ചോരശാസ്ത്രം എന്നത് ഒരു ഫാന്റസി നോവലാണ് എന്ന് കേട്ടപ്പോൾ, മന്ത്രവാദവും, ആഭിജാത്യവും ആയിരിക്കും വിശയം എന്നാണ് കരുതിയത്. ചോരൻ എന്ന് വെച്ചാൽ കള്ളൻ, അങ്ങനെ കളവിന്റെ ശാസ്ത്രമാണ് ചോരശാസ്ത്രത്തിന്റെ വിശയം.
പേരില്ലാ കഥാപാത്രങ്ങളാണ് മിക്കവരും. കള്ളനും, കള്ളിയും, അവരുടെ രണ്ടു കൊച്ചു കള്ളന്മാരും. കള്ളന്റെ കളവ് സ്കിൽ മെച്ചപ്പെടാനായി പ്രോത്സാഹിപ്പിക്കുന്ന കള്ളി. അച്ഛന്റെ കഴിവ് കിട്ടിയിട്ടുണ്ടെന്ന് സ്കൂൾ മോഷണം വഴി തെളിയിക്കുന്ന ഒരു കൊച്ചു കള്ളൻ, മോഷണം ഇഷ്ടമില്ലാത്ത, വെള്ളം വീക്നെസ്സായിയുള്ള രണ്ടാമൻ.
അങ്ങനെ ഇരിക്കെ ചോരശാസ്ത്രം എന്ന പഴയ ഗ്രൻഥം റിസേർച് ചെയുന്ന പ്രൊഫസറുടെ അടുത്ത് എത്തിപ്പെടുന്നു ആ കള്ളൻ. പ്രൊഫസ്സർ അവനു പല ചോരശാസ്ത്ര വിദ്യകളും പഠിപ്പിച്ചു കൊടുക്കുന്നു, അതിൽ പ്രധാനപ്പെട്ട ഒരെണ്ണം നോട്ടം കൊണ്ട് ഏത് പൂട്ടും തുറക്ക��നുള്ള വിദ്യയാണ്. ഈ വിദ്യകളും കഴിവുകളും പേറി, കള്ളൻ നടത്തുന്ന കളവുകൾ, അയാളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവയാണ്, നർമത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചിട്ടുള്ളത്. ലളിതമായ അവതരണം, ഇമ്പമുള്ള വായനാനുഭവം.