Jump to ratings and reviews
Rate this book

Thalpam

Rate this book
സമകാലിക മലയാളസ്ത്രീയുടെ ദുരവസ്ഥകളെ ധ്യാനപൂർവ്വം നോക്കികാണുന്ന സതിസാമ്രാജ്യം, തല്പം, ഗുപ്തം: ഒരു തിരക്കഥ എന്നീ മൂന്ന് അസാധാരണ രചനകൾ.

112 pages, Paperback

First published October 1, 2006

9 people are currently reading
189 people want to read

About the author

Subhash Chandran

34 books179 followers
Born in 1972 at Kadungallor, a real bucolic setting near Alwaye which forms the plot for his first novel Manushyanu Oru Aamukham, Mr Subhash Chandran spent his salad days at St.Alberts College, Maharajas College, Bharathiya Vidya Bhavan and Law College. Being a First Rank Post Graduate in Malayalam Literature, from Maharajas College, Ernakulam where he studied with Scholorship from MG University, he joined Law College to pursue studies there, but discontinued to accept the job as a Proof Reader in Mathrubhumi Daily. He has worked as a Casual Announcer in Akasha Vani and also as a Lecturer in a Parallel College. Currently, he is working as Chief Sub Editor in Mathrubhumi, Calicut.

Mr. Subhash Chandran’s debut was through a short story competition conducted by Mathrubhumi Weekly for college students in 1994 and his story “Ghadikaarangal Nilakkunna Samayam” won the First Prize.Later a collection of his short stories under the same title won the Kerala Sahithya Academy Award by silencing the carping critics and has become the numero uno who wins this award at such an early age. “Manushaynu oru aamukham” (Novel), “Ghadikaarangal Nilakkunna Samayam”, “Parudeesa Nashtam” and “Thalpam” ( Short Story collections), “Madhyeyingane”, “Kaanunna Nerathu”(vignettes) are his major contributions. To his credit a handful of daedal articles in periodicals can also be reckoned but no potboilers at all for sure.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (8%)
4 stars
28 (32%)
3 stars
31 (36%)
2 stars
16 (18%)
1 star
4 (4%)
Displaying 1 - 11 of 11 reviews
Profile Image for Mithun S.
16 reviews4 followers
September 6, 2022
സുഭാഷ് ചന്ദ്രന്റെ എഴുത്തിന്റെ, ഭാഷാ ശൈലിയുടെ ഉന്മേഷം ഒഴിച്ചു നിർത്തിയാൽ കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ക്ഷീണിച്ചിരിക്കുകയാണ്.
Profile Image for Sajith Kumar.
725 reviews144 followers
January 11, 2016
ഒരാൾക്ക് എത്ര മാസ്റ്റർപീസുകൾ എഴുതാൻ സാധിക്കും? ഒന്നോ, അല്ലെങ്കിൽ വളരെ അപൂർവമായി രണ്ടെണ്ണമോ. അതിൽ കൂടുതൽ സാധിക്കുന്നവർ ലോകസാഹിത്യത്തറവാട്ടിലെ കാരണവന്മാരായിത്തീരും - ഷേക്സ്പിയർ, ഡിക്കൻസ്, കാളിദാസൻ തുടങ്ങിയവരെപ്പോലെ. അപ്പോൾ ഒരു മാസ്റ്റർപീസ്‌ മാത്രമേ എഴുതിയിട്ടുള്ളൂ എന്നത് സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം കുറച്ചിലായി കാണേണ്ട കാര്യമില്ല. അങ്ങനെ നോക്കുമ്പോൾ ഒരെണ്ണം എഴുതിക്കഴിഞ്ഞ ഒരാളിൽ നിന്ന് ഇനി കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നുകൂടി കരുതേണ്ടി വരും. സുഭാഷ് ചന്ദ്രന്റെ 'തല്പം' എന്ന കഥാസമാഹാരം വായിച്ചുകഴിഞ്ഞപ്പോൾ അങ്ങനെയൊരു തോന്നലാണുണ്ടായത്. പഠിച്ചു പഠിച്ച് പടിപ്പുറത്തായതുപോലെയുള്ള ഒരു വിമ്മിഷ്ടം കഥകളിൽ ഉടനീളം കാണാം.

