ഒരു ആക്‌സിഡന്റില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു മുറിവ് ഡോ. അര്‍ജുന്‍ പദ്മനാഭന് ദുരൂഹമായിത്തോന്നി. ആ മുറിവ് അസ്വാഭാവികമാണെന്നയാള്‍ മനസ്സിലാക്കി. ആ പെണ്‍കുട്ടി പ്രോസോപാഗ്‌നോഷ്യ അഥവാ ഫേസ് ബ്ലൈന്‍ഡ്നെസ്സ് എന്ന അപൂര്‍വമായ രോഗാവസ്ഥയിലേക്ക് മാറ്റപ്പെടുന്നതോടുകൂടി പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അയാള്‍ക്ക് മുന്നില്‍നിന്ന് മറയ്ക്കപ്പെടുന്നു.ആതുരശുശ്രൂഷാരംഗത്തെ ദുഷ്പ്രവണതകളുമായി ബന്ധപ്പെട്ട ആഖ്യാനവും പ്രമേയവും വിദഗ്ധമായി വിളക്കിച്ചേര്‍ത്ത സസ്‌പെന്‍സ് ത്രില്ലര്‍ നോവല്‍. ഫിസിയോളജിയും അനാട്ടമിയും സൈക്കോളജിയും സര്‍ജറിയും പ്രമേയമാക്കി, തികഞ്ഞ കൈയടക്കത്തോടെ എഴുതപ്പെട്ട ഇന്‍സിഷന്‍ ഉറപ്പായും ഒരു മികച്ച വായനാനുഭവം സമ്മാനിക്കും. -ഡോ. അര്‍ഷാദ് അഹമ്മദ് എ.
വല്യ മുൻധാരണകളില്ലാതെ വായിക്കാൻ എടുത്തതാണ് ഇൻസിഷൻ. മെഡിക്കൽ സസ്പെൻസ് ത്രില്ലെർ ആയതോണ്ട് തന്നെ അനാട്ടമിയും സര്ജറിയും ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങളും പ്രതീക്ഷിക്കുന്നതാണ്. വായന മുമ്പോട്ട് പോവുന്തോറും നോവലിന്റെ ഉദ്വെഗം നിലനിർത്തുന്ന ആഖ്യാന ശൈലി വളരെ നല്ലതായി തോന്നി. നല്ലൊരു വായന സമ്മാനിച്ച പുസ്തകം
ക്രൈ ത്രില്ലർ നോവലാണിത്. മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ. വാഹനാപകടത്തിൽ പരിക്കേറ്റ ഒരു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അവളുടെ ദേഹത്ത് അസാധാരണമായ ഒരു മുറിവ് ഡോക്ടർ അർജുന്റെ ശ്രദ്ധയിൽപ്പെടുന്നു. ഇങ്ങനെയാണ് പുസ്തകം ആരംഭിക്കുന്നത്. തുടർന്ന് പലതരം കൊലപാതകങ്ങൾ അരങ്ങേറുകയും കൊലയാളിയെ കണ്ടെത്താൻ പോലീസ് അന്വേഷണവും ഇതിന്റെയൊക്കെ പിന്നിൽ ഒരു വലിയ ക്രൂരതയും. മായ കിരണിന്റെ ദി ബ്രയിൻ ഗെയിം എന്ന പുസ്തകമാണ് കുറച്ചുകൂടി എന്നെ ആകർഷിച്ചത്.
മായാ കിരണിന്റെ ഇൻസിഷൻ കയ്യിലെടുക്കുന്നത് ഒട്ടും പ്രതീക്ഷയോടെയായിരുന്നില്ല. കാരണം എനിക്കെഴുത്തുകാരിയെ തീരെ പരിചയം ഉണ്ടായിരുന്നില്ല. ഗൂഡറീഡ്‌സിൽ നോക്കിയപ്പോൾ വളരെ കുറച്ചുപേർ മാത്രമേ റേറ്റ് ചെയ്തതായും കണ്ടുള്ളൂ.. തത്സമയം പുസ്‌തകം തിരികെ വെക്കാനുള്ള ചിന്തക്ക് വിലങ്ങായി നിന്നത് മാതൃഭൂമി ബുക്സിലുള്ള വിശ്വാസമായിരുന്നു. അതിനെ സാധൂകരിക്കുന്ന ഒരു വായനാനുഭവമായിരുന്നു പിന്നെയെന്നെ കാത്തിരുന്നത്. ചടുലമായ ഭാഷയിൽ, ഉദ്വേഗജനകമായ രീതിയിൽ മുന്നോട്ടുപോകുന്ന ആഖ്യാനശൈലി തുടർന്ന് പബ്ലിഷേർസിന്റെ പേര് നോക്കാതെ എഴുത്തുകാരിയുടെ പേര് മാത്രം നോക്കി പുസ്തകം എടുക്കാൻ തക്ക വിധത്തിൽ ആകർഷകമായിരുന്നു. ആദ്യാന്ത്യം ടെക്നിക്കൽ എക്സ്പ്ലേനേഷൻസിനാൽ നിറഞ്ഞു നിന്നുവെങ്കിലും ഉദ്വേഗം ചോർന്നുപോകാതെ പിടിച്ചിരുത്തുന്ന ഭാഷ അഭിനന്ദനാർഹമാണ്. മായാ കിരൺ എന്ന എഴുത്തുകാരിയിലേക്കുള്ള വഴി ഭംഗിയായിത്തന്നെ ഇൻസിഷൻ എനിക്ക് മുന്നിൽ തെളിയിച്ചു തന്നിരിക്കുന്നു. Don't miss this, it's a must read ❤️
നഗരത്തിലെ പ്രശസ്തമായ സി.എം. സി. ഹോസ്പിറ്റലിന്റെ സ്ഥാപകരിൽ ഒരാളായ ഡോ. മനോജ് എബ്രാഹമിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ചെന്നെത്തിച്ചത് മൂടിവെയ്ക്കപ്പെട്ട കുറെ സത്യങ്ങളിലേക്കാണ്. മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽ പെട്ട പുസ്തകം ഒരു സിനിമ കാണുന്നതുപോലെ ആസ്വദിക്കാൻ സാധിക്കും. മിതമായ ഭാഷയിൽ ലളിതമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
This entire review has been hidden because of spoilers.
ഹ് മ്മ് - ബുക്കിൽ ഉടെനീളം ഈ ഒരു പ്രയോഗം വളരെ ബോർ ആയി തോന്നി. Usage of medical terms interesting aayi thoni. Orupaad loop holes und. Oru easy read, adikam effort onum edukkathe chumma vaayikam
“If it looks like a duck, quacks like a duck, its a duck” 🦆
ഒറ്റയിരുപ്പിന് വായിച്ച് തീർത്ത നല്ല ഒരു മെഡിക്കൽ ത്രില്ലർ. അനാവശ്യ രംഗങ്ങളോ സംഭാഷണങ്ങളോ ഇല്ലാതെ വളരെ നന്നായി എഴുതിയ നോവൽ. ത്രില്ലർ വായിക്കുമ്പോൾ ഞാനും അന്വോഷണ ഉദ്യോഗസ്ഥയാവുന്നത് ഒരു പതിവായത് കൊണ്ട് ഇതിലും ഞാൻ തന്നെ ആയിരുന്നു ലീഡ് ഓഫീസർ. 😎സത്യം പറഞ്ഞാൽ കുറ്റവാളിയുടെ തൊട്ട് അടുത്ത് വരെ ഞാൻ എത്തിയാരുന്നു. 😁