
പ്രവാസികളെ പറ്റി ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് യൂസഫലി തന്നെയാണ്. തനിക്കുണ്ടായ വളർച്ച സ്വന്തം കുടുംബത്തിനു മാത്രമല്ല, പ്രവാസികൾക്ക് വേണ്ടിയും, സ്വന്തം നാടിന്റെ പുരോഗതിക്ക് വേണ്ടിയും ഉപയോഗിച്ച്, കഠിനാധ്വാനം ചെയ്തു ഉയർന്നുവന്ന മനുഷ്യൻ. കേരളത്തിന്റെ മണ്ണിൽ നിന്ന് അന്യ രാജ്യങ്ങളിലേക്ക് കുടിയേറിയ, ഓരോ പ്രവാസിക്കും പറയാൻ ഒരു കഠിനാധ്വാനത്തിന്റെ കഥയുണ്ട്... കണ്ണീരിന്റെ കഥയുണ്ട്.... വിയർപ്പിന്റെ കഥയുണ്ട്.
ആകാശത്തിനു ചുവട്ടിൽ, ആദിത്യനും രാധയും മറ്റുചിലരും, ആവിലായിലെ സൂര്യോദയം, ഒരു ദളിത് യുവതിയുടെ കദനകഥ, കിളിവന്നു വിളിച്ചപ്പോൾ, കേശവന്റെ വിലാപങ്ങൾ,ദൽഹി, ദൈവത്തിന്റെ വികൃതികൾ, നഗ്നനായ തമ്പുരാൻ, നൃത്തം, പ്രവാസം, മയ്യഴിപുഴയുടെ തീരങ്ങളിൽ, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, സീത, ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു, റഷ്യ, ദൽഹിഗാഥകൾ, കുട നന്നാക്കുന്ന ചോയി എന്നിവയാണ് എം മുകുന്ദൻ രചിച്ച പ്രധാന നോവലുകൾ.
പ്രവാസം (നോവൽ) എം. മുകുന്ദൻ പേജ് - 432 , വില - 430 രൂപ പ്രസാധകർ - ഡി. സി ബുക്‌സ് -------------------------------------------- ബർമ്മയിൽ പ്രവാസത്തിന് പോകുന്ന ചോയിക്കുട്ടിയച്ചൻ എന്ന ജന്മിയുടെ മകൻ കുമാരനിൽ തുടങ്ങി, കുമാരൻറെ മകൻ ഗിരിയിലും, ഗിരിയുടെ മകൻ അശോകനിലും തുടർന്ന് അശോകന്റെ മകൻ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജനിക്കുന്ന രാഹുലിൽ വന്ന് നിൽക്കുന്ന നാലഞ്ച് തലമുറകളുടെ കഥ പറയുന്ന എം മുകുന്ദന്റെ നോവലാണ് 'പ്രവാസി'. 1875 -ൽ ബീരാൻകുട്ടി എന്ന ബർമയിലെ ആദ്യ കുടിയേറ്റക്കാരനിൽ നിന്നും കഥ 2000-ൽ എണീറ്റ് പിച്ചവച്ചു നടക്കുന്ന രാഹുലിൽ എത്തുമ്പോൾ മലയാളികൾ ലോകത്തിന്റെ ഏത് കോണുകളിലും പോയി പ്രവാസിയായി ജീവിച്ച് വിയർപ്പൊഴുക്കി, മനസ്സുരുക്കി ജീവിച്ച ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണിവിടെ വർണിക്കുന്നത് .
സ്വയം ഒരു പ്രവാസിയായ മുകുന്ദനും, സഞ്ചാര സാഹത്യാകാരനായ എസ്. കെ. പൊറ്റക്കാടും നോവലിൽ പ്രവാസികളുടെ കഥപറയുന്ന കഥാകാരന്മാരായി തന്നെ വരുന്നു എന്നത് രസകരം. ബഷീർ, എം. ടി എന്നുവേണ്ട, കെ. കരുണാകരൻ വരെ നോവലിൽ വന്നുപോകുന്നുണ്ട്. നമ്മുടെ മുന്നിൽ കണ്ട പല ആൾക്കാരോടും സാമ്യമുള്ളവരാണ് ഒട്ടുമിക്കവരും കഥാപാത്രങ്ങളും.
മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുകൂട്ടം പ്രവാസികളുടെ കഥ മുകുന്ദൻ പറയുമ്പോൾ വായനക്കാരന് ഒരു പുതുമയുള്ള അനുഭവമാണ് സമ്മാനിക്കുന്നത്. എഴുപതുകളിൽ ഗൾഫിൽ പോയി പ്രവാസികൾ കേരളത്തിന്റെ കെട്���ും മട്ടും മാറ്റിയ കഥ ഒരു പ്രവാസിക്ക് ഹൃദയമിടിപ്പോടെയും വികാരവായ്‌പോടെയും മാത്രം വായിക്കാനാകുന്ന വരികളാകുന്നു. ബന്യാമിൻ വരച്ചിട്ട 'ആടുജീവിതം' പോലെ ഒട്ടനവധി ഹതഭാഗ്യരുടെ കഥ കൂടിയാണിത്. സ്വപ്‌നങ്ങൾ കണ്ട് കണ്ട് അവ യാഥാർഥ്യമാകുന്നത് കാണാതെ പോകുന്ന ഗൾഫിലെ മലയാളികൾ. വേലിചാടി നാഥൻ എന്ന കഥാപാത്രമാണ് മനസ്സിൽ ഏറെ തൊട്ടത്. കാത്ത് കാത്തിരുന്ന പെണ്ണിനെ കെട്ടാൻ കെട്ടുമുറുക്കിയിരുന്ന അയാൾക്ക് വരുന്ന വിധി വായനക്കാരനിലേക്ക് ഒരു സങ്കടതിരമാലപോലെ വന്നടിക്കുന്നു.
ബീരാൻകുട്ടിയും മകൾ നാരങ്ങാ മുഖമുള്ള കാദീശയും നൊമ്പരപ്പാടുകൾ നൽകി വന്നു പോകുന്ന കഥാപാത്രങ്ങൾ. ഭാര്യയെ സ്വപ്നം കണ്ട് വീട്ടുകാർക്ക് വേണ്ടി മാത്രം ജീവിച്ച് ഒരു ദിനത്തിൽ മറിഞ്ഞുവീണ് ഇല്ലാതാകുന്ന ജനാർദ്ദനൻ കണ്മുന്നിൽ കാണുന്ന ഒരുപാട് ജീവിതങ്ങളുടെ പ്രതിരൂപം. കോട്ടയത്ത് കാരനായ വർഗീസ്, ഭാര്യ അച്ചാമ്മ, മകൾ ബിൻസി എന്നിവർ ടിപ്പിക്കൽ അമേരിക്കൻ മലയാളികളുടെ പകർപ്പ്. അശോകന്റെ ജീവിതത്തിലേക്ക് എത്തിച്ചേരുന്ന ബിൻസിയും, വിന്ദുജയും മലയാളി പെൺകുട്ടികളുടെ രണ്ട് ഭാവങ്ങൾ.
