പാണ്ഡവപുരത്തെ സ്ത്രീ സമൂഹത്തെ ആസ്പദമാക്കി സേതു എഴുതിയ നോവലാണിത്. വിഭ്രാമകമായ അനുഭവങ്ങളിലൂടെ, അപരിചിതമായ ഓർമ്മക്കളിലൂടെ, വായനക്കാരനെ പിന്തുടരുന്ന ഈ നോവൽ നവീനഭാവുകത്വത്തിനു കൈവന്ന അപൂർവ്വലബ്ധിയാണ്.
"പക്ഷേ, ഇവിടെ ഇങ്ങനെ ഞാൻ ആണിയടിച്ചുറപ്പിക്കട്ടെ. വടിവ് നഷ്ടപ്പെടുന്ന സങ്കൽപങ്ങൾ അലയുന്ന ഓർമ്മകളെ എങ്ങും കൊണ്ടെത്തിക്കുന്നില്ല. അതുകൊണ്ട് ഏറെ പണിപ്പെട്ടു ഞാനെന്റെ സങ്കൽപ്പങ്ങൾക്ക് വടിവുണ്ടാക്കട്ടെ. അവയിലേയ്ക്ക് നിറങ്ങളും ഗന്ധങ്ങളും കയറട്ടെ."
ഒരു ഭ്രമകല്പനയാണോ അല്ലയോ എന്ന് വായനക്കാരന്‍ നിശ്ചയിക്കേണ്ടുന്ന ഒരു ബൗദ്ധിക വ്യായാമമാണ് പാണ്ഡവപുരത്തിന്റെ വായന. ദേവീപുരാണത്തില്‍നിന്നുള്ള ദേവീ/ദുര്‍ഗ്ഗ , മഹാഭാരതത്തിലെ ദ്രൗപതിയെക്കുറിച്ചുള്ള കഥയുടെ ഒരു പാഠഭേദം എന്നിവ ലയിപ്പിച്ച് നമുക്കിടയില്‍ കാണുന്ന ഒരു സാധാരണ സ്ത്രീയിലേക്ക് ഉലയൂതിയുരുക്കിച്ചേര്‍ത്തുനിര്‍മ്മിച്ച ഒരുത്തമ ലോഹവിഗ്രഹമാണ് ദേവി എന്ന കേന്ദ്രകഥാപാത്രം. സ്ത്രീ ലൈംഗികത, ബഹുഭര്‍തൃത്ത്വം എന്നിവയെക്കുറിച്ചുള്ള ശക്തമായ ചിന്തകളാണ് ഈ നോവലിലൂടെ സേതു വായനക്കാരനിലെത്തിക്കുന്നത്. മലയാളത്തില്‍ ഞാന്‍ വായിച്ചതില്‍ വെച്ചേറ്റവും ശക്തയായ കഥാപാത്രങ്ങളിലൊന്നാണ് ദേവി.
വിഭ്രമാത്മകമായ ഒരനുഭവമായിരുന്നു ഈ പുസ്തകത്തിന്റെ വായന. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള ഒരു ട്രെയിന്‍യാത്രയുടെ മുക്കാല്‍പ്പങ്കും ക്ഷണനേരം കൊണ്ട് മായ്ചുകളഞ്ഞു ഈ പുസ്തകം. പ്രമേയവുമായി യാതൊരുവിധത്തിലും ബന്ധമില്ലെങ്കിലും പാണ്ഡവപുരത്തെക്കുറിച്ചുള്ള ചിലവിവരണങ്ങള്‍ മൂന്നാറിനെക്കുറിച്ചുള്ള ചിന്തകള്‍ മനസിലേക്കെത്തിച്ചു,
ഒരു ഭ്രമകല്പനയാണോ പാണ്ഡവപുരം? ജീവിച്ചുതീര്‍ക്കുന്നതിലും ബുദ്ധിമുട്ടാണ് ഒരു ഭൂതകാലത്തെ കല്പിച്ചുണ്ടാക്കുന്നെതെന്ന് സേതുതന്നെ പറയുന്നുണ്ട് പുസ്തകത്തില്‍, എന്നിരിക്കിലും താന്‍ നെയ്തുണ്ടാക്കിയ തന്റേതായ ഒരു ഭൂതകാലത്തിലഭിരമിക്കാത്തവരുണ്ടായിരിക്കുമോ? പല ഭ്രമകല്പനകളിലൂടെയും നാം നമുക്കായി പാകപ്പെടുത്തിയതല്ലേ ഈ ജീവിതം?
സേതുവിന്റെ "പാണ്ഡവപുരം" വർഷങ്ങൾക്കുശേഷം ഒന്ന് കൂടി വായിച്ചു. ഡിസിയുടെ 2004 എഡിഷനിൽ കെപി അപ്പനും, വി രാജകൃഷ്ണനും, കെ എം നരേന്ദ്രനും, സുധീഷും, ആഷാമേനോനും എല്ലാം എഴുതിയ പഠനങ്ങൾ നോവലിനൊപ്പം ചേർത്തിട്ടുണ്ട്. കൗതുകമാണ് അവരുടെയൊക്കെ വായനകൾ. ഈ നോവൽ മലയാളത്തിൽ എന്തുമാത്രം ഓളമുണ്ടാക്കി എന്നതും ഇത്തരം ലേഖങ്ങളുടെ ആധിക്യത്തിൽ നിന്നു മനസ്സിലാകും. നോവലിലെ പാഞ്ചാലി റഫറൻസ് ആണ് ഇവരെല്ലാവരും എടുത്തുപറയുന്ന ഒരു കാര്യം. കെപി അപ്പൻ, അഞ്ചു പേരോടൊപ്പം രമിക്കണം എന്നാഗ്രഹിക്കുന്ന പാഞ്ചാലിയോടാണ് ദേവി എന്ന കഥാപാത്രത്തെ താരതമ്യം ചെയ്യുന്നത് (ഒരു മുനിപത്നി പൂർവജന്മത്തിൽ ആ ആഗ്രഹം സാധിക്കാതെ വരുമ്പോൾ പാഞ്ചാലിയായി പുനരവതരിക്കുകയാണ്), എന്നാൽ ലൈംഗിക രാഷ്ട്രീയമാണ് നോവൽ മുന്നോട്ടു വെക്കുന്നത് എന്നാണ് കെ എം നരേന്ദ്രൻ പറയുന്നത്, അപ്പൻ അഭിപ്രായപ്പെടുന്നപോലെ ലൈംഗികതയല്ല (നരേന്ദ്രന്റെ വിമർശനം പാതി നോവലിനും മറുപാതി അപ്പന്റെ വിമർശനത്തോടുമാണ്). വി രാജകൃഷ്ണൻ നോവലിനെ, സ്വാഭാവികമായും അയാൾക്കിഷ്ടമുള്ള മീഡിയവുമായി ബന്ധപ്പെടുത്തി, Last Night at Marienbad എന്ന സിനിമയിലെ സാമ്യമുള്ള തീമുമായി ബന്ധിപ്പിക്കുന്നു.
പാണ്ഡവപുരവും നിയോഗവുമായിരുന്നു സേതു എഴുതിയതിൽ പ്രിയപ്പെട്ടവ. പിന്നീടുള്ള നോവലുകൾ ചിലതു വായിക്കാൻ നോക്കി ഉപേക്ഷിക്കുകയാണുണ്ടായത്. നിയോഗത്തോട് ഒരു കാലത്തു വലിയ ഒബ്സെഷൻ ഉണ്ടായിരുന്നു. അതിലെ മക്കളുടെ കഥാപാത്രങ്ങൾക്ക് സമരായ രണ്ടുപേരെ അറിയാമെന്നതായിരുന്നു ഒരു കാരണം - എന്നാൽ അത് മാത്രമല്ല, ഇപ്പോൾ ഓർക്കുമ്പോൾ ഒരു പക്ഷെ വിജയൻറെ ഭാഷയോട് സാമ്യം തോന്നിക്കുന്ന, മിത്തുകളോടാഭിമുഖ്യമുള്ള (സ്‌കൂൾ കാലത്തു വായിച്ചതാണ്) വിവരണങ്ങളും ഭാവനയും അതിലുണ്ടായിരുന്നു - മലഞ്ചെരുവിൽ പൊട്ടിവീഴുന്ന തെക്കൻ കാറ്റു കുതിരപ്പുറത്തേറി വരുന്നത്, ബഞ്ചിന്റെ മുകളിൽ കയറ്റി നിർത്തിയ കുട്ടി കാണെക്കാണെ വലുതായി നഖം കടിച്ചു ക്‌ളാസ്സിലാകെ തുപ്പുന്നത്, പാണ്ഡവപുരത്തേപ്പോലെയുള്ള ജാര സങ്കല്പം (ഇതിൽ കാറ്റാണ് വിത്തെറിയുന്നത് ) അങ്ങനെ പലത് - അന്നത് അസാധാരണമായ അനുഭവമായിരുന്നു(ഖസാക്ക് വായിച്ചത് നാലഞ്ചു വർഷം മുന്നെയാണ്). കൂടെ എ എസിന്റെ ചിത്രങ്ങളും (ബന്ധുവായ സ്ത്രീ കുട്ടിയോട് പുറം തേച്ചുകൊടുക്കാൻ പറയുന്ന രംഗം, അന്ന് കട്ടെടുത്തുവായിച്ച കാവാബാത്തയുടെ നോവലിലും സമാനമായ ഒന്നുണ്ടായിരുന്നു). വർഷങ്ങൾക്കുശേഷം വായിക്കുമ്പോൾ ഭാഷ പഴഞ്ചനായി തോന്നുന്നുവെങ്കിലും കേവലം നൂറുപേജിൽ വെട്ടിയൊതുക്കിയതിന്റെ ബലം ഇതിനുണ്ട് (മാറ്റിയെഴുതണം എന്ന് തോന്നിയെന്ന് സേതു തന്നെ പറയുന്നുണ്ട്).
