This is a book that tells us about the other side of traditions and religious customs.
Few orthodox people of the upper caste were not ready to change any religious practice for the upliftment of society. V.T. questioned them through his creations like this book.
ഈ പുസ്തകം ആദ്യമായി വായിക്കുന്നത് കുറെ ഏറെ വർഷങ്ങൾക്ക് മുമ്പാണ്... പഠന സംബദ്ധമായ വായന എന്നെ പറയാനാകൂ...
വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും വായിക്കപ്പെടുമ്പോൾ..
വി ട്ടി ഭട്ടതിരിപ്പാട് ന്‍റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരമാന് കണ്ണീരും കിനാവും...
ഈ കൃതി വായിക്കുമ്പോൾ അത്ഭുതം തോന്നാം.... ചിലപ്പോഴൊക്കെ നമ്മുടെയൊക്കെ വിശ്വാസ പ്രമാണങ്ങൾക്ക് മങ്ങൽ ഏൽക്കുകയും ചെയ്യും... വെള്ളിത്തിരുത്തി താഴത്ത് കറുത്ത പട്ടേരി രാമൻ.... വി ട്ടി ഭട്ടതിരിപ്പാട് ആയ കഥ... ദരിദ്രനും നിരക്ഷരരനും ആയ ആ മനുഷ്യന്‍ മലയാള സാഹിത്യ ലോകത്തിലും സാമൂഹിക പരിവർത്തനത്തിലും ചെറുതല്ലാത്ത പങ്കു വഹിച്ചു എന്ന് പറയുമ്പോൾ ആർക്കാണ് അത്ഭുതം തോന്നാത്തത്... നിരക്ഷരൻ ആയ ഈ മനുഷ്യന് ഭംഗിയുള്ള ഒരു ശൈലിയും അവകാശപ്പെടാൻ ആയി...
വ്യക്തിയുടെ കഥ പറയുന്ന പുസ്തകമാണ് ഇതെന്ന് കരുതരുത്... ഇത് ഒരു കാലഘട്ടത്തിന്റെയും ഒപ്പം ഒരു സമുദായത്തിന് ഉണ്ടായ മാറ്റങ്ങളുടെ കൂടി കഥയാന്.. മനകൾ ഓരോ പേരും ഓരോരോ സാഹചര്യങ്ങളും പേറുന്നവ..... വെള്ളിത്തിരുത്തി താഴത്ത്, പാതയ്ക്കര, ഒളപ്പമന്ന, കൂടല്ലൂർ, തുടങ്ങി മനകളുടെ വിവരണങ്ങളിലൂടെ നമ്പൂതിരി വിഭാഗത്തിന്റെ അക്കാലത്തെ ഒരു ഏകദേശ ചിത്രം നമുക്ക് ലഭിക്കും...
ഏറ്റവും രസകരമായി തോന്നിയത് അദ്ദേഹം തൊടുത്തു വിടുന്ന മൂർച്ച ഏറിയ ചില വാചക അസ്ത്രങ്ങളാണ്.. അക്കാലത്തു അതിനു എത്ര മാത്രം മൂർച്ച ഉണ്ടാകും എന്ന് ആലോചിക്കുമ്പോൾ ആ മനുഷ്യനോട് വല്ലാത്ത ഒരു ബഹുമാനം തോന്നും..
#ഈ നമ്പൂതിരിമാർക്ക് എന്താ ജോലി
#ഉണ്ണുക ഉറങ്ങുക.. ഗര്ഭമുണ്ടാക്കുക#
#സ്ത്രീകൾക്കോ
#വയ്ക്കുക വിളമ്പുക പ്രസവിക്കുക
അന്ന് നിലനിന്നിരുന്ന മേല്കോയ്മകൾ സ്ത്രീകളോടുള്ള കാഴ്ചപാടുകൾ ഒക്കെയും വി ട്ടി ഇവിടെ പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട്....
