നോവല്‍ എന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും വിഭജനങ്ങള്‍ ഓര്‍മ്മകളുടെയും അവലോകനങ്ങളുടേയും യാത്രകളുടേയും ഫിക്ഷന്റെയും സങ്കലനമാണ്. അവയിലൂടെ ഗ്രന്ഥകാരൻ നാല്പതിലേറെ വർഷങ്ങൾക്ക് മുമ്പിലെ ലോകത്തെ, അതിന്റെ ആവേശങ്ങളോടും സംഘർഷങ്ങളോടും സങ്കടങ്ങളോടും കൂടി പുനർനിർമ്മിക്കുകയും, അവിടെനിന്ന് അതിനെ അധുനാതനകാലംവരെ മാറി മാറി നീട്ടുകയും, മടങ്ങുകയും ചെയ്യുന്നു. രാഷ്ട്രീയം, ചരിത്രം, കല, സാഹിത്യം, സയൻസ്, സാമൂഹ്യശാസ്ത്രം, വാസ്തുശില്പം, ഭൂമിശാസ്ത്രം, ഭൂഗർഭശാസ്ത്രം ഇങ്ങനെ പല തലങ്ങളിലൂടെയും ആ യാത്ര നീളുന്നു.