തിരിച്ചു നോവലിലേക്ക് വരാം. ദേവി എന്ന, ഭർത്താവുപേക്ഷിച്ച സ്ത്രീ തന്റെ ലൈംഗിക ഭാവനക്ക് നിറം പകരാനായി പാണ്ഡവപുരം എന്ന ഒരു ജാരന്മാരെ ഉൽപ്പാദിപ്പിക്കുന്ന ഒരു നാടിനെ സ്വപ്നം കാണുകയും അവിടെ നിന്നൊരുവൻ തന്നോടൊത്തു കഴിയാനായി വരുന്നതായി സങ്കല്പിക്കുകയും ചെയ്യുന്നു. ബന്ധുക്കൾക്കും അയൽക്കാർക്കും ഇത് രസിക്കുന്നില്ല - എന്നാൽ ജാരൻ അത്തരം വെല്ലുവിളികളിൽ കുലുങ്ങുന്ന ആളല്ല, അവളും. ഭാവനാലോകത്തിലെ അവൾക്കും അവനും പൂർവകഥകളുണ്ട്. അവൾ പാഞ്ചാലിയെപ്പോലെ പങ്കു വെക്കപ്പെടുന്ന ഒരുവളാണ്, അവസാനം ദേവതയായി പ്രതിഷ്ഠിക്കപ്പെടുന്നവൾ. അവനാകട്ടെ ജാരനെന്നു തെറ്റിദ്ധരിച്ചു ഒരാൾ കൊലചെയ്യുന്ന ആളും, അവന്റെ പ്രതികാരമാണ് ഈ ജാര പരമ്പര മുഴുവൻ. വന്നു കയറിയ ജാരൻ കടന്നുകളയുമ്പോൾ, അവരുടെ കുലത്തിൽ നിന്ന് പകരം മറ്റൊരുവൻ വരുന്നതായി അവൾ സങ്കൽപ്പിക്കുന്നുണ്ട്. ഒടുവിൽ എല്ലാം മിഥ്യയാണെന്നു വരുന്നിടത്താണ് കഥയവസാനിക്കുന്നത്.
ദേവി, സത്യത്തിൽ ഈ സങ്കൽപ്പലോകവും യാഥാർഥ്യവും തമ്മിൽ വേർതിരിക്കാൻ ബുദ്ധിമുട്ടുകയാണ് എന്ന് കാണാം. നിത്യജീവിതത്തിൽ അവരുടെ ജീവിതത്തിലേക്ക് പതിയെ സമൂഹം ഉപദേശങ്ങളും നിർദ്ദേശങ്ങളും ആയി കടന്നു കയറിക്കൊണ്ടിരിക്കുകയാണ്. മറുലോകത്തിനു പ്രാധാന്യം കൂടുന്നതു ഇതുമൂലവുമാകാം. ഒരു പുരുഷനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞാൽ അവനെ ഉപേക്ഷിക്കാനുള്ള അധികാരമുള്ളവളാണ് അവൾ ആ ലോകത്തിൽ. സ്വാഭാവികമായും സമൂഹത്തിന് അവിടേക്കുള്ള പ്രവേശനവും അവൾ നിഷേധിക്കുന്നു. താൻ ഒരു സ്വർണ്ണവിഗ്രഹമാണെന്നും തന്റെ പുരുഷന്മാർ തന്നെ ആരാധിക്കണമെന്നും ആഗ്രഹിക്കുന്നു. ജാരനോട് വേറൊരു കെട്ടുപാടുകളുമില്ല അവൾക്ക് - അവൻ ഒരുപകരണം മാത്രമാണ്. തന്റെയും ജാരന്റെയും പുരാവൃത്തം സങ്കൽപ്പിക്കുക വഴി ഇവക്കെല്ലാം ന്യായീകരണവും കണ്ടെത്തുന്നു.
പാണ്ഡവപുരത്തിന്റെ ആഖ്യാനം അത്ര ഭ്രമാത്മകമല്ല. എന്നുമാത്രമല്ല കഥയിലെ രണ്ടു ലോകങ്ങളും തമ്മിൽ വളരെ നേർത്ത വേർതിരിവേയുള്ളൂ - ദേവി തന്റെ യഥാർത്ഥ ലോകത്തെത്തന്നെ ഭാവനയിലേക്ക് പറിച്ചുനട്ടിരിക്കുകയാണ്, പാണ്ഡവപുരം എന്ന സങ്കൽപ്പം മാത്രമാണ് അതിൽ പുറം ലോകത്തില്ലാത്ത ഒരു ചേരുവ. ഒരെഴുത്തുകാരൻ തന്റെ പരിസരങ്ങളെത്തന്നെയാണ് ആധാരമാക്കുക എന്ന് പറയുന്ന പോലുള്ള പ്രവർത്തി - ദേവി ഒരിക്കലും നാട് വിട്ടു പോയിട്ടില്ല എന്ന് കഥയിൽ ആവർത്തിക്കുന്നുണ്ട്, അപ്പോൾ ഇത് സ്വാഭാവികവുമാണ്. പാണ്ഡവപുരത്തിന്റെയും അവിടത്തെ ജീവിതത്തിന്റെയും വർണ്ണനകളിൽ സൂക്ഷ്മതയുണ്ട്, അവിടെ മാത്രമാണ് യഥാർത്ഥത്തിൽ ദേവിക്ക് ഭാവന ഉപയോഗിക്കേണ്ടിവരുന്നത്. എന്താണ് അവരുടെ ഉദ്ദേശ്യം? ലൈംഗികത എന്ന ലളിതമായ ഉത്തരം കൊണ്ട് ഒരു വായ���ക്കാരന് തൃപ്തി വരില്ല - തന്നെ ഉപേക്ഷിച്ചുപോയ ഭർത്താവിനോടുള്ള പ്രതികാരമാവാം, ഏകാന്തതയോടുള്ള പ്രതിരോധമാകാം, എന്നാൽ ജാരന്റെ വശത്തുനിന്നും അവർ ആലോചിക്കുന്നുണ്ട്, ദേവിയുടെ ആദ്യത്തെ നിഷേധഭാവവും പിന്നെ കാണിക്കുന്ന അധികാരഭാവവും എല്ലാം കണ്ട് അയാൾ കുഴങ്ങുന്നു - എന്നാൽ അതും അവളുടെ ഭാവനാലോകത്താണ് നടക്കുന്നത് എന്നോർക്കുക - എന്തൊരു സങ്കീർണ്ണ പാത്രസൃഷ്ടിയാണവർ. ആലോചിക്കുംതോറും, വായനക്കാരന്റെ താല്പര്യത്തിനനുസരിച്ചു വികസിക്കുന്ന ഒരു ലോകമാണ് ഈ ചെറുനോവലിലുള്ളത്. ഇതുകൊണ്ടുതന്നെ മേലെ സൂചിപ്പിച്ചതുപോലെ അസംഖ്യം പഠനങ്ങൾ ഇതിനെക്കുറിച്ചുണ്ടായിട്ടുണ്ട്. മാജിക്കൽ റിയലിസവും, ഓട്ടോ ഫിക്ഷനും ഒക്കെ വായിച്ചു കഴിഞ്ഞുള്ള തലമുറ പുതിയ ടൂളുകൾ കൊണ്ട് ഈ നോവലിനെ വിലയിരുത്തുന്നത് കൗതുകമായിരിക്കും. മലയാളത്തിലെ എണ്ണം പറഞ്ഞ നോവലുകളിൽ ഒന്നായി പാണ്ഡവപുരം തുടരുമെന്നാണ് എന്റെ വിചാരം.
