ഓഹരി വിപണി. അടുത്തസ്‌നേഹിതര്‍ പോലും ശത്രുവാണ് ഇവിടെ. പരാജയത്തെ നേരിടണം. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ. എല്ലാ കളികളും തോല്‍ക്കുകയില്ല, എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ് അന്യോന്യം മാറ്റുരയ്ക്കേണ്ടത്. ആണും പെണ്ണും അല്ല പ്രശ്നം. ഇതിന്റെയെല്ലാം ത്രില്ലനുഭവിക്കുന്ന മിനി, അനിയൻരാജാ, ശർമ്മാജി, മാത്യൂസ്, മോഹൻദാസ്, അശോകൻ... ഓഹരി വിപണിയുടെ ഉള്ളുകള്ളികള്‍ അനാവരണം ചെയ്തുകൊണ്ട് മലയാളത്തിലുണ്ടായ പ്രഥമ നോവൽ.
I squealed with excitement as I got my hands on the book 'Ohari'. I'm a kannadiga, and my second preference after kannada are books written by authors. There is not a single malayalam translation that went against me so far.
Ohari by K.L.Mohana Varma is the winner of the 1993 Kerala Sahitya Academy Award. I had heard a lot of praises for this one, and I am glad that Ministhy, the translator, made it readable to people not understanding the language.
Set in Kerala in the early last century, Ohari surrounds Mini Balachandran, the managing director of Dhanwantari Herbal Products Limited. A situation arises when some people are plotting to take control of the company by buying a lot of stocks. Mini has very little time to save her company.
The author has skillfully captivated the hearts of the readers by blending aspects of psychology, stock market, trading, and a woman leader in a way that they are glued to the pages of the book. Though it's a fat book, you won't realize once you are into it. A true gem.
ഓഹരി വിപണിയുടെ പശ്ചാത്തലത്തിൽ ഉദ്വേഗഭരിതമായ ഒരു നോവൽ. സ്റ്റോക്ക് എക്സ്ചേഞ്ച്, ബ്രോക്കർ, ബുള്ളിഷ് മാർക്കറ്റ് എന്നിങ്ങനെ സാങ്കേതികതകളിൽ നിന്നും തുടങ്ങി ഊഹക്കച്ചവടത്തിൻ്റെ സങ്കീർണ്ണതകളും കമ്പോളത്തിൻ്റെ ഉള്ളുകളികളും സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഓഹരികൾ മുതലെടുത്ത് ചെറിയ സംരംഭങ്ങളെ വമ്പൻ സ്രാവുകൾ വിഴുങ്ങാൻ നിൽക്കുന്നതും ചെറുമീനുകളുടെ ചെറുത്തുനിൽപ്പുകളുമാണ് പ്രതിപാദ്യം.
മനുഷ്യൻറെ ആദികാലം മുതലുള്ള ചേതനകളിലൊന്നാണ് ഉഹിക്കാനുള്ള കഴിവ്. അതിൻറെ ബലത്തിൽ ഇന്നും സാഹസങ്ങളിലൂടെ അവൻ മുന്നോട്ടു നീങ്ങുന്നു. ലോട്ടറി മുതൽ വാത് വെയ്പ്പ് വരെ ഊഹങ്ങളുടെ ബലത്തിൽ കളിച്ചു നോക്കാത്തവർ വിരളമായിരിക്കും. ചൂതാട്ടം, ചീട്ടുകളി എന്ന് വേണ്ട പണം നേടാനും നഷ്ടപ്പെടാനും അതിൻറെ പിരിമുറുക്കങ്ങളിലൂടെ സഞ്ചരിക്കാനും ജനങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നു.
അത്തരത്തിൽ നടക്കുന്ന ഗവൺമെന്റ് അഗീകൃതമായ ഷെയർമാർക്കറ്റ് വിപണിയിലെ ഊഹകച്ചവടം ആണ് ഈ നോവലിൻറെ സാരം. കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ നോവൽ ആദ്യമായി ഞാൻ വായിക്കുന്നത് മാതൃഭൂമിയിൽ ഖണ്ഡശയായി വന്നപ്പോഴാണ്.
ധന്വന്തരി എന്ന ആയുർവേദ കമ്പനി,അതിനെ ഷെയർ മാർക്കറ്റിലൂടെ വിലയ്ക് വാങ്ങാനൊരുങ്ങുന്ന ഉത്തരേന്ത്യൻ ലോബി. അതിനെ ചെറുക്കാൻ ശ്രമിക്കുന്ന ഉടമയും എംഡിയുമായ മിനിബാലചന്ദ്രൻ. സക്കറിയ, മോഹൻദാസ്, മാത്യൂസ്,വിനയൻ,അനിയൻരാജ രമേശൻ മുതലായ സഹകളിക്കാർ കൂടെ ഇറങ്ങുമ്പോൾ നോവൽ രസകരമായി മാറുന്നു
ഷെയർമാർക്കറ്റ്, കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയുടെ അക്കാലത്തെ കഥകളും കള്ളകളികളും നിരത്തി എഴുതിയ ഉദ്വേഗജനകമായ നോവലാണിത്.
അവസാനരംഗം കുറച്ചധികം നാടകീയമായി തോന്നിയതൊഴിച്ചാൽ നല്ല ഒരു നോവലാണിത്. ഇന്ന് ഡീമാറ്റ് അകൗണ്ടും ഓൺലൈൻ ട്രേഡിങ്ങും നടത്തുന്നവർ നിരവധിയുള്ളതിനാൽ ഈ നോവൽ ചിലപ്പോൾ ഇഷ്ടം ആയി എന്ന് വരില്ല. എന്നാൽ മൊബൈൽ ഫോണുകളുടെ കാലത്തിന് മുമ്പേ ഇങ്ങനെയല്ലാമായിരുന്നു ഓഹരി വിപണികളുടെ കളികൾ എന്ന് നമുക്കു ഈ നോവലിലൂടെ മനസ്സിലാക്കാം.
നിരവധി അധ്യായങ്ങളും 418 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് DC ബുക്സാണ്.