ശരിക്കും ഓരോ വരികളും വേദനയോടെ വായിച്ചു തീർത്ത പുസ്തകമാണ് ജയമോഹന്റെ “നൂറ് സിംഹാസനങ്ങൾ” എന്ന പുസ്തകം. ആധുനിക ഇന്ത്യയുടെ പച്ചയായ ജീവിതത്തിന്റെ ഒരു നേർചിത്രമാണ് ഈ നോവൽ. ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെടുന്ന ജീവിതങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ഈ നോവൽ. സ്വന്തം കഴിവുകൊണ്ട് മാത്രം ഉന്നതനിലയിൽ എത്തിയിട്ടും താഴ്ന്ന ജാതിക്കാരൻ എന്ന പേരിൽ പാർശ്വവത്കരിക്കപ്പെടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിന്റെ നേർകാഴ്ച ഈ നോവലിൽ ഉണ്ട്, കഷ്ടപ്പെട്ടു പഠിച്ചിട്ടും ഡോക്ടർ ആയിട്ടിയും ജാതിയുടെ പേരിൽ “തോട്ടി ഡോക്ടർ” എന്ന വിളിപേരുകേൾക്കേണ്ടി വന്ന ഡോക്ടറും ഈ നോവലിലെ കഥാപാത്രങ്ങളാണ്. ഈ നോവൽ വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ട്. കാരണം ആർക്കും തുടച്ച്മാറ്റാൻ കഴിയാത്തവിധം ജാതി എന്നത് മഹാവിപത്തായി വർത്തമാന ഇന്ത്യയിൽ നിലനിൽക്കുമ്പോൾ പൊലിയപ്പെടുന്ന ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ജയമോഹന്റെ “നൂറ് സിംഹാസനങ്ങൾ” എന്ന ഗ്രന്ഥം.