This is pioneering work in Malayalam: where the author delves fearlessly into fantasy to investigate the eternal enigma of man-woman relationship. Is it only a lonely woman's fantasy? Or is the aptly named "Devi" (Goddess) really one, able to create a world at her pleasure?
It is this book which introduced me to modernism in Malayalam, and for that I am eternally grateful to Sethu. Come to think of it, this is due for a re-read.
കുറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ വായനയുടെ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്....ഓണ്‍ലൈന്‍ വായനയുടെ ലോകത്തു നിന്നും രക്ഷപ്പെടാന്‍ കൊതിക്കുന്ന ഞാന്‍ ഈ പുതുവര്‍ഷത്തില്‍ ഇപ്പോള്‍ തന്നെ ഒരു നോവല്‍ വായിച്ചു കഴിഞ്ഞു.....മറ്റൊരു നോവല്‍ വായിച്ചു കൊണ്ടിരിക്കുന്നു.....
എന്റെ ചെറിയ അഭിപ്രായം ഞാന്‍ ഇവിടെ കുറിക്കുന്നു........
സേതു - പാണ്ഡവപുരം - ഒരു ആസ്വാദനം
"അസ്വസ്ഥ മനസ്സുകളിലാണ് പാണ്ഡവപുറം സ്ഥിതി ചെയ്യുന്നത്".
സേതു എന്ന നോവലിസ്റ്റ് എന്നും നമ്മെ അമ്പരപ്പിച്ചിട്ടേയുള്ളൂ. തന്റെ രചനകളിലൂടെ താന്‍ സൃഷ്ടിച്ചെടുത്ത മാസ്മരികലോകത്തെയ്ക്ക് നമ്മെ കൊണ്ടെത്തിച്ചിട്ട് ആവോളം ആസ്വദിച്ചോളാന്‍ പറയും. പക്ഷെ ആ മാന്ത്രിക സ്പര്‍ശം തോട്ടറിയാതെ നമ്മള്‍ ആ ലോകത്ത് അമ്പരന്നു നിന്ന് പോയേക്കാം. അപ്പോഴായിരിക്കും മിന്നിമായുന്ന മേഘങ്ങളെപ്പോലെ ആ ലോകം തന്നെ നമുക്ക് സുപരിചിതങ്ങളായി മാറുന്നത് നാം കാണാനിടയാവുക. ഈ ഒരു മാന്ത്രിക സ്പര്‍ശം തന്നെയാണ് എന്നെ അദ്ദേഹത്തിന്‍റെ ആരാധകനാക്കി മാറ്റിയത്.
" മറുപിറവി" യിലൂടെ നമ്മള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത നമ്മുടെ പൂര്‍വ്വികരുടെ ലോകത്തേയ്ക്ക് നമ്മെ കൊണ്ടെത്തിച്ചെങ്കില്‍, " അടയാളങ്ങളിലെ" മീനാക്ഷിപുരവും അതിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും നമ്മുടെ ജീവിതത്തില്‍ വലിയൊരളവോളം സ്വാധീനം ചെലുത്താന്‍ തക്ക വിധത്തില്‍ ആഴത്തില്‍ പതിപ്പിച്ചിരിക്കുന്നു.
പാണ്ഡവപുരം എന്ന പേര് കേള്‍ക്കുമ്പോള്‍ പാണ്ഡവന്മാരെക്കുറിച്ചുള്ള കഥയാണോ എന്നാ സംശയം സ്വാഭാവികം. എന്നാല്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ലായെന്നും അതെയെന്നും പറയേണ്ടിവരും. ദേവസ്പര്‍ശമുള്ള പാണ്ഡവരുടേയും കുന്തിയുടെയും കഥയുടെ പശ്ചാത്തലത്തില്‍ ഒരു മാന്ത്രികലോകം തന്നെ സൃഷ്ടിച്ചെടുത്തു അതില്‍ നമ്മളേയും നമ്മുടെ ഗ്രാമത്തിനെയും പറിച്ചു നട്ട് നമ്മുടെ ജീവിതത്തിന്റെ ഉള്‍വഴികളിലേക്ക് കണ്ണോടിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
കഥയിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് വ്യസനപൂര്‍വ്വം ഒരു സത്യം അറിയിച്ചോട്ടെ!!!! സദാചാരം പണ്ടത്തെ കാലങ്ങളിലും ഒരു മഹാ പ്രശ്നമായിരുന്നു. ഒരു പക്ഷെ ഇന്നത്തെക്കാള്‍ പണ്ടായിരുന്നേക്കാം അതിന്റെ ഭീകരമായ അവസ്ഥ എന്നത് ഈ നോവല്‍ ചൂണ്ടിക്കാണിക്കുന്നു.....
ജീവിതത്തിന്റെ തുടക്കത്തിലേ താളം നഷ്ടപ്പെട്ട "ദേവി" എല്ലാ തെറ്റുകളും തന്റേതാണെന്ന് വൃഥാ അംഗീകരിച്ചു കൊണ്ട് ശിഷ്ടകാലം ജീവിച്ചു തീര്‍ക്കുന്ന ഒരു അദ്ധ്യാപികയാണ്. എനാലും തന്‍റെ നിരപരാധിത്വം തെളിയുക്കന്നതിനേക്കാള്‍ അവള്‍ക്ക് താല്‍പ്പര്യം തനിക്ക് ഇല്ലാതിരുന്ന ഒരു ഭൂതകാലം സൃഷ്ടിച്ചെടുക്കാനായിരുന്നു. ആ ഭൂതകാലത്തില്‍ അവള്‍ പാണ്ഡവപുരം എന്ന ഗ്രാമം സൃഷ്ടിച്ചെടുത്തു. അവിടെ പണ്ടത്തെ ബ്രിട്ടീഷ് കോളനിവാഴ്ചയുടെ പിന്തുടര്‍ച്ചക്കാര്‍ എന്ന അവകാശവാദം ഉന്നയിക്കത്തക്ക വിധത്തിലുള്ള " ജാരന്മാര്‍" എന്നാ സമൂഹത്തെ സൃഷ്ടിച്ചെടുത്തു. ആന്നത്തെ സമൂഹത്തിന്റെ നികൃഷ്ടജന്മങ്ങളായിരുന്ന "ജാരന്മാരെ" എല്ലാ സ്ത്രീകളുടെയും മാനം അപഹരിച്ചു ആ കുടുംബം ശിഥിലമാക്കുന്നവരാക്കി ചിത്രീകരിച്ചു. അതിനുവേണ്ടി നോമ്പുനോറ്റു കാത്തിരിക്കുക എന്നൊക്കെ പറയുന്നപോലെ വര്‍ഷങ്ങളോളം കാത്തിരിക്കുന്നു. അതിനു കൂടുതല്‍ നിറം പകരുവാന്‍ ആ കൊച്ചുഗ്രാമത്തിലെ വിജനമായ റെയില്‍വേ സ്റ്റേഷനില്‍ എന്ന് ഒരേ സമയത്ത് അത് വര്‍ഷങ്ങളോളം കാത്തിരുന്നു.
ഒരു പക്ഷെ തനിക്കുണ്ടായിരുന്നില്ലാത്ത അത്തരം ഒരു ഭൂതകാലം സൃഷ്ടിച്ചെടുക്കുമ്പോള്‍ അതിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ വേണ്ടി അവള്‍ക്കു ഒരു ജാരനെ പുനര്‍സൃഷ്ടിക്കുക അത്യാവശ്യമായിരുന്നു. ഭാരത സ്ത്രീകളുടെ ത്യാഗമാനോഭാവത്തെയാണ് ഇവിടെ കഥാകൃത്ത് വെളിപ്പെടുത്തുന്നത്. തന്റെ ദുഷിച്ച ഭൂതകാലത്തിന് കൂടുതല്‍ ഫലം കൊടുക്കാന്‍ അവളെ ആദ്യമായി പെണ്ണ് കാണാന്‍ വരുന്ന അവസരത്തില്‍ അവളുടെ വീട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഒരു പൂജയെപ്പറ്റി പ്രതിപാദിക്കുന്നു. കാരണം അവള്‍ക്കു വശീകരണ മന്ത്രം ഉപയോഗിച്ച് ജാരന്മാരെ വരുത്താന്‍ കഴിയാം എന്ന് ചിത്രീകരിക്കണം.
