(Malayalam: പി. പത്മരാജന്‍; 23 May 1946 – 24 January 1991) was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam, along with Bharathan, in the 1980s, which created films that were widely received while also being critically acclaimed.
Padmarajan was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema, including masterpieces like Oridathoru Phayalvaan (1981), Koodevide (1983), Arappatta Kettiya Gramathil (1986), Namukku Parkkan Munthiri Thoppukal (1986), Thoovanathumbikal (1987), Moonnam Pakkam (1988), Innale (1989) and Njan Gandharvan (1991).
"ഋതുഭേദങ്ങളുടെ പാരിതോഷികം" വായിച്ചുതീർന്നപ്പോൾ എന്താണ് എഴുതേണ്ടത് എന്നറിയില്ല. വല്ലാത്ത ഒരു ശൂന്യത.
പിൽക്കാല പത്മരാജൻ കഥകളിൽ കാണുന്ന ചടുലത ഈ ചെറു നോവലിനില്ല. കഥ പുരോഗമിക്കുന്നതേയില്ലെന്നു പറയാം. സ്ത്രീലമ്പടനായ അച്ഛന്റേയും, അപഥ സഞ്ചാരിണിയായ ഭാര്യയുടേയും സർവ്വംസഹയായ അമ്മയുടേയും കൂടെ, പ്രേതഗ്രസ്തമായ ഒരു ഭവനത്തിൽ ജീവിക്കുന്ന ബാബു എന്ന യുവാവിന്റെ അസ്തിത്വദുഃഖമാണ് ഈ നൂറിൽപ്പരം പേജുകളിൽ നിറഞ്ഞുകിടക്കുന്നത്. അയാൾക്ക് ഭ്രാന്താണെന്നു സമൂഹം വിധിയെഴുതിയിട്ടുണ്ട്: അതയാൾക്കു സത്യത്തിൽ ആശ്വാസമാണ്. തന്റെ പണിതീരാത്ത ചിത്രവുമായി തന്റെ മുറിയിലേക്കൊതുങ്ങിക്കൂടാൻ ഈ ലേബൽ അയാളെ സഹായിക്കുന്നുണ്ട്.
ബാബുവിന്റെ ഏക സുഹൃത്ത് അയാൾക്കു മാത്രം ദൃശ്യയാകുന്ന നിർമ്മലയുടെ പ്രേതമാണ്: ആ വീട്ടിൽ വെച്ചു പണ്ടു ക്രൂരമായി ബലാൽസംഗം ചെയ്തു കൊല്ലപ്പെട്ട പെൺകുട്ടി. അയാൾക്ക് അല്പമെങ്കിലും അടുപ്പമുള്ള മറ്റൊരാൾ ചിത്രകാരനായ വിശ്വനാഥനാണ്; തന്റെ ഭാര്യയുടെ ജാരനാണെന്നറിഞ്ഞിട്ടും ബാബു അയാളെ ഹൃദയത്തോടടുപ്പിക്കുന്നു. (തന്റെ അച്ഛന്റെ ഘാതകരെ തേടി നടക്കുന്ന വിശ്വനാഥൻ എന്ന ഏകാന്തപഥികൻ ഈ നോവലിൽ നിന്നു നടന്നുചെല്ലുന്നത് "ഇതാ ഇവിടെ വരെ"യിലേക്കാണ്.) എന്നാലും മാംസദാഹത്തിന്റെ ഈ ലോകത്തിൽ ബാബു ഒറ്റയ്ക്കാണ്: തന്റെ ഒരിക്കലും വരച്ചു തീരാത്ത ചിത്രത്തിന്റെയൊപ്പം.
അച്ഛന്റെ കാമുകിയെ ചീത്തപറഞ്ഞതിന് ബാബു സാനറ്റോറിയത്തിൽ ബന്ധിതനാകുന്നു. എന്നാലതയാൾക്ക് നിനക്കാതെ കിട്ടിയ അനുഗ്രഹമായി. സാനറ്റോറിയത്തിലെ ഡോക്ടറുടെ കുഞ്ഞുമകൾ - ഇവളും നിർമ്മലയാണ് - ബാബുവുമായി ചങ്ങാത്തത്തിലാകുന്നു. മാംസനിബദ്ധമല്ലാത്ത സ്നേഹത്തിൽ അയാൾ മതിമറക്കുന്നു. എന്നാൽ അതും ക്ഷണികം മാത്രം: സ്ഥിര ബുദ്ധിയുടെ ലോകത്തേക്ക് മടങ്ങുന്നതോടെ, ഈ ബന്ധവും അയാൾക്കു നഷ്ടമാകുന്നു. ഒടുവിൽ, എല്ലാം നഷ്ടപ്പെട്ട അവധൂതനായി അയാൾ വിസ്മൃതിയിലേക്കു നടന്നകലുന്നു.
