A unique collection of most hilarious stories and jokes penned by Sanjayan. 'Sanjayan Chiriyude Pusthakam' is compiled and edited by Tom J Mangatt. This edition has 27 stories, 50 jokes, rare collection of cartoons, illustrations and pages from various issues of 'Sanjayan' and 'Viswaroopam' magazines, edited and published by Sanjayan. Illustrators are M Bhaskaran and Sanjayan himself. Images are collected and presented by Kavitha Balakrishnan.
സ്കൂളിൽ പഠിക്കുമ്പോഴാണ് സഞ്ജയനെപ്പറ്റി ആദ്യമായി കേൾക്കുന്നത്. പാഠപുസ്തകത്തിലുണ്ടായിരുന്ന സഞ്ജയൻ്റെ നർമ്മലിഖിതം അന്ന് ക്ലാസിലുണ്ടാക്കിയ പൊട്ടിച്ചിരിയും തിരയിളക്കവും മറക്കാനാകാനിരുന്ന തിനാലാണ് ആലുവ റെയിൽവേ സ്റ്റേഷനിലെ മാതൃഭൂമി ബുക്സ്റ്റാളിൽ ഈ ചിരിയുടെ പുസ്തകം കണ്ടപ്പോൾ മറ്റൊന്നുമാലോചിക്കാതെ വാങ്ങിയത്. കാലം മാറിയപ്പോൾ തമാശകളല്ലാതായി മാറിയ ചില sexist പരാമർശങ്ങളൊഴികെ, സഞ്ജയൻ്റെ നർമ്മം ആസ്വാദ്യം തന്നെ ;ലഘുവായനയ്ക്ക് കൊള്ളാം. എന്നാൽ, മിക്ക കഥകളും കാലഹരണപ്പെട്ടതായാണ് തോന്നിയത് (അന്നത്തെ കാലത്ത് സഞ്ജയന് ലഭിച്ച സ്വീകാര്യത മനസ്സിലാക്കാവുന്നതാണ് ). പകുതിയേ വായിച്ചുള്ളു. മുഴുവനും വായിച്ച് സമയം മിനക്കെടുത്താൻ മാത്രമുള്ളതില്ലെന്ന് തോന്നി.