അകലെ സ്വർണ്ണസിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം കേൾക്കുന്നു. 'പോരൂ എന്റെ കൂടാരത്തിലേക്ക് പോരൂ... നീ ഇനിമേൽ എന്നോടൊപ്പം വസിക്കും. നീ ഇനിമേൽ എന്റെ ജനത്തിൽ ഒരുവൻ. ഞാൻ നിന്റെ കണ്ണീരെല്ലാം തുടച്ചുകളയും. ദുഃഖവും കഷ്ടതയും ഇനി നിനക്കുണ്ടാവുകയില്ല.' തൊണ്ണൂറു വർഷക്കാലം കണ്ട പഴയ ഭൂമിയും പഴയ ആകാശവും കുഞ്ഞേനാച്ചനിൽനിന്ന് എപ്പോഴേ ഒഴിഞ്ഞുപോയിരുന്നു. ആ ശരീരം ഒരിക്കൽക്കൂടി ഞെട്ടിവിറച്ചു. തല ഒരുവശത്തേക്കു തിരിഞ്ഞു. കുഞ്ഞേനാച്ചന്റെ ഓർമ്മകളിലൂടെ ചുരുൾനിവരുന്ന ലോകം. കണ്ടതും അനുഭവിച്ചറിഞ്ഞതുമായ ആ വിശാലമായ ലോകത്തിന്റെ ഹൃദ്‌സ്പന്ദനങ്ങൾ അസാധാരണമായ കരവിരുതോടെ ആവിഷ്‌കരിക്കാൻ പാറപ്പുറത്തിനു കഴിഞ്ഞിരിക്കുന്നു. ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടിയുടെ പുതിയ പതിപ്പ്. അവതാരിക : ഡി സി കിഴക്കെമുറി
പാറപ്പുറത്ത് (1924-1981) യഥാർത്ഥ പേര് കെ.ഇ. മത്തായി. 1924 നവംബർ 14-ന് മാവേലിക്കരയ്ക്കടുത്ത് കുന്നം ഗ്രാമത്തിൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം പട്ടാളത്തിൽ "പയനീർ കോർ' വിഭാഗത്തിൽ ഹവിൽദാർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. ഇരുപത്തിയൊന്നു വർഷത്തെ സേവനത്തിനുശേഷം 1965-ൽ സർവീസിൽനിന്ന് വിരമിച്ചു. ആദ്യത്തെ കഥ പുത്രിയുടെ വ്യാപാരം 1948-ൽ പ്രസിദ്ധപ്പെടുത്തി. 1965-ലെ ഏറ്റവും നല്ല കഥാസമാഹാരത്തിനുള്ള അവാർഡ് നാലാൾ നാലു വഴി, 1968-ലെ കേരളസാഹിത്യഅക്കാദമി അവാർഡ്, 1970-ലെ എസ്.പി.സി.എസ്. അവാർഡ്, ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് (അരനാഴികനേരം), 1973-ലെ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, ഫിലിം ഗോയേഴ്സ് അവാർഡ് (പണിതീരാത്ത വീട്) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒട്ടനവധി നോവലുകൾ സിനിമയാവുകയും അനേകം സിനിമയ്ക്ക് തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ്, ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, അരനാഴികനേരം, ആകാശത്തിലെ പറവകൾ, നിണമണിഞ്ഞ കാല്പാടുകൾ, പണിതീരാത്ത വീട്, നാലാൾ നാലു വഴി, തിരഞ്ഞെടുത്ത കഥകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 1981 ഡിസംബർ 30-ന് നിര്യാതനായി.
Have you ever considered viewing this world from the perspective of your grandparents? What are the thoughts that go through their mind? Will the difficulties of old age and memory problems affect how they live? How do they manage to bridge the generation gap and the difference in ideas of their children and their grandchildren? They are the questions that the author is trying to answer through the eyes of the 90-year-old protagonist in this book. This will be a great choice to read if you like to view human life from different perspectives.
