“ഗോവിന്ദും രാജകുമാരിയും ധീരുലാലും തമാശക്കോട്ടയും ദ്വീപും അദ്ഭുതചിഹ്‌നങ്ങള്‍ പോലെ നിറഞ്ഞു നില്‍ക്കുന്ന ഈ നോവലിന്റെ കഥ പ്രഹേളിക പോലെ വളരുന്നു. എന്നാല്‍ ഇത് അവതരിപ്പിക്കാന്‍ പദ്മരാജന്‍ പദപ്രഹേളിക സ്വീകരിക്കുന്നില്ല. നോവലിസ്‌റ്റ് ലളിതമായ ഭാഷയുടെ ക്രിസ്റ്റല്‍ രൂപങ്ങള്‍ കൊണ്ടെഴുതുന്നു.
അസംഭവ്യമായൊരു മനോരാജ്യം പോലെയും അമ്പരപ്പിക്കുന്ന ദൃഷ്‌ടിവിഷയം പോലെയും കൈകൊണ്ടെഴുതിയ ഒരു ഛായാഗ്രഹണചിത്രം പോലെയും എന്നെ ആകര്‍ഷിച്ച ഈ നോവല്‍ അപൂര്‍വവും സങ്കീര്‍ണവുമായ അനുഭവങ്ങളാണ് എന്റെ ബോധമണ്ഡലത്തില്‍ സൃഷ്‌ടിച്ചത്. ”: കെ പി അപ്പന്‍.
(Malayalam: പി. പത്മരാജന്‍; 23 May 1946 – 24 January 1991) was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam, along with Bharathan, in the 1980s, which created films that were widely received while also being critically acclaimed.
Padmarajan was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema, including masterpieces like Oridathoru Phayalvaan (1981), Koodevide (1983), Arappatta Kettiya Gramathil (1986), Namukku Parkkan Munthiri Thoppukal (1986), Thoovanathumbikal (1987), Moonnam Pakkam (1988), Innale (1989) and Njan Gandharvan (1991).
Set in a utopian atmosphere, a drastically different fairy tale laced with magical realism at its celestial best, where you can picture this imaginary world — weaved out so beautifully by the legendary P. Padmarajan — like a visual spectacle of a movie.
At first it might feel like a folklore story set in the early modern era, but soon it starts featuring things that exist in the post modern era and the contemporary age like we saw in the movie 'Amen'. But unlike 'Amen' which was completely rooted in Kerala, this happens in a totally fantasy world or say in another earth.
Told in a third-person objective perspective, it narrates the unlikely tale of a man who was destined to be living statue for years — inside a heaven-like amusement park or a fun fort in the middle of a desert — whose life take unexpected turns when a princess entires his life and how his submissive nature affects himself and the people bossing around him forms the crux.
The genius of Padmarajan's narrative for this one lies in the way he blends reality and fantasy while illustrating the materialistic approach of the modern mankind by creating a whole artificial world of his own.
And from the hearsay of an elderly friend who heard it straight from Padmarajan's wife, the idea of this story germinated in Padmarajan's mind from the sight of a man standing like a statue in an amusement park during one of their family vacations.
വിജനമായ ഒരു മരുഭൂമിൽ സ്ഥിതി ചെയ്യുന്ന തമാശക്കൊട്ട എന്ന അമ്യൂസ്മെന്റ്പാർക്ക്. ധീരുലാൽ എന്ന മാർവാടിയുടെ ഉടമസ്ഥതയിൽ ഉള്ള ഈ തമാശക്കൊട്ട വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വിജനത നിറഞ്ഞ മരുഭൂമിയിൽ പച്ചപ്പു നിറഞ്ഞ ഒരേയൊരു സ്ഥലം ധീരുലാലിന്റെ തമാശകോട്ടയാണ്. അതിന് പുറമെ ഒരു ദ്വീപും ദ്വീപിലെ സ്വർഗ്ഗമെന്ന സ്ഥലവും ധീരുലാലിന്റെ അധീനതയിൽ ഉണ്ടായിരുന്നു.
