വിശപ്പ് ♥️
ബഷീർ ഒരു അറിയപ്പെടുന്ന സാഹിത്യകാരനാവുന്നതിനു മുൻപ് എഴുതിയ ഒരു കൂട്ടം ചെറുകഥകൾ . ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ബഷീർ പറയുന്നുണ്ട് , "ഞാനീ എഴുതുന്ന മഷി കടം വാങ്ങിയിട്ടുള്ളതാണ് , കടലാസും കവറും കടം വാങ്ങിയിട്ടുള്ളതാണ് , ഞാൻ നന്നേ വിഷമിക്കുന്നു , എനിക്ക് എന്തെങ്കിലും അയച്ചു തന്നു സഹായിക്കാൻ അപേക്ഷ. ഇങ്ങനെ പത്രാധിപന്മാർക്ക് എഴുതിയിട്ടുണ്ട്, ആരും സഹായിച്ചിട്ടില്ല , എന്നിട്ടും എഴുതി , ധാരാളം എഴുതി , എഴുതിതന്നെ ജീവിച്ചു".
വിശപ്പ്ക 7 കഥകൾ അടങ്ങിയ കൊച്ചു പുസ്തകം :
തങ്കം
ശശിനാസ്
ഹൃദയനാഥ
മരുന്ന്
നമ്മുടെ ഹൃദയങ്ങൾ
പിശാച്
വിശപ്പ്
'വിശപ്പ്' എന്ന തലക്കെട്ട് കാണുമ്പോൾ ഭക്ഷണമാണ് ഓർമ്മ വരിക. പക്ഷേ ഈ തലകെട്ട് കൊണ്ട് വേറെ പല വിശപ്പുകളെയുമാണ് കഥാകാരൻ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നത്. കഥകളിലെ പലരും പലതരം വിശപ്പടക്കാൻ വെമ്പൽ കൊള്ളുന്നവർ. പ്രണയവും, കാമവും, വേർപ്പാടും ഒക്കെ നിറഞ്ഞു നിൽക്കുന്ന കഥകളാണ് മിക്കതും. കൂട്ടത്തിൽ വിശപ്പും ശശിനാസും കൂടുതൽ ഇഷ്ടപ്പെട്ടു.
A book by Basheer ♥️