Jump to ratings and reviews
Rate this book

ബഷീർ: എകാന്തവീഥിയിലെ അവധൂതൻ | Basheer: Ekantha Veedhiyile Avadhoothan

Rate this book
മലയാളത്തിൽ ജീവിച്ച് വിശ്വത്തോളം വളർന്ന എഴുത്തുകാരന്റെ ഏറ്റവും ശ്രദ്ധേയമായ ജീവചരിത്രം.

226 pages, Paperback

First published June 1, 2007

11 people are currently reading
124 people want to read

About the author

1928-ൽ ആലപ്പുഴയിൽ ജനിച്ചു. നാലു വർഷത്തോളം സ്‌കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവ. കോളജുകളിൽ. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് മലയാളം പ്രൊഫസറായി റിട്ടയർ ചെയ്തു. 1987-ൽ എറണാകുളത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റായിരുന്നു. കേരള സാഹിത്യഅക്കാദമി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു, സഹോദരൻ കെ. അയ്യപ്പൻ, അവധാരണം, മൃത്യുഞ്ജയം കാവ്യജീവിതം, ഉന്നതാത്മാക്കളുടെ ജീവചരിത്രം, എം. ഗോവിന്ദൻ, എത്ര ശോകമയം ലോകം, യുക്തിവാദി എം.സി. ജോസഫ് തുടങ്ങിയവയാണ് മുഖ്യ കൃതികൾ. വയലാർ അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ്, അബുദാബി അവാർഡ്, പി.കെ. പരമേശ്വരൻനായർ സ്മാരകപുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

M. K. Sanu was an Indian Malayalam-language writer, critic, academic, biographer, journalist, orator, social activist and human rights activist. He authored at least 36 books.
Sanu was a permanent member of the International Body for Human Rights, as well as the founding member of the Mithram, a school for the mentally handicapped, in Mulanthuruthy, Ernakulam district, Kerala. He was a member of the award selection committee of the Vayalar Ramavarma Literary Award; however, he resigned in September 2019. In 2011, he won the Padmaprabha Literary Award.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
14 (33%)
4 stars
12 (28%)
3 stars
8 (19%)
2 stars
6 (14%)
1 star
2 (4%)
Displaying 1 - 2 of 2 reviews
Profile Image for Nikhilraj.
35 reviews8 followers
October 14, 2013
ബഷീറിനെ പറ്റി അറിഞ്ഞിരിക്കെണ്ടാതെല്ലാം ഇതിലുണ്ട് . .
Profile Image for Aquib Jamal.
7 reviews33 followers
April 2, 2015
തിരുവിതാംകൂറിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച യാത്രകളെയും അനുഭവങ്ങളെയും സ്നേഹിച്ച ഒരു ബാലൻ എങ്ങനെ കഥകളുടെ സുൽത്താനായി എന്ന് സുവ്യക്തമായി അവതരിപ്പിക്കാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ട്. വൈകാരികതയെ ഒരു പരിധിവരെ തഴഞ്ഞ് കുടുതലായും സുഹൃത്തുക്കളുടെയും ലേഖകന്റെ തന്നെയും അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ ഗ്രന്ഥം വൈക്കം മുഹമ്മദ്‌ ബഷീർ എന്ന മഹാപ്രതിഭയുടെ ജീവിതത്തെ നമുക്ക് മുന്നില് അവതരിപ്പിക്കുന്നത് .
സ്വാതന്ത്ര്യസമരത്തിൽ ഭാഗവാക്കായതു വഴി നാട് വിടേണ്ടി വരികയും തുടര്ന്ന് വർഷങ്ങൾ വിവിധ നാടുകളിൽ അനേകം പേരുടെ അനുഭവങ്ങളിൽ പങ്ക് ചേരുകയും ചെയ്തതിൽ നിന്ന് വന്ന ആര്ജവമാണ് പച്ചയായ ജീവിതത്തെ വരച്ചു കാട്ടാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് എന്ന് ലേഖകന അനായാസേന നമുക്ക് കാണിച്ചു തരുന്നു. അതിനാൽ തന്നെ സംവരണ സഭ്യതാബോധങ്ങൾക്ക് നിരക്കാത്തതെന്ന പേരിൽ പല കൃതികളും അക്രമിക്കപ്പെട്ടതും, ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേട്‌ എന്ന് എം.പി. പൌൾ നിരൂപിച്ചതും എന്തുകൊണ്ടെന്ന് കൃതി വ്യക്തമാക്കുന്നു. ചിത്തഭ്രമം ഉള്പെടെയുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങൾ പരമാവധി ആധികാരികയോടെ അതിശയോക്തി തരിമ്പും ചേർക്കാതെ അവതരിപ്പിക്കുന്നതിനാൽ തന്നെ ഈ ഗ്രന്ഥം ബഷീറിന്റെ ജീവിതത്തിലേക്ക് നമുക്ക് വ്യക്തമായ കാഴ്ച പകരുന്നു എന്ന കാര്യത്തിൽ .
Displaying 1 - 2 of 2 reviews

Can't find what you're looking for?

Get help and learn more about the design.