ചിന്തകൾക്ക് വേര് പിടിപ്പിക്കുന്ന ഒട്ടനവധി പ്രയോഗങ്ങളുടെ പുസ്തകം കൂടിയാണ് 'പ്രവാസി'. മുകുന്ദൻ സ്‌പർശം തുടിക്കുന്ന ചിരിയും ചിന്തയും നൽകുന്ന ചില പ്രയോഗങ്ങൾ ഇതാ : ................ 'പെണ്ണുങ്ങൾക്ക് ദൈവം മൂക്ക് നൽകിയത് ശ്വാസം വിടാൻ വേണ്ടിമാത്രമല്ല, ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടോ എന്ന് മണത്തറിയാൻ കൂടിയാണ്'
'പാവാടപ്രായത്തിൽ എല്ലാ കുട്ടികളുടെയും മോഹം ദുബായിൽ ഒരേട്ടനാണ്. അത് കഴിഞ്ഞാൽ അവിടെ ഒരു ഭർത്താവ്'
'മരണവീട്ടിൽ മുറ്റത്തിട്ട പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്നതുപോലെയാണ് ഗൾഫുകാർ മടക്കയാത്രയിൽ വിമാനത്താവളത്തിൽ ഇരിക്കുന്നത്. വിമാനം ഒരു ചാവുപുരപോലെയാകുന്നു'
'ഭൂമിയിലെ ഏറ്റവും കനമുള്ള സൗന്ദര്യാവസ്‌തു പെണ്ണാണ്, അത് കഴിഞ്ഞാണ് വെണ്ണക്കല്ലും'
'ആൽബേർ കമ്യുവിനെയും, ഒ വി വിജയനെയും വായിക്കുന്ന അയാൾ കുടിക്കുമോ എന്ന് ചോദിക്കുന്നത് അസംബന്ധമാണ്'
(അമേരിക്കയിൽ) ആരും ആരുടെമേലും കുതിരകയറാറില്ല. വിയോജിപ്പുണ്ടെങ്കിൽ കോട്ടിനടിയിൽനിന്ന് പിസ്റ്റൾ എടുത്ത് വെടിവയ്‌ക്കും'
''ഇത്രകാലത്തെ ജീവിതം എനിക്ക് ചില അറിവുകൾ തന്നു .... ജീവിതം ഒരു പ്രവാസമാണ്. ജീവിക്കുന്ന എല്ലാ മനുഷ്യരും പ്രവാസികളാണ്. എന്നേക്കുമായി ഈ ലോകം വിട്ടുപോകുമ്പോൾ മാത്രമാണ് നാം പ്രവാസം അവസാനിപ്പിക്കുന്നത്' ............. ഇത്തരത്തിൽ കഥയ്ക്ക് യോചിച്ചതും കഥാപാത്രങ്ങൾക്ക് വർണ്ണം ചാലിക്കുന്നതുമായ ഒട്ടനവധി ചിന്തോദീപകമായ വരികൾ നോവലിൽ ഉടനീളം കാണാൻ കഴിയും. ബർമ്മ, ഫ്രാൻസ്, അമേരിക്ക, ബഹ്‌റിൻ, ദുബായ്, സലാല, ഡൽഹി എന്നിങ്ങനെ എറിയതോതിൽ കാലാകാലങ്ങളായി മലയാളി സ്‌പർശം ഏറ്റ ഭൂമികകൾ പലതും മുകുന്ദൻ ഇവിടെ അടയാളപ്പെടുത്തുന്നു.
വായന ഒരു അനുഭവം ആയിത്തീരുന്ന എഴുത്താണ് എം. മുകുന്ദന്റെ പ്രവാസം എന്ന നോവൽ. മലയാളികൾ പ്രത്യേകിച്ച് പ്രവാസികൾ വായിക്കേണ്ട പുസ്തകം.
ഒരിക്കലും അവസാനിക്കാത്ത മനുഷ്യന്റെ പ്രവാസ ജീവിതത്തിനെ പറ്റി എം മുകുന്ദൻ ഇങ്ങനെ എഴുതി "ജീവിതം ഒരു പ്രവാസമാണ് , ജീവിക്കുന്ന എല്ലാ മനുഷ്യരും പ്രവാസികളാണ്.എന്നേക്കുമായി ഈ ലോകം വിട്ട് പോകുമ്പോൾ മാത്രമാണ് നാം നമ്മുടെ പ്രവാസം അവസാനിപ്പിക്കുന്നത് ."
ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ഒരു മലയാളി ഉണ്ടാകും എന്നാണ് പറയുന്നത് , മലയാളികളുടെ ഒരിക്കലും തീരാത്ത കുടിയേറ്റത്തെ കളിയാക്കുവാൻ വേണ്ടി ആരോ പറഞ്ഞതാണ് ആ വാക്കുകൾ , പക്ഷേ ഇന്ന് കേരളത്തിൽ നാം സാമ്പത്തികവും സാമൂഹ്യവും ആയ മാറ്റങ്ങൾക്കു ഒരു പരിധി വരെ കാരണം പ്രവാസികളാണ് അഥവാ അവർ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും അയച്ച പണത്തിന്റെ ശക്തി ആണ്.
കൊറ്റ്യത്തു കുമാരൻ ബർമയിലെക്കു പോകുന്നു എന്ന വാർത്തയിലൂടെയാണ് ആണ് പ്രവാസം എന്ന നോവൽ ആരംഭിക്കുന്നത് , നാട്ടിലെ പ്രമാണിയും വല്യ ജന്മിയുമായ കൊറ്റ്യത്തു ചോയിക്കുട്ടിയച്ചൻ്റെ ഒറ്റ മകന് പക്ഷെ അങ്ങനെ വേറെ നാട്ടിൽ കിടന്നു കഷ്ടപെടുവാൻ പോകേണ്ട ആവശ്യവും ഇല്ല , പക്ഷെ പണി എടുക്കുക എന്നതിനപ്പുറം ലോകം കാണുക എന്ന ആഗ്രഹം ആണ് അയാളെ അതിനു പ്രേരിപ്പിക്കുന്നത് , തന്റെ ഭാര്യയെയും ഒറ്റ മോനെയും നാട്ടിൽ വിട്ടു കുമാരൻ ബര്മയിലേക്കു പോവുകയാണ്. കൊറ്റിയത് കുമാരനിൽ തുടങ്ങി അയാളുടെ കൊച്ചുമകൻ കൊറ്റിയത് അശോകൻ പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നവരെയുള്ള 80 വർഷക്കാലത്തെ മലയാളി പ്രവാസ ജീവിതങ്ങളെ പറ്റിയാണ് പ്രവാസം സംസാരിക്കുന്നത്.
80 വർഷത്തെ കഥയിൽ നമ്മൾ പല കഥാപാത്രങ്ങളെയും കാണുന്നു , ഗൾഫിൽ പോയി രക്ഷപ്പെട്ടവർ , കുടുങ്ങിപോയവർ, ജീവിതം രക്ഷപെടുവാൻ വേന്ടി പോരാടുന്നവർ ഒരു നേരത്തെ അന്നത്തിനു വേണ്ടി ബുദ്ധിമുട്ടുന്നവർ അങ്ങനെ മലയാളി പ്രവാസത്തിന്റെ ആരും കാന മുഖങ്ങൾ എം മുകുന്ദൻ തന്റെ നോവലിൽ നമുക്ക് മുന്നിൽ വരച്ചു കാട്ടുന്നുണ്ട്. ഈ കാലഘട്ടത്തിൽ കേരളത്തിൽ പ്രവാസികൾ മൂലമുണ്ടായ സാമൂഹികവും സാമ്പത്തികപരവുമായ മാറ്റങ്ങളെ മുകുന്ദൻ വളരെ വ്യക്തമായി തന്നെ അടിവരയിട്ടു വരച്ചുകാട്ടുന്നുണ്ട്. എസ് കെ പൊറ്റക്കാടും , ബഷീറും , സ്വയം എം മുകുന്ദനുമൊക്കെയും ഇതിൽ കഥാപാത്രങ്ങൾ ആണ്.നാസി പട്ടാളം വെടിവെച്ചു കൊന്നു രക്‌തസാക്ഷിത്വം വരിച്ച മിച്ചിലോട്ടു മാധവൻ എന്ന മലയാളി യുവാവും പ്രവാസത്തിലെ ഒരു കഥാപാത്രമാണ്. ഇവർക്കെല്ലാം പുറമേ ചരിത്രം വിസ്മരിച്ചുപോയ ഒരുപാട് പ്രവാസികളുടെ കൂടെ കഥയാണ് പ്രവാസം.