ഒരു തുള്ളി പോലും മനസ്സുഖം തരാത്ത ഒരു വല്ലാത്ത അനുഭവമാണ് ഈ നോവൽ. ഇതിനെ അസാധാരണമെന്നൊന്നും വിളിക്കാനാവില്ല. കഥയക്ക് ആഴം കുറവാണ്. എന്നാൽ അനുവാചകനിലേക്ക് ഒരു ഭാവഗീതം പോലെ സംക്രമിക്കാൻ ഇതിലെ വാങ്ങ്മയ ചിത്രങ്ങൾക്കു കഴിയുന്നു. പിൽക്കാലത്ത് ഗ്രന്ഥകാരൻ നിർലോപം ഉപയോഗിക്കാൻ തുടങ്ങിയ ഫാൻറസി ഈ നോവലിൽ ചിറകുമടക്കി പതിയിരിക്കുന്നതു കാണാം.
പത്മരാജനിലെ തിരക്കഥാകൃത്തിനെ ഇതിൽ പലയിടത്തും ദൃശ്യമാകും. ഇതിലെ പല ഗദ്യ ഭാഗങ്ങളും നേരിട്ടു ചിത്രീകരിക്കാനാവും. എങ്കിലും അദ്ദേഹത്തിന്റെ സിനിമയാവാത്ത ഒരു നോവൽ ഇതാണെന്നു തോന്നുന്നു.
മനുഷ്യമനസ്സുകളുടെ സങ്കീർണതയും സ്നേഹവും ഭ്രാന്തും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു രചനയാണിത്. ബാലകൃഷ്ണൻ എന്ന ബാബുവിലൂടെ മറ്റൊരു ലോകത്തെ കാണിച്ചുതരുകയാണ് രചയിതാവ്.
സ്നേഹത്തിന്റെ നിര്‍മലമായ നിസ്വാര്തമായ അനുഭവങ്ങള്‍ തേടുന്ന, കപട സ്നേഹങ്ങളാല്‍ ചുറ്റപ്പെട്ട ബാബു എന്ന main protagonist, തീര്‍ത്തും തകര്‍ന്നടിഞ്ഞ കുട്ടിക്കാലത്തിന്റെ പരിസരത്തുനിന്നും സകല മൂല്യങ്ങളെയും ചൂഷണങ്ങളായി തിരിച്ചറിഞ്ഞു അവയോട് സമരംചെയ്യുന്ന തികഞ്ഞ അനാര്‍ക്കിസ്ടായ വിശ്വനാഥന്‍, അവര്‍ക്കിടയിലെ അരൂപിയായ സൗഹൃദം... ഒട്ടേറെ ജീവസുറ്റ കഥാപാത്രങ്ങള്‍ ... പത്മരാജന് ഒരുപാട് നന്ദി
എല്ലാവർക്കും ഭക്ഷണവും വെള്ളവുംപോലെ ചിലർക്ക് ഒരു അത്യാവശ്യവസ്തുവാണ് സ്നേഹം. ആരെങ്കിലും ഒരാൾ സ്നേഹിക്കാനില്ലാതെവന്നാൽ അത്തരക്കാർ ആകെ കഷ്ടത്തിലാകുന്നു. ബന്ധങ്ങൾ വേരോടിയ ഭൂമിയിൽ, പറിഞ്ഞുപോയ വേരുകളുമായി ഒരു നിമിഷംകൂടി നില്ക്കാൻ പ്രയാസപ്പെടുന്ന ഒരാളാണ് ഇതിലെ കഥാനായകൻ ബാബു. പദ്മരാജന്റെ സാഹിത്യലോകത്തിലെ ഒരു പൊൻതൂവലാണ് ഈ നോവൽ.