ലൈബ്രറി വായനമത്സരത്തിന്റെ ഭാഗമായി വായിക്കാനെടുത്തതാണ്. കഥ കുറച്ചൊക്കെ കേട്ടറിവുണ്ടാരുന്നു. കുഞ്ഞേനാച്ചൻ എന്ന തൊണ്ണൂറുകാരന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോവുന്നത്. ഓര്മയുടെയും മറവിയുടെയും ഇടയിലൂടെ കഥകൾ വന്നു പോവുന്നു. ദീനാമ്മയും ശാന്തമ്മയും, കുഞ്ഞേനാച്ചന്റെ ആണ്മക്കളും അവരുടെ കുടുംബവും പ്രാരാബ്ധങ്ങളുമൊക്കെ ഓരോ ഭാഗങ്ങളായി വരുന്നു. നല്ല വായന സമ്മാനിച്ചു
കുഞ്ഞേന്നാച്ചൻ എന്ന തൊണ്ണൂറുകാരന്റെ ഓർമ്മകളിലൂടെ മറവികളിലൂടെയും സഞ്ചരിച്ച പുസ്തകം. ഇടത്തരം കുടുംബത്തിന്റെ കഥയാണ് ഇതിൽ പറയുന്നത്. നിത്യജീവിതത്തിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ അതിന്റെ തന്മയത്വത്തോടെ കൂടി അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞേന്നാച്ചൻ, മകനായ മാത്തുക്കുട്ടിയുടെ വീട്ടിലാണ് താമസം. മാത്തുക്കുട്ടിയുടെ രണ്ടാം ഭാര്യയായ ദീനാമ്മയാണ് അപ്പച്ചനെ നോക്കുന്നത്. കുഞ്ഞേന്നാച്ചനിലൂടെ ആ കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരുടെയും ജീവിതം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
യാദൃശ്ചികമായി കേട്ടറിഞ്ഞ ഒരു നോവലായിരുന്നു ഇത്. നല്ല പ്രതീക്ഷകളോടെ വായന തുടങ്ങി. ഒരു ഇടത്തരം കുടുംബത്തിന്റെ കഥ. എന്നാൽ ഓരോ കഥാപാത്രവും അസാധാരണം. കുഞ്ഞേനാച്ചൻ എന്ന തൊണ്ണൂറുകാരന്റെ മനസ്സിലെ ഓർമ്മയുടെ തെളിവും, മറവിയുടെ പരാധീനതകളും നന്നായി വരച്ചിട്ടിരിക്കുന്നു, നോവലിസ്റ്റ് . ഒരിടത്തും വിരസത കടന്നുവരാത്തവിധം നിത്യജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും കൊണ്ട് ഈ സാധാരണ കഥ പറഞ്ഞു പോയിരിക്കുന്നു. ഇനി കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച "അരനാഴികനേരം" കാണണം.
തൊണ്ണൂറുകളിൽ എത്തിനിൽക്കുന്ന കുഞ്ഞോനാച്ചന്റെ ഭൂതകാലവും വർത്തമാനകാലവും ചുറ്റിപ്പറ്റിയാണ് ഈ നോവൽ.മക്കളും കൊച്ചുമക്കളും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ കാരണവർ ,വീഴ്ചകളും ,നേട്ടങ്ങളും,വിട്ടുകൊടുക്കലും ,പിടിച്ചടക്കലും എല്ലാം ജീവിതത്തിൽ വന്നുപോയി.എന്നാൽ ഈ ജീവിത സായാഹ്നത്തിൽ പലതരത്തിലുള്ള സങ്കടങ്ങൾ ഒരു വേലിയേറ്റം പോലെ വന്നുപോകുന്നു .കരകയറാൻ പറ്റാത്ത ഒരു ചതിയിൽ വീണുപോയി നിലയില്ലാ കയത്തിൽ മുങ്ങിത്താഴുമ്പോൾ കുഞ്ഞോനാച്ചൻ പ്രാത്ഥിക്കുന്ന യഹോവ തന്റെ സന്നിധിയിലേക്ക് കൂടെ കൂട്ടുന്നു .ദീനാമ്മയും ,മാത്തുകുട്ടിയും,സിസിലിമോളും ,കുറുപ്പും ,കുട്ടിയമ്മയും,രാജനും,ശാന്തമ്മയും,എന്നിങ്ങനെ മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങളാൽ നിറഞ്ഞതാണ് "പാറപുറത്തിന്റെ അറനാഴികനേരം "
An emotional, realistic story in a periodical and regional setting and has a good religious background. Felt like it is somewhat underrated. Happened to read it as part of a competition, so had to complete fast and hadn't got to enjoy reading much. But still it was a good read. Has a lot of well-built characters each with their own emotions and troubles.
Life seen through the eyes and mind of 90 year Kunjonachan. If you ever wondered what might be going through minds of a bed ridden person at the tail end of their life, this could be an eye opener and could make you think again about your treatment of them. Considered to be one of the best novels by Parappurathu.