വി ടിയുടെ ഈ ഓർമ്മക്കുറിപ്പുകൾ കേരളത്തിലെ ബ്രാഹ്മണ സമൂഹത്തിന്റെ കണ്മറഞ്ഞു പോയ കാലഘട്ടത്തിന്റെ ഓർമിപ്പിക്കുന്നു. ആചാരാനുഷ്ഠാനങ്ങളിൽ ഉറച്ചു നിന്നിരുന്ന നമ്പൂതിരി കുടുംബങ്ങളിലെ യാതനകളും, സ്ത്രീ ജനങ്ങൾ അനുഭവിച്ചിരുന്ന വേദനകളും, നർമ്മത്തിൽ ചാലിച്ച് വി ടി നിരത്തുന്നു. തന്റെ ജീവിത പാത വായനക്കാരുടെ മുന്നിൽ വിവർത്തിക്കുക മാത്രമല്ല, ആ കാലത്ത് നിലനിന്നിരുന്ന ദുരാചാരങ്ങളെ നിഷ്ഠൂരം വിമർശിക്കുകയും ചെയ്തു. വ്യക്തി ജീവിതത്തിലെ പല സന്ദർഭങ്ങളും വി ടി തികച്ചും സത്യസന്ധമായി വിവരിക്കുന്നു.
വി.ടി. യുടെ ജീവിതാരംഭത്തിലെ ഇരുപതോളം വർഷങ്ങളിലൂടെ കടന്നുപോകുന്ന ആത്മകഥാഖ്യാനം. ശൈശവബാല്യകൗമാരങ്ങളിലെ വിരലിലെണ്ണാവുന്ന ജീവിതസന്ദർഭങ്ങൾ -അവ അദ്ദേഹത്തിലുളവാക്കിയ തോന്നലുകൾ, അന്നത്തേയും എഴുതുന്ന കാലത്തേയും കാഴ്ചപ്പാടുകൾ, ഒക്കെ ഒരു ഡയറിത്താളിലെന്ന പോലെ വായിച്ചെടുക്കാം.
ഉപനയനം മുതലുള്ള വേദാദ്ധ്യായനനാളുകളിൽ ഒരു കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളബ്രാഹ്മണൻ എഴുത്തും വായനയുമല്ല, ഓതാൻ മാത്രമാണ് പഠിക്കുന്നതെന്നത് ഇതിൽ നിന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പതിനെട്ടാം വയസ്സിൽ ശാന്തിപ്പണിതുടങ്ങിയതിനുശേഷം വി. ടി., പള്ളിക്കൂടത്തിൽ പോകുന്ന ഒരു പത്തുവയസ്സുകാരിയിൽ നിന്നും മലയാളം വായിക്കാൻ പഠിക്കുന്ന സന്ദർഭം ഹൃദയഹാരിയാണ്. അക്കാലത്തുണ്ടായ നഷ്ടപ്രണയം, സാമുദായികാചാരങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേൽ വീഴ്ത്തുന്ന കുരുക്കളേക്കുറിച്ച് തിരിച്ചറിവേകിയ ജീവിതാനുഭവമായി വിവരിക്കുമ്പോൾ കണ്ണീരണിയാതെ വായിച്ചുതീർക്കാനാകില്ല. ഇക്കാലയളവിൽ ജീവിച്ച വിവിധ ഇല്ലങ്ങളേക്കുറിച്ചുള്ള വിവരണങ്ങളിൽ നിന്നും കേരളത്തിന്റെയും നമ്പൂതിരിസമുദായത്തിന്റെയും നേരനുഭവങ്ങളിലൂടെയും നാം കടന്നുപോകും.
സാമുഹ്യചരിത്രകുതുകികൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
'കണ്ണീരും കിനാവും' വി.ടി. യുടെ ആത്മകഥയാണ്. ഇതു അദ്ദേഹത്തിൻറെ മാത്രമല്ല, ആ കാലഘട്ടത്തിന്റെ ഒരു കഥ കൂടിയാണു. അന്ധകാരത്തിലാണ്ടുപോയ ഒരു സമൂഹത്തിന്റെകൂടി ആത്മകഥ. വി. ടി. തൻറെ പതിനെട്ടാം വയസിലാണു മലയാളം എഴുതാൻ പഠിച്ചെന്നതും, അതിനിടയാക്കിയ സാഹചര്യങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. ഹാസ്യവും , ആക്ഷേപഹാസ്യവും, ജീവിതാനുഭവങ്ങളും നിറഞ്ഞുനിൽക്കുന്ന പച്ചയായ ഒരുമനുഷ്യൻ്റെ ജീവിതകൃതി.
