About the Author K S Aniyan has penned another wonderful read titled Kal Vaishaghi in Malayalam, which gives readers a peep into the lives of some Bengalis and Malayalis in Kolkata.
This is the book that I bought the largest number of times. I bought more than 30 copies of this book to give to patients who have Cancer. Dr. V.P. Gangadharan, one of the best Oncologists in Kerala, describes his patients and anecdotes from his personal and professional life in this book.
No matter whether you are a cancer patient or someone who is treating a cancer patient, or someone related to a cancer patient, or someone who loves reading non-fiction, you can’t finish this book without shedding a few tears from your eyes. This is one of the best Medical Non-Fiction books you can read in Malayalam. I am sure that this book will be translated into many other languages and will get global attention soon, just as it is getting in Kerala right now.
ഏത് തരം കാൻസറാണെന്ന് മാത്രം കണ്ടുപിടിക്കാൻ ബാക്കിയുള്ള ജീവിതങ്ങളായി നമ്മളൊക്കെ കാത്തിരിക്കേണ്ടി വരുന്ന ഈ കാലത്ത് .ജീവിതം ശരിയ്ക്കും ഒരു അത്ഭുതം ആണെന്ന് ഇത് വായിച്ചു തീരുമ്പോൾ നമുക്ക് മനസ്സിലാവും.. ഒരു തുള്ളി കണ്ണുനീരെങ്കിലും പൊടിയാതെ ഇത് വായിച്ച് തീരില്ലന്നുറപ്പാണു. ഒരു ഡോക്ടർ ഇത്ര കണ്ട് രോഗികളുമായി ആത്മബന്ധമുള്ളവരാകുമോ എന്ന് നമ്മെ വിസ്മയിപ്പിക്കുന്ന കുറിപ്പുകളാണോരോന്നും.. റീജ്യണൽ കാൻസർ സെന്ററിന്റെ ഇരുണ്ട വരാന്തയിൽ കൂട്ടിരുപ്പുകാരനായി ഏറെ നാൾ ഇരിയ്ക്കേണ്ടി വന്നത് കൊണ്ടാവണം ഈ ഓർമ്മക്കുറിപ്പുകളിലെ പല ജീവിതങ്ങളേയും നല്ല പരിചയം തോന്നിയത്.
നാം ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഈശ്വര കൃപ മാത്രം!!!!!
നന്മയും കാരുണ്യവും മറന്ന് പലതും വെട്ടിപ്പിടിക്കാന്‍ പായുന്ന മനുഷ്യന് ഒരു താക്കീത് നല്‍കുന്ന പുസ്തകമാണ് ജീവിതമെന്ന അത്ഭുതം. പി വി ഗംഗാധരന്‍ സാറിന്റെ " ജീവിതമെന്ന അത്ഭുതം". ഈ അനുഭവക്കുറിപ്പുകളിലെ ഓരോ പേജും നമ്മുടെ അകക്കണ്ണ് തുറപ്പിക്കുക മാത്രമല്ല നമ്മുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഒരുമുന്നറിയിപ്പുകൂടി നല്‍കുന്നു..."നാം ഏവരും മുന്‍കരുതലുകള്‍ എടുക്കേണ്ട സമയമായിരിക്കുന്നു".
ഇത്രകാലം നാം ജീവിച്ചിരുന്നു എന്നതുതന്നെ അത്ഭുതം എന്നിരിക്കെ, നമുക്ക് ലഭിച്ച സൗഭ്യാഗ്യങ്ങള്‍ക്ക് ഈശ്വരനോട് നന്ദി പറയുകയാണ് വേണ്ടത്. ഓരോ നിമിഷവും പടര്‍ന്നു പന്തലിക്കുന്ന കാന്‍സര്‍ ഭീകരന്മാരില്‍നിന്നും നമ്മെ രക്ഷിച്ചു നിര്‍ത്താന്‍ വേറെ ആര്‍ക്കു സാധിക്കും.
കാന്‍സര്‍ ചികിത്സാരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ച ഗംഗാധരന്‍ എന്ന ഭിഷഗ്വരന്‍ ജീവിച്ചിരിക്കുന്നിടത്തോളം നാം മലയാളികള്‍ക്ക് യാതൊരു വിധത്തിലുള്ള ആശങ്കകളും വേണ്ട എന്നുള്ളതാണ് ഏക ആശ്വാസം....