'മനുഷ്യന് ഒരു ആമുഖം' എന്ന ക്ലാസിക് കൃതിയുടെ കർത്താവിന് എങ്ങനെ ഇത്ര തരം താഴാൻ കഴിയും എന്നു നമ്മൾ ആശ്ചര്യത്തോടെയും വേദനയോടെയും ഓർക്കുന്നത് തല്പം വായിച്ചു മടക്കിവെക്കുമ്പോഴാണ്. സൃഷ്ടിയുടെ ഉർവരത വറ്റുമ്പോൾ കഥാകാരന്മാർ ലൈംഗികതയുടെ ചെളിക്കുണ്ടിൽ കിടന്നിഴയും. പുതിയതൊന്നും പറയാനില്ലാതെ വരുമ്പോൾ ഒരിക്കലും നിറം മങ്ങാത്ത ആ പഴയ വിഷയം തന്നെ ശരണം.പ്രത്യേകിച്ചും ഒരു പീഡനക്കേസെങ്കിലും ദിനവും പത്രത്തിൽ കണ്ടില്ലെങ്കിൽ അന്നൊരു മൂഡുമില്ലാതാകുന്ന ശരാശരി പന്നമലയാളിയെ കണ്ടിട്ടുതന്നെയാണ് ഈ കഥാസമാഹാരത്തിന്റെ (അതോ ചീമുട്ടകളുടെയോ?) പടപ്പ് നടത്തിയിട്ടുള്ളത്. അന്ന് കുറിയേടത്ത് താത്രി മുതൽ ഇന്ന് സരിതാ നായർ വരെയുള്ളവരുടെ സ്വയം സ്മാർത്തവിചാരത്തിന്റെ പൊടിപ്പൻ വർണനകൾ വായിച്ച്‌ അന്നന്നേത്തെക്കുള്ളതിന് വകയൊപ്പിക്കുന്ന നപുംസകങ്ങൾക്ക് ഒന്നും കിട്ടാതെ വരുമ്പോൾ വായിച്ചു രസിക്കാൻ പറ്റിയവയാണ് 'തല്പ'ത്തിലെ കഥകൾ.

ഇത് ചുമ്മാ പറയുന്നതല്ല. ആകെ മൂന്നേ മൂന്ന് കഥകൾ മാത്രം ഉൾകൊള്ളുന്ന ഈ പുസ്തകത്തിലെ കഥകളിലെ പ്രമേയം എന്തൊക്കെയാണ്?

കഥ 1, സതിസാമ്രാജ്യം: നീലച്ചിത്രങ്ങളിൽ കാണുന്ന ലൈംഗികവൈകൃതങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ഒരു ഭർത്താവ്
കഥ 2, തല്പം: ഒരു കൊച്ചുകുട്ടിയെ പീഡിപ്പിക്കുന്ന പെഡോഫീലിയക്കാരനായ ഡോക്ടറും അതിലേക്കു നയിക്കുന്ന സംഭവങ്ങളുടെ വിവരണങ്ങളും
കഥ 3, ഗുപ്തം - ഒരു തിരക്കഥ: നീലച്ചിത്രങ്ങൾ കാണുന്ന സ്കൂൾകുട്ടികളും പെഡോഫീലിയക്കാരനായ അവരുടെ അധ്യാപകനച്ചനും

ഈ പുസ്തകത്തെ ദുർഗന്ധം വമിക്കുന്ന ഒരു മാലിന്യക്കൂമ്പാരം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ഈ പറഞ്ഞതൊക്കെ കഥകളിലെ പാർശ്വപരാമർശങ്ങൾ മാത്രമാണെന്നും കഥാതന്തു വേറെയില്ലേ എന്നും ചോദ്യമുണ്ടായേക്കാം. കഥ 3-ൽ ഇത് ഭാഗികമായി ശരിയുമാണ്. പക്ഷേ അതൊക്കെ 'ക്ലബ് സോഡ' എന്ന പരാമർശത്തിൽ ഒളിഞ്ഞിരിക്കുന്ന മദ്യത്തിന്റെ പരസ്യം പോലെ വളരെ നനുത്ത മുഖപടവുമായി നില്ക്കുന്ന വഞ്ചന തന്നെയല്ലേ? അതു വായനക്കാർക്കുമറിയാം. അതുകൊണ്ടല്ലേ ഇത്തരം ചവറുകളൊക്കെ ചൂടപ്പം പോലെ വിറ്റുപോകുന്നത്!

