‘ഗൗരി’ എന്ന കഥ സ്നേഹം എന്ന വികാരത്തെ അനുഭവിക്കാൻ നമ്മെ സഹായിക്കുന്നു. ടി. പത്മനാഭൻ ഭാവനചെയ്യുമ്പോൾ സംഭവങ്ങൾ ചുരുണ്ടുകൂടുന്നൊരു കാലരേഖയിലേക്ക് (Time line) “ആവാഹിക്കപ്പെടുന്നതു കാണാം. ‘ഗൗരി’ വായിക്കുമ്പോൾ നാം വർത്തമാനകാലത്തെ അറിയുന്നു. വർത്തമാനകാലത്തെ തള്ളിത്തുറന്ന് അതിൽ പ്രവേശിക്കുന്ന ഓർമ്മകൾ എന്ന ഭൂതകാലത്തെ അറിയുന്നു. ഓർമ്മകൾക്കുള്ളിലെ ഓർമ്മകൾ എന്തെന്ന് അറിയുന്നു. പറയാത്ത സ്വഗതാഖ്യാനത്തിന്‍റെയും നിശ്ശബ്‌ദമായ ആത്‌മഗതങ്ങളുടെയും നിമിഷങ്ങളിലേക്ക് രചന നീങ്ങുന്നതിന്‍റെ സൗന്ദര്യം എന്തെന്ന് അറിയുന്നു. ഈ പറഞ്ഞവയെല്ലാം അപഗ്രഥിക്കുമ്പോൾ മാത്രം തെളിഞ്ഞുകിട്ടുന്ന ഘടകങ്ങളാണ്. കഥയെ വളരെയധികം സങ്കീർണമാക്കാവുന്ന ഈ ഘടകങ്ങളെല്ലാമുണ്ടായിട്ടും ഏതെങ്കിലും തരത്തിലുള്ള ദുർഗ്രഹതകൊണ്ട് പത്മനാഭന്‍റെ കഥ അതാര്യമാകുന്നില്ല. എല്ലാവിധ അവ്യവസ്ഥയെയും ആഖ്യാനസ്വരത്തിന്‍റെ ലാളിത്യത്താൽ ഒരു നിശ്ചിതഘടനയിലേക്കു കൊണ്ടുവരുന്ന കലയാണ് പത്മനാഭന്‍റേത്. എല്ലാവിധ വൈരുദ്ധ്യങ്ങളെയും ഉഴുതുമറിച്ച് അവയെ പദ്മനാഭന്‍റെ ആഖ്യാനരീതി ഒരു ലയത്തിൽ എത്തിക്കുന്നു. പത്മനാഭൻ എഴുതുമ്പോൾ വികാരങ്ങളുടെ ആന്തരികതയിൽ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുദ്ധ്യങ്ങളെയും അവ്യവസ്ഥകളെയും വിപരീതങ്ങളെയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണത്. “ഉന്മാദിനിയെപ്പോലെ അലറിപ്പാഞ്ഞുവരുന്ന ബാഗ്‌മതി അവിടെ ശാന്തയായിരുന്നു…” എന്ന കല്പനയിലൂടെ മുദ്രാലങ്കാരരീതിയിൽ എല്ലാവിധ ബാഹ്യസംഘർഷങ്ങളെയും സൗമ്യമായി ശാന്തമാക്കുന്ന തന്‍റെ ആഖ്യാനരീതിയുടെ സ്വഭാവം വ്യക്തമാക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. ആ മാർഗം ലളിതമാണ്. അങ്ങനെ നിർവഹണത്തിന്‍റെ ലാളിത്യംകൊണ്ട് കഥ രാഗാലാപനത്തിന്‍റെ സുഖത്തിൽ ഒഴുകുന്നു. വാക്കുകളിൽനിന്ന് ലാളിത്യത്തിന്‍റെ അനുഗ്രഹം ചോർത്തിയെടുത്തുകൊണ്ടാണ് പത്മനാഭൻ ഇതു സാധിക്കുന്നത്. ചുരുക്കത്തിൽ പ്രണയത്തിന്‍റെ ആർദ്രചലനങ്ങളിൽ മറഞ്ഞിരിക്കുന്ന മനഃശാസ്ത്രദർശനത്തിന്‍റെയും പ്രബലമായ കാവ്യസംസ്കാരത്തിന്‍റെയും പ്രമേയങ്ങളെ ടി. പത്മനാഭൻ സംഗീതത്തിൽ എന്നപോലെ പരസ്പരം ലയിപ്പിക്കുന്നു. ‘ഗൗരി’ എന്ന കഥയിൽ ഈ അനുഭവങ്ങൾ നാം ആശ്ചര്യത്തോടെ ആസ്വദിക്കുകയാണ്.