എത്ര പണം കയ്യിൽ ഉണ്ടെന്നാലും അതെല്ലാം ചിലവഴിക്കാൻ പറ്റിയ വിനോദങ്ങളും സന്ദർശകരെ രസിപ്പിക്കാനുള്ളതുമായ എല്ലാം തന്നെ അയാൾ തമാശക്കൊട്ടയിൽ സംഘടിപ്പിച്ചിട്ടുണ്ട്.അതിൽ ഏറ്റവും പ്രധാനമായത് കവാടത്തിലെ പ്രതിമയാണ്. കുന്തമേന്തി നിൽക്കുന്ന ദ്വാരകപാലന്റെ ആ പ്രതിമ. തമാശക്കൊട്ടയുടെ ഉത്ഘാടനത്തിന്റെ പിറ്റേനാൾ അതൊരു പ്രതിമയല്ല മനുഷ്യനാണെന്ന് ധീരുലാൽ പ്രഖ്യാപിക്കുകയും, ആ മനുഷ്യനിൽ ഏതെങ്കിലും വിധത്തിലുള്ള ചലനമുണ്ടാക്കാൻ കാരണമാകുന്നവർക്ക് സമ്മാനങ്ങളും അയാൾ വാഗ്ദാനം ചെയ്തു. ആ പ്രതിമയെ ചലിപ്പിക്കാൻ അരുന്ധതി എന്ന രാജകുമാരി വരെ രംഗത്തെത്തി. എങ്ങനെയും പ്രതിമയെ സ്വന്തമാക്കണമെന്നതാരുന്നു അവരുടെ ആഗ്രഹം.
സ്വപ്നമെന്നോ സ്വപ്നവ്യാഖ്യാനമെന്നോ കരുതാവുന്ന ഒരു കഥയെ അധികപക്ഷ ആശ്ചര്യമോ അത്ഭുതമോ കലർത്താതെ വളരെ സാധാരണമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ നോവൽ. ഒരു ചെറിയ ഒരു നോവൽ ആയിരിക്കെതന്നെ പദ്മരാജൻ ഇതിലൂടെ ഭാവനയുടെ വിശാലമായ ഒരു ലോകം നമ്മുക്ക് തുറന്ന് കാട്ടുന്നു. നോവലിന്റെ തുടക്കത്തിൽ ഇതുമായി ഒത്തുപോകാൻ അല്പം പ്രയാസം നേരിട്ടെങ്കിലും മുന്നോട്ട് പുസ്തകം താഴെ വെക്കാൻ തോന്നാത്ത വിധം കഥ വികസിക്കുകയാരുന്നു. ആ പോക്ക് ഏതാണ്ട് നോവലിന്റെ അവസാന ഭാഗത്തേക്ക് എത്തുമ്പോ പെട്ടെന്ന് അവസാനിച്ചപോലെ അനുഭവപ്പെട്ടു. ചില ചോദ്യങ്ങൾ ബാക്കി നിർത്തുകയോ, അല്ലേൽ ആ ചോദ്യങ്ങൾക്കു ചിന്തിക്കുമ്പോൾ ഒരു ഉത്തരം കിട്ടുകയോ, ആ ഉത്തരം തന്നെയാകും എന്ന് തോന്നുകയോ - സംശയമോ ഉണ്ടാകുന്ന വിധം ക്ലൈമാക്സിൽ എത്തിച്ചേരുന്നു. എന്നിരുന്നാലും ഒരു മികച്ച കൃതിയായി തന്നെയായിട്ടാണ് വായനക്കപ്പുറം ഈ നോവൽ മനസ്സിൽ നിറഞ്ഞു നില്കുന്നത്.