പക്ഷെ അവള്‍ക്കാണെങ്കിലോ തന്‍റെ അദൃശ്യ ലോകങ്ങളിലെ ജാരന്മാരെ വിളിച്ചു വരുത്തി പകരം ചോദിക്കാന്‍ ഉള്ള വ്യഗ്രതയായിരുന്നു. അതിനു വേണ്ടി കാതിരിക്കെയാണ് കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് വരുന്നത്. അത് കൂടുതല്‍ വെളിപ്പെടുത്തിയാല്‍ പിന്നെ ഈ പുസ്തകം വായിക്കുന്നതിനുള്ള താല്പ്പര്യം നഷ്ടമാകും. എങ്കിലും ഒരു ചെറിയ വിവരണം ഞാന്‍ നല്‍കാം.
അവള്‍ തന്റെ മനസ്സിലും പറഞ്ഞു പഠിപ്പിച്ചു തന്റെ വീട്ടുകാരുടെ മനസ്സിലും പ്രതിഷ്ഠിച്ചിരുന്ന ആ സാങ്കല്‍പ്പിക ലോകത്തില്‍ നിന്നും ഒരാള്‍ അവളുടെ വീട്ടിലേയ്ക്ക് വന്നു ചേരുന്നു. അതും അവളുടെ ജാരനായിരുന്നു എന്നാ അവകാശവാദത്തോടെ. ആദ്യമാദ്യം കാത്തിരുന്ന കിട്ടിയ ഭൂതകാലത്തിന്റെ പ്രതീകത്തിനോട് അവള്‍ക്കു പറഞ്ഞറിയിക്കാനാകാത്ത അഭിനിവേശം തോന്നുമെങ്കിലും പതിയെപ്പതിയെ അവളിലെ പ്രതികാരാഗ്നി ഉണരുകയായിരുന്നു. അനേകായിരം കുടുംബങ്ങളെ തകര്‍ത്തെറിഞ്ഞ ജാരന്മാര്‍ എന്ന വര്ഗ്ഗത്തിനെ ഉന്മൂലനം ചെയ്യാന്‍ അവള്‍ തയ്യാറെടുക്കുന്നു. തന്‍റെ ചിലന്തിവലയില്‍ വന്നണഞ്ഞ ജാരനെ അവള്‍ തന്‍റെ പതിവ്രത തപശ്ശക്തിയെ പോലും കുരുതി കൊടുത്ത് തോല്‍പ്പിക്കുന്നു.
ഒടുവില്‍ തന്നെ വിട്ടു ഓടിപ്പോയ തന്‍റെ പതിയെ തന്റേതായ ലോകത്തിലേയ്ക്ക് വിളിച്ചു വരുത്തിക്കൊണ്ട് തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതോടൊപ്പം, അവുടെ ജീവിതത്തിലെ കരിനിഴളുകളായിരുന്ന ജാരവര്‍ഗ്ഗത്തിനെ ഉന്മൂലനം ചെയ്യാന്‍ തയ്യാറായതും പറഞ്ഞു കൊടുക്കുന്നു. അസ്വസ്ഥമായ ജീവിതം നയിച്ചിരുന്ന കുന്തിയോട് ഈ കഥാനായികയെ ഉപമിച്ചിരിക്കുന്നതായി കാണാം. മത്സരിച്ചു സ്നേഹിക്കുക അതും സ്വാര്‍ത്ഥതയോടെ എന്നതില്‍ ജാഗരൂകരായിരുന്ന പാണ്ഡവന്‍മാരെ മൊത്തം പുരുഷസമൂഹമായി ചിത്രീകരിക്കുന്നു. ജാരന്മാരുടെ ഉത്ഭവം കാണിക്കുന്ന രണ്ടു പശ്ചാത്തലങ്ങളും അതിമനോഹരം എന്ന് പറയാം. ജാരന്മാരുടെ ഉള്ളിലും കിടന്നു പുകയുന്ന പ്രതികാരാഗ്നി എന്താണെന്ന് അത് മനസ്സിലാക്കിത്തരുന്നു. പാണ്ഡവന്മാര്‍ സ്വര്‍ഗാരോഹണം ചെയ്യുന്ന സമയം അവര്‍ ചിലവഴിച്ചിരുന്ന കാടും മേടും മലകളുമാണ് പിന്നീടു പാണ്ഡവപുരമായും അവിടെ കുന്ത്ക്കായി പണിത അമ്പലം പിന്നീടു പാണ്ഡവപുറത്തെ നിരാലംബരായ സ്ത്രീകളുടെ ശരണാഗതയായ ദുര്‍ഗ്ഗയുടെ അമ്പലമായും ചിത്രീകരിക്കുന്നു.
വായനയുടെ ലോകത്ത് പിച്ചവെക്കുന്ന എനിക്ക് ഉള്‍ക്കൊള്ളനാവുന്നതിലും എത്രയോ അര്‍ത്ഥവത്താണ് നോവലിസ്റ്റ് ഈ രചന എന്നത് ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു പഠനം നമുക്ക് വെളിപ്പെടുത്തുന്നു. ഇന്ദുലേഖയില്‍ തുടങ്ങി പാണ്ഡവപുറം വരെ എന്ന് സൂചിപ്പിച്ചു കൊണ്ട് തുടങ്ങുന്ന പഠനം നടത്തിയിരിക്കുന്നത് " അര്‍ച്ചനാ സാഹ്നി" യെന്ന കാനഡയിലെ ഒരു പഞ്ചാബി പ്രോഫസ്സറാണ്......... ഈ നോവല്‍ ഒരു വായന എന്നതിനേക്കാള്‍ നമ്മുടെ സമൂഹത്തിലെ സാംസ്കാരിക തലങ്ങളുടെ വൈകാരികതയെ നമുക്ക് തന്നെ വെളിപ്പെടുത്തി തരുന്നു എന്ന് ഞാന്‍ നിസ്സംശയം പറയും.............
ഒരൊറ്റ ഇരിപ്പിൽ ആണ് ഇത് ഞാൻ വായിച്ചു തീര്ത്തത്. പഞ്ച പാണ്ഡവരും ദ്രൗപതിയും എല്ലാം ബിംബങ്ങളായി മാത്രം കടന്നു വന്നു പോകുന്ന ഒരു സാധാരണ നോവല എന്നാണ് ഞാൻ ആദ്യം കരുതിയത്. യാഥാര്ത്യവും ജീവിതവും ഏതാണെന്ന് വായനക്കാർക്ക് ഒരു സംശയം മുന്നില് വെച്ചാണ് നോവൽ മുന്നോട്ടു കുതിക്കുന്നത്. ആദ്യമായാണ് ഞാൻ സേതുവിൻറെ ഒരു നോവൽ വായിക്കുന്നത് അതും മലയാളത്തിലെ ക്ലാസ്സിക് നോവലുകളിൽ ഏറ്റവും പേര് കേട്ടത് .ശരിക്കും എന്റെ കിളി പോയി. ഇന്നത്തെ കേരള സമൂഹത്തിൽ മുഴച്ചു നില്ക്കുന്ന കപട സദാചാരത്തെയും, പുരുഷ കേന്ദ്രീകൃത കഴ്ച്ചപടുകളെയും നിഷ്ടൂര വിമര്ശനം ഉന്നയിച്ചു കൊണ്ട് തന്നെ ആണ് സേതു ഈ നോവൽ അവസാനിപ്പികുന്നത്. സ്ത്രീ ചെയ്യുമ്പോൾ മാത്രം തെറ്റ് ഒരു മഹാ അപരാധമായി കാണുകയും, എന്നാൽ പുരുഷൻ അത് ആവർത്തിക്കുമ്പോൾ അത് തെറ്റല്ലാതെ ആകുകയും ചെയുന്ന ഒരു സമൂഹത്തെ മുന് നിരത്തിയാണ് പാണ്ഡവപുരം എന്നാ സങ്ങല്പ്പിക ദേശം വരച്ചു വെച്ചിരിക്കുന്നത്.
This book can be considered as one of master piece of Sethu. Style of narration and theme of story is very different, that keeps this book unique. Here author tell about life of woman, whose husband left her and gone to some other places due to untold reasons. The story travels through her feeling, pain and anger. She is creating a imaginary past, which could be the reason for treatment she received from world including husband . Story unravels through imaginary extramarital relationship between her and unknown man, who is not existent. Sethu take readers to different level and the narration is so complex that it would be difficult to understand between reality and imagination. Go for this book for very unique experience.
