Novel by P.Valsala about life of aboriginal people in northern Kerala and how they are exploited by everyone else even among themselves. The novel is written more than 50 years ago, sadly the lives of those people haven't changed much. Though the government has spent so many crores of money to improve their lives, all were gone into the pockets of corrupt government officials and politicians.
It was my first reading experience about the lives of aboriginal people in Kerala.
ആദിവാസികളുടെ ജീവിതവും സംസ്കാരവും വ്യക്തമാക്കുന്ന നോവൽ. മലബാറാണ് നോവൽ പശ്ചാത്തലമായി കടന്നുവരുന്നത്. ആദിവാസികളും അവരുടെ മേലാളായിവരുന്ന കുടിയേറ്റക്കാരുമായുള്ള ബന്ധവും ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.
സിനിമ രൂപത്തിലും പുസ്തക രൂപത്തിലും പ്രസിദ്ധമായ രചനയാണ് നെല്ല്. എങ്കിലും പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ സിനിമയിൽ പ്രതിഫലിച്ചോ എന്നത് തന്നെ സംശയം ആണ്.
പറങ്കി മുളക് മാത്രം ചേർത്ത് കഴിക്കുന്ന ഒരു പിടിച്ചോറിന്, പെണ്ണിന് വാങ്ങിക്കൊടുക്കുന്ന ചേലയ്ക് അടിമകളായി ജീവിക്കേണ്ടി വരുന്ന പാവം മനുഷ്യരുടെ കഥ പറയുന്ന നോവലാണ് നെല്ല്. അവരെ അടിമകളാക്കി വാങ്ങി ജീവിതം പുലർത്തുന്ന മേലാളരുടെ കഥ. തിരുനെല്ലിയുടെ കഥ പറയുന്ന മനോഹരമായ നോവൽ. എതെങ്കിലും ഒരു ഭാഗത്ത് നിന്നല്ല ഈ നോവൽ കഥപറയുന്നത് എന്ന് ശ്രദ്ധിക്കേണ്ട വിഷയമാണ്.
നിലനിൽപ്പിനായുള്ള പോരാട്ടം മനുഷ്യരും മൃഗങ്ങളും നടത്തുന്ന പൃകൃതീയുടെ കഥയാണ് ഈ നോവൽ.
വ്യവസ്ഥകളോടവഗണന കാണിച്ചിരുന്ന രാഘവൻനായർ തിരുനെല്ലിയിൽ അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി എത്തുന്നു. തികച്ചും ഒറ്റയാനായി ജീവിച്ച രാഘവൻ നായർ എങ്ങനെ വാര്യത്തെ കാര്യസ്ഥനായി മാറുന്നു. മികച്ചതും ബുദ്ധിമാനുമായ കർഷകനാവുന്ന രാഘവൻ നായരെ വ്യവസ്ഥകൾ എങ്ങനെ വലവീശിപ്പിടിക്കുന്നു എന്നത് വളരെയധികം പ്രസക്തമാണ്. കുറുമാട്ടി സബ്രദായങ്ങളുടെ വാരിക്കുഴിയിൽ മല്ലൻ മാര പ്രണയത്തെ തകർത്തു വീഴ്ത്തുന്നു. ഇവരുടെ ജീവിതം കീഴ്മേൽ മറിയുന്ന കാഴ്ചകൾ കാണാം. ദളിത് ജീവീതത്തിനെയും അതിനെ ചൂഷണം ചെയ്തു ജീവിച്ച ജൻമിത്വത്തെയും സമർത്ഥമായി വിശകലനം ചെയ്യുന്ന നോവൽ.
മല്ലൻ്റെയും മാരയൂടെയും പ്രണയവും ചിന്തകളും മനോഹരമായി വീവരിക്കുന്ന നോവൽ. തിരുനെല്ലിയിലെ മേലാളരുടെ ജീവിതം അവരുടെ മനോഭാവങ്ങൾ എന്നിവയും അടിയാളരുടെ ഭയവും ചിന്തകളും സബ്രദായങ്ങളും ജീവീതശൈലികളും വിശദീകരിക്കുന്നു. സമൂഹം അപവാദം എന്ന ആയുധം ഉപയോഗിച്ച് മറ്റുള്ളവരുടെ ജീവീതങ്ങളെ തകർക്കുന്നതും ഇതിലെ പ്രധാന വിഷയമാണ്.
പല ആദിവാസി വാക്കുകൾക്കും അർത്ഥം രേഖപെടുത്തിയിട്ടുണ്ടെങ്കിലും പല സംഭാഷണങ്ങളും വായിച്ചു മനസ്സിലാക്കിയെടുക്കാൻ സമയമെടുത്തു.
41 അധ്യായങ്ങളും 400 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് spcs ബുക്സാണ്.
A book which tells about the terrible life of tribal people of the Malabar region of Kerala.First time I am reading a book which tells the story from the perspective of almost all the characters.