എസ്. ശാരദക്കുട്ടിയുടെ നിരൂപണം ഒരു ബോണസ് പോലെ ചേർത്തിട്ടുണ്ട്. അതു വലിയ തമാശയുമായി. ഇപ്പോഴത്തെ നിരൂപകരുടെ പണി എന്തെളുപ്പമാണ്‌! സമയം കിട്ടുമ്പോൾ വായിൽ തോന്നുന്നതൊക്കെ എഴുതിവെക്കുക, എന്നിട്ട് പുസ്തകത്തിന്റെയും ഗ്രന്ഥകാരന്റെയും പേരിന്റെ ഭാഗം വരുമ്പോൾ ശൂന്യമായി വിടുക, എപ്പോഴെങ്കിലും പ്രസാധകർ ഒരു നിരൂപണം വേണമെന്നാവശ്യപ്പെടുമ്പോൾ ഫ്രീസറിൽ നിന്നെടുത്ത് വേണ്ടഭാഗങ്ങളിൽ പേരുകൾ പൂരിപ്പിച്ച്, ഓവനിൽ ഒന്നു ചൂടാക്കി സ്വാദോടെ നേരെ വിളമ്പുക. ഇത് നിരൂപണമാണോ? വാൾട്ടർ ബെന്യാമിൻ, ജെ.ഡി.ഡാലിംഗർ, റീറ്റ ബ്രൌണ്‍ എന്നിവരെ പാകത്തിന് പൊടിച്ചു ചേർക്കുന്നുമുണ്ട്.

മുൻപേ പറഞ്ഞതുപോലെ, 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതി ഇതിഹാസസമാനമായ ഒരു പരിശ്രമമായിരുന്നു. ഗ്രന്ഥകാരന്റെ സർഗപ്രതിഭയുടെ നാമ്പും അതോടെ കരിഞ്ഞുപോയി എന്നു തോന്നുന്നു. സുഭാഷ് ചന്ദ്രനോട് ഒരൊറ്റ അഭ്യർത്ഥനയേ എനിക്കു നടത്തുവാനുള്ളൂ. 'ആമുഖം' എഴുതിയ പേന കൊണ്ട് ദയവായി ഇത്തരം മാലിന്യങ്ങൾ ഇനിയും വഴിവക്കിൽ കൊണ്ടുവന്നിടരുത്. ജ്ഞാനപ്പാനയും ഭരണിപ്പാട്ടും ഒരേ നാവിൽനിന്നു കേൾക്കുന്നത് അത്ര സുഖകരമല്ലല്ലോ.

തല്പം - ശത്രുക്കൾക്കുപോലും ശുപാർശ ചെയ്യാനാവാത്ത പുസ്തകം.
Profile Image for Manoj Unnikrishnan.
218 reviews21 followers
May 28, 2024
ഘടികാരങ്ങൾ നിലയ്ക്കുന്ന സമയ ത്തിനും പറുദീസാനഷ്ട ത്തിനും ശേഷം സുഭാഷ് ചന്ദ്രന്റെ മൂന്നാം കഥാസമാഹാരമാണ് മൂന്ന് കഥകൾ ഉൾപ്പെടുന്ന തല്‌പം . ഓരോ പ്രത്യേക പ്രമേയങ്ങൾക്ക് അടിസ്ഥാനമായി കഥ പറഞ്ഞ മേൽപ്പറഞ്ഞ സമാഹാരങ്ങളെപ്പോലെ തല്‌പത്തിലെ കഥകളും ഒരു പൊതുപ്രമേയം പങ്കിടുന്നു. പുരുഷവർഗ്ഗം അടക്കിവാഴുന്ന രതിസാമ്രാജ്യവും പെൺവർഗ്ഗം ഒടുങ്ങിവീഴുന്ന സതിസാമ്രാജ്യവും. സ്കൂൾ വിദ്യാർത്ഥികളും, യുവാക്കളും, മധ്യവയസ്കരും, വൃദ്ധരുമടങ്ങുന്ന നമ്മുടെ മലയാളിസമൂഹം ലൈംഗികതയെ മനസ്സിലാക്കുന്ന രീതികളും, അതിൽ നിന്നുരുത്തിരിയുന്ന വൈകൃതങ്ങളും സ്ഥിരമായി മാധ്യമങ്ങളിലൂടെയും മറ്റും നമ്മൾ അറിയാറുണ്ട്. കാലങ്ങളായി തമ്മിൽ അറിയുന്നവരെത്തന്നെ മാനസികവൈകൃതങ്ങൾ വേട്ടമൃഗങ്ങളും ഇരകളുമാക്കിത്തീർക്കുന്നു. ഈയവസരത്തിൽ തല്‌പം മൂന്നു കഥകളിലായി മുന്നോട്ടു വെക്കുന്ന ചില കാര്യങ്ങൾ മനസ്സിൽ അസ്വസ്ഥതയുണ്ടാക്കുന്നു.