I read this in translation. Pandavapuram is an imaginary land, created by an abandoned woman, slowly losing her mind. In it she becomes the wielder of a power that the real world refuses to grant her. It's a short but powerful story where fantasy and reality merge, in ways that confuse at times. Sethu is new to me and is an interesting discovery. My attempts to read more translations are proving quite rewarding.
ഇന്‍സെപ്ഷന്‍ സിനിമ മൂന്നാമത്തെ തവണ കണ്ട് മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പോലും, ഇത്രക്ക് ബ്രെയിന്‍ വര്‍ക്ക് വേണ്ടി വന്നിട്ടില്ല. സേതു പറഞ്ഞതു് പോലെ സത്യവും സങ്കല്‍പവും വേര്‍തിരിക്കുന്ന രേഖ ഈ പുസ്തകത്തിന്റെ തുടക്കത്തിലെ താളുകളില്‍ തന്നെ മാഞ്ഞുപോയി. പാണ്ഡവപുരം ഒരു നാര്‍ണിയയാണോ അല്ലയോ എന്നതു് വായനക്കാരന്റെ, വായനക്കാരന്റെ മാത്രം, ബുദ്ധിക്കും, ഭാവനയ്ക്കും വിട്ടുകൊടുക്കുന്നു എഴുത്തുകാരന്‍. തിരിച്ചുവരാത്തതുകൊണ്ടാണു് ഭൂതകാലം മനോഹരമായിരിക്കുന്നതു് എന്ന ക്വോട്ടിനു് ഒരു എക്സ്റ്റന്‍ഷനാണു്, സ്വയംകൃത ഭൂതകാലം അതിലും മനോഹരമായിരിക്കണമല്ലോ എന്ന ആശയം. അവനവന്റെ ആള്‍ട്ടെര്‍നേറ്റ് ഭൂതകാലങ്ങളില്‍ സങ്കല്‍പസൃഷ്ടി നടത്തി സമയം കളയുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഈ പുസ്തകം ഇഷ്ടമാകുമെന്നതിനു് യാതൊരു സംശയവും വേണ്ട.
സ്ത്രീലൈംഗികതയുടെ മാസ്മരികതയ്ക്കും, നെഞ്ചുറപ്പിനും ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ഉദാഹരണമാണു് ദേവി. ചുവന്ന പട്ടുടുത്തു് സിന്ദൂരം ചാര്‍ത്തി ചുവന്ന ചുണ്ടുകളുമായി മുടിയഴിച്ച് കര്‍പ്പൂരപ്രഭയില്‍ വിളങ്ങി നില്‍ക്കുന്ന ദേവി, ആണഹന്തയുടെ നെഞ്ചില്‍ ഒരിടി ഇടിയ്ക്കുമെന്നതുറപ്പാണു്. ഭ്രമിപ്പിക്കാനും, വശീകരിക്കാനും, ആവാഹിക്കാനും ശക്തിയുള്ള ഒരു സ്ത്രീത്വം, പുരുഷനു് എന്നും ഒരു ഭയപ്പെടുത്തുന്ന ഓര്‍മ്മ തന്നെയാണു്. കുഞ്ഞൂട്ടനും, ജാരനും ഒക്കെ തകര്‍ന്നുപോയത് ആ സ്ത്രീശക്തിക്കുമുന്‍പിലാണു്.
I would rather say just one thing; The story-line of the movie 'Inception' which delves into three levels of dream in a dream construction was easier to wrap my mind compared this one novel.
Each time I try to make sense of it, it brings forth a different interpretation/dimensions.
A very good read; especially when you like to sip the thoughts again and again to weave another story or stories of yours.
Myths and legends Devi associates with Pandavapuram, her own village folks of the present, her failed marriage, her imagined vengeance against the imagined paramours, her suppressed frustrations... all these are knit together into a wonderful novel. Even her village folk's reaction to her behavior is part of Devi's paracosm. Shades of Draupadi, Durga (alluded to in the imagined history of Pandavapuram) has been cleverly fused into Devi's character. As the unnamed imagined paramour says in the novel, Pandavapuram is created in every disturbed mind. A wonderful novel about oppressed female sexuality.
For the audacity of the premise, For the impregnability text unrelenting without some serious thought, For being the usher of modernism into Malayalam Literature, For staying vivid and relevant even today, For turning into the monument for the insanity of a culture, I thank Sethu.
A must read if u love to be amazed and baffled at the same time.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിന് നെടുക്കൊടുത്ത കൃതിയാണ് പാണ്ഡവപുരം. മലയാള സാഹിത്യ ശാഖയിൽ മികച്ച നോവലുകളിൽ മുൻപന്തിയിലാണ് ഇതിന്റെ സ്ഥാനം.
പാണ്ഡവപുരം ഒരു സാധാരണ നോവലല്ല എന്ന് തന്നെ പറയട്ടെ. ഒരു മായാലോകമാണിത്. ദേവിയുടെ മായാലോകം. അവളുടെ ഏ���ാന്തത, വിചാരങ്ങൾ വികാരങ്ങൾ ഒക്കെ കൂടി നിർമ്മിച്ചെടുത്ത മായികലോകവും ജാരന്മാരും. മലയാള നോവലുകളിൽ വെച്ചു ഏറ്റവും ശക്തമായ ഒരു കഥാപാത്രമാണ് ദേവി. സേതുവിൻറെ നിർമിതി തന്നെയാണ് അതിന് കാരണവും. വായിച്ചറിയുക.
സത്യത്തിൽ ഈ നോവലിനെ പറ്റി കൂടുതൽ പറയാൻ കഴിയുന്നില്ല. ഞാൻ കണ്ട ദേവിയും പാണ്ഡവപുരവും ജാരന്മാരുമൊക്കെ സത്യമാണോ മായയാണോ എന്ന് പുനർചിന്തിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഇതിന്���െ വായനാന്ത്യം. ഏകാന്തതയുടെ നിഴലിൽ നിന്നും ഉയർന്നുവന്ന ഭാവനാലോകം. തീർത്തും വായനക്കാരന്റെ ബുദ്ധിക്കും ഭാവനയ്ക്കും വിട്ടുകൊടുക്കുന്ന ഒരു കൃതി.
യാഥാർഥ്യം ഏതാണ് സങ്കൽപം ഏതാണ് എന്ന് തിരിച്ചറിയാനാകാതെ ഒരു യാത്രയിലായിരിക്കും വായിക്കുന്നവർ എന്നതിൽ തർക്കമില്ല. മലയാളത്തിൽ എക്കാലവും വേറിട്ട് നിൽക്കുന്ന ഒരു നോവൽ തന്നെയാണിത്. ഈ നോവൽ നിൽക്കുന്ന ഇടം തന്നെ മലയാളത്തിൽ പുതിയതായി ഉണ്ടായതാവാം. വീണ്ടും വീണ്ടും വായിപ്പിക്കാൻ ക്ഷണിക്കുന്ന നോവലാണ് പാണ്ഡവപുരം.
"ഇവിടെ ഇങ്ങനെ ഞാൻ ആണിയടിച്ചുറപ്പിക്കട്ടെ. വടിവ് നഷ്ടപ്പെടുന്ന സങ്കൽപങ്ങൾ അലയുന്ന ഓർമ്മകളെ എങ്ങും കൊണ്ടെത്തിക്കുന്നില്ല. അതുകൊണ്ട് ഏറെ പണിപ്പെട്ടു ഞാനെന്റെ സങ്കൽപ്പങ്ങൾക്ക് വടിവുണ്ടാക്കട്ടെ. അവയിലേയ്ക്ക് നിറങ്ങളും ഗന്ധങ്ങളും കയറട്ടെ."
"എനിക്കു നിങ്ങളെ തോൽപ്പിക്കണം. കാൽക്കീഴിലിട്ടു ചവിട്ടിഞെരിക്കണം. നിങ്ങളുടെ നഗ്നശരീരത്തിൽ ദുർഗയെപോലെ നൃത്തമാടണം. നിങ്ങളുടെ കുടലുമാലയെടുത്തു കഴുത്തിലണിയണം... നിങ്ങളുടെ മാത്രമല്ല, നിങ്ങളെപ്പോലുള്ള ഓരോ പുരുഷന്റെയും.. "
ഇത് ദേവിയുടെ കഥയാണ്.. കേരളത്തിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ദേവി എന്ന സ്കൂൾ ടീച്ചറിനെ ഉപേക്ഷിച്ച് ഒരു ദിവസം അവരുടെ ഭർത്താവ് നാട് വിട്ടു പോകുന്നു... ഏകാന്തയുടെ ഇരുട്ടിൽ കിടന്നു വലഞ്ഞ ദേവി ഒടുവിൽ തന്റെ സങ്കല്പത്തിൽ ഒരു പുരുഷനെ സൃഷ്ടിക്കുന്നു.. അയാളെ അവൾ ഭ്രാന്തമായി സ്നേഹിക്കുന്നു.. ആഗ്രഹിക്കുന്നു.. അയാളെ തന്റെ ജാരനായി കണ്ട് അയാളുമൊത്തുള്ള സാങ്കല്പിക ജീവിതം അവർ ജീവിക്കുന്നു.. ഒരേ സമയം മറ്റൊരു പുരുഷനിലേക്ക് അവളുടെ മനസ്സ് കുതിക്കുകയും അതേസമയം തന്നെ സദാചാരവും സന്മാർഗ്ഗികചിന്തകളും അവളുടെ മനസ്സിനെ ശക്തമായി പിൻവലിക്കുകയും ചെയുന്നു.
ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ ഒരു സ്ത്രീയുടെ വിഷാദാത്മകമായ ലൈംഗിക വിഭ്രാന്തികളാണ്, കാമനകളാണ് പാണ്ഡവപുരം എന്ന നോവൽ. പാണ്ഡവപുരം എന്ന സ്ഥലം അവൾ തന്റെ മനസ്സിൽ മെനഞ്ഞുണ്ടാക്കിയ ഒരു സങ്കൽപ്പ കാവ്യമായിരുന്നു.. ദേവിയുടെ ഭാവനയിലെ പാണ്ഡവപുരം സേതുവിന്റെ കരവിരുതിൽ നമുക്ക് യഥാർത്ഥമായി അനുഭവപ്പെടുന്നു. ഇത് സത്യത്തിൽ ഉള്ളതാണോ എന്ന് നാം സംശയിക്കുന്നു. ഇവിടെ മിത്തോളജിയും ഫാന്റസിയും കൂടിക്കലരുന്നു..
1982- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് പാണ്ഡവപുരത്തിന് ലഭിച്ചിട്ടുണ്ട്.. . . . 📚Book - പാണ്ഡവപുരം ✒️Writer-സേതു 🖇️publisher- dcbooks
ദേവി, മകൻ രഘുവും മുത്തശ്ശിയും ഭർത്തൃസഹോദരിയായ ശ്യാമളയുമൊത്താണ് ജീവിക്കുന്നത്. എന്നും അവൾ റെയിൽവേസ്റ്റേഷനിൽ ഒരാളുടെ വരവിനായി കാത്തിരിക്കുന്നു. അവളുടെ കാത്തിരിപ്പിലാണ് കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. ഭർത്താവിനെയാണ് കാത്തിരിക്കുന്നത് എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. അവൾ കാത്തിരിക്കുന്നത് പാണ്ഡവപുറത്തുനിന്നുള്ള തൻ്റെ ജാരനെ ആണ്.
ദേവി എന്ന സ്ത്രീയുടെ മനസ്സിലെ ചിന്തകളാണ് ഇതിൽ ഉടനീളം കാണുന്നത്. കുടുംബജീവിതത്തിൽ അടങ്ങിയൊതുങ്ങി കഴിയാൻ ആഗ്രഹിക്കുന്ന മനസ്സും ബഹുഭർത്ത്യത്വത്തെ കൊതിക്കുന്ന മനസ്സും തമ്മിലുള്ള സംഘർഷമാണ് ഇതിൽ കാണാൻ കഴിയുന്നത്.
സത്യവും സാങ്കല്പികതയും ഇടകലർന്നാണ് ഇത് എഴുതിയിരിക്കുന്നത്. പാണ്ഡപുരത്തെത്തുന്ന എല്ലാ വിവാഹിതരായ സ്ത്രീകളും ദേവിയെ (ദൈവം) ചെന്ന് തൊഴുത് പ്രാർത്ഥിക്കുന്നത് തങ്ങളെ ജാരൻമാരിൽ നിന്ന് രക്ഷിക്കണേ എന്നാണ്.
Spoiler alert ഒരു ജാരനെ വർഷങ്ങൾകൊണ്ട് വശീകരിച്ച് വലയിലാക്കി പുരുഷന്റെ അഹങ്കാരത്തെ തോൽപ്പിക്കാനാണ് ദേവിയുടെ മനസ്സ് ശ്രമിച്ചത്. അതിനായി അവർ മെനഞ്ഞെടുത്തതാണ് പാണ്ഡവപുരം.ആഴത്തിൽ മുറിവേറ്റ ഒരു സ്ത്രീ മനസ്സാണ് ഈ പുസ്തകത്തിൽ നമ്മെ അഗാധമായി സ്പർശിക്കുക.
This entire review has been hidden because of spoilers.
Male writers writing from the perspective of women has been an issue in literature for some time now. However, it is the first time I am reading a Malayalam writer writing from the point of view of a female protagonist. I can't say whether the novelist is successful in revealing the temperament and mindset of a woman, but it is sure that the writing is a brave one.. it lashes out at the male world view. I would say reading it will be a totally different experience.
Heard a lot of people talking about this novel but never managed to read it until now. The novel contained two critical studies which tries to analyze the central character. Since the different characters give different version of the story, the reader is not very sure who is giving the correct one or even one whether there's a correct version. It's an interesting read I find it a really interesting read.
A journey that makes you wonder what is real and what is not! At some point you,the reader, too are pulled into the vortex of the story and there's no escape unless you will against will and wriggle yourself out.
“Pandavapuram is a consolation – only a consolation. Pandavapuram takes shape in those minds that are in need of consolation.” Once again, magical realism thrives. Sethu, the author and the creator of Pandavapuram, must be a proud soul. A must read in Malayalam.
I had read the Malayalam novel “Pandavapuram”, years back , may be soon after it was published. Had seen the film too which had been scripted by M.T.Vasudevan Nair, based on this book, when it was screened during one of the film festivals in Delhi. At that time , I think it registered in my mind, as a new format for narrating a story, a style which took the reader through what was real and a parallel world of fantasy that was spun thread by thread by Devi , the main character in the story, as she tried to make sense of her plight as the abandoned wife of a weak and wilful husband and a mother of a little boy. I picked up “Pandavauram” again from the bookshop during my recent visit to Kannur. Reading it again has been a process of discovering several layers to it that had escaped that first reading. That happens often, doesn’t it? More often than not, “Why?” is a question that stalks us obsessively when life takes those unexpected turns without providing any pointers towards our own culpability. It is not everyone who can surrender unquestioningly to a fate assigned to us from a realm that is outside our rational understanding or that which transgresses the “cause and effect” equation. The present often seems to have no consequential link to the past. Neither does it throw up any evident signs of all the pieces of the jigsaw puzzle being shuffled around to make the inchoate and random happenings aligned and acceptable at some point in the future. And trying to sort it out in your mind, negotiating the dark alleys of desperation , it is perhaps not that implausible that one mentally wanders off into a place and time of our own construct, where we can evoke images of how we would want to have the script played out and where we can bring characters to life that will help ease out our helplessness and victimhood and find solace in making them surrender to our will and purpose. Pandavapuram is that place in Devi’s fantasy, where it would have been possible for her to surrender to the seduction of a young man, who she creates for the purpose of attributing a reason for her real life husband’s walking out of her life, leaving her alone and at the mercy of an apathetic society , who were keen to indict her instead of the temperamental and indecisive husband. The story flits back and forth from that illusory world to the real- life surroundings of her home where she lives with her son, her aged mother-in-law and her school going sister-in-law. The line between fact and fiction "within" this fictional novel, is extremely thin and that perhaps is the finesse in the story writing that has to be applauded. It is amazing that Sethu would have wanted to and has in fact managed quite convincingly, to map out the contours of a woman’s mind and its possible meanderings…a woman caught in the trap of a patriarchal world, where a male can just slip away unquestioned, leaving the woman to fend off the ridicule and suspicions about her morality, even as she struggled to meet the demands of everyday survival. Pandavapuram is her secret refuge , where she can make her illusory seducer whimper at her feet , for not having had the courage to own up to their imaginary illicit relationship and where after banishing him, she can scout around for the next one and the next for whom she will continue to wait at the local Railway station, to avenge the slights heaped upon her by society, by living up to the image in which they had cast her!!! Did that Railway platform really exist or was that a figment of her imagination too?