ഒരുപക്ഷെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന ഒരു നോവൽ ആണ് പ്രവാസം, ഒന്നുമില്ലെങ്കിലും നമ്മുടെ എല്ലാം കുടുംബത്തിൽ ഒരു പ്രവാസിയെങ്കിലും കാണുമല്ലോ അല്ലെങ്കിൽ മുകുന്ദന്റെ ഭാഷയിൽ നമ്മളെല്ലാവരും പ്രവാസികൾ അല്ലെ.
മലയാളിപ്രവാസ ജീവിതത്തിന്റെ അനുഭവങ്ങൾ, അതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് പ്രവാസം എന്ന നോവൽ ... കഥാപാത്രങ്ങളിലൂടെ പ്രവാസജീവിതത്തിന്റെ അടരുകൾ പല തലങ്ങളിൽ നിന്ന് കുറിച്ചുവയ്ക്കുകയാണയാൾ... മുകുന്ദൻ എന്ന എഴുത്തുകാരൻ തന്നെയും തന്റെ നാടിനെയും നാട്ടുകാരെയും അക്ഷരങ്ങളിലൂടെ കുറിച്ചിടുന്നു.ഒരുപാട് മനുഷ്യര് അവരിൽ പലരും നിലനില്പിനായും സന്തോഷത്തിനായും സ്വന്തം നാട് വിട്ട് അന്യനാട്ടിലെത്തുന്നു.അവരനുഭവിക്കുന്ന ദുഃഖങ്ങളും ചെറിയ ചെറിയ സന്തോഷങ്ങളും എല്ലാം നമ്മളിലും അതേ വികാരം ജനിപ്പിക്കുന്നു. ഓരോ പ്രവാസിയിലും തന്റെ നാടിന്റെ ചൂടും ചൂരുമുണ്ടെന്ന് പറയുന്നു... . . വായിക്കാൻ തുടങ്ങുമ്പോൾ ലൈബ്രറിയിലെ പഴമയുടെ ഗന്ധമുണ്ടായിരുന്നിതിന്. ഓരോ തവണ വായിക്കാനെടുക്കുമ്പോഴും മുൻപേജിലെ കഥാപാത്രങ്ങളിലെ വലിയ ലിസ്റ്റ് എന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ വായിച്ച് അവസാനിപ്പിച്ചപ്പോഴും ആ കഥാപാത്രങ്ങൾ എന്നെ പിന്തുടർന്നു. കുമാരൻ എന്നിലെ സഞ്ചാരിയെ ഉണർത്തുകയും ഗിരി എന്നിലെ രാഷ്ട്രീയത്തെ തലോടുകയും അശോകൻ എന്നിലെ വിദ്യാർത്ഥിയെ പരിപോഷിപ്പികുകയും ചെയ്തു.. അങ്ങനെ ഈ തലമുറ രാഹുലിന്റെ ജനനത്തിൽ അവസാനിപ്പിച്ചപ്പോൾ നാലാം തലമുറയുടെ പ്രവാസസങ്കല്പത്തിലേക്ക് ഞാൻ ഒറ്റയ്ക്ക് എത്തിപ്പെടുകയായിരുന്നു. എന്റെ രാത്രികൾ ആ ചിന്തകാളിൽ തിരക്കിട്ട് സഞ്ചരിച്ചു . രാഹുലിന്റെ പ്രവാസം ! ചില പുസ്തകങ്ങൾ നമ്മളിൽ പലരുടെയും ജീവിതങ്ങൾ വരച്ചിടാറുണ്ട്.... പ്രവാസവും അതു ചെയ്തു.... ഓരോ പ്രവാസിയും ഇവരിലൂടെ എല്ലാം കടന്ന് പോകണം.. ചില നേരങ്ങളിൽ നിങ്ങൾക്ക് നിങ്ങളെയും ചുറ്റുമുളവരെയും കാണാൻ കഴിയും..... 🌼