Kanneerum Kinavum is the first part of the memoir written by V T Bhattathiripad, the social reformer, dramatist and freedom movement activist of Kerala. The book covers a very brief period of the author's life, from his childhood to his early youth and ends at the early stirrings of the social reformer, that he was soon destined to turn into.
In this book, V T Bhattathiripad, the second son of a poor Namboodiri famly, throws light on the socio economic conditions that prevailed during the period under reference and the social ills plaguing the Namboodiri community, especially the deplorable condition of women in the community. Subsequently, the emancipation of Namboodiri women, including widow remarriage was to become the crux of his social reform movement. The history of Malayalam drama will be incomplete without the mention of his 'Adukkalayil ninnu arangathekku (From the kitchen to the stage), one of the most revolutionary Malayalam plays of all time.
In the book, V T gives a very honest portrayal of his life experiences...the biting poverty, the feeling of worthlessness due to lack of education, the oppressive rituals, the romantic stirrings. The narrative is laced with humour, biting sarcasm and down to earth guilelessness. The manner in which V T describes his natural surroundings is so palpable that the reader is transported at once to the rural Kerala of erstwhile times. One of the most touching events mentioned in the book is the humiliation faced by the author when his lack of even a rudimentary knowledge of letters is inadvertently revealed to him by a girl child and how he went on to learn Malayalam letters from the same child. Once introduced to the world of letters, there was no stopping V T, who would soon realise that he is meant to be doing much more than live a nondescript life of a Namboodiri.
A historically and culturally relevant book for every Malyali, the memoir also doubles up as a great literary treat.
വെള്ളിത്തിരുത്തി താഴത്ത് കറുത്ത പട്ടേരി രാമൻ, വി ട്ടി ഭട്ടതിരിപ്പാട് ആയ കഥ. പക്ഷേ അപൂർണം ആണിത്. ദരിദ്രനും നിരക്ഷരരനും ആയ വി ട്ടി സാമൂഹിക പരിവർത്തനത്തിന് വഹിച്ച പങ്ക് വളരെ വലുതാണ്. ഒരു കാലഘട്ടത്തിന്റെയും ഒപ്പം ഒരു സമുദായത്തിന് ഉണ്ടായ മാറ്റങ്ങളുടെ കൂടി കഥയാണിത്. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ അനീതിക്കെതിരെ ശക്തമായ അസ്ത്രമെയ്യാനും അദ്ദേഹം മറന്നില്ല.
സാമ്പത്തികമായി ക്ഷയിച്ച നമ്പൂതിരി കുടുംബത്തിലെ അപ്ഫൻ നമ്പൂതിരിയായി ജനിച്ചു. നമ്പൂതിരി സമുദായത്തിൽ ഓരോ തലമുറയിലും ഏറ്റവും മൂത്ത പുരുഷ സന്തതിയ്ക്ക് മാത്രമേ വിവാഹം ചെയ്യാനാവു എന്ന വ്യവസ്ഥ നിലനിന്നിരുന്നു. മുതിർന്ന ആളെ മൂസ് എന്നും ബാക്കിയുള്ളവരെ അപ്ഫൻ എന്നാണ് അറിയപ്പെട്ടത്. 18 വയസ്സുവരെ നിരക്ഷകനായിരുന്ന അദ്ദേഹം ശാന്തി പണി ചെയ്യവേ പത്ത് വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് പഠനം ആരംഭിക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മകഥാംശമുള്ള പുസ്തകമാണിത്. അദ്ദേഹം എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്തു എന്ന് ഇതിൽ പറയുന്നില്ല. വി ട്ടി ഭട്ടത്തിരിപ്പാട് എന്ന നവോത്ഥാന നായകൻ രൂപംകൊള്ളാൻ ഇടയായ സാഹചര്യങ്ങൾ മാത്രമാണ് ഇതിൽ വ്യക്തമാക്കിയിട്ടുള്ളത്.