🔺"എന്തിനെന്നോ? എനിക്കു നിങ്ങളെ തോല്പിക്കണം. കാൽക്കീഴിലിട്ടു ചവിട്ടിഞെരിക്കണം. നിങ്ങളുടെ നഗ്നശരീരത്തിൽ ദുർഗയെപ്പോലെ നൃത്തമാടണം. നിങ്ങളുടെ ചോരയെടുത്തു പൊട്ടുതൊടണം. നിങ്ങളുടെ കുടൽമാലയെടുത്തു കഴുത്തിലണിയണം... നിങ്ങളുടെ മാത്രമല്ല, നിങ്ങളെപ്പോലുളള ഓരോ പുരുഷന്റേയും."🔻
📚 പാണ്ഡവപുരം ( സേതു ) നോവൽ / ഡിസി ബുക്സ് / 148 Pages / Rs.140/-
▪️പ്രസിദ്ധീകരണത്തിന്റെ 40 വർഷങ്ങൾ പിന്നിടുകയും ധാരാളം ചർച്ചകളും പഠനങ്ങളും നടക്കുകയും ചെയ്ത സേതുവിന്റെ പാണ്ഡവപുരം എന്ന നോവലിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല എന്നറിയാം. മലയാളത്തിലെ ഒരു വിധമുള്ള നിരൂപകസിംഹങ്ങളെല്ലാം കൈവച്ചിട്ടുള്ള പാണ്ഡവപുരത്തിന് നോവലിസ്റ്റ് പോലും ചിന്തിക്കാത്ത തരത്തിലുള്ള പഠനങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതിനുള്ള കാരണം എന്തെന്നാൽ ഏതു രീതിയിലും കഥാപാത്രങ്ങളുടെ സ്വഭാവം വ്യാഖ്യാനിക്കുന്ന രീതിയിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത് എന്നതാണ്.
▪️പാണ്ഡവപുരം എന്ന സ്ഥലം യാഥാർത്ഥ്യമാണോ അതോ സാങ്കല്പികമാണോ എന്ന ചോദ്യത്തിന് പറയാവുന്ന മറുപടി നോവലിലെ 'അസ്വസ്ഥമായ മനസ്സുകളിൽ പാണ്ഡവപുരം രൂപം കൊള്ളുന്നു' എന്ന വാക്യം മാത്രമാണ്. നോവലിന്റെ തുടക്കം ഇങ്ങനെയാണ്.
......'ഇന്നലെ രാത്രിയിൽ, പതിവുള്ള മറ്റൊരു പേടിസ്വപ്നത്തിനുവേണ്ടി കാത്തുകിടക്കെ, അപൂർവമായ ചില ഓർമകളുടെ നിറപ്പകിട്ടുള്ള കുപ്പിച്ചില്ലുകൾ ചിതറിച്ചുകൊണ്ട് പാണ്ഡവപുരം എന്റെ മനസ്സിലേക്ക് കടന്നുവന്നു. അഭയാർത്ഥി ക്കോളനിയിലെ ദേവാലയത്തിലെ പ്രാർത്ഥനാ മുറിയിലെ ഏഴു നിറങ്ങളിലുള്ള കണ്ണാടിക്കഷണങ്ങൾ പതിച്ചുവെച്ച ശരറാന്തൽ വീണുടഞ്ഞിരിക്കണം.'......
▪️ദേവാലയത്തിലെ ഏഴു നിറങ്ങളിലുള്ള കണ്ണാടിക്കഷണങ്ങളുള്ള ശരറാന്തലിന്റെ തകർച്ച യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഇടയ്ക്കുള്ള അതിർവരമ്പായി നോവലിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ടെന്ന് കാണാം. ദുർഗാദേവിയുടെയും ദ്രൗപദിയുടെയും ഛായയുള്ള പ്രധാന കഥാപാത്രമായ ദേവിയുടെ നിറവേറ്റപ്പെടാനാവാത്ത പ്രതികാരത്തിന്റെ തീച്ചൂളയിൽ പിറന്നതാവാം പാണ്ഡവപുരം . തന്നെയും കുഞ്ഞിനെയും അകാരണമായി ഉപേക്ഷിച്ച് പോയ ഭർത്താവായ കുഞ്ഞുകുട്ടനോട് ദേവി പ്രതികാരം ചെയ്യുന്നത് പാണ്ഡവപുരത്ത് നിന്ന് ജാരൻമാരെ തന്നിലേക്ക് ആവാഹിച്ചു വരുത്തിക്കൊണ്ടാണ്. ഓരോ വൈകുന്നേരവും റെയിൽവേ സ്റ്റേഷനിൽ അവൾ കാത്തിരിക്കുന്നത് തന്നെത്തേടിയെത്തുന്ന ജാരന് വേണ്ടിയാണ്. ആ ജാരനാകട്ടെ പാണ്ഡവപുരത്ത് വർഷങ്ങൾക്ക് മുമ്പ് പരദേശിയായ കൊല്ലന്റെ കൈകളാൽ ചുട്ടുപഴുത്ത കമ്പികൾ കണ്ണിൽ തുളച്ചു കയറ്റപ്പെട്ട് മരിച്ച് വീണ നിരപരാധിയായ ആദ്യജാരന്റെ പിൻമുറക്കാരനും .
▪️എന്നാൽ പാണ്ഡവപുരം ഒരു വെറും സ്വപ്നം മാത്രമാണെന്ന് വിധിയെഴുതാനായി നോവലിസ്റ്റ് നമ്മെ അനുവദിക്കുന്നതുമില്ല.
.......' പാണ്ഡവപുരം അമ്പരിപ്പിക്കുന്ന ഒരു യഥാർത്ഥ്യമായിത്തീരുകയാണ്. ഇപ്പോൾ ആ അമ്പരപ്പു പോലും അലിഞ്ഞു പോയിരിക്കുന്നു. കുന്നിൽചരിവിലെ കുറ്റിക്കാടുകളിൽ, ഇരുണ്ട പുഴയിൽ, നിത്യവും അലിഞ്ഞുചേരുന്ന പകൽ പോലെ, എന്റെ ഈ ശപിക്കപ്പെട്ട ഏകാന്തത പോലെ, താളം കൊട്ടിക്കൊണ്ട് സ്റ്റേഷൻ വിട്ടുപോകുന്ന അവസാനത്തെ കറുത്ത ചതുരം പോലെ, എല്ലാം എല്ലാം സത്യമാകുകയാണ്.'.......
▪️സങ്കല്പത്തിനും സത്യത്തിനും ഇടയിലുള്ള നേർത്ത ജലരേഖകൾ എവിടെയൊക്കെയോ മാഞ്ഞു പോകുന്നുണ്ട്. സ്വപ്നവും യാഥാർത്ഥ്യവും എവിടെയൊക്കെയോ പരസ്പരം ഇഴ പിരിഞ്ഞ് പോയി. എല്ലാ യാത്രകളും അവിടത്തന്നെ തുടങ്ങുകയും അവിടെത്തന്നെ ഒടുങ്ങുകയും ചെയ്യുന്നു. ദേവിയുടെ ആവാഹനത്തിന്റെ ശക്തിയിൽ പാണ്ഡവപുരത്ത് നിന്ന് ജാരൻമാർ ഇനിയും വന്നു കൊണ്ടിരിക്കും. അപ്പോഴെല്ലാം അസ്വസ്ഥമായ മനസ്സുകളിൽ ദേവാലയത്തിലെ ഏഴു നിറങ്ങളിലുള്ള കണ്ണാടിക്കഷണങ്ങളോടുകൂടിയ ശരറാന്തൽ വീണുടയുകയും അങ്ങനെ പാണ്ഡവപുരം രൂപം കൊള്ളുകയും ചെയ്യും.
ഏതാണ് ഏറ്റവും മികച്ച സാഹിത്യ സൃഷ്ടി എന്താണ് അതിന്റെ മാനദണ്ഡം. കേവല ഭാഷാ പ്രയോഗങ്ങൾക്കും വരേണ്യത്തം സ്പുരിക്കുന്ന ഭാവ സങ്കൽപ്പങ്ങൾക്കുമപ്പുറം വായനക്കാരന്റെ ഉള്ളറകളിൽ അനായാസമായി സ്പർശിക്കാൻ കഴിയണം. സേതുവിന്റെ 'പാണ്ഡവപുരം' ഒരു മികച്ച സാഹിത്യ സൃഷ്ടിക്കുള്ള ഉദാത്തമായ മാതൃകയാണ്. പാണ്ഡവപുരത്തെ ദേവി അനാദിയായ കാലം വല നെയ്തു കാത്തിരുന്നത് തന്നെ വിഗ്രഹമാക്കി പൂജിച്ചു കുടിയിരുത്തിയ ഈ ക്ഷേത്രമാകുന്ന കാരാഗ്രഹത്തിൽ നിന്നും തന്റെ മോഹങ്ങളെ താലോലിക്കുന്ന കിരതമായ യാതൊരു പ്രമാണങ്ങൾക്ക് മുന്നിലും തന്നെ വച്ചു ഭാഗിക്കാത്ത തന്റെ ഉടലും ഉയിരും പൂജിക്കുന്ന തന്റെ ജാരനെയാണ്... വിശ്വവിഖ്യാതമായ പുരാണങ്ങളിലെവിടെയോ ഒരു സ്ത്രീയുണ്ട് പ്രിയപ്പെട്ടവനൊപ്പം സ്വപ്നം കണ്ട ജീവിതത്തിലേക്ക് നടന്നടുത്തപ്പോൾ അവന്റെ സഹോദരന്മാർക്ക് മുന്നിൽ ഭാഗം വയ്ക്കപ്പെട്ട സ്വന്തം ജീവിതത്തിനുമേൽ ഉടമസ്ഥത നഷ്ടപ്പെട്ട ഒരു സ്ത്രീ. അവളെ പിന്നീടാരൊക്കെയോ ചേർന്ന് ദേവിയാക്കി... പെണ്ണിനെ വരുതിയിലാക്കാൻ അവളെ വിഗ്രഹമാക്കുക, വെട്ടുകല്ലിൽ തീർത്ത ഒരു കാരാഗ്രഹത്തിൽ അവളെ കുടിയിരുത്തുക ലോകത്തിന്റെ കാഴ്ചയിൽ നിന്നും അവളുടെ കണ്ണും കാതും മൂടുക... അനന്തമായ കാലം പിറന്നു വീഴുന്ന ഒരോ പെണ്ണിനും അവളെ ഒരു അടയാളമായി കാണിക്കുക... അവളുടെ മാർഗത്തിൽ ഒരായിരം ദേവിമാരെ ഒരുക്കി നിർത്തുക... അവളെ അബലയാക്കി അവൾക്ക് കരുത്തു നൽകാൻ തേടി വരുന്ന ജാരനെ അവളുടെ കരുത്തു കാട്ടി വിസ്മയിപ്പിക്കുക. ആശയറ്റ് നിൽക്കുന്ന നേരം അവന്റെ ആത്മാവിനെ അവനിൽ നിന്നും പറിച്ചെടുക്കുക... ഭീരുത്വത്തിന്റെ പറുദീസയിലേക്കവൻ യാത്രയാകട്ടെ....
പൊതു ബോധം ഒതുക്കത്തോടെ തളച്ചിട്ട സ്ത്രീത്വത്തിന്റെ പൊളിച്ചെഴുതാണ് ഈ പുസ്തകം. കഥാരംഭം തുറന്നിടുന്ന പണ്ടവപുരത്തിന്റെ ചിത്രം പൂർത്തിയാക്കുമ്പോൾ വായനക്കാരൻ തൃപ്തനായി മാറുന്നു..
നൂതന തലമുറയിലെ ഫിക്ഷൻ എഴുത്തുകാരുടെ ഭാഗമാണ് സേതു അറുപതുകളിലും എഴുപതുകളുടെ തുടക്കത്തിലും സംവേദനക്ഷമതയുടെ സമൂലമായ പരിവർത്തനത്തിന് തുടക്കമിട്ട മലയാളം. ജീവിതത്തിലെയും മനോഭാവത്തിലെയും അസാധാരണവും രോഗാവസ്ഥയും വിചിത്രവുമായ ഒരു പ്രീ-തൊഴിൽ, മനുഷ്യ വർഗ്ഗത്തിന്റെ യുക്തിരഹിതവും സഹജമായതുമായ ഡ്രൈവുകളുടെ പര്യവേക്ഷണം, ലക്ഷ്യത്തെക്കാൾ ആത്മനിഷ്ഠമായ ഒരു പദവി, സാമൂഹ്യശാസ്ത്രത്തെക്കാൾ മന psych ശാസ്ത്രപരമായത്, തിന്മയോടുള്ള ആസക്തി ക്രൂരത, ലൈംഗികതയെ തടസ്സപ്പെടുത്തുന്നതിൽ നിന്ന് അഭൂതപൂർവമായ സ്വാതന്ത്ര്യം, നിരാശ, ഏകാന്തത, അന്യവൽക്കരണം എന്നീ സംസ്ഥാനങ്ങളോടുള്ള കാഫ്കെയ്സ്ക് സൂപ്പർ സെൻസിറ്റിവിറ്റി, സ്ഥലത്തെയും സമയത്തെയും സ്വപ്നം പോലെയുള്ള ഘനീഭവിപ്പിക്കൽ, യാഥാർത്ഥ്യമല്ലാത്ത വിവരണ തന്ത്രങ്ങളുടെ നിരന്തരമായ തൊഴിൽ എന്നിവ അവരെ വേർതിരിച്ചു അവരുടെ റിയലിസ്റ്റ് മുൻഗാമികളിൽ നിന്ന് വർഗ്ഗത്തിന്റെയും ജാതിയുടെയും മാക്രോ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ ‘ഉയർന്ന മോഡേണിസ്റ്റിന്റെ’ ഒരു സാധാരണ ഉൽപ്പന്നമാണ് പാണ്ഡവപുരം മലയാളം ഫിക്ഷനിലെ സംയോജനം.. (Dc Books)
1982 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് സേതുവിന് നേടിക്കൊടുത്ത നോവൽ. ഭാവാനാത്മകമായ അന്തരീക്ഷം നോവലിലാകമാനം നിറഞ്ഞു നിന്നുകൊണ്ട് പാണ്ഡവപുരം എന്ന മായാ ലോകത്തേക്ക് വായനക്കാർ പ്രവേശിക്കുന്നു. ഉത്തരാധുനികതയിലെഴുതീയ ഈ നോവൽ പൂർണമായും ഒരു സ്തീപക്ഷ എഴുത്താണ്.
പാണ്ഡവപുരത്തെ ജാരൻമാർ എന്തിനാണ് സ്ത്രീകളെ ജീവീതത്തിലേക്ക് കടന്നു വന്നത്. ആദ്യ ജാരനെങ്ങനെയുണ്ടായി. ആ പേര് പോലെ അഞ്ച് പേർക്കു ഭാര്യയായവളെങ്ങനെ ദേവീയായി. കഥയിലെ ദേവിടീച്ചറുടെ ജാരനുവേണ്ടിയുള്ള കാത്തിരിപ്പ്,അവരുടെ മേൽക്കൊയ്മക്കായുള്ള ചുവട് വയ്പ്പുകൾ. ജാരനെ ആവാഹിച്ചതെങ്ങനെയെന്നാല്ലാമുള്ള വിചിത്രവും ഭ്രമാത്മകവും സ്ത്രീലൈംഗികതയെ ഉയർത്തിപ്പിടിക്കുന്ന മിസ്റ്ററി നോവൽ. വായിച്ചു മനസ്സിലാക്കുവാനായി വളരെ പണിപ്പെട്ടു. വളരെ ചെറിയ നോവൽ. വായനക്കാരെ സഹായിക്കാനായെന്നോണം രണ്ട് പഠനങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
18 അധ്യായങ്ങളും 148 പേജുകളുമുള്ള ഈ പുസ്തകം 140വിലയായി പുറത്തിറക്കിയത് വിദ്യാരംഭം ബുക്സാണ്
കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടിയ കൃതിയാണ് പാണ്ഡവപുരം. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രം ആക്കിയിട്ടുണ്ട്. ഇതൊരു ക്ലാസ്സിക് ഫാന്റസി നോവലാണ്.(1979)
പാണ്ഡവപുരം ദേവിയുടെ മനസ്സിൽ രൂപപ്പെട്ട ഒരു സങ്കൽപ്പ സൃഷ്ടിയാണ്. ദേവിയിൽ ജാരന്റെ കുറ്റാരോപണം നടത്തി കുഞ്ഞൂട്ടൻ അവളെ ഉപേക്ഷിച്ചു പോകുന്നു.പാണ്ഡവപുരത്ത് നിന്നു വരുന്ന ജാരനെയും കാത്തു ദേവി എന്നും റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്നു.
ഒരു സ്ത്രീയുടെ മനസ്സിൽ വർഷങ്ങളായി രൂപപ്പെട്ട പകയുടെയും, വിദ്വേഷത്തിന്റെയും, നഷ്ടപ്പെട്ട ആത്മാഭിമാനത്തെയും കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന ഒരു കൃതി.