ഇത് ഒരു കോട്ടയുടെ കഥയാണ്. മണലാരണ്യത്തിൽ തല ഉയർത്തി പിടിച്ച് നിൽക്കുന്ന തമാശക്കോട്ടയുടെ കഥ. ഈ കോട്ടയുടെ അവകാശി ധീരുലാൽ എന്ന ഒരു മാർവാഡിയാണ്. അത്ഭുതങ്ങളേറെ നിറഞ്ഞ ഒരു കോട്ടയാണ് തമാശക്കോട്ട. അവിടെ എല്ലാമുണ്ട്.. 'വിനോദസഞ്ചാരികളുടെ പറുദീസ' എന്നാണ് ഈ കോട്ട അറിയപ്പെടുന്നതു പോലും.. ഒരിക്കൽ ധീരുലാൽ തമാശക്കോട്ടയിൽ ഒരു പ്രതിമ സ്ഥാപിക്കുന്നു. ഒരു ദ്വാരപാലകന്റെ മനോഹരമായ പ്രതിമ. അസാമാന്യ ശരീരവടിവ്, തലയിൽ ചുവന്ന തലപ്പാവ്, നെറ്റിയിൽ ചുവന്ന ചന്ദ്രക്കലപ്പൊട്ട്, പിരിച്ചു വെച്ച സമൃദ്ധമായ മീശ, തോളിൽ ചുവന്ന ഉത്തരീയം, അരയിൽ ചുവന്ന പട്ടിന്റെ തറ്റുടുപ്പ്, കയ്യിൽ മൂർച്ചയേറിയ തിളങ്ങുന്ന കുന്തം ഇതെല്ലാം ചേർന്ന ആ പ്രതിമ ശരിക്കും ജീവനുള്ള ഒരു മനുഷ്യൻ തന്നെ ആയിരുന്നു എന്ന് ഏറെ കാലം കഴിഞ്ഞാണ് ജനം അറിയുന്നത്. അങ്ങനെയിരിക്കെ നിശ്ചലനായ ആ മനുഷ്യ പ്രതിമയെ ചലിപ്പിക്കും എന്ന വെല്ലുവിളിയുമായി അതിസുന്ദരിയായ ഒരു രാജകുമാരി തമാശക്കോട്ടയിലെത്തുന്നു. അവളും തോഴിമാരും കിണഞ്ഞു പരിശ്രമിച്ചിട്ടും ആ പ്രതിമ തെല്ലിട അനങ്ങിയില്ല. നിരാശരായി രാജകുമാരിയും പരിവാരങ്ങളും മടങ്ങി. എന്നാൽ രാജകുമാരിയുടെ മുഖം പ്രതിമയുടെ മനസ്സിൽ പ്രതിഷ്ഠ നേടിയിരുന്നു. ഒടുവിൽ തമാശക്കോട്ടയിൽ നിന്ന് പ്രതിമ ഓടി രക്ഷപെടുന്നു. പുതിയ ലോകത്ത് പുതിയ പേരും തൊഴിലുമായി അവൻ ജീവിക്കുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ തന്റെ മനസ്സിൽ കയറിയ രാജകുമാരിയെ അവൻ കണ്ടെത്തുന്നു. പരസ്പരം പ്രണയത്തിലായ രാജകുമാരിയും അവനും സ്വപ്നതുല്യമായ ഒരു പ്രണയ ജീവിതം ജീവിക്കുന്നു. പക്ഷേ അവരെ കാത്ത് മറ്റൊരു വിധിയുണ്ടായിരുന്നു. തമാശക്കോട്ടയിലേക്കുള്ള അവന്റെ തിരിച്ചു പോക്ക്.. അത് അനിവാര്യമായിരുന്നു.. ഒടുവിൽ അവർ തമാശക്കോട്ടയിയിലെത്തുന്നു. ധീരുലാലിനെ കാണുന്നു... അവിടെ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നു.. പലതും..
ഇങ്ങനെയൊരു കഥ എവിടെ നടക്കും? എങ്ങും നടക്കുകയില്ല. കഥകാരൻ സ്വന്തമായി ഉണ്ടായിയെടുത്ത ഒരു fantacy ലോകമാണ് ഇത്. അറേബ്യൻ രാവുകൾ വായിക്കുന്നത് പോലെ വായിച്ചു പോകാവുന്ന ഒരു simple കഥ. പക്ഷേ ആ വായനക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആഴങ്ങൾ വലുതാണ്. അതൊരു simple കഥയുടെ പശ്ചാത്തലമല്ല. പല layers അതിനുണ്ട്. ആഴത്തിൽ ചിന്തിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന layers. അത് കണ്ടത്തേണ്ടത് വായനക്കാരന്റെ ചുമതലയാണ്. അവന് ഇഷ്ട്ടമുള്ള പോലെ അവനീ കഥയെ വ്യാഖ്യാനിക്കാം, അവലോകനം ചെയ്യാം.
