സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളും സ്ത്രീപുരുഷ ബന്ധത്തിന്റെ വ്യത്യസ്തലങ്ങളും ഇതിൽ കാണാം. മുഖമില്ലാത്ത കപ്പിത്താൻ, നഗ്നശരീരങ്ങൾ, മീനാക്ഷിയമ്മയുടെ മരണം, ശസ്ത്രക്രിയ, ജീനിയസിന്റെ ഭാര്യ, അന്ത്യകൂദാശ, പുതിയ ടിവി സെറ്റ്, സഹൃദയർ, ചന്ദനച്ചിത, അവശിഷ്ടങ്ങൾ, റോസിക്കുട്ടി, എന്നെന്നും താര എന്നിങ്ങനെ 13 കഥകളാണ് ഇതിലുള്ളത്. ആദ്യകഥ അന്ത്യകൂദാശയിൽ മക്കളെല്ലാം ഒത്തു കൂടിയതുകൊണ്ട് ആരോഗ്യദൃഢഗാത്രയായ അമ്മയ്ക്ക് അന്ത്യകൂദാശ നൽകാൻ പള്ളിലച്ഛനെ ക്ഷണിക്കുന്നതാണ് പറയുന്നത്. ജീവിച്ചിരുന്നപ്പോൾ തന്റെ അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത മക്കൾ മരിച്ച അമ്മയ്ക്കുവേണ്ടി ചന്ദനച്ചിത ഒരുക്കുന്നതാണ് രണ്ടാമത്തെ കഥയിൽ പറയുന്നത്. എന്നൊന്നും താര എന്ന കഥ അല്പം ഞെട്ടിക്കുന്നതാണ്. നഷ്ടപ്പെട്ട നീലാംബരി എന്ന കഥയിൽ ഭർത്താവിന്റെ മരണശേഷം ഡോക്ടർ സുഭദ്ര താൻ പണ്ട് സ്നേഹിച്ച ശാസ്ത്രീയെ കാണാൻ വരുന്നതിനെ പറ്റിയും ആ കൂടിക്കാഴ്ചയും ഒക്കെയാണ് പറയുന്നത്. ഉള്ളിൽ വിങ്ങൽ ഉണർത്തുന്ന കഥകളാണ് എല്ലാം തന്നെ. ഒരല്പം വേദനയോടെ അല്ലാതെ ഈ പുസ്തകം മടക്കി വെക്കാൻ നമുക്കാവില്ല.