പ്രാചീനമണിപ്രവാളകൃതിയായ ചന്ദ്രോത്സവത്തെ അധികരിച്ചു രചിച്ച നോവൽ. ദേവദാസീകുലത്തിന്റെ മാത്രമായ മഹോത്സവമാണ് ചന്ദ്രോത്സവം. ഗണികകളുടെ കുലത്തൊഴിലിന് അപചയം സംഭവിച്ചു. അതിനു പരിഹാരമാണ് ചന്ദ്രോത്സവമെന്ന കാമയാഗം. പ്രശസ്ത ഗണിതാഭവനമായ പുത്തൂരുതറവാട്ടിലെ ചാരുമതിയുടെ മകളാണ് മേദിനീവെണ്ണിലാവ്. ഭൂമിയിൽ ദേവദാസിയായി ജനിച്ച് ചന്ദ്രോത്സവം നടത്തി സുരതസുഖം നുകർന്ന് സ്വർലോകത്തെത്തു മ്പോൾ ശാപമോക്ഷം ലഭിക്കുന്ന ചാന്ദ്രപത്നിയായ ചന്ദ്രികയാണീ വെണ്ണിലാവായി അവതരിച്ചത്. ചന്ദ്രോത്സവം നടത്തി ദേവദാസിയായി അറിയപ്പെടാൻ അവൾ ആഗ്രഹിച്ചു. അതിനിടെ, നൂറുകണക്കിനു പുരുഷന്മാർ അവളെ കാണാൻ കാത്തുകെട്ടിക്കിടന്നു. കിടപ്പറയിൽ കയറിയ മണിശേഖരനെന്ന കള്ളനെ അവൾക്കിഷ്ടമായി.
കാമശാസ്ത്രവും ചോരശാസ്ത്രവും ഇടകലർന്നു വരുന്ന, പുരാതനസാഹിത്യവാങ്മയങ്ങളാണ് ഈ നോവലിന്റെ പ്രത്യേകത.
ചലച്ചിത്രഗാനരചയിതാവ് ബീയാർ പ്രസാദിന്റെ ആദ്യ പുസ്തകം.
ബീയാർ പ്രസാദ് (1961–2023) യഥാർത്ഥ പേര് ബി. രാജേന്ദ്രപ്രസാദ്. നാടകകൃത്തും ഗാനരചയിതാവും. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ 1961 മാർച്ച് 18–ന് ജനനം. കിളിച്ചുണ്ടൻ മാന്പഴം, വെട്ടം, ജലോത്സവം തുടങ്ങി നിരവധി ചലച്ചിത്രങ്ങൾക്ക് പാട്ടുകളെഴുതി. ചന്ദ്രോത്സവം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: വിധു പ്രസാദ്. മകൾ: ഇള, മകൻ: കവി. 2023 ജനുവരി 4–ന് നിര്യാതനായി.
This novel was written based on a story and screenplay the author prepared in 90s but never made into a movie. So while he was going through medical rest, decided to convert his screenplay into a novel. Basically it's story written for cinema with a cinematic climax and then implanted it into a time period in 15th century when the story of original Chandrotsavam (https://www.goodreads.com/book/show/2...) written by an unknown author, took place.
In the novel, the author has taken too many freedoms to twist facts into the way he wanted. In the annotation notes for the original, it was mentioned that there's no devadasi system in place in Kerala, unlike other parts of India. In the novel, the author portrays, the famous female characters as well known devadasis who has become prostitutes for the rich and powerful ones. It's known that in the matriarchal society of Kerala, women had freedom to choose and change the men they wanted anytime without anyone questioning them. Only the wives of Brahmin were not allowed this but Brahmin men were free to have women from lower caste. Thus, with women freely available for the rich and powerful ones, there was no need to encourage a devadasi system in Kerala.
In the original Chandrotsavam as well as the novel mentions prior chandrotsavam festivals organized by Shachidevi (Indra's wife), Parvathi (Lord Shiva's wife) and Panchali. But even after this the author tries to portray chandrotsavam is a festival organized by devadasis and prostitutes. Not sure how the author reached this conclusion even after mentioning the prior examples of people, who conducted similar festival in the past.
As mentioned, the novel is based on a story written for movie. The characters in the novel speak modern day Malayalam even though they live in 15th century. Also, we will see the characters from various caste are portrayed based on the image created by leftist intellectuals.
Overall, the novel has a grand vision of how Chandrotsavam was conducted not sure whether it was supported by some documents found during some research the author has done or just for making a movie with huge grandiose sets. When the novelist brought thousands of people to a small area for a 5 day celebration, we realize it's easy to imagine without realizing the practicality of it.
It's a fast read and well written by BR Prasad, making full use of his deep knowledge in various art fields like poetry, drama, dance etc. The language at times is rich with terms from various art forms.
