പ്രസിദ്ധ സാഹിത്യകാരനായിരുന്ന കാക്കനാടന്റെ ഇളയ സഹോദരനും ചിത്രകാരനുമായിരുന്ന ശ്രീ രാജൻ കാക്കനാടൻ 1975-ൽ ഒറ്റയ്ക്ക് ഹിമാലയത്തിലേക്കു നടത്തിയ കാൽനടയാത്രയാണ് ഈ പുസ്തകത്തിന്റെ ആധാരശില. തുച്ഛമായ പണം മാത്രം കയ്യിൽ കരുതിക്കൊണ്ട് നാടും മേടും അദ്ദേഹം താണ്ടി. കാടുകളും മഞ്ഞണിഞ്ഞ മേടുകളും മഞ്ഞുറഞ്ഞ അരുവികളും നടന്നു കയറി കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിൽ ലേഖകൻ എത്തിച്ചേർന്നു. ബദരിയിലെത്തുമ്പോഴേക്കും കയ്യിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നു കഴിഞ്ഞിരുന്നു. തിരിച്ച് ദില്ലിയിലേക്കു പോകുവാൻ ഹരിദ്വാറിൽ നിന്ന് കയറാമെന്നായിരുന്നു അതിനദ്ദേഹം കണ്ടെത്തിയ പ്രതിവിധി. ആഡംബരം എന്ന വാക്കിന് ഈ യാത്രാവിവരണത്തിൽ യാതൊരു പ്രസക്തിയുമില്ല. ധർമ്മശാലകളിലെ തിരക്കുകളിൽ നിന്നൊഴിയുന്നത് കാട്ടിനുള്ളിലെ ഗുഹകളിലൊന്നിൽ രാത്രി കഴിചുകൂട്ടാമെന്നു കരുതുമ്പോൾ മാത്രമാണ്. അഗതികളും ഭിക്ഷാംദേഹികളുമായി രാജൻ കാക്കനാടൻ ധർമ്മശാലകളിലെ പരുക്കൻ സിമന്റ് തറ പങ്കുവെച്ചു, സന്യാസികളോടൊപ്പം കഞ്ചാവും ഭാംഗും വലിച്ചു, ഒന്നും കിട്ടാതിരുന്നപ്പോൾ പരാതികളില്ലാതെ പച്ചവെള്ളം മാത്രം കുടിച്ചു വിശപ്പടക്കി. അത്തരമൊരു വ്യക്തിയിൽ നിന്ന് മിനുസമേറിയ വാക്കുകളും മൃദുവായ അനുഭവങ്ങളും പ്രതീക്ഷിക്കുന്നത് അനവസരത്തിലായിത്തീരും. ശ്രീ. എം. കെ. രാമചന്ദ്രന്റെ പൊങ്ങച്ചം നിറഞ്ഞ ആഖ്യാനശൈലിയിൽ നിന്ന് തുലോം വ്യത്യസ്തമാണ് പച്ചയായ അനുഭവങ്ങൾ നിറഞ്ഞ ഈ ഗ്രന്ഥത്തിലെ ഉത്തരാഖണ്ഡ് വിവരണങ്ങൾ.
ആരും ഗ്രന്ഥകർത്താവിനു വേണ്ടി മലമുകളിൽ കാത്തിരിക്കുന്നുണ്ടായിരുന്നില്ല - വെയിലും മഴയും നിമിഷങ്ങൾക്കുള്ളിൽ മാറി മാറി ഒളിച്ചുകളി നടത്തിയിരുന്ന പ്രകൃതിയല്ലാതെ. അദ്ദേഹവും ആരെയും കാത്തിരുന്നില്ല. പ്രയാണമദ്ധ്യേ വീണുകിട്ടുന്ന സൗഹൃദങ്ങളെ അടുത്ത ദിവസം തന്നെ വിസ്മൃതിയിലേക്കു മുതൽക്കൂട്ടി രാജൻ കാക്കനാടൻ എപ്പോഴും മുമ്പേ നടന്നു. കൂരിരുട്ടിൽ മലമ്പാതകളിലൂടെ നടക്കുമ്പോൾ കാലൊന്നു തെറ്റിയാൽ അഗാധഗർത്തത്തിലേക്കു പതിക്കുമെന്ന വസ്തുത അദ്ദേഹത്തെ തടഞ്ഞില്ല. ഹിമാലയസാനുക്കളെ അക്ഷരാർത്ഥത്തിൽ തൊട്ടറിഞ്ഞ ലേഖകൻ ആ വികാരങ്ങളെ ചൂടുമാറാതെ അക്ഷരങ്ങളിലേക്കു പകർത്തി വെച്ചു.