നല്ലൊരു വായനാനുഭവമായിരുന്നു.. ചെറിയ പുസ്തകമാണെങ്കിലും ആഴത്തിലുള്ള വായന എന്ന സാധ്യതയുള്ള നല്ലൊരു പത്മരാജൻ കൃതിയാണ് പ്രതിമയും രാജകുമാരിയും. . . 📚Book - പ്രതിമയും രാജകുമാരിയും ✒️Writer- പി. പത്മരാജൻ
പ്രതിമയും രാജകുമാരിയും തമാശകോട്ടയിലെ ജീവനുള്ള പ്രതിമ. ഉപജീവനത്തിനായി പ്രതിമയായി നിൽക്കേണ്ടി വരുന്ന ചുപ്പൻ. ചുപ്പനിലൂടെ കോടികൾ സമ്പാദിക്കുന്ന ധീരുലാൽ, ചുപ്പനെ മുതലെടുക്കുന്ന വൈരം, പ്രതിമയെ പ്രണയിക്കുന്ന രാജകുമാരി. ഒരാഗ്രഹമുള്ള പ്രതിമ, ദ്വീപിലെ സ്വർഗം ആയിരുന്നു അവന്റെ ആഗ്രഹം. തമാശകോട്ട, പ്രതിമ, ധീരുലാൽ, വൈരം, രാജകുമാരി ഇവരിലൂടെ വികസിക്കുന്ന കഥാപരിസരം. തുടക്കം മുതൽ ഒടുക്കം വരെ അത്ഭുതത്തോടെ വായിച്ച മികച്ചൊരു നോവൽ. ക്ലൈമാക്സ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പത്മരാജൻ എനിക്ക് എന്നും ഒരു വിസ്മയമാണ്, കഥകളിലൂടെയും നോവലുകളിലൂടെയും സിനിമകളിലൂടെയും ആ വിസ്മയം ഇന്നും എന്നും ഹൃദയത്തിൽ നിലനിൽക്കും. വായിക്കാത്തവർ തീർച്ചയായും വായിക്കാൻ ശ്രമിക്കുക.
വ്യത്യസ്തമായ ഒരു കഥയും വ്യത്യസ്തമായ ചുറ്റുപാടും. പ്രതിമയായി ജീവിക്കേണ്ടി ഒരു മനു���്യന്റെ കഥ. അവനിൽ മനുഷ്യന്റേതായ പല ചലനങ്ങളും ഉണ്ടാക്കിയ ഒരു രാജകുമാരി. അവർക്ക് പരസ്പരം തോന്നുന്ന ആകർഷണവും അവനെ നഷ്ടപ്പെടുമോ എന്നുള്ള രാജകുമാരിയുടെ പേടിയും ഒക്കെ ഇവിടെ കാണാം. കഥയുടെ അവസാനം കുറച്ച് അവ്യക്തത എനിക്ക് അനുഭവപ്പെട്ടു, ഒരുപക്ഷേ വരികൾക്കിടയിലൂടെ വായിക്കാൻ കഴിയാഞ്ഞത് കൊണ്ടാവാം.
Padmarajan is a writer who constantly likes to surprise himself. Be it cinema or literature, he is always on a quest to explore the unexplored. This is yet another ambitious effort from the maverick writer that didn't quite come together as I would have liked. The prose seemed to be a bit too simple, but that makes it a fairly racy read. It starts off strongly but wobbles precariously the moment action shifts from Thamashakotta. At times, you could sense the effort the writer has put in to connect all the dots. The lead-up to the climax and climactic sequence in itself seemed a tad unconvincing and showy. Overall, it is definitely an interesting experiment that can keep you engrossed for the most part. But I felt that the opportunity to create a masterpiece was squandered somewhere.
