അരനൂറ്റാണ്ടിനു മുമ്പത്തെ കേരളം. ഇല്ലായ്മയുടെയും വറുതികളുടെയും മദ്ധ്യത്തിൽ ജാതിയും മതവും തീവ്രവികാരങ്ങളുണർത്തി, താണ്‌ഡവനൃത്തമാടി നിലനിന്ന കാലം. ഈ പശ്ചാത്തലത്തിലേക്ക് കേശവദേവ് പടർത്തിവിട്ട മഹത്തായ സന്ദേശമാണ് ‘ഭ്രാന്താലയം’ എന്ന ഈ നോവൽ.
P. Kesavadev, was a novelist and social reformer of Kerala state, South India. He is remembered for his speeches, autobiographies, novels, dramas, short stories, and films. Odayil Ninnu, Nadhi, Bhrandalayam, Ayalkar (Central Academi Award winning novel), Ethirppu (autobiography) and Oru Sundariyude Athmakadha are some among his 128 literary works. Kesavadev along with Thakazhi Sivasankara Pillai and Vaikom Muhammad Basheer are considered the exponents of progressive Malayalam Literature.
An evocative tale of land and lives being laid waste in the name of religion, relevant even today, esp amid rising communalism. My only problem was with the repetitiveness of phrases and expressions, and esp at the ending. I understand that it's for emphasis, but this amount of repetition is jarring.
അരനൂറ്റാണ്ട് മുമ്പത്തേ കേരളമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വറുതിയും കഷ്ടപ്പാടും പട്ടിണിയും ഒക്കെയുള്ള നാട് ഒരു ഭ്രാന്താലയമായി മാറിയത് ഇവിടെ കാണാം. പ്രസവത്തോടെ മരിക്കുന്ന മാധവിയുടെ മകളെ തത്ത എന്ന പേരിട്ട് തന്റെ മകളോടൊത്ത് വളർത്തുന്ന പാത്തുമ്മ എന്ന സ്ത്രീ. സ്നേഹത്തിന്റെ പേരിൽ തത്തയോട് അസൂയ തോന്നുന്ന സഹോദരി. ഇതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മാറി മറിഞ്ഞ് നാട് വർഗീയതയുടെ പേരിൽ ഒരു ചോരകളമായി മാറുന്നു.
ഓടയിൽ നിന്നിൽ ഞാൻ കണ്ട എഴുത്തല്ല ഭ്രാന്താലയത്തിലേക്ക് വരുമ്പോൾ. എങ്കിലും കേശവദേവിൻ്റെ നാടകീയത നിറഞ്ഞ രചനാശൈലിയും അതിവൈകാരികതയും എടുത്തുനിൽക്കുന്ന ഒരു ചെറുനോവലാണ് ഭ്രാന്താലയം. സെക്കുലർ ഫിലോസഫി പറഞ്ഞ് മടുപ്പ് തോന്നിപ്പിക്കാതെ കാര്യമാത്ര പ്രസക്തമായി വിഭജനത്തിൻ്റെ രാഷ്ട്രീയവും യാഥാർത്ഥ്യങ്ങളും വളരെ സാധാരണ കഥാപാത്രങ്ങളിലൂടെ പറഞ്ഞു പോവുന്ന കൃതി. കഥാപാത്രങ്ങളുടെ ലാളിത്യവും ശ്രദ്ധാപൂർവ്വമുള്ള അടയാളപ്പെടുത്തലുകളും കേശവദേവിൻ്റെ മനുഷ്യവീക്ഷണങ്ങളുടെ വിശേഷസാമർത്ഥ്യത്തിൻ്റെ ഓർമ്മപ്പെടുത്തലുകളായി മാറുന്നു.
ഖുശ്‍വന്ത്സിങ് പാക്കിസ്ഥാനിലേക്കുള്ള തീവണ്ടി എഴുതുന്നതിന് എത്രയോ മുന്പ് കേശവദേവ് ഭ്രാന്താലയത്തില്‍ ആ വണ്ടിയുടെ ഒരു ദൃശ്യം വരച്ചിട്ട കാര്യം ഇപ്പോഴാണ് അറിഞ്ഞത്. ലളിതവും വളച്ചുകെട്ടില്ലാത്തതുമായ എഴുത്ത്. കുട്ടികളെയൊക്കെ അല്ലാഹുവിന്റെ കുട്ടികളായിക്കാണുന്ന പാത്തുമ്മ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും.