മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനിൽനിന്ന് അന്യവത്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികൾക്കെല്ലാം പിന്നീട്, അവർ പൊരുതി നേടിയതിൽനിന്ന് അഭയം തേടിയോടേണ്ടിവരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറികടന്നുപോന്ന് , തളർന്ന് മടുത്തുനില്ക്കുന്ന ആധുനികമനുഷ്യന്റെ മുമ്പിൽ മാനവചരിത്രം നിതാന്തമായ ഒരു അഭയാർത്ഥിപ്രവാഹത്തിന്റെ രൂപംകൊള്ളുന്നു. ഒരിടത്തുനിന്ന് വേറൊരിടത്തേക്കല്ലെങ്കിൽ ഒരു കാലത്തിൽനിന്ന് വേറൊരു കാലത്തിലേക്ക് മനുഷ്യൻ അഭയം തേടി നീങ്ങിക്കൊണ്ടേയിരിക്കുന്നു. വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുൾപ്പായും പേറിക്കൊണ്ടു നീങ്ങുന്ന ഈ മനുഷ്യസമൂഹത്തിന്റെ അരികുപിടിച്ചുകൊണ്ട് സ്ഥലകാലങ്ങളെ അതിക്രമിച്ചു നീങ്ങുന്ന ഈ നോവൽ, അവസാനം വിഭ്രാന്തവും നിസ്സഹായവുമായ അവസ്ഥയിലും മനുഷ്യപ്രയത്നം നിരർത്ഥകമല്ലെന്നും പൊരുതുന്ന മനുഷ്യന്റെ പ്രയത്നംതന്നെയാണ് ജീവിതത്തെ സാരവത്തും ജീവിതയോഗ്യവുമാക്കിത്തീർക്കുന്നതെന്നുമുള്ള കണ്ടെത്തലിലേക്കാണ് നയിക്കുന്നത്.
P. Sachidanandan (born 1936), who uses the pseudonym Anand is an Indian writer. Anand writes primarily in Malayalam. He is one of the noted living intellectuals in India. His works are noted for their philosophical flavor, historical context and their humanism. Veedum Thadavum and Jaivamanushyan won the Kerala Sahithya Academy Award. Marubhoomikal Undakunnathu won the Vayalar Award. He did not accept the Yashpal Award for Aalkkootam and the Kerala Sahitya Akademi Award for Abhayarthikal.
വളരെ സങ്കീർണ്ണമായ എഴുത്ത്. ഉൾകൊള്ളാൻ ബുദ്ധിമുട്ട് തോന്നി. മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനില്‍ നിന്ന് അന്യവല്‍ക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുന്നു. അവര്‍ പൊരുതി നേടിയതില്‍ നിന്ന് അഭയം തേടിയോടേണ്ടിവരുന്നു. ആധുനിക മനുഷ്യന്റെ മുമ്പില്‍ മാനവചരിത്രം അഭയാര്‍ത്ഥി പ്രവാഹത്തിന്റെ രൂപംകൊള്ളുന്നു. ക്രൂരകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അടയാളപ്പെടുത്തുന്ന അവിസ്മരണീയ നോവല്‍.
എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ് ആനന്ദ്. അഭയാർത്ഥികൾ ഒരുപാട് സമയമെടുത്തുവായിച്ച പുസ്തകമാണ്. എളുപ്പമല്ല വായന. ഓരോ പേജും രണ്ടോ മൂന്നോ തവണ വായിക്കേണ്ടി വന്നേക്കാം.