Though BR Prasad wrote the novel and Mathrubhumi published it, the movie producer 'Good Knight' Mohan claimed he owns the novel as he had bought the movie rights for the screenplay written in 90s and thus BR Prasad nor his family never received royalties for this novel. Remember similar thing happened with "Maanikyakallu" screenplay written by M.T. and Mohan bought the rights and never made into movie and didn't allow anyone else to make it into a movie. Interestingly, the novel also portrays people, who think with money they have a right to exploit and can get/do anything without even thinking about how they are exploiting the dire living condition of others.
ചലച്ചിത്ര ഗാന രചയിതാവ് ബീയാർ പ്രസാദിന്റെ ആദ്യ പുസ്തകമായ ചന്ദ്രോത്സവം . പ്രാചീന മണിപ്രവാള കൃതിയായ ചന്ദ്രോത്സവത്തെ അധികരിച്ചു രചിച്ച നോവലാണിത്. കുറേ കാലത്തിനിടക്ക് ഞാൻ വായിച്ച നോവലുകളിൽ ഏറ്റവും മനോഹരമായ നോവൽ. ഒരുകാലത്ത് ദേവന്മാരുടെ ദാസികളായി തിരഞ്ഞെടുത്തിരിക്കുന്ന ദേവദാസികൾ പിന്നീട് പ്രഭുക്കന്മാരുടെയും നമ്പൂതിരിമാരുടെയും വെപ്പാട്ടികളായി തരം താഴുകയായിരുന്നു. ദേവദാസികളുടെ മാദക സൗന്ദര്യത്തിൽ ഭ്രമിച്ച എത്രയോ പ്രഭുക്കന്മാരും നമ്പൂതിരിമാരും തങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ നെല്ലിപ്പടി വരെ തകർന്നു കരിമ്പിൻ ചണ്ടികളായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ചരിത്രസത്യം തന്റെ മനോഹരമായ ഭാവനയിൽ കടഞ്ഞെടുക്കുകയായിരുന്നു പ്രസാദ് . ദേവദാസി കുലത്തിന്റെ മാത്രമായ മഹോത്സവമാണ് ചന്ദ്രോത്സവം . ഗണികകളുടെ കുലത്തൊഴിലിന് അപചയം സംഭവിച്ചു. അതിന് പരിഹാരമാണ് ചന്ദ്രോത്സവം എന്ന കാമയാഗം.ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങളിലൂടെ കടന്നുവന്ന ചാരു മതി തന്റെ മകളായ മേദിനി വെണ്ണിലാവിന് വേണ്ടി ചന്ദ്രോത്സവം നടത്താൻ തയ്യാറാകുന്നു.ധാരാളം പണച്ചെലവുള്ള ഈ മഹോത്സവം നടത്താൻ അവൾ കൂട്ടുപിടിച്ചത് നെടുമ്പരപ്പു സ്വരൂപത്തിലെ രേവതി തിരുനാൾ സ്ഥാണു രവിവർമ്മ തമ്പുരാന്റെ അനന്തരവൻ വീര വിക്രമ വർമ്മയെയാണ്. രാജാവ് പുടവ കൊടുത്തു സ്വന്തമാക്കുന്ന അനേകം സ്ത്രീകളിൽ ഒരുവൾ എന്നതിനേക്കാളുപരി മേദിനിയെ തന്റെ പട്ടമഹർഷിയായി വാഴിക്കാമെന്ന ഉടമ്പടി ചാരുമതി സൂത്രത്തിൽ അയാളിൽനിന്ന് ശേഖരിക്കുന്നു. എന്നാൽ പിന്നീട് ഇതിലെ അപകടം മണത്ത രാജാവ് ഈ ഉടമ്പടി അസാധുവാക്കാൻ പല തീരുമാനങ്ങളും കൈക്കൊള്ളുന്നു;ഇതിന് കൂട്ടുപിടിക്കുന്നതാവട്ടെ ചിറ്റിലപ്പള്ളി നാടുവാഴി കണ്ടൻ ഗോദവർമ്മയെയാണ്. എന്നാൽ മേദിനി ചാരുമതിയിൽ തനിക്കുണ്ടായ മകളാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ ഗൂഢതന്ത്രം പൊളിക്കാനായി കണ്ടൻ ഗോദവർമ്മ യുടെ ശ്രമം. അതിനുവേണ്ടി ചാരുമതി യുടെ സഹായത്തോടെ മേദിനിയുടെ കാമുകനായ; ആ ദേശത്ത് കള്ളനായി വിലസുന്ന ; അതിബുദ്ധിമാനായ ; മണി ശേഖരന് മകളെ വിവാഹം ചെയ്തു കൊടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നു .......