ആദ്യകഥയായ സതിസാമ്രാജ്യം ഒരെഴുത്തുകാരനും, അയാളുടെ മാത്രം പുസ്തകങ്ങൾ വായിക്കുന്നൊരു വായനക്കാരനും തമ്മിലുള്ള സംവാദങ്ങളാണ്. ഒരു ഭാര്യാഭർതൃ ജീവിതത്തിലെ ആണിന്റെ അടക്കലും പെണ്ണിന്റെ കീഴടങ്ങലും ഉൾപ്പെട്ടൊരു കഥാതന്തു ഉള്ളിലുണ്ടെങ്കിലും അതിൽകൂടുതൽ കഥ തുടരുവാൻ പറ്റാതിരിക്കുന്ന എഴുത്തുകാരന്റെ ജീവിതത്തിലേയ്ക്കൊരുനാൾ ഒരു വായനക്കാരൻ കടന്നുവരികയും, കുറച്ചുനേരത്തെ സംസാരത്തിനുശേഷം ഭീഷണിയുടെ സ്വരത്തിൽ ആ കഥയ്ക്കായി താൻ കാത്തിരിക്കുമെന്നും പറഞ്ഞു പോകുന്നു. രതിസാമ്രാജ്യവും സതിസാമ്രാജ്യവും തമ്മിലുള്ള സംഘർഷം ഉള്ളിൽ നിറച്ച് അലസമായി, കഥയിൽ പുരോഗതിയില്ലാതെ മുന്നോട്ടുപോകുന്ന എഴുത്തുകാരന് കഥയുടെ അന്ത്യം വായനക്കാരൻ എഴുതി നൽകുന്നു.

ഏറെ ഉൽക്കണ്ഠയും പേടിയുമുളവാക്കുന്നൊരു വിഷയമാണ് രണ്ടാമത്തെ കഥയായ തല്‌പം പറയുന്നത്. കുറച്ചുനാളെങ്കിലും പരിചിതനായൊരു വ്യക്തിയുടെ ചിരിക്കു പിന്നിലും ദംഷ്ട്രകൾ ഒളിപ്പിച്ചുവെച്ചൊരു ക്രൂരമൃഗമുണ്ടെന്ന് ഈ കഥയിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ കമല അറിഞ്ഞില്ല. അതും തന്റെ അച്ഛനെ ചികിത്സിക്കുന്ന ഡോക്ടർ. പഠിപ്പും, പ്രൊഫഷണലിസവും ഒന്നും ഉള്ളിലെ കാടത്തത്തിനു ചങ്ങലയിടുകയില്ലെന്നു സങ്കടത്തോടെ, വെറുപ്പോടെ മനസ്സിലാക്കുന്നു.

ഒരു സിനിമയുടെ തിരക്കഥ പോലെഴുതിയ ഗുപ്തം: ഒരു തിരക്കഥ ആണ് മൂന്നാമത്തെ കഥ. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കട���്കുന്ന സമയത്തെ ശാരീരിക-മാനസിക വ്യതിയാനങ്ങൾ ചുറ്റുമുള്ള സമൂഹത്തിലും തങ്ങളിലും എന്തുമാത്രം സ്വാധീനം വരുത്തും എന്ന് ഗുപ്തം കാണിച്ചുതരുന്നു. ഈ കഥയിലെ പ്രണവിന്റെ ഇരുമ്പലമാര ആ പ്രായത്തിലെ ആൺകുട്ടികളുടെ പ്രതീകമാകുന്നു. സിനിമയിലെ ദൃശ്യങ്ങൾ മനസ്സിൽ പതിയുന്നപോലെ സുഭാഷ് ചന്ദ്രൻ നല്ലരീതിയിൽ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നു.