നമ്പൂതിരി സമുദായത്തിൽ നവോത്ഥാനം കാലുറപ്പിക്കുന്നത്തിന് തൊട്ടുമുമ്പുള്ള തൻ്റെ ജീവിതം വി.ടി ആത്മകഥയായി പറയുമ്പോൾ ആത് കാലത്തിനു നേരെ പിടിച്ച ഒരു കണ്ണാടി കൂടിയാകുന്നു. ഹാസ്യം കലർന്ന നിരീക്ഷണങ്ങളും ഭാവനാപൂർണമായ ഉപമകളാലും സമ്പന്നമാണ് ഈ കൃതി. ആത്മകഥകൾ പൊതുവിൽ പ്രകടമാക്കുന്ന മറച്ചുവെക്കലുകൾ ഇല്ലെന്നത് ഇതിൻ്റെ മറ്റൊരു മേൻമയാണ്.
a new experience reading of autobiography. VT has mentioned all the flaws in his caste and family, how literacy changed his perspective and how a new VT was born through education. Very relevant book
വെള്ളിത്തിരി താഴത്തില്ലത്ത് കറുത്ത രാമൻ പട്ടേരി എന്ന അഫ്‍ഫനിൽ നിന്നും വി ടി ഭട്ടത്തിരിപ്പാട് എന്ന സാമൂഹ്യ വിപ്ലവകാരിയിലേക്കും, പൊതുപ്രവർത്തകനിലേക്കും, ഗ്രന്ഥകർത്താവിലേക്കുമുള്ള പരിവർത്തനത്തിനു ഹേതുവായ ബാല്യകൗമാര സംഭവങ്ങളുടെ ഒരു കഥാമാലയാണ് ഈ പുസ്തകം. ഇത് അദ്ദേഹത്തിന്റെ ആത്മകഥ ആണോ എന്ന് ചോദിച്ചാൽ അങ്ങനെ തറപ്പിച്ച് പറയാൻ കഴിയുകയില്ല. ഇത് ജീവിതാനുഭവങ്ങളുടെ ചില ചിത്രങ്ങൾ കോർത്തിണക്കിയ ഒരു സമാഹാരം ആണ്. ഇതിൽ ഓരോ അധ്യായങ്ങളും അവയിൽ തന്നെ പൂർണ്ണമാണ്. വിശിഷ്ടവും, മനോഹരവുമായ ആഖ്യാനശൈലികൊണ്ടും, കുറിക്കു കൊള്ളുന്ന ഹാസ്യബോധംകൊണ്ടും വേറിട്ട് നിൽക്കുന്ന ഈ കൃതിയിൽ നിന്നും വളരെ പ്രശസ്തമായ പല ഉദ്ധരണികളും പിൽകാലത്ത് എടുത്തുപയോഗിക്കപ്പെട്ടിട്ടുണ്ട്. യോഗക്ഷേമ പ്രവർത്തനം "ആഢ്യൻകൂലികളെ കൊണ്ടുള്ള കഴുതകളി" ആയി കാണുന്നതും, നമ്പൂതിരിമാരുടെ ജീവിതചര്യ എന്നത് ചുരുക്കത്തിൽ "ഉണ്ണുക, ഉറങ്ങുക, ഗർഭമുണ്ടാക്കുക" എന്നാണെന്നും മറ്റുമുള്ള പരാമർശങ്ങൾ ഉദാഹരണങ്ങളാണ്. ഒരു സാമൂഹിക പ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ എന്നതിലുമുപരി വളരെ മികച്ച ഒരു സാഹിത്യസൃഷ്ടി കൂടിയാണ് ഈ കൃതി.
മുൻതലമുറകൾ ജീവിച്ചുപോന്ന സാമൂഹിക ചുറ്റുപാടുകളിലേക്കും, അവയുടെ അപചയങ്ങളിലേക്കും വെളിച്ചം വീശുന്ന ഇത്തരം കൃതികൾ, ഇടുങ്ങിയ സദാചാരബോധവും, ആചാരപരതയും വീണ്ടും ഫണം വിടർത്തുന്ന ഇന്നത്തെ കാലത്ത്, യുവജനങ്ങൾ വായിച്ചിരിക്കേണ്ടതാണ്.