ഒരു വശത്ത് വീര വിക്രമ വർമ്മ നടത്തുന്ന ഗൂഢതന്ത്രങ്ങൾ . ...... മറുവശത്ത് ആ ചതിക്കുഴിയിൽ പെടാതെ തന്റെ മകളെ രക്ഷിക്കാൻ നടത്തുന്ന ചാരുമതിയുടെയും കണ്ടൻ ഗോദവർമ്മയുടെയും ശ്രമങ്ങൾ ...... ഇതിനിടെ മണിശേഖരൻനടത്തുന്ന ചില നീക്കങ്ങൾ ......ദേവദാസികളുടെ മോഹവലയങ്ങളിൽ പെട്ടു തകർന്നുപോകുന്ന ഭവത്രാതൻ നമ്പൂതിരിയെ പോലുള്ള കൊടികുത്തിയ പ്രഭുക്കരുടെ വീഴ്ച ....... എല്ലാം ആവേശകരമായ വായനയ്ക്ക് ആക്കം കൂട്ടുന്നവ തന്നെ ........ ഒരു ക്ലാസിക് കൃതിയുടെ എല്ലാ ചാരുതയോടെയും പ്രൗഢിയോടെയും എഴുതപ്പെട്ട ചന്ദ്രോത്സവം എന്നിൽ വായനയുടെ ഒരു ഉത്സവം തന്നെ തീർത്തു ......പറയാതെ വയ്യ ...... നോവൽ ....... ഇങ്ങനെയാവണം.🙏
എന്തുകൊണ്ട് ഈ നോവലുകൾ ഒന്നും വേണ്ട രീതിയിൽ ശ്രധികപ്പെടുന്നില്ല ? വളരെ വ്യത്യസ്തമായ ഒരു ഒരു വായനയായിരുന്നു ബീയാർ പ്രസാദിൻ്റെ ചന്ദ്രോത്സവം. ദേവദാസികളുടെ ജീവിതത്തിലൂടെ സഞ്ചരിച്ച മറ്റൊരു നോവൽ കണ്ടതായി ഓർക്കുന്നില്ല. സ്ത്രീ ശരീര വർണ്ണനകൾ ഒരുപാട് ഉണ്ടെങ്കിലും അതെല്ലാം തന്നെ നോവലിന്റെ ഉള്ളിൽ തന്നെ ഒതുങ്ങുന്നവയായി തോന്നി.
ദേവദാസികളുടെ മഹോത്സവം ആണ് ചന്ദ്രോൽസവം. മണിശേഖരൻ എന്ന കള്ളനിലൂടെയും അവൻ ലക്ഷ്യം വെക്കുന്ന വീടുകളിലൂടെയുമാണ് നോവൽ തുടങ്ങുന്നത്. പേരുകേട്ട പുത്തൂരെ ചാരുമതി എന്ന ഗണിക തൻ്റെ മകൾ മേദിനി വെണ്ണിലാവിന്റെ പേരിൽ ചന്ദ്രോത്സവം നടത്താൻ തീരുമാനിക്കുന്നു. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ച ചാരുമതിക്ക് ഒരു മധുരപ്രതികാരം കൂടിയാണ് ചന്ദ്രോത്സവം. കൂടാതെ തനിക്ക് നേടാൻ കഴിയാതെ പോയതിലും വലുത് തൻ്റെ മകൾക്ക് ലഭിക്കണം എന്ന വാശിയും. ചന്ദ്രോത്സവം നടത്തുന്നതിനുള്ള ധനത്തിനായി ചാരുമതി നെടുമ്പരപ്പ് സ്വരൂപത്തിലെ മൂപ്പിൽ മുറ തമ്പുരാനും നിലവിൽ ഭരണം നിയന്ത്രിക്കുന്നതുമായ വീര വിക്രമവർമയെ സമീപിക്കുന്നു. ചന്ദ്രോത്സവതിന് തയ്യാറെടുക്കുന്ന മേദിനി യാദൃശ്ചികമായി മണിശേഖരനെ കാണുകയും നിലവിലെ ദേവദാസികളുടെ ജീവിതം എത്രത്തോളം അധഃപതിച്ചിരിക്കുന്നു എന്നും മനസ്സിലാകുന്നു. ചന്ദ്രോത്സവം അടുക്കുന്നതൊടുകൂടി ചാരുമതി, മേദിനി, മണിശേഖരൻ, വീര വിക്രമൻ, കണ്ടൻ ഗോതവർമ എന്നിവരുടെ തീരുമാനങ്ങളും ഗൂഢ തന്ത്രങ്ങളും ആയി കഥ മുൻപോട്ട് പോകുന്നു. ഇട്ടിയക്കി, പക്കി, പരണൻ, ഭവതാത്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
ഇത് എഴുതുവാൻ കഥാകൃത്ത് എടുത്ത ശ്രമത്തെ അഭിനന്ദിച്ച മതിയാകൂ. മിതത്വം പാലിക്കേണ്ട് ഇടങ്ങളിൽ മിതത്വവും വ്യക്തത വേണ്ടുന്ന സന്ദർഭങ്ങളിൽ വളരെ വൃത്തിയായി വ്യക്തമാക്കുകയൂം ചെയ്തിരിക്കുന്നു. കുറച്ച് അധികം അദ്ധ്യായങ്ങൾ ഉണ്ടെങ്കിൽ ഒട്ടും വിരസത കൂടാതെ വായിക്കാവുന്ന നോവൽ തന്നെയാണ്.