പ്രവാസികൾ എന്ന് പറഞ്ഞാൽ ഇന്ന് ഇന്നലെ ഗൾഫ് പോയോരെ കഥ അല്ല ഇത് അതിനൊക്കെ മുൻപ് നമ്മളെ 60 കൾ ജീവിതം അവിടെ ഹോമിച്ചവരുടെ കഥ അതിനേക്കാൾ ഈ ഭൂമിയിലെ പ്രവാസികൾ ആയ മനുഷ്യന്റെ കൂടെ കഥ ആണ് പ്രവാസം -എം മുകുന്ദൻ &sk പൊറ്റക്കാട്. Sk സാർ മരണശേഷം മുകുന്ദൻ സാർ complete ചെയ്ത പുസ്തകം ആണ് എഴുത്തിലെ ശൈലി മാറിയപ്പോൾ തന്നെ ശ്രെധിച്ചു പിന്നെ വിക്കിപീഡിയ നോക്കി കൺഫേം ചെയ്തു, രണ്ട് ലെജന്ഡ്സ് എഴുത്തു ഒറ്റ ബുക്കിൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ട് ഇവിടെ. കുമാരൻ അയാളുടെ മകൻ ഗിരി (രാഷ്ട്രീയക്കാരൻ )ഗിരിയുടെ മകൻ അശോകൻ അയാളുടെ മകൻ രാഹുൽ.4 തലമുറയിലൂടെ ആണ് ഈ കഥ മുന്നോട്ട് പോകുന്നത്. കൊറ്റട്ടിൽ കുമാരൻ ആണ് മലബാർ നിന്ന് ആദ്യ പ്രവാസി, ജീവനേക്കാൾ സ്നേഹം ഉള്ള ഭാര്യ മകൻ എന്നിവരെ ഉപേക്ഷിച്ചു ബർമയ്ക്ക് പോകുന്ന സംഭത്സമൃതി നിന്ന് ആണ് യാത്ര അവസാനിക്കുന്നത് ഒന്നും ഇല്ലായ്മയിൽ ആണ്. ആ യാത്രയിൽ അയാൾ എന്ത് നേടി? അങ്ങനെ ഒത്തിരി പ്രവാസികളുടെ കഥ അവരുടെ കുടുംബങ്ങളുടെ കഥ ആണ്. ആയ എന്റെ കോഴിക്കോട്, മാഹി സംസ്ക്കാരം എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട് 2022 എന്റെ ബെസ്റ്റ് എക്സ്പീരിയൻസ് ആണ്.
പ്രവാസത്തെ പറ്റി ഒരു കഥ എന്നതിലുപരി പ്രവാസികൾ എങ്ങനെ ഉണ്ടായി എന്നതിന്റെ ചരിത്രമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുക. എല്ലാരുടേയും എതിർപ്പിനെ അവഗണിച്ച് ബർമയിൽ കുമാരൻ പോകുന്നതോടെയാണ് കഥ തുടങ്ങുന്നത്. അവിടെ വെച്ച് ബീരാൻകുട്ടിയുടെ മകൾ കതീശയെ വിവാഹം കഴിക്കുന്നുവെങ്കിലും അവർ തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാണ്. കുമാരന്റെ പരമ്പരയെ പറ്റിയാണ് കൂടുതൽ പറയുന്നതെങ്കിലും ചുറ്റുമുള്ള പ്രവാസ ജീവിതങ്ങൾ എടുത്തുകാണിക്കാൻ കഥാകൃത്ത് മറന്നിട്ടില്ല.
ജീവിതം ഒരു പ്രവാസമാണ്. ജീവിക്കുന്ന എല്ലാ മനുഷ്യരും പ്രവാസികളാണ്. എന്നേക്കുമായി ഈ ലോകം വിട്ട് പോകുമ്പോൾ മാത്രമാണ് നാം നമ്മുടെ പ്രവാസം അവസാനിപ്പിക്കുന്നത്.
story of expatriates. keralites can connect well to the story being one of the largest expatriate community - gulf, persia, Bahrain, America n the story goes on ...