Jump to ratings and reviews
Rate this book

ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു | Haridwaril Manikal Muzhangunnu

Rate this book
അവർ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവിൽ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്‌. അവർ കൈക്കുമ്പിളിൽ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.

‘നാം ഇന്നുമുതൽ പാപത്തിൽനിന്നു മോചിതരാണ്‌.’

‘അതിന്‌ നമ്മളെന്ത്‌ പാപമാണ്‌ ചെയ്തത്‌ രമേശ്?’

‘ജീവിക്കുന്നു എന്ന പാപം.’

സാഹിത്ത്യത്തിന്‌ നൂതനാനുഭവം പകർന്ന എം. മുകുന്ദന്റെ സർഗാത്മകതയും ദർശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവൽ.

100 pages, Paperback

First published February 1, 1972

63 people are currently reading
1310 people want to read

About the author

M. Mukundan

84 books399 followers
M. Mukundan(Malayalam: എം. മുകുന്ദൻ) is one of the pioneers of modernity in Malayalam literature. He was born on 10 September 1942 at Mayyazhi in Mahe, a one-time French territory in Kerala. He served as the president of Kerala Sahitya Akademi from October 2006 until March 2010.
Mukundan is known in Kerala as 'Mayyazhiyude Kathakaaran' (The story-teller of Mayyazhi). His native village of Mayyazhi figures in his early works: 'Mayyazhippuzhayude Theerangalil', 'Daivathinte Vikrithikal', 'Appam Chudunna Kunkiyamma' and 'Lesli Achante Kadangal'.
His first literary work was a short story published in 1961. Mukundan has so far published 12 novels and ten collections of short stories. Mukundan's latest four novels 'Adithyanum Radhayum Mattu Chilarum', 'Oru Dalit Yuvathiyude Kadanakatha','Kesavante Vilapangal' and 'Nritham ' carries a change in structure and approach.
'Oru Dalit Yuvathiyude Kadanakatha' reveals how Vasundhara, an actress has been insulted in the course of acting due to some unexpected situations. It proclaims the postmodern message that martyrs are created not only through ideologies, but through art also.
'Kesavante Vilapangal' one of his most recent works tells the story of a writer Kesavan who writes a novel on a child named Appukkuttan who grows under the influence of E. M. S. Namboodiripad. 'Daivathinte Vikrithikal' bagged the Kendra Sahithya Academy award and NV Prize. 'Ee Lokam Athiloru Manushyan' bagged the Kerala Sahitya Academy award. Daivathinte Vikrithikal has been translated into English and published By Penguin Books India.
In 2008, Mukundan's magnum opus Mayyazhi Puzhayude Theerangalil fetched him the award for the best novel published in the last 25 years. Three of his novels were made into feature films in Malayalam . Mukundan wrote the script and one of them bagged a state film award.
Mukundan's latest novel is "Pravasam" (sojourn in non-native land) and tells the story of a Malayali whose journeys carry him around the world.
The French government conferred on him the title of Chevalier des Arts et des Lettres in 1998 for his contribution to literature.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
283 (26%)
4 stars
376 (35%)
3 stars
277 (26%)
2 stars
79 (7%)
1 star
41 (3%)
Displaying 1 - 30 of 56 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,653 followers
June 17, 2023
If you are someone longing to visit Haridwar, this will be an excellent choice to read. M. Mukundan is one of the few writers with whom I have had personal discussions about life. His ideologies and the way he reads people are simply stunning.

All these skills and his writing prowess can be seen thoroughly in this book. This is one of the few books that you should never miss if you are a fan of M. Mukundan.
—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Twitter ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1
Profile Image for Arun Divakar.
830 reviews422 followers
January 14, 2012
Haridwar, what does that name bring up as an image to your mind ? The sacred and the mysterious adobe of the gods & according to lore it is one of the holiest places for Hinduism as a religion. I do not want my words to fool you for this is not a book that has traces of religion or spirituality in it.

It tells you the story of a young man who comes to this vibrant and colorful place of myth half mindedly with his woman. He is interested in sex, smoking and prone to long winded thoughts that trample his mind to pieces. This is to say that a place like Haridwar would never have caught his fancy even in the most outrageous dreams. Yet he comes here and slowly the place begins to grow on him. The strangeness and the muddled hallucinations hold him in their thrall and he succumbs to them helpless and infant-like in his powerlessness !

On an overall note, this wasn't Mukundan's best work but I loved it for the images it left in my mind. They are full of color that threaten to burst at the seams and pour forth into my mind !

P.S : The title means The bells toll at Haridwar .
Profile Image for Hrishi Kesav.
152 reviews
November 19, 2014
രമേഷ് പണിക്കർ - കേരളത്തിൽ ജനിച്ചു ജോലിക്കുവേണ്ടി മറുന്നാട്ടിൽ അഭയംതേടിയ ഒരു മനുഷ്യൻ. അവധി ദിവസങ്ങളിൽ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഏതെങ്കിലും സ്ഥലങ്ങൾ സന്ദർശിക്കുക എന്നതാണ്‌ രമേഷിന്റെ ഏക ആശ്രയം. അങ്ങനെ ഒരു യാത്രയിൽ അദ്ദേഹം ഹരിദ്വാറിൽ എത്തിച്ചേരുന്നു. പക്ഷെ, എല്ലായാത്രകളുടെ അവസാനത്തിൽ സംഭവിക്കുന്നതുപോലെ രമേഷിന് ഇവിടം വിട്ടുപോകാൻ പറ്റുമോ. സ്വന്തം പാപങ്ങളുടെ ഫലം കൊണ്ടാണോ അതോ ജന്മദോഷം കൊണ്ടാണോ നമ്മൾ എങ്ങനൊയൊക്കെയായിതീരുന്നത്?
Profile Image for Sarath Krishnan.
120 reviews43 followers
April 8, 2013
Donno what to say after reading it. To be frank, I am always pessimistic regarding works which concentrates on pilgrim sites, some geographical unit which has some supernatural or transcendental significance. The same pattern can be seen in this novel as well, somewhat similar to O.V. Vijayan's Gurusagaram or so. Then, I just thought it is something like a recipe that we usually see in cookery shows; one teaspoon of salt, ... and so on. If you read carefully, it will be like, "some bhang or any other narcotics, some Sanskrit slokas, some puranas, and a girl, probably a lover with a sexual nature, and a hero who is not worldly- getting pleasures from sex, liquor, cigars and all. He has very good knowledge in puranas, and the Sanatana Dharma, but initially looks at those with a suspicious eye, but later finds solace in it.
Profile Image for Anju Vincent.
72 reviews32 followers
August 19, 2021
രമേശനും സുജയും മൂന്നു ദിവസത്തെ അവധിക്ക് ഹരിദ്വാറിലേക്ക്‌ പോകുന്നതാണ് നോവൽ. ഒരു കഥ പോലെ തോന്നിയില്ല. ശരിക്കും അവരോടൊപ്പം ഹരിദ്വാർ മുഴുവനും ചുറ്റി സഞ്ചരിക്കുന്ന പോലെ തോന്നി. അത്രയും മനോഹരമായ വിവരണം. ദൈവങ്ങളുടെ നാടാണ് ഹരിദ്വാർ. ഒരുപക്ഷേ മനുഷ്യരേക്കാൾ കൂടുതൽ ദൈവങ്ങൾ ഉളള സ്ഥലം. മാനസാദേവിയുടെ രാജ്യം. പാപം കഴുകി കളയാൻ എത്തുന്ന പുണ്യഭൂമി. അവിടെ പട്ടിണി മാറ്റാൻ മനുഷ്യർ എന്തൊക്കെയാണ് കാട്ടിക്കുട്ടുന്നത്‌! വല്ലാത്ത വിഷമം തോന്നി. കിടക്കാൻ ഒരു ഇടമില്ലാത്ത, ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന കുറെ പാവങ്ങൾ. സ്വന്തം മകളെ വരെ വേശ്യയാക്കിയ അച്ഛൻ, ആഹാരം പോലും കഴിക്കാതെ റിക്ഷ ചവിട്ടുന്ന ഹനുമാൻ. ശ്ലോകങ്ങൾ മാത്രം ചൊല്ലി ജീവിക്കുന്ന കുറെ സന്യാസികൾ.

രമേശ് എന്ന കഥാപാത്രം, അയാളെ കുറിച്ച് ഞാൻ എന്താണ് എഴുതുക! ദേഷ്യമോ വെറുപ്പോ ഒക്കെയാണ് ചില സമയങ്ങളിൽ തോന്നിയത്! എന്തൊരു മനുഷ്യനാണ് അയാൾ! ഒരുതുണ്ടു ചരസ്സോ ഒരു തുള്ളി ഭംഗോ ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ കഴിയാത്ത 26 വയസ്സുകാരൻ! പുച്ഛം തോന്നുന്നു അയാളോട്! അയാളെ ആവോളം സ്നേഹിക്കുന്ന ഒരു അമ്മയുണ്ട്, ജീവനോളം സ്നേഹിക്കുന്ന കാമുകിയുണ്ട്. പക്ഷേ അയാൾക്ക് ഇവരോട് തിരിച്ചു സ്നേഹം ഉണ്ടായിരുന്നോ?

സുജയോട് എനിക്ക് വല്ലാത്ത സഹതാപം തോന്നി. അവൾക്ക് രമേശനോടുള്ള സ്നേഹം. അവൾക്ക് പരാതികൾ ഇല്ലാ. രമേശന്റെ ഇഷ്ടങ്ങളെ അവളും ഇഷ്ടപ്പെടുന്നു. അയാൾക്ക് വേണ്ടി അമ്മയോട് വഴക്കിട്ട് ഹരിദ്വാറിലേക്ക് പുറപ്പെട്ടു. നിഴല് പോലെ കൂടെ നടന്നു. രമേശൻ അവളെ കരയിച്ചപ്പോൾ എല്ലാം എനിക്ക് തോന്നി അവൾ‌ ഇതൊന്നും അർഹിക്കുന്നില്ല, രമേശനെ പോലും. പക്ഷേ ചില സ്ത്രീകൾ അങ്ങനെയാണ് ആണ് വേദനിപ്പിക്കുന്നവരെ പോലും ജീവനോളം സ്നേഹിക്കും. അടുത്ത ഡിസംബറിൽ തന്നെ വിവാഹം നടത്തണം എന്നു പറഞ്ഞ് രമേശൻ അമ്മക്ക് കത്തയച്ചപ്പോൾ അയാൾക്ക് ശരിക്കും സുജയോട് പ്രണയമാണെന്ന് ഞാൻ കരുതി. പക്ഷേ അത് എൻറെ വെറും തെറ്റിദ്ധാരണ മാത്രം ആയിരുന്നോ?

ഒടുവിൽ ഈ ദീപശിലകളിൽ നിന്നും ഈ മണിനാദത്തിൽ നിന്നും രമേശന് മോചനമില്ല. ഒരിക്കലും, എന്ന് പറഞ്ഞാണ് കഥ
അവസാനിക്കുന്നത്. അതിനർത്ഥം അയാളും ഒരു സന്യാസിയായി ആയി എന്നാണോ? ആയിരിക്കാം. ദേവിയുടെ കൃപകൊണ്ട് ഉണ്ട് ചിലപ്പോൾ അയാളുടെ മനസ്സ് മാറിയിരിക്കാം. ഹരിദ്വാറിൽ നിന്ന് ഇനി അയാൾക്കൊരു മടക്കയാത്ര ഇല്ല!

"നാം ഇന്നുമുതൽ മുതൽ പാപത്തിൽ നിന്ന് മോചിതരാണ്"
"അതിന് നമ്മൾ എന്ത് പാപമാണ് ചെയ്തത് രമേശ്?"
"ജീവിക്കുന്നു എന്ന പാപം"
വല്ലാത്തൊരു പുസ്തകം തന്നെ!! എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലേക്ക്‌ മറ്റൊന്ന് കൂടി.

രമേശൻമാർ നമുക്ക് ചുറ്റും ഉണ്ട്. അതുകൊണ്ട്തന്നെ ഓരോ യുവാക്കളും യുവതികളും വായിച്ചിരിക്കേണ്ട കൃതി.
Profile Image for Dhanya Sanal.
9 reviews7 followers
August 13, 2022
എട്ടു വയസ്സിൽ അച്ഛൻ്റെ ചിതയ്ക്ക് തീ കൊളുത്തിയ, നിക്കറിട്ടു നടക്കുന്ന കാലത്തു തന്നെ കഞ്ചാവു വലിച്ചും വ്യഭിചരിച്ചും സ്വന്തം അമ്മയുടെ കണ്ണുകൾ തോരാതെയാക്കിയ, സെഞ്ഞ്യേർ ഹിറോസിയുടെ നാട്ടിലെ മദ്യശാലയിൽ വഴക്കുക്കിയ, ഭാംഗ് ഉപയോഗിക്കുന്ന, ചരസ്സിൻ്റെ ലഹരിയിൽ ജീവിക്കുന്ന , ഡൽഹിയിൽ താമസക്കുന്ന പഞ്ചാബി പെണ്ണ് സുജ ജീവന് തുല്യം സ്നേഹിക്കുകയും വിവാഹം ചെയ്യണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന രമേശൻ എന്ന യുവാവ് മൂന്ന് ദിവസം അവധി കിട്ടിയപ്പോൾ ഡൽഹിലെ ചൂടിൽ നിന്നും രക്ഷപ്പെടുവാൻ ഹരിദ്വാറിലേക്ക് നടത്തിയ യാത്രയിൽ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 103 പേജുള്ള ഈ പുസ്തകം ട്രൈ ചെയ്യാം.
Profile Image for Shabna K Salam.
138 reviews17 followers
June 16, 2020
"അമ്മ സ്നേഹത്തിൽ വിശ്വസിക്കുന്നുണ്ടോ? !"
.
"ഹാ! അതെന്ത് ചോദ്യമാണ്... ഉണ്ട് "
.
"സ്നേഹമെന്ന ഒന്നില്ല ബന്ധമേയുള്ളു, അമ്മ എന്നെ സ്നേഹിക്കുന്നത് ഞാൻ നിങ്ങളുടെ മകനായത് കൊണ്ടല്ലേ? !അല്ലെങ്കിൽ അമ്മ എന്നെ സ്നേഹിക്കില്ല എന്നു മാത്രമല്ല തമ്മിൽ കണ്ടുമുട്ടിയാൽ ഒരു വാക്കുപോലും അമ്മ പറഞ്ഞില്ലെന്നു വരാം. എന്നെ കണ്ടാൽ നിങ്ങൾ ചോദിക്കും, എന്താ? എവിടുന്നാ? എന്നു "
.
ഇതൊന്നു വായിച്ചു നോക്കു എന്നുപറഞ്ഞു പുസ്തകം വീട്ടിലെത്തിച്ചു തന്ന സുഹൃത്തിനു നന്ദി 👌❤️
.
കേവലം 103 പേജുകൾ കൊണ്ട് ഹരിദ്വാർ എന്ന പൗരാണിക നഗരം സഞ്ചരിച്ചെത്തിയ ഒരു അനുഭൂതിയാണ് എനിക്കുണ്ടായത്. ചരസ്സിനും, മദ്യത്തിനും, സ്ത്രീവിഷയങ്ങളിലും അടിമപ്പെട്ടു ജീവിതത്തിന്റെ നേരായ ഗതിയിൽ നിന്നും വ്യതിചലിച്ചു താളം തെറ്റിയ ഒരു മനസ്സിനുടമയായിട്ടാണ് കഥാനായകൻ രമേശനെ എനിക്കു മനസ്സിലാക്കാൻ സാധിച്ചത്. രമേശനും കാമുകി സുജയും അവരുടെ തിരക്കേറിയ ജീവിതത്തിൽനിന്നും 3 ദിവസത്തെ അവധിചിലവഴിക്കുന്നതിനായി ഹരിദ്വാറിലേക്ക് പോകുന്നതാണ് കഥയുടെ പ്രധാന ഉള്ളടക്കം. അവിടെവെച്ചു രമേശന് ഉണ്ടാകുന്ന അനുഭവങ്ങളാണ് കഥയ്ക്ക് നിറവേകുന്നത്. എന്നാൽ ആ അനുഭവങ്ങളിൽ റീയലിസവും ഹാലൂസിനേഷനും തമ്മിലുള്ള ശക്തമായ ഒരു പോരാട്ടം നമ്മുക്കു മുന്നിൽ വെളിവാകുന്നു.
.
#qotd it's a tricky question but here it is!!...Do you believe in spiritual enlightenment??
.
Profile Image for Alfa Hisham.
105 reviews49 followers
July 21, 2016
ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു വായിച്ചു കഴിയുമ്പോൾ പുക നിറഞ്ഞ ഒരു മുറിൽ നിന്നു ഓടി രക്ഷപ്പെടാൻ ഒരുങ്ങി നിൽക്കുന്നവന്റെ പ്രതീതിയാണ് മനസ്സിൽ ഉണ്ടാകുന്നത്.

കഞ്ചാവിനും മറ്റു ലഹരി പദാർത്ഥങ്ങൾളുടെയും കുത്തൊഴുക്കിൽപ്പെട്ട് മോക്ഷത്തിനായി ഹരിദ്വാറിൽ എത്തിയ യുവാവാണ് രമേശ്. നിരന്തരം പ്രവൃത്തിക്കുന്ന രമേശിന്റെ തലച്ചോറിൽ നിന്നു വായനക്കാരനിൽ വന്നു പതിക്കുന്ന പ്രതിബിംബങ്ങൾ തീർച്ചയായും വെളിച്ചത്തിന്റേതല്ല. മറിച്ച് ജീവിത മരവിപ്പ് ബാധിച്ച ഒരു മനുഷ്യന്റേതാണ്. രമേഷിന്റെ ഇരുട്ടാർന്ന സഞ്ചാരത്തിനിടയിൽ മിന്നി മറയുന്ന വെളിച്ചമാണ് സുജ.

എം മുകുന്ദന്റെ മയ്യഴി പോലത്തെ പുസ്തകത്തിനോട് അപേക്ഷിച്ച് ഇത് മങ്ങി നിൽക്കുന്നുണ്ടെങ്കിലും, വേറിട്ട ഒരു വായന തന്നെയാണിത്. ഹരിദ്വാറിന്റെ ഒരു കാലത്ത് അധികം കാണാത്ത എന്നാൽ കാലക്രമേണെ സ്ഥിരംകണ്ടുവരുന്ന മുഖമാണ് മുകുന്ദൻ ഈ പുസ്തകത്തിൽ വർണ്ണിക്കുന്നത്.
Profile Image for Nivedita.
62 reviews
January 1, 2021
I knew I wouldn't enjoy this book.But I had to read it for a project.
There were so many things that annoyed me so much during the entire experience.The book focused a lot on drugs and how it can destroy one's life but it was not executed well.I wanted to see more of Haridwar but sadly there was very little.The characters were horrible.I hated Ramesh.He was a self-absorbed snob and Suja no better.
I did not learn any lesson or values on spirituality from this book and also felt this romanticizing a lot of things.
(This is an honest opinion and I have nothing against the people who loved or agreed to this book)
Profile Image for Sanuj Najoom.
197 reviews32 followers
March 3, 2019
ശരിക്കും ഹരിദ്വാരിലേക്ക് ഒരു യാത്ര ചെയ്യുന്ന അനുഭവം ഉണ്ടായി.അവിടുത്തെ തെരുവുകളിലൂടെ രമേശൻ എന്ന മുഖ്യ കഥാപാത്രത്തിന്റെയൊപ്പം രാവും പകലും അലഞ്ഞ് തിരിഞ്ഞ് നടക്കുവാൻ സാധിച്ചു. ഒരു പക്ഷെ ഹരിദ്വാരൊക്കെ ഒരു കേട്ടറിവ് മാത്രമായൊണ്ട് ശെരിക്കും ആസ്വദിക്കാൻ കഴിഞ്ഞു..
മുകുന്ദന്റെ മയ്യഴിയിൽ നിന്നും വളരെ വ്യത്യസ്ത നിറഞ്ഞ ഒരു നോവൽ.
എന്നുവെച്ചാൽ മയ്യഴി പ്രതീക്ഷിച്ചു ഇത് വായിക്കരുത് എന്ന് സാരം 😊.
. . .."പുരോഹിതന്മാർ ഉയർത്തിപ്പിടിച്ച ദീപശിഖകളുമായി ക്ഷേത്രങ്ങളിൽനിന്നു വെളിയിൽ വന്നു. മുഴങ്ങുന്ന ശംഖൊലികൾ ബ്രഹ്മ കുണ്ഡത്തിൽ മണിനാദം വർഷിക്കുകയായി....
.
ഈ ദീപശിഖകളില്‍നിന്നും ഈ മണിനാദത്തില്‍ നിന്നും മോചനമില്ല.
ഒരിക്കലും...." .
18 reviews6 followers
May 8, 2016
ഒരിക്കല്‍ പോലും ഹരിദ്വാറില്‍ പോയിട്ടിലെങ്കിലും ഹരിദ്വാരിനെ കണ്മുന്നില്‍ കൊണ്ടെത്തിച്ചു എം മുകുന്ദന്‍ . ആ പുണ്യ സ്ഥലത്തിന്റെ വെളിച്ചവും ഇരുട്ടും, അതിന്റെ ആട്യത്തവും ദാരിദ്ര്യവും, നഗരവീചികളും കുറ്റികാടുകളും വായനകാരന്റെ മനസ്സില്‍ മങ്ങാതെ നില്‍ക്കും വിധം എം മുകുന്ദന്‍ അവതരിപ്പിച്ചിരിക്കുന്നു. രമേശനും സുജയും ഹനുമാനും ചുടെളും ചേര്‍ന്നു വെറും രണ്ടു ദിവസം കൊണ്ട് വായനക്കാരനെ സാധാരണ ജീവിതത്തില്‍ നിന്നും വേറൊരു തലത്തിലേക്ക് കൊണ്ട് പോവുന്നു. ഹരിദ്വാറില്‍ കാണപെടുന്ന അനേകം സ്വാമിമാരില്‍ ഓരോരുത്തര്‍ക്കും ഇത് പോലൊരു കഥ പിന്നില്‍ ഉണ്ടാവും എന്നാ അനുഭവം വായനകാരനു സമ്മാനിച്ച്‌ കൊണ്ടാണ് നോവല്‍ അവസാനിക്കുനത്.
This entire review has been hidden because of spoilers.
Profile Image for Sreekanth.
21 reviews7 followers
May 3, 2014
യൂറോപ്പിൽ കത്തി നിന്നിരുന്ന അസ്തിത്വ വാദത്തിൻറെ ഒരു പ്രാകൃത മലയാള രൂപമാണ് ഈ നോവൽ .ആത്മരതിയും ആത്മീയതയും 'ലോകം ഒന്നുമല്ലെന്ന' വിശാലമായ തിരിച്ചറിവുകളും ഒരു കാലത്തെ മലയാള സാഹിത്യത്തിലെ ആഘോഷങ്ങൾ ആയിരുന്നല്ലോ ... ആധുനികതയുടെ ആ ആളിപ്പിടുത്തം കഴിഞ്ഞു കാലങ്ങൾക്കിപ്പുറം ഇരുന്നു വായിക്കുമ്പോൾ കഥയിലെ നിരർധകതയേക്കാൾ കഥ വായിച്ചതിലെ നിരര്ധകതയാണ് കൂടുതൽ മുഴച്ചു നില്ക്കുന്നത് ... വേണ്ടതിൽ കൂടുതൽ hype കിട്ടിയ എഴുതുകാരൻ ആണ് മുകുന്ദൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... പാവ്ലോ കൊയ്‌ലോ ഒക്കെ പോലെ :)
Profile Image for Dr. Charu Panicker.
1,154 reviews74 followers
December 7, 2022
രമേശ് പണിക്കരുടെയും സുജയുടെയും മൂന്നു ഒഴിവ് ദിനം ഹരിദ്വാറിൽ ചിലവഴിക്കുന്നതാണ് ഈ പുസ്തകത്തിൽ പറയുന്നത്. എന്നാൽ അതിനപ്പുറം മറ്റു പലതും കൂടി ഇതിൽ അടങ്ങിയിരിക്കുന്നു. മനുഷ്യരേക്കാൾ കൂടുതൽ ദൈവങ്ങൾ ഉള്ള ഹരിദ്വാറിൽ വളരെ ചെറു പ്രായത്തിൽ തന്നെ വ്യഭിചരിച്ചും മയക്കുമരുന്നിന് അടിമയായ രമേശിന്റെ സന്ദർശനം വായനക്കാരിൽ വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്നു. ആർക്കും ഒട്ടും പിടി തരാതെ പോകുന്ന സുജയോട് അല്പം അനുകമ്പയും.
Profile Image for Bilahari.
185 reviews26 followers
May 11, 2015
ഈ ദീപശിഖകളില്‍നിന്നും ഈ മണിനാദത്തില്‍നിന്നും മോചനമില്ല.
ഒരിക്കലും.
Profile Image for Sudev Avinjikkad.
2 reviews
March 31, 2020
ഒരു മനുഷ്യൻ എങ്ങനെയൊക്കെ ആകുവാൻ പാടില്ല എന്ന് പഠിപ്പിച്ചു തന്നു ഈ കഥ. പക്ഷെ ഞാൻ വിചാരിച്ച അത്രയും നന്നായീട്ടില്ല.
Profile Image for Meera S Venpala.
136 reviews12 followers
November 14, 2020
ദൽഹിയിലെ ജോലിത്തിരക്കുകൾക്കിടയിൽ വീണു കിട്ടിയ മൂന്ന് അവധി ദിവസങ്ങൾ ചിലവഴിക്കാൻ ഹരിദ്വാറിലേക്ക് യാത്ര തിരിക്കുകയാണ് രമേശനും സുജയും. സ്കന്ദപുരാണവും പത്മപുരാണവും ശിവപുരാണവും പാടുന്ന, ദക്ഷ പ്രജാപതിയുടെയും ദക്ഷേശ്വരൻ്റെയും, സതീദേവിയുടെയും മാനസാദേവിയുടെയും അഞ്ജനാദേവിയുടെയും, ദത്താത്രേയ മഹർഷിയുടെയും സപ്തർഷികളുടെയും ഹരിദ്വാറിലേക്ക് .

ജീവിതത്തെ 'ഗർഭപാത്രത്തിൽ നിന്ന് ചിതയിലേക്കുള്ള നടത്ത' മെന്നാണ് രമേശൻ വിശേഷിപ്പിക്കുന്നത്. ചരസ്സും ഭംഗും പെണ്ണും - ഇവയുടെ സഹായത്തോടെയാണ് തനിക്ക് ദു:ഖങ്ങളൊന്നുമില്ലെന്ന ജീവിതദു:ഖത്തെ അയാൾ നേരിടുന്നത്.ജീവിക്കുന്നത് എന്തിനെന്ന് അയാൾക്കറിയില്ല. മരിക്കുവാൻ വേണ്ടിയല്ലേ എന്ന് ചോദിക്കുമ്പോൾ ജീവിക്കുവാൻ വേണ്ടിയാണ് നാം മരിക്കുന്നതെന്ന് സെന്യോർ ഹിറോസി അയാളോട് മറുപടി പറയുന്നുണ്ട്.

അസംഖ്യം ദൈവങ്ങൾ വാഴുന്ന ഹരിദ്വാറിലെ സാധാരണ ജനജീവിതവും തൻ്റെ എല്ലാ നോവലുകളിലുമെന്നപോലെ മുകുന്ദൻ വരച്ചിടുന്നു. 'വൻ നഗരങ്ങളിൽ പുറംപൂച്ചല്ലാതെ ജീവിതമില്ല, നാടകം മാത്രമേയുള്ളു. അഭിനയിക്കുന്നവരാണ് ഞങ്ങൾ നഗരവാസികൾ' എന്നാണ് രമേശനിലൂടെ അദ്ദേഹം പറയുന്നത്.

രമേശൻ്റെ ചിന്തകൾക്ക് അറുതിയില���ല. നിലയ്ക്കാത്ത ചിന്തകളുമായി ജീവിതമെന്ന പാപത്തിലേർപ്പെട്ട രമേശൻ്റെ വിഭ്രമമായികതയിൽ നോവൽ അവസാനിക്കുന്നു.

100 താളുകളിലൊതുങ്ങിയ ഒരു ചെറിയ പുസ്തകമാണിത്. ഹരിദ്വാറിലൂടെയുള്ള യാത്രാ വിവരണവും സങ്കീർണ്ണമായ ചിന്താനൂലുകളിഴചേർത്തതുമായ ഒരു വായനാനുഭവം.
This entire review has been hidden because of spoilers.
Profile Image for Deffrin Jose.
35 reviews7 followers
October 11, 2018
ഇന്നലെ രാത്രി മുതൽ ഞാൻ ഹരിദ്വാറിലായിരുന്നു. ദേവന്മാരുടെയും ദേവികളുടെയും ലോകത്ത്. ജനലക്ഷങ്ങൾ തങ്ങളുടെ പാപഭാരങ്ങൾ കഴുകിക്കളയാൻ അഭയം പ്രാപിക്കുന്നിടത്ത്. രാത്രികളെ വക വയ്ക്കാതെ ഇരുണ്ട ഗലികളിലും ഗംഗാതീരത്തും ഞാൻ അലഞ്ഞു, മോക്ഷത്തിനായി. പാപമോചനം ഒരു മിഥ്യാസങ്കല്പം മാത്രമാണ്. മരണത്തിലൂടെയല്ലാതെ അതിൽ നിന്നും മോചനമില്ല.

സ്വയം നഷ്ട്ടപെട്ട ഇന്ത്യൻ യുവത്വത്തെ ഇത്രയധികം തീവ്രതയോടെ എഴുതുന്നതിൽ മലയാളത്തിൽ മുകുന്ദന് മേൽ മറ്റൊരാളില്ല എന്നു തോന്നുന്നു. ഇവിടെയത് രമേശ് പണിക്കരാണ്. നിക്കർ ഇടുന്ന പ്രായം മുതൽക്കേ കഞ്ചാവ് വലിക്കാനും വ്യഭിചരിക്കാനും തുടങ്ങിയ രമേശ്. ഹരിദ്വാർ അവന്റെ പാപങ്ങളെ ഏറ്റെടുത്തു, അവൻ ഹരിദ്വാറിൽ സ്വയം അലിഞ്ഞു.

"...അവർ പടവുകളിലൂടെ താഴേക്കിറങ്ങി അഞ്ചാമത്തെ പടവിൽ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവർ കൈക്കുമ്പിളിൽ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.
'നാം ഇന്നുമുതൽ പാപത്തിൽനിന്നും മോചിതരാണ്.'
'അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?'
'ജീവിക്കുന്നു എന്ന പാപം'..."

(വായിക്കുമ്പോൾ കഞ്ചാവോ ചാരായമോ അടുത്തുണ്ടെങ്കിൽ മാറ്റി വെച്ചേക്കുക, ഒരു പക്ഷെ അനന്തമായ പശ്ചാത്താപഭാരത്താൽ നിങ്ങളും ഒരു സന്യാസിയാകാൻ തുനിഞ്ഞാലോ..!!)
Profile Image for Meiya.
6 reviews2 followers
March 16, 2019
A self-absorbed man with drug dependence and his weekend trip to Haridwar that changes his life forever (?). A hopelessly naive woman who is deeply in love with him enables his addiction. Is there a spiritual side to the story ? Sort of. I found it extremely hard not to be judgemental towards the central character and cringed when he wallowed in self-pity, trying to find solace in addiction.
On the other hand, maybe he always belonged to Haridwar. That place probably held answers to his pain (some sort of an existential angst?).
I did wonder what would have happened to Ramesh afterwards. Did he find peace ? Or after a few stuporous weeks, did he return to Delhi ? Most likely not.
3 stars because despite hating Ramesh, I am still wondering about him.

Note : This rating is exclusively for the story. M Mukundan is a brilliant writer as always.
This entire review has been hidden because of spoilers.
Profile Image for Gani.
32 reviews4 followers
January 16, 2021
അവർ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവിൽ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്‌. അവർ കൈക്കുമ്പിളിൽ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.

‘നാം ഇന്നുമുതൽ പാപത്തിൽനിന്നു മോചിതരാണ്‌.’

‘അതിന്‌ നമ്മളെന്ത്‌ പാപമാണ്‌ ചെയ്തത്‌ രമേശ്?’

‘ജീവിക്കുന്നു എന്ന പാപം.’

I've got mixed feelings after reading this. What I liked the most is the open climax which leaves you many questions such as - did he find peace in Haridwar? What happened to Ramesh after that?.... Also, the philosophical touch in the narrative was brilliant but on the other hand, it was quite predictable and mostly a hit and miss at times, despite that, it's not Mukundan’s bad work!
1 review
May 28, 2021
നല്ല പുസ്തകം

വായനാസുഖം നൽകുന്നു. തീരെ പ്രതീക്ഷിക്കാത്ത പര്യവസാനം. അല്പം കരുതിക്കൂട്ടിയുള്ള കൂട്ടിച്ചേർക്കലുകൾ ഉണ്ട്. നോവൽ ചെറുതെങ്കിലും വലിയ ഒരു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. വളരെ വേഗം വായിച്ചു തീർത്തു. നന്ദി
Profile Image for Vineeth kumar.
13 reviews5 followers
June 7, 2022
ചരസ്സും പെണ്ണും പിന്നെ മതവും

ലഹരിയുടെ തൂക്കത്തിൽ ബലാബലം നടത്തി മനുഷ്യ മനസ്സിൽ മതം ജയിച്ച സാർവലോക ചരിത്രത്തിൻ്റെ മലയാളത്തിലെ ഒരു ചെറു എട്. പറയത്തക്ക ഒന്നുമില്ലാത്ത നിഹിലിസ്റ്റ് കഥാപാത്രം പിന്നെ കഥയും.
Profile Image for Ramesh.
5 reviews4 followers
July 11, 2012
oru manushyante pachayaya avastha.........oru vaaku kondu polum virasatha thonnilla.....ma one of great wish s to meet M.Mukundan....he is ma fav writer too...!! :)
Profile Image for DrJeevan KY.
144 reviews47 followers
October 14, 2020
🔔മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയ എം.മുകുന്ദൻ ദൈവത്തിൻ്റെ വികൃതികളിലൂടെ എൻ്റെ ഹൃദയത്തിൽ മയ്യഴിയെ കുടിയിരുത്തുകയായിരുന്നു. അവിടെ നിന്നും അദ്ദേഹം എന്നെ കൊണ്ടുപോയത് മറ്റൊരു ലോകത്തേക്കാണ്. ഹരിദ്വാർ എന്ന പുണ്യസ്ഥലത്തേക്കൊരു യാത്ര പോയി വന്ന അനുഭൂതിയാണിപ്പോൾ. രമേശൻ്റെയും സുജയുടെയും ഒപ്പം ഹരിദ്വാറിലെ തെരുവുകളിലൂടെയും ക്ഷേത്രങ്ങളായ മാനസാദേവിക്ഷേത്രം, അഞ്ജനാദേവിക്ഷേത്രം, ദക്ഷക്ഷേത്രം, സപ്തധാര, നീലധാര, ബ്രഹ്മകുണ്ഡം എന്നിവിടങ്ങളിലൂടെയും രാപ്പകൽ ഭേദമില്ലാതെ കുറച്ചു ദിവസം അലഞ്ഞുതിരിഞ്ഞു നടന്നു.
.
🔔വളരെ കുറച്ചു പേജുകൾക്കിടയിൽ വിശാലമായൊരു ലോകത്തെത്തന്നെ കൺമുമ്പിൽ കൊണ്ടെത്തിച്ചിരിക്കുകയാണ് എഴുത്തുകാരൻ. വായിച്ചുകഴിയുമ്പോൾ ചരസ്സിൻ്റെയും ഭംഗിൻ്റെയും ദീപശിഖകളുടെയും മണിനാദങ്ങളുടെയും മായികലോകത്തിലായിരുന്നുവെന്ന് തോന്നിപ്പോകുന്ന അസാധാരണ കലാസൃഷ്ടി. മയ്യഴിയിൽ നിന്നും ഏറെ വ്യത്യസ്തമായ എഴുത്ത്.
.
🔔"എഴുപത്തിയൊന്നു സത്യയുഗങ്ങളും എഴുപത്തിയൊന്നു ത്രേതായുഗങ്ങളും എഴുപത്തിയൊന്നു ദ്വാപരയുഗങ്ങളും കടന്ന്, ഇരുപത്തിയേഴു കലിയുഗങ്ങളിലൂടെ അലഞ്ഞ്, ക്രൗഞ്ചദ്വീപിൽ ജനിച്ച മനുഷ്യാത്മാവ് ഇതാ, മഹാമുനികളേ, രമേശ് പണിക്കർ എന്ന പേരിൽ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു...."
.
🔔"നദിയിൽ നിറയെ പുഷ്പങ്ങളും ദീപങ്ങളും. യാഗാഗ്നിക്കു ചുറ്റും ഉയർന്നുപൊങ്ങുന്ന വേദോച്ചാരണങ്ങൾ. മാറത്തടിച്ചു വിലപിക്കുന്ന ഭക്തന്മാർ. പുരോഹിതന്മാർ ഉയർത്തിപ്പിടിച്ച ദീപശിഖകളുമായി ക്ഷേത്രങ്ങളിൽനിന്നു വെളിയിൽ വന്നു. മുഴങ്ങുന്ന ശംഖൊലികൾ ബ്രഹ്മകുണ്ഡത്തിൽ മണിനാദം വർഷിക്കുകയായി. ഈ ദീപശിഖകളിൽനിന്നും ഈ മണിനാദത്തിൽനിന്നും രമേശന് മോചനമില്ല...ഒരിക്കലും"
Profile Image for Manoj Unnikrishnan.
218 reviews21 followers
May 20, 2024
ഡെൽഹിയിൽ സായിപ്പിന്റെ കീഴിൽ ജോലി ചെയ്യുന്ന മലയാളിയായ രമേശ് പണിക്കർ. മദ്യവും, ചരസ്സും, കഞ്ചാവും, വിഷയാസക്തിയും എല്ലാം ചേർന്ന് കെട്ടുപിണഞ്ഞൊരു കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉടമ. ജോലിക്കിടയിൽ കിട്ടിയ മൂന്നു ദിവസത്തെ അവധി ചിലവഴിക്കുവാൻ അയാൾ പ്രതിശ്രുത വധുവായ പഞ്ചാബി പെൺകുട്ടി സുജ മെഹ്റയുടെ കൂടെ ഹരിദ്വാരിൽ എത്തുന്നു. അവിടെ എത്തുന്നതിനു മുമ്പേ തന്നെ മാനസാദേവിയും ബ്രഹ്മകുണ്ഡവും തന്നെ വിളിച്ചിരുന്നതായി രമേശന് തോന്നിയിരുന്നു. ഹരിദ്വാരിലൂടെ അയാൾ ഒറ്റക്കും സുജയോടൊപ്പവും ലഹരിയിലും അല്ലാതെയും സഞ്ചരിക്കുന്നു. മുൻപെന്നോ ചെയ്ത പാപങ്ങൾക്ക് അയാൾ മാനസാദേവിയോടും ദക്ഷേശ്വരനോടും മാപ്പപേക്ഷിക്കുന്നു. തിന്മയുടെ പ്രതീകമായ, കറുത്ത ശരീരവും, നീട്ടിയ നാക്കും, കൈയ്യിൽ തൃശൂലവുമേന്തിയ ചുടേളും, നന്മയുടെ പ്രതീകമായ, കഴുത്തിൽ കിലുങ്ങുന്ന മണി കെട്ടിയ വെളുത്ത പശുവും രാത്രിയിലെ ലഹരിയോടെയുള്ള ഏകാന്ത സഞ്ചാരങ്ങൾക്ക് കൂട്ടാവുന്നു. മൂന്നു ദിവസങ്ങൾക്ക്‌ ശേഷം ഡെൽഹിയിലെത്തിയ രമേശന് ഹരിദ്വാരിലെ മോക്ഷമാർഗ്ഗത്തിൽ നിന്നും ഇനിയും മോചനമില്ലായിരുന്നു. ബ്രഹ്മകുണ്ഡം അയാളെ തിരിച്ചു വിളിക്കുന്നു.

ഹരിദ്വാരിലെ തെരുവുകളിലൂടെ രമേശന്റെ കൂടെയുള്ള ഒരു സൈക്കഡെലിക് യാത്രാനുഭവമാണ് എം. മുകുന്ദൻ തന്റെ ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു എന്ന നോവലിലൂടെ നമുക്ക് തരുന്നത്‌. ജീവിതത്തിൽ ഒരിക്കലും ഒരു മനുഷ്യൻ ഇങ്ങനെ ആവരുത് എന്ന് രമേശനെ കണ്ടപ്പോൾ തോന്നിപ്പോയി. ഹരിദ്വാർ എന്ന പൗരാണിക നഗരം മുഴുവനായി നടന്നു കണ്ടതു പോലുണ്ട്. എം. മുകുന്ദന്റെ വളരെ വ്യത്യസ്തമായ ഒരു കഥ.
1 review15 followers
November 19, 2025
After reading M. Mukundan’s Mayyazhi Puzhiyude Theerangalil, I picked up Haridwaral Manigal Muzhangumpol expecting a simple travel story. But this book is something far deeper. It is a quiet, painful exploration of the human mind seen through the life of Ramesh Panikkar.

Ramesh lives in Delhi during what feels like the nineteen seventies. From the outside he looks like a complete and stable man with friends, job, family and security. But within him lies a mind sinking into all forms of addiction. He loses himself to substances, to desires, and to the shadowy side of human weakness. His life looks full, but his mind keeps breaking in silence.

Mukundan writes this inner collapse with an honesty that is almost uncomfortable. When Ramesh travels to Haridwar, the shift is powerful. This is not the commercial Haridwar we know today, but a raw, sacred place with large old hotel rooms and narrow streets that hold stories of their own. The city does not comfort him. Instead, it brings his hidden pain to the surface. The place grows within him slowly, stirring his hallucinations and deepening his mental agony.

In the end, Haridwaral Manigal Muzhangumpol is not a travel book at all. It is the story of a man who cannot escape his own mind, even in a holy city. It is about helplessness, memory and the quiet battles people fight alone
Profile Image for Sreelekshmi Ramachandran.
292 reviews33 followers
October 2, 2023
കാൽമുട്ടുകളിൽ മുഖം അമർത്തി വെച്ച് ഗംഗാ നദിയെ നോക്കി അവരിരുന്നു. സാഗരചക്രവർത്തിയുടെ പതിനാറായിരം പുത്രന്മാരെ പാപത്തിൽ നിന്ന് മോചിപ്പിച്ച ഗംഗേ, നീ എന്റെ ചെറിയ ചെറിയ തെറ്റുകൾ പൊറുക്കില്ലേ? ഞാൻ ചെയ്ത ചെറിയ ചെറിയ പാപങ്ങൾ നീ കഴുകി കളയില്ലേ? ഭഗീരഥന്റെ തേരിൻ ചക്രങ്ങൾ വീഴ്ത്തിയ പാടുകൾക്കു മുകളിൽ ഒഴുകവേ നദി മന്ദഹസിക്കുകയാണോ?

രമേശനും സുജയും മൂന്നു ദിവസത്തെ അവധിക്ക് ഹരിദ്വാറിലേക്ക്‌ പോകുന്നിടത്താണ് നോവൽ ആരംഭിക്കുന്നത്...
ഹരിദ്വാർ പെട്ടന്നാണ് രമേശന്റെ മനസ്സിലേക്ക് കടന്നു വരുന്നത്..
സ്കന്ദപുരാണവും,പത്മപുരാണവും, ശിവപുരണവും പാടുന്ന ഹരിദ്വാർ.. ദാക്ഷാപ്രചാപതിയുടെയും ദക്ഷേശ്വരന്റെയും ഹരിദ്വാർ.. സതിദേവിയുടെയും മാനസാദേവിയുടെയും അഞ്ജനാദേവിയുടെയും ഹരിദ്വാർ...
ദത്താത്രേയ മഹർഷിയുടെ ഹരിദ്വാർ...
സപ്തർഷികളുടെ ഹരിദ്വാർ....

ഹരിദ്വാറിൽ വെച്ച് രമേശനുണ്ടാകുന്ന അനുഭവങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.. ആ അനുഭവങ്ങളിൽ റീയലിസവും ഹാലൂസിനേഷനും തമ്മിലുള്ള ശക്തമായ ഒരു പോരാട്ടം നമ്മുക്കു കാണാൻ കഴിയും..

സാഹിത്യ ലോകത്ത് ഏറെ ചർച്ചാ വിഷയമായ എം മുകുന്ദന്റെ ഈ നോവൽ എന്നും എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്.... ആ മണിനാദം എപ്പോഴും എന്റെ മനസ്സിൽ മുഴങ്ങി കൊണ്ടിരിക്കുകയാണ്.. ഒരിക്കലും നിലയ്ക്കാത്ത ആ മണിനാദത്തിൽ നിന്ന് ഒരു മോചനമില്ല.. ഒരിക്കലും..
.
.
.
📚Book- ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു
✒️Writer-എം. മുകുന്ദൻ
🖇️Publisher-DcBooks
Profile Image for Alvin Varghese.
2 reviews2 followers
November 4, 2023
ഡൽഹിയിലെ തിരക്കേറിയ ജീവിതത്തിൽ നിന്നും
തന്റെ സ്നേഹിതയ്ക്കൊപ്പം
മൂന്നു ദിവസത്തെ അവധിക്ക് ഹരിദ്വാറിൽ എത്തുന്ന രമേശൻ. പുണ്യഭൂമിയിൽ ചരസ്സ് വലിച്ച് ചുറ്റിത്തിരിഞ്ഞ രാത്രിയിൽ അവൻ കാണുന്ന ഭീകരരൂപം… ചൂടേൾ..തന്റെ പാപപങ്കിലമായ പഴയകാല ജീവിതത്തിന്റെ ആൾരൂപമായി അവന് അനുഭവപ്പെടുന്നതും, ആ ഇരുണ്ട ഭൂതകാലത്തിന്റെ ഭാരങ്ങളെല്ലാം ബ്രഹ്മകുണ്ഡത്തിൽ..നദീതീരത്ത് കഴുകിക്കളയാൻ വെമ്പുന്ന
അവനിലെ യഥാർത്ഥ മനുഷ്യൻ…മരിച്ചുപോയ തന്റെ അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്ന… താൻ ഇതുവരെ വേദനിപ്പിക്കുക മാത്രം ചെയ്ത അമ്മയെ കുറിച്ചോർത്തു നെഞ്ചുപൊട്ടുന്ന..
എപ്പോഴോ നഷ്ടപ്പെട്ട തന്റെ നിഷ്കളങ്കതയോർത്ത് കരയുന്ന പച്ചയായ മനുഷ്യൻ… ഒടുവിൽ
ആ പുണ്യ ഭൂമിയിലെ മണി നാദത്തിൽ വീണ്ടും അഭയം കണ്ടെത്താൻ ശ്രമിക്കുന്നു…പാപമോക്ഷം കാത്ത് ...ഒരിക്കലും മോചനം ആഗ്രഹിക്കാതെ...
പുഷ്പങ്ങളുടേയും…മണിനാദത്തിന്റെയും…ദേവീദേവന്മാരുടെയും..ഉയർത്തിപ്പിടിച്ച ദീപശിഖകളുടെയും…യാഗാഗ്നിയുടെയും..ചായങ്ങൾ നൽകുന്ന മാസ്മരികത. മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ നാം ആഗ്രഹിക്കുന്ന പാപമോക്ഷം.
വായിക്കുന്നവർക്ക് ഒരു ദൃശ്യം പോലെ മനസ്സിൽ ഹരിദ്വാറിലെ തെരുവുകളും ചുടേളും തങ്ങിനിൽക്കും തീർച്ച. അലൗകികമായ ഒരു അനുഭൂതി പകരുന്ന എഴുത്ത്..
This entire review has been hidden because of spoilers.
Profile Image for Anuroop Kuniyil.
9 reviews
July 28, 2024
രമേശ് പണിക്കർ എന്ന വിവേകിയും ബുദ്ധിമാനുമായ ചെറുപ്പക്കാരൻ. യൗവനാരംഭത്തിൽ തന്നെ ഒരു മനുഷ്യ ജീവിതത്തിലെ എല്ലാ ഭൗതിക സുഖങ്ങളും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന യുവത്വം. അയാൾ മൂന്ന് ദിവസത്തെ തൻ്റെ അവധി ദിനങ്ങൾ വിരസമകാതിരിക്കാൻ തൻ്റെ സ്നേഹിതയെയും കൂടി ഹരിദ്വാറിലേക്ക് യാത്ര തിരിക്കുന്നു. ഹരിദ്വാറിലേക്കുളള ഈ യാത്രയും അവിടുത്തെ കാഴ്ചകളും അനുഭവങ്ങളും അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. 

"ഈ കനത്ത തൂണുകൾക്കിടയിൽ, ഈ നരച്ച ചുമരുകൾക്കിടയിൽ, ഈ വിളറിയ പർദ്ദകൾക്കിടയിൽ, ഈ നിറം മങ്ങിയ പരവതാനിക്കു മുകളിൽ - സദാ നിന്നെ ഞാൻ സ്നേഹിച്ചു നടക്കുമായിരുന്നു."

ഇതുപോലുള്ള പ്രണയാർദ്ര നിമിഷങ്ങൾ തൻ്റെ കാമുകിക്ക് നൽകുന്നുണ്ടെങ്കിലും. ഒടുവിൽ മദ്യത്തിൻ്റെയും മയക്കു മരുന്നിൻ്റെയും അമിതാസക്തിയിൽ ഒരു ഉന്മാദിയെ പോലെ എല്ലാം ത്വജിച്ച് മോക്ഷം തേടി ഹരിദ്വാറിൽ അഭയം പ്രാപിക്കുന്ന കഥാ നായകൻ. 

എം. മുകുന്ദൻ്റെ "കൂട്ടം തെറ്റി മെയ്യുന്നവർ" എന്ന നോവലിലെ പ്രകാശൻ എന്ന കഥാപാത്രത്തിനുള്ള ചില സ്വഭാവ സവിശേഷതകൾ ഇവിടെ രമേശനിലും കാണുന്നതായി തോന്നി.

2024 ൽ ഇത് പുനർ വായിക്കുമ്പോൾ ലഹരിക്ക് അടിമപ്പെട്ട മകനെ ഓർത്ത് ഒരു അച്ഛനും അമ്മയും തീയിൽ ആത്മാഹുതി ചെയ്തിരിക്കുന്നു എന്ന വാർത്തയാണ് കേൾക്കാനിടയായത്. 
20 reviews
April 22, 2025
വായിച്ച പുസ്തകത്തിൽ നിന്ന് ഇറങ്ങിപ്പോരുവാൻ കുറച്ചധികം സമയമെടുത്ത പുസ്തകം അവസ്ഥ വന്നിട്ടുണ്ടോ? ഈ അടുത്തിടയ്ക്ക് എനിക്കങ്ങനെ അനുഭവപ്പെട്ടത് ' ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു' വായനയ്ക്ക് ശേഷമാണ്. ജീവിതത്തിന്റെ ലക്ഷ്യങ്ങളിലേക്ക് എത്തുവാൻ സാധിക്കാതെ പോയ മനുഷ്യരുടെ ഹൃദയവേദനകളാണ് ഈ നോവലിൽ ഉള്ളതായി അനുഭവപ്പെട്ടത്.

ദൽഹിയിൽ നിന്ന് മാറി മൂന്നു ദിവസം ചിലവഴിക്കാൻ രമേശനും പ്രണയിനി സുജയും ഹരിദ്വാറിൽ എത്തുന്നതാണ് കഥാപശ്ചാത്തലം. ഈ അവസരത്തിൽ ഹരിദ്വാറിന���റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുവാൻ രമേശന് കഴിയുന്നു. അദ്ദേഹത്തിനൊപ്പം ഹരിദ്വാറിലൂടെ നാമും സഞ്ചരിക്കുന്നു. മനസ്സുകൊണ്ട് ഹരിദ്വാറിനെ നാം പ്രണയിച്ചു പോക്കുന്നു.

എഴുത്തിന്റെ മനോഹാരിത കൊണ്ട് എം. മുകുന്ദന്റെ കൃതികൾ എന്നും വേറിട്ടു നില്ക്കുന്നു.
Profile Image for Sreenath P.
9 reviews
December 27, 2024
"നാം ഇന്നു മുതൽ പാപത്തിൽ നിന്ന് മോചിതരാണ് "

"അതിനു നമ്മളെന്തു പാപമാണ് ചെയ്തത് രമേശ്‌?"

"ജീവിക്കുന്നു എന്ന പാപം"

താൻ ജീവിച്ചിരിക്കുന്നതിൽ ദുഖിക്കുന്ന, ഇനിയും ദുഖങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്ന അസ്തിത്വ ദുഃഖം പേറുന്ന രമേശൻ, തന്റെ കാമുകി സുജയുടെ കൂടെ നടത്തുന്ന ഹരിദ്വാർ യാത്രയാണ് കഥാപശ്ചാത്തലം.

ചരസ്സിന്റെ ലഹരിയും, ഹരിദ്വാറിന്റെ ആത്മീയതയും, പാപഭാരവും അനുഭവിപ്പിക്കും തരത്തിലുള്ള എം മുകുന്ദന്റെ എഴുത്ത്!

ഗംഗയ്ക്കു മാത്രം കഴുകിക്കളയാനാകുന്ന പാപങ്ങൾ എനിക്കുമില്ലേ, ദക്ഷ പ്രജാപതിയും , മാനസാദേവിയും, ബ്രഹ്മകുണ്ഡവും എന്നെ അവിടേക്ക് വിളിക്കുകയല്ലേ!? ധർമ്മ സങ്കടത്തിലാഴ്ത്തിയ വായനാനുഭവം!
Displaying 1 - 30 of 56 reviews

Can't find what you're looking for?

Get help and learn more about the design.