വ്യത്യസ്തനായ ഒരു പ്രതിമയുടെയും രാജകുമാരിയുടെയും കഥയാണ് ഈ നോവൽ അമ്യുസ്മെൻ്റ് പാർക്കിൽ പ്രതിമ പോലെ നിൽക്കുന്ന ഒരാളുടെ കഥയാണിത്, പകൽ ചലനങ്ങൾ ഇല്ലെങ്കിലും രാത്രി അയാൾ ചലന സ്വാതന്ത്ര്യം ആഘോഷിക്കുന്നുണ്ട് , അയാളെ ചലിപ്പിക്കാൻ ശ്രമം നടത്തുന്ന രാജകുമാരിയുടെ കൗതുകത്തിലൂടഞ കഥവികസിക്കുന്നു, ദ്വീപിലാണ് അമ്യുസ്മെൻ്റ് പാർക്ക്, അധുനിക ലോകത്തെ ബിംബങ്ങളിലൂടെ വ്യത്യസ്തമായ ലോകത്തെക്ക് നമ്മളെ എത്തിക്കുന്ന ചെറിയ എന്നാൽ വലിയ അർത്ഥങ്ങൾ ഉള്ള നോവൽ.
മലയാളിക്ക് അമ്യൂസ്മെൻ്റ് പാർക്കുകൾ പരിചിതമായി വരുന്ന കാലഘട്ടത്തിൽ തന്നെയാണ് പത്മരാജൻ ഈ വിഷയത്തെ ആസ്പദമാക്കി ഈ നോവൽ എഴുതിയത്. ലളിതമായ പദപ്രയോഗങ്ങളിലൂടെ മാജിക്കൽ റിയലിസം നോവലിസ്റ്റ് വായനക്കാരിലെത്തിക്കുന്നു
കാലഘട്ടം എതെന്ന് പറയാനാവാത്ത രീതിയിൽ എഴുതിയ പുസ്തകം മാതൃഭൂമിയിൽ ഖണ്ഢശയായി പ്രസിദ്ധികരിച്ചതാണ്. അന്ന് ചെറിയ കുട്ടിയായിരുന്നതിനാൽ ഞാൻ വായിക്കാറുണ്ടായില്ല. പിന്നീട് കാലന്തരെ ലൈബ്രറിയിൽ നിന്നും വായിക്കുകയും പിന്നീട് എൻറെ ലൈബ്രറിയിൽ വാങ്ങി വയ്കുകയും ചെയ്തു.
എന്നും പുതിയത് മാത്രം നൽകേണ്ടിവരുന്ന ഗതികെട്ട അവസ്ഥ സ്വീകരിച്ചഗോവിന്ദനാരായണനെ പ്പറ്റി എഴുതിയത് വായിക്കുമ്പോൾ നമുക്കു എന്നും പുതിയത് മാത്രം നൽകിയ നോവലിസ്റ്റ്നെ ഓർമ്മ വരും.
പദ്മരാജൻറെ കയ്യൊപ്പ് പതിഞ്ഞ നോവൽ. വെറും എഴുപത് രൂപയാണ് ഇതിൻറെ വില
എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഒരു സഹപാഠിയുടെ കയ്യിൽ ആണ് ഞാൻ ഈ പുസ്തകം ആദ്യമായി കാണുന്നത്. ലഞ്ച് ബ്രേക്കിൽ വീണു കിട്ടുന്ന ഒരിത്തിരി സമയത്തു കൂട്ടുകാരിയിൽ നിന്ന് കടം വാങ്ങിയാണ് പുസ്തകം വായിച്ചു തീർത്തത്. ഒത്തിരി ഇഷ്ടപ്പെട്ടു വായിച്ചെങ്കിലും കാലം കഴിഞ്ഞപ്പോൾ പ്രതിമയും രാജകുമാരിയും പ്രതിമയെ തോൽപ്പിക്കാനുള്ള രാജകുമാരിയുടെ ശ്രമങ്ങളും മാത്രമേ ഓർമയിൽ ബാക്കി ആയുള്ളൂ. വീണ്ടും പ്രതിമയുടെയും രാജകുമാരിയുടെയും ലോകത്തിലേക്കുള്ള യാത്രയായിരുന്നു ഈ പുസ്തകം എനിക്ക് സമ്മാനിച്ചത്. മലയാളത്തിലെ മാജിക്കൽ റിയലിസത്തിൽ മുന്നിൽ നിൽക്കുന്ന പുസ്തകമാണ് പ്രതിമയും രാജകുമാരിയും. പത്മരാജന്റെ സിനിമകളിലെ പോലെ നല്ലൊരു