"ദുഖിക്കാൻ ഏറെ അവസരങ്ങൾ ഉള്ള മനുഷ്യന് ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള മിടുക്കാണ് വേണ്ടത്".
വി പി ഗംഗാധരൻ എന്ന അറിയപ്പെടുന്ന കാൻസർ ചികിത്സവിദഗ്ദ്ധന്റ സ്മരണകൾ ആണ് കെ സ് അനിയൻ എന്ന കഥാകൃത്ത് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാൻസർ എന്ന രോഗത്തെ ഒരു ജീവൻ അപഹരിക്കുന്ന രോഗം എന്നാണ് പൊതുവെ കണ്ടു വരുന്നത്.. അതിനെക്കുറിച്ചു അടുത്തറിയാനും അതിനെ വേറൊരു തലത്തിൽ കാണാനും ഈ കൃതി സഹായിക്കും തീർച്ച... ഒരുതരത്തിൽ ബൈബിൾ പോലെയോ ഗീത പോലെയോ ഖുർആൻ പോലെയോ... അല്ലേൽ അതിനൊക്കെ മുകളിൽ മനുഷ്യത്വം മനസ്സിലേക്ക് പകരാൻ സഹായിക്കുന്ന വിശുദ്ധ ഗ്രന്ഥം എന്നുവരെ പറഞ്ഞാലും അത് ഒട്ടും കുറവാകില്ല. കണ്ണുനനയാതെ ഈ പുസ്തകം വായിച്ച് തീർക്കാൻ പറ്റില്ല വായനാശീലം ഉള്ളവരും ഇല്ലാത്തവരും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട കൃതി.
This book contains an anthology of experiences that the famous oncologist had. It stirs up a lot of emotion. It made me think about diseases from an entire new perspective. Inspiring read
I can't remember any other book that touched my heart so deeply. This book is an account on the medical experiences of renowned oncologist Dr. P.V. Gangadharan. It depicts the helplessness and ambiguity in human life. Moments were money or other worldly pleasures have little value. Anyone who has a heart will cry reading this book.
ഒരു അത്ഭുത പുസ്തകം " ജീവിതമെന്ന അത്ഭുതം ". ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒന്ന്. ""പിടിച്ചുയർത്താൻ സ്നേഹമുള്ള ഒരു മനസും കൈയുമുണ്ടെങ്കിൽ ആരും ഏത് പടുകുഴിയിൽനിന്നും രക്ഷപെട്ടുപോരുമെന്ന സത്യം ഞാൻ നേരിൽ കണ്ടു... ""
അഹങ്കരിച്ചു മദമിളകി ഭൂമിയെ വിറപ്പിച്ചു നടക്കുന്ന മനുഷ്യൻ ഒരു പ്രാവശ്യമെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം... " ഹേ മനുഷ്യാ നീ ഒക്കെ ഇത്രയേ ഒള്ളു എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന ഒരു പറ്റം അനുഭവ സമാഹാരം.. " എല്ലാ ഭാവുകങ്ങളും നേരുന്നു ആ മഹാ വ്യക്തിക്ക്...
One Of the Books you must read in your life. This book is the experiences of one of the leading oncologist in Kerala. Truly touching book which narrates what real life is.
കാൻസർ എന്ന ഇരുട്ടറയിലേക്ക് അക്കപ്പെട്ടു പോകുന്ന പലരുടെയും ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ കണികയായി എത്തുന്ന ആശ്വാസത്തിന്റെ ദേവദൂതൻ തന്നെയാണ് ഡോ. വി. പി. ഗംഗാധരൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്നേഹവും സാന്ത്വനവും ഏകി തന്റെ അടുത്തെത്തുന്ന ഓരോ മനുഷ്യന്റെയും വേദന തന്റേതായി കരുതുന്ന ഡോക്ടർ. ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അദ്ദേഹത്തിനു നൽകിയ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
തുടക്കകാരായ വായനക്കാരെപ്പോലും പിടിച്ചിരുത്തുവാൻ ഈ പുസ്തകത്തