Vriddasadanam, written by T V Kochubava, tells the story of an old man who was forced into an old age home. This novel won the author many recognitions, including Kerala Sahithya Akademi Award.
പുസ്തകം: വൃദ്ധസദനം എഴുത്ത് : ടി വി കൊച്ചുബാവ കുറിപ്പ് : അശ്വതി ഇതളുകൾ
ഡിസംബറിലെ തണുപ്പുള്ള രാത്രിയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പുസ്തകത്തിന്റെ അകത്തളത്തിലേയ്ക്ക് ചെക്കറുന്നു.. പിന്നീട് പുസ്തകത്തിലെ കഥാപാത്രവുമായി നീർഘമായ സംഭാഷണത്തിൽ ഏർപെടുന്നു..
കൊച്ചുബാവ കഥകൾ ഒരുകാലത് ഏറെ പ്രിയംകരമായിരുന്നു.. കഥയിൽ നിന്നും നോവലിലേയ്ക്ക് വരുമ്പോഴും ആ ഇഷ്ടത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല.. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ വ്യത്യസ്തമായി അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുമുണ്ട്...
നോവലിലേയ്ക്ക് വരുമ്പോൾ ഡിസംബറിലെ മഞ്ഞു പെയ്യുന്ന ഒരു പ്രഭാതത്തിൽ സാറയും സിറിയക് ആന്റണി എന്ന മനുഷ്യനും വൃദ്ധ സദനത്തിലേയ്ക്ക് എത്തുന്നു.. ഭർത്താവായ സിറിയക് എന്നാ അമ്പത്തി അഞ്ചുകാരനെ സധനത്തിലാക്കിയിട്ട് സാറാ എന്നേക്കുമായി യാത്ര പറയുന്നു..
ഒരാൾ എന്നാണ് വയസ് ആകുന്നത്... വൃദ്ധ സദനങ്ങൾ ഉണ്ടാകുന്നത് ആർക്ക് വേണ്ടിയാണ്.. ഓരോ സദനത്തിലും പദവിയ്ക്കും പണത്തിനും അനുസരിച്ചു പരിചരണത്തിൽ മാറ്റങ്ങൾ ഉണ്ടാകും.. ഒരാളെ എന്നേക്കുമായി ബന്ധിപ്പിക്കുന്ന തടവറ കൂടിയാണ് അവിടങ്ങൾ...
വാർദ്ധക്യം ശാപമാണോ? അതോ ഒരു അവസ്ഥയോ പല തരം ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട് ഈ കുഞ്ഞു നോവൽ..
അതെ ഇറച്ചിക്കോഴികൾ വില്പനയ്ക്കുണ്ട്... വാർദ്ധക്യത്തെ കച്ചവടമാക്കുന്ന ആളുകൾ കാവലിരിപ്പുണ്ട്...
ഈ രചന കാലത്തെ അതിജീവിക്കുകയാണ്... അതിന്റെ വിഷയത്തിന്റെ സ്വീകാര്യത കൊണ്ട്...
കത്രീനയും സാറയും ഡയറക്ടർ ഉം ഹരിദാസന്നും അടങ്ങുന്ന കഥാപാത്ര നിര അവരുടെ ഭാഗങ്ങൾ ഭംഗിയായി വരച്ചു ചേർത്തു
ആത്മനൊമ്പരങ്ങളിലൂടെയും ചിന്തകളിലൂടെയും അനുഭവത്തിലൂടെയും വൃദ്ധന്റെ അവസ്ഥ ആന്റണി യും ഭംഗിയാക്കി..
വിഷയത്തിലും കഥാപാത്ര രൂപീകരണത്തിലും അവതരണത്തിലെ വ്യത്യസ്ത കൊണ്ടും ഈ നോവൽ ഇനിയും ശ്രദ്ധ നേടും എന്നതിൽ സംശയമില്ല..
കേരള സാഹിത്യ പുരസ്കാരം നേടിയ നോവലാണിത്. 54-ാം വയസ്സിൽ വൃദ്ധസദനത്തിൽ എത്തിപ്പെട്ട ഒരാളുടെ കാഴ്ചയിലൂടെയാണ് നോവൽ എഴുതിയിരിക്കുന്നത്. 30 വയസ്സുള്ള രണ്ടാം ഭാര്യ റോസിയാണ് അയാളെ അവിടെ കൊണ്ടാക്കിയത്. അയാൾ തൻ്റെ ഭാര്യയെ ആദ്യമൊന്നും കുറ്റപ്പെടുത്തിയില്ല. വൃദ്ധസദനത്തിൽ കൊടുക്കുന്ന രൂപയുടെ വലുപ്പത്തിൽ ആയിരുന്നു ഓരോരുത്തർക്കും പരിചരണം കിട്ടിയിരുന്നത്. വൃദ്ധസദനത്തിലെ ഏകാന്തതയും വിരസതയും നീറ്റലും ഉറ്റവരാൻ ഉപേക്ഷിക്കപ്പെട്ടതിന്റെ വേദനയും പറഞ്ഞറിയിക്കാനാവാത്തതാണ്. ആരോടും ഒന്നിനോടും പരാതിയില്ല എന്ന മട്ടിലുള്ള എഴുത്ത് ആണെങ്കിലും ഓരോ വരിയിലും ഒരു വാൾമുന ഒളിച്ചിരിപ്പുണ്ട്.
സിറിയക് ആന്റണിയെ അയാളുടെ രണ്ടാമത്തെ ഭാര്യ റോസി വൃദ്ധൻ ആകുന്നതിനു മുന്നേ തന്നെ വൃദ്ധസദനത്തില്‍ എത്തിക്കുന്നു. ആദ്യം അയാൾ തന്റെ ഭാര്യയെ പഴിക്കുന്നിലെങ്കിലും, പിന്നീട് അവിടുത്തെ ജീവിതവും, അവിടുത്തെ അന്തേവാസികളുമായുള്ള അയാളുടെ ഇടപ്പഴകളും അയാളെ മാറ്റുന്നു. ഇതിനു പുറമെ അവിടുത്തെ ബിസിനസ് രീതികൾ അയാളെ അത്ഭുതപ്പെടുത്തുന്നു - പൈസ കൂടുതൽ നൽകുന്നവർക്ക് കൂടിയ ഇനം മുറികളും, വേണമെങ്കിൽ പെണ്ണുങ്ങളെയും കിട്ടും.
ഒരു കരച്ചിൽ പിഴിച്ചിൽ നോവൽ ആണ് പ്രതീക്ഷിച്ചേ, പക്ഷെ ഇത് അങ്ങനെ ആയിരുന്നില്ല. Pleasantly Surprised.
വാർദ്ധക്യത്തിന്റെ നിസ്സഹായത വരച്ചുകാട്ടുന്ന ഒരു സാധരണ പുസ്തകം മാത്രമായി ഇത് വായിക്കപ്പെട്ടു പോകുന്നു .. പുറമെ അന്തർമുഖരെന്നു കണക്കാക്കപ്പെടുന്ന മനുഷ്യരുടെ തീവ്രമായ വികാരവിചാരങ്ങൾ എത്രമനോഹരമായാണ് monologues ലൂടെ മാത്രം അവതരിപ്പിച്ചിരിക്കുന്നത് . ..Sweet, quiet , kind , simple,humble, worthless , foolish എന്നൊക്കെ ചുറ്റുമുള്ളവർ വിശേഷിപ്പിക്കുമ്പോഴും മൗനത്തിലോ , ഒരു ചെറു ചിരിയിലോ , ഒരു തലയാട്ടലിലോ ഒക്കെ മനസ്സിന്റെ അളക്കാനാവാത്ത പ്രക്ഷുബ്ധത ഒളിപ്പിച്ചു വയ്ക്കുന്നവർ .. പറഞ്ഞു പോയ ഓരോ വാക്കും ചെയ്തിയും മനസ്സിന്റെ നീതിപീഠത്തിൽ അളന്നും തൂക്കിയും സ്വയം ശിക്ഷ വിധിക്കുന്നവർ ..പതിയെ പതിയെ നിതാന്ത മൗനത്തിലേക്കു സ്വയം ഉൾവലിയുന്നവർ .. സിറിയക് അവരുടെ പ്രതിനിധിയാണ് . സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് തിർച്ചയായും അർഹമായ നോവൽ !
Highly underrated. An extension of his own previous short stories such as ' Sanmargavum urakkavum vichithravazhikalum and few others , regarding theme and style. Kochubawa is a master of monologue writing.