ദൃശ്യാവിഷ്ക്കാരം നൽകാൻ ഈ പുസ്തകത്തിനും സാധിക്കുന്നു. ഇതിൽ വിവരിച്ചിരിക്കുന്ന ഓരോ സന്ദർഭങ്ങളും ഒരു ചിത്രം പോലെയാണ് നമുക്ക് മുന്നിൽ തെളിയുന്നത്. ആഖ്യാന കലയിൽ എഴുത്തുകാരനുള്ള പ്രാവീണ്യം നമുക്ക് ഈ പുസ്തകത്തിലൂടെ നന്നായി മനസ്സിലാക്കാൻ കഴിയും. ആധുനികതയുടെ അത്ഭുതം നിറഞ്ഞൊരു തമാശക്കോട്ട അവിടെ ഒരു ജീവനുള്ളൊരു ദ്വാരപാലക പ്രതിമയും. വിപണന തന്ത്രത്തിൽ ആഗ്രഗണ്യനായ ധീരുലാലിന്റെ ഉടമസ്ഥതയിലുള്ള ആ പ്രതിമയെ ലക്ഷ്യമിട്ട് രണ്ടുപേർ. ഒരാൾക്ക് ആ പ്രതിമയോട് അടക്കാനാവാത്ത പ്രണയം ആണ്. മറ്റെയാൾക്ക് മുന്നോട്ടുള്ള ജീവിതത്തിന്റെ കച്ചിത്തുരുമ്പായിരുന്നു അത്. പലരിലൂടെ കൈമറിഞ്ഞു പോകുന്ന ആ ജീവനുള്ള പ്രതിമയുടെ കഥയാണ് ഇത്.
"ഏന്നും പുതിയതു മത്രം നല്കേണ്ടി വരുന്ന ഗധികെട്ട അവസഥ ഗ്ഗൊവിന്ദ നാരായണൻ ഒരു വെല്ലു വിലി പൊലെ സ്വീകരിചു" ഇതാണ് ഈ നോവലിലെ ഒരു വാക്യം ....... പക്ഷെ ഇത് വായിച്ചു കൊണ്ടിരിക്കുന്നവര്ക് വായനകാരനു എന്നും പുതിയതു മത്രം നൽകി കൊണ്ടു വെല്ലുവിള്ളികളെ ഏറ്റു പിടിക്കൻ പദ്മരജൻ അഹ്വാനം ചെയുന്ന്നു.....അവിശ്വസനീയമായ സിനിമകലെ പൊലെ വക്കുകൽ കൊണ്ടു മത്രം കൊത്തിയുണ്ടകിയ ഒരു വിഷ്വൽ റ്റ്രീറ്റ് ആയിരുന്നു പ്രതിമയും രാജകുമാരിയും .......
The last major work of Padmarajan is a major shift in style from his earlier works. A surreal tale woven around the complexities of modern life, it sketches beautiful images in the reader's mind that will last long after you have finished the book. I must confess that some of the symbolisms were not clear to me. I also think this is the type of book that throws open new ideas every time you revisit it.
ഈ കഥ ഏതു കാലഘട്ടത്തിലാണ് നടക്കുന്നതെന്ന് പറയാൻ സാധിക്കാത്തവണ്ണം പ്രാചീനതയും, ആധുനികതയും ഇതിൽ ഇഴചേരുന്നു. വാക്കുകളാൽ ആ അയഥാർത്ഥ ലോകത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന കഥാകാരൻ, ഓരോ കഥാപാത്രത്തിലും അമാനുഷികതയുടെ ഒരംശം ഒളിപ്പിച്ചിട്ടുണ്ട്. ചെറിയ ഒരു കഥ, കുറച്ച് കഥാപാത്രങ്ങൾ, എന്നാൽ വിശാലമായ ഒരു ക്യാൻവാസ് .