ഗ്രന്ഥകാരൻ ചെയ്തതുപോലെ സാഹസികവും അപകടം നിറഞ്ഞതുമായ ഒരു യാത്ര നമ്മളൊരിക്കലും നടത്താൻ സാദ്ധ്യതയില്ല. അപ്പോൾ എന്തു സന്ദേശമാണ് ഈ പുസ്തകത്തിന് നമുക്കു നല്കാനാവുന്നത്? പ്രകൃതിയുടെ സ്പന്ദനങ്ങളുടെ താളവും പേറി, തുളച്ചുകയറുന്ന മഞ്ഞിലും, എപ്പോഴെന്നില്ലാതെ പെയ്യുന്ന മഴയിലും പ്രകൃതിശക്തികൾക്കു വിധേയനായി നടത്തിയ ഈ യാത്ര, നാഗരികതയുടെ മുഖപടത്തിനുള്ളിലും മനുഷ്യൻ ആത്യന്തികമായി ഈ പ്രപഞ്ചത്തിലെ ഒരു കണിക മാത്രമാണെന്ന സത്യം അനാവരണം ചെയ്യപ്പെടുന്നു. സാമ്പത്തികമായ യാതൊരു താല്പര്യങ്ങളും കൂടാതെ ആത്മാർത്ഥമായ മനുഷ്യബന്ധങ്ങളും സാദ്ധ്യമാണെന്ന് രാജൻ കാക്കനാടന്റെ അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
I am beyond words to describe this book. The author, Rajan Kakkanadan, walks all by himself to Kedarnath and Badrinath after hearing from a hermit friend of him. This travel story have everything in it - adventure, beauty, concise but in depth views regarding life, religion, spirituality both true and false versions.. A friend gave me this book. I was wonder struck after finishing it. Because it did not got much attention in our literary society. A must read for everyone, because there is something for everyone in it.
അതിസാഹസികമായ ഒരു ഹിമാലയൻ തീർത്ഥയാത്രയുടെ ഹൃദ്യവും ഉദ്വേഗജനകവുമായ വിവരണം. നഗര ജീവിതത്തിന്റെ നിരർത്ഥകമായ ഏകതാനതയിൽ നിന്നും പർവതശൃംഗങ്ങളിലെ വന്യമായ പ്രതിസന്ധികളിലേക്ക് സ്വയം നടന്നുകയറുന്ന കഥാകാരൻ തുംഗനാഥ് ദര്ശനത്തോടെ സായൂജ്യമടയുന്നു. സർവം ശിവമയം.
One of the best travelogue I have read. No exaggerations. Simple, but conveyed lot a of messages of real human life. I have read it twice. Would recommend to all.
1975 ൽ ഹൃഷികേശ് മുതൽ ബദരീനാഥ് വരെ കാൽ നടയായി നടത്തിയ ഏകാന്തയാത്രാനുഭവങ്ങളാണ് ഹിമവാന്റെ മുകൾത്തട്ടിൽ എന്ന പുസ്തകത്തിൽ രാജൻ കാക്കനാടൻ എഴുതിയിരിക്കുന്നത്.
ഈ യാത്രയിൽ അദ്ദേഹം കാണുന്ന സന്യാസിമാരുണ്ട്. വൃദ്ധരും ഗ്രാമീണരും പോലീസുകാരും ഡ്രൈവർമാരും സ്ത്രീകളും ഉണ്ട്.
ആത്മീയതയെ മൊത്തമായി തൂക്കി വിൽക്കുന്ന പുതിയ ലോകത്തിന്റെ സന്യാസിമാരെയും അവരുടെ മഠങ്ങളേയും അദ്ദേഹം കാണുന്നുണ്ട്.
യാത്രയിലാകമാനം ഗുഹകളിലും സത്രങ്ങളിലും ധർമ്മശാലകളിലും തങ്ങി നദികളിൽ കുളിച്ച് തികച്ചും സാഹസികമായ ഒരു യാത്ര തന്നെയാണ് കഥാകാരൻ ചെയ��യുന്നത്. തന്റെ യാത്രയുടെ അനുഭവം അതേ രീതിയിൽ വായനക്കാരനിലേക്ക് എത്തിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
വായിക്കുന്നവർക്കുള്ള അനുഭവം ആയിക്കോട്ടേ എന്നുള്ളതിനാൽ കഥാകാരൻ സഞ്ചരിക്കുന്ന സ്ഥലങ്ങളെ പറ്റിയും താമസിക്കുന്ന ഇടങ്ങളെ പറ്റിയൊന്നും പറയാതെ നിർത്തുന്നു. പുസ്തകം മാറ്റി വെക്കുകയാണ്. തടഞ്ഞ് നിർത്താനാവാത്ത ഒരു പ്രേരണ മനസ്സിൽ നിറക്കുന്നുണ്ട് ഇതിലെ എഴുത്ത്.
കഥ ഷേക്ക്സ്ഫിയർ എഴുതിയാലും നമ്മൾ എഴുതിയാലും അതിൽ exxageration ഉണ്ടാവാം. ശ്രീ രാജൻ കാക്കനാടന്റെ ഈ യാത്രവിവരണവും ആ അപവാദത്തിൽ പെടുമോന്നു ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ ഒന്നറിയാം, അനായാസമെന്നു മനസ്സിൽ കരുതിയിരുന്ന ഉത്തരാഖണ്ഡ് പ്രയാണം അത്ര ആയാസരഹിതമല്ലെന്നു മനസ്സിലാക്കാൻ ഈ പുസ്തകം വലിയ രീതിയിൽ തന്നെ ഉപകരിച്ചു. അങ്ങേയറ്റം സത്യസന്ധമായ രചനാ രീതിയിൽ നിർവഹിക്കപെട്ട ഒരു വിവരണം ആയി ഇത് തോന്നുന്നത് അത് kondu തന്നെയാണ് . Recommended for all ഹിമാലയൻ pilgrims.
വളരെ വ്യത്യസ്തമായ ഒരു ഹിമാലയ യാത്രാവിവരണം. സ്ഥിരം ഭക്തി-മായാജാലം-വിശ്വാസം ഫോർമുല വളരെ കുറച്ച് മാത്രമുള്ള ഒന്ന്. Also with a pinch of materialism and the ambiguities about the working of human mind.