T. Padmanabhan was born in 1931 in Kannur.He was an employee with FACT and retired as the Deputy General Manager of the same company.Author of 162 stories in malayalam,his stories have been translated to most of the Indian languages and to Russian, French, English and German.The short story collection "Puzha kadannu Marangalude Edayilekku" received Vayalor Award for the year 2004.He is also the recepient of Vallathol award, Lalithambika Andarjanam Smaraka puraskaram and Ezhuthachan puraskaram.He rejected the Kendra Sahitya Academy award,Kerala Sahithya Academy award and Odakuzhal Award
പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ എന്നാണ് കെ പി അപ്പൻ ഗൗരി എന്ന കഥയെ വിശേഷിപ്പിച്ചത്. ഗൗരി പോലെ തന്നെ സ്പർശിച്ച കഥകൾ ആയിരുന്നു കത്തുന്ന ഒരു രഥചക്രം,ദാസൻ,രാമേട്ടൻ തുടങ്ങിയവയും.
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാകൃത്ത് ….. ഞാനേറ്റവും ഇഷ്ടപ്പെടുന്ന കഥ….. അതാണ് ഗൗരി എന്ന സമാഹാരത്തിലെ ഗൗരി എന്ന കഥ….. വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായ ഒരു കാവ്യം രചിച്ചിരിക്കുന്നു.…. വാക്കുകളുടെ ലാളിത്യം, ഈ കഥാകാരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു……. എത്ര വായിച്ചാലും മതിവരാത്ത… വായനാനുഭവം….
a great collection of stories.'Gouri' is the best story out of that too. Each story is like the situations which goes through the life of readers once in there life time. 'Ramankutty ' dasettan ' these two small stories also expressing above the mark.
ഗൗരി ഒരു കഥാ സമാഹാരമാണ്. ടി. പത്മനാഭൻ രചിച്ചവയിൽ ഞാൻ വായിക്കുന്ന ആദ്യത്തെ കൃതി. പുസ്തകത്തിലെ ഏതാനം കഥകൾ എന്നെ തികച്ചും സ്പർശിച്ചു. ഉദാഹരണത്തിന് മകൻ, ഗൗരി, ശ്രുതിഭംഗം, വിമലമുടെ കഥ, പിന്നെ, കത്തുന്ന ഒരു രഥചക്രം എന്നിവയിലെ കഥാപാത്രങ്ങളെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു.
കെ പി അപ്പൻ എഴുതിയത് ചുമ്മാതല്ല "പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ' എന്ന്. ഗൗരി എന്ന കഥ ശരിക്കും അത് തന്നെയാണ്. ഗൗരിയുടെ സ്നേഹത്തിന്റെ (നിഷ്കാമം എന്ന് തീർത്തങ്ങ് പറയാൻ പറ്റില്ല) ആ ഒരു അനുഭൂതിയുമായി നമുക്ക് ഒരു തന്മയീഭാവം തോന്നും കഥയുടെ പല സന്ദർഭങ്ങളിലും.
Simple yet powerful stories... Especially I liked the way author express emotions. Stories 'Ramettan' and 'Gouri' are too good and I advice my friends to read K P Appan's review about the story 'Gouri' at the end.