മലയാള സാഹിത്യത്തിൽ ഇപ്പോളും മച്ചിലെ വിലക്ക് പോലെ തിരി നിറഞ്ഞു കത്തുന്ന കണ്ണീരും കിനാവും ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ചയാണ് . ബ്രാഹ്മണ സമൂഹത്തിൽ തെളിഞ്ഞു നിന്ന പാലുണ്ണി പോലെ വികൃതമായ അനാചാരങ്ങളെ മുഖമടിച്ചു ആട്ടി സമുദായത്തെ പുനർജീവിപ്പിച്ചു മലയാളന്മക്കു നൽകുക എന്നൊരു കർത്യവ്യം വി ടി ക്കു ഉണ്ടായിരുന്നു . ആ യാത്രയിലെ വിൻഡോ സീറ്റിൽ ഇരുന്നു കാണിച്ചു തരുന്ന പുസ്തകം ഉന്മേഷദായകമായ നവോഥാന കാറ്റടിപ്പിച്ചു ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ പോലും കുളിർമ തരുക എന്നത് നിസാര കാര്യമല്ല . അനാചാരങ്ങൾ ആനയിച്ചു വിളിച്ചു വരുത്തുന്ന ഇക്കാലത്തു വി ടി യുടെ ശബ്ദം മുഴങ്ങി കേൾകണ്ടതു കാലത്തിന്റെ ആവിശ്യമാണ് . കടൽ കടന്നു പോയതിനു വിദ്യാഭാസം നിഷേധിച്ച ആ കാലഘട്ടം കഴിഞ്ഞു പോയിരിക്കുന്നു. എങ്കിലും ദുരാചാരങ്ങൾക്കു പുതിയ നിറങ്ങളും മണമുമായി നമ്മളുടെ ചുറ്റും തളം കെട്ടി കറങ്ങുന്നു . ചോദ്യങ്ങളും ഉത്തരങ്ങളും അനുഭവങ്ങളും ജയവും പരാജയവും ഒക്കെ നിറഞ്ഞ ഒരു നല്ല പുസ്തകം
It appeared to me as a 'deep philosophical' autobiography. A sarcastic satire about the 'Nambootiri' Feudalism. But as a reader, many portions of the description were beyond my grasp. It may perhaps be due to my meagre 'literate knowledge' that I did not find much inspired by the book beyond those 3 incidents mentioned in this book, which I had learned while in STD.10. Perhaps a re-read at some later time, may make me understand it better. Till then...
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജന്മിത്വവും ബ്രാഹ്മണ്യവും മൂലം സമൂഹത്തിൽ നിലനിന്നിരുന്ന അനീതിയുടെ ചിത്രം വരച്ചു കാട്ടുന്നതിൽ 'കണ്ണീരും കിനാവും' വിജയിച്ചു. ഭാഷ തെല്ലു കഠിനം തന്നെ. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, മറക്കുടയ്ക്കുള്ളിലെ മഹാനരകം എന്നീ കൃതികൾ, അവ രചിക്കേണ്ടി വന്ന പശ്ചാത്തലം മനസ്സിലാക്കുവാൻ ഈ ആത്മകഥ ഉപകരിക്കും.
ഓർത്തിരിക്കേണ്ട ഭാഗങ്ങൾ: - ചവിട്ടുവണ്ടിയെ (പുരോഗമനത്തിന്റെ ലക്ഷണം) മഞ്ചലിനോടും കാളവണ്ടിയോടും (പാരമ്പര്യത്തിന്റെ അടയാളങ്ങൾ) താരതമ്യം ചെയ്തത്
Highly commendable translation.This is a source of excellent information about the Namboodiris and the social reforms in the Namboodiri society.The translation falters at certain spots and I had to resort to the original Malayalam book to decipher the meaning.Definitely worth a read.
എന്തൊരു ജീവിതം! എന്തൊരു എഴുത്ത്. സത്യസന്ധതയും നര്‍മ്മവും സമ്മേളിക്കുന്ന അസംഖ്യം അവസരങ്ങള്‍. പതിനെട്ടാം വയസ്സില്‍ ഭാഷ പഠിച്ചിട്ട് ഇത്രേമായാല്‍ നേരത്തെ അതു സാധിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി! മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന ഒരു കൃതി.
ബ്രാഹ്മണ്യം!!! കേരളത്തിലെ ബ്രാഹ്മനസമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെക്കുറിച്ചും , വിടിയും അദ്ധേഹത്തിന്റെ സമകാലീനരും അത് തട്ടിയെറിഞ്ഞു വെളിയില്‍ ചാടിയതുമെല്ലാം ലളിതമായി വിവരിക്കുന്നു