കഥകൾ പെട്ടെന്ന് വായിച്ചു തീർക്കാവുന്നതാണ്. ആദ്യകഥയായ സതിസാമ്രാജ്യം വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കുന്നു. തല്‌പവും ഏറെക്കുറെ അങ്ങനെത്തന്നെ. മുന്നോട്ടുവെക്കുന്ന സന്ദേശങ്ങൾ നല്ലതാണെങ്കിലും അവ വായനക്കാരനോട് പറയുന്ന രീതി ഒട്ടും സുഖകരമല്ല. നേരെ കഥപറയാൻ പാടില്ലെന്ന എന്തോ ഉദ്ദേശ്യം ഉള്ളതുപോലെ തോന്നുന്നു. കുറച്ചെങ്കിലും ക്ഷമയോടെ വായിക്കാൻ കഴിഞ്ഞത് ഗുപ്തം ആണ്. ഒരു ശരാശരി വായനയാണ് തല്‌പം തന്നത്.
Profile Image for Deepak Pacha.
15 reviews4 followers
March 4, 2018
പല കഥാകാരന്മാരെയും പോലെ ഒരു പാട് കഥകൾ എഴുതുന്നില്ല എന്നതാണ് സുഭാഷ് ചന്ദ്രൻ തന്നെ തന്റെ മേന്മയായി പറയുന്നത്. തല്പ ത്തിലെ മൂന്നു കഥകൾ 5 വർഷം കൊണ്ടെഴുതിയതാണെന്ന് ആമുഖത്തിലുണ്ട് താനും. പക്ഷെ ആ മാനദണ്ഡത്തിൽ ആദ്യ കഥ സതി സാമ്രാജ്യവും, ഏറെക്കുറെ രണ്ടാമത്തെ കഥ തലപവും നിരാശപ്പെടുത്തി.

പക്ഷെ മൂന്നാമത്തെ കഥ 'ഗുപ്തം: ഒരു തിരക്കഥ ' വേറിട്ട വായനാനുഭവമാണ്. പതിവ് ചെറുകഥകളുടെ മൂശയിൽ വാർത്തെടുക്കപ്പെട്ടതല്ലാത്ത ഒന്ന്. ഒരു സിനിമ യുടെ കാഴ്ചാനുഭവം പോലെ തോന്നിക്കുന്ന കഥ.
Profile Image for Sreelekshmi Ramachandran.
294 reviews36 followers
June 25, 2024
സുഭാഷ് ചന്ദ്രന്റെ മൂന്നു കഥകളുടെ സമാഹരമാണ് ഈ പുസ്തകം. സതീസാമ്രാജ്യം, തല്പം, ഗുപ്തം ഒരു തിരക്കഥ എന്നിവയാണ് കഥകൾ.

വ്യക്തിപരമായി മൂന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.
.
.
.
📚Book - തല്പം
✒️Writer- സുഭാഷ് ചന്ദ്രൻ
📜Publisher- dcbooks
Profile Image for Dr. Sidharth Sivaprasad.
47 reviews2 followers
January 7, 2025
സതിസാമ്രാജ്യം,തല്പം- എന്നീ ചെറുകഥകളും,'ഗുപ്‌തം' എന്ന തിരക്കഥയും ഉൾക്കൊള്ളിച്ചിരിക്കുന്ന സമാഹാരം.
സാധാരണ വായനക്കാരന് ദഹിക്കുന്ന ഭാഷയും എഴുത്തും.
Profile Image for Sandeep s.
6 reviews1 follower
March 2, 2018
Subhash chandrans narcissism is too much to bear in the first novel. The other two novel are more bland than sambar from our students' mess. The female character in novel thalpam grossly unoriginal and superficial. The third novel Guptam stands out from the other two.
Profile Image for Athul Raj.
298 reviews8 followers
August 24, 2014
The best part of this book is the screenplay 'Guptham'. Though both stories are good, Guptham is far ahead of the other two.
Profile Image for Akhil.
95 reviews
November 16, 2014
3.5/5

വായനക്കാരനിലൂടെ ഓടുന്ന "ഗുപ്തം" വേറിട്ട്‌ നില്‍ക്കുന്നു ....
Profile Image for Abhishek S S.
11 reviews2 followers
September 20, 2017
After reading Manushyanu Oru aamugham, I choose this book.
But when comparing with #MOA, Talpam doesn't worth.
Anyway, an independent reading will makes talpam interesting.
Displaying 1 - 11 of 11 reviews

Can't find what you're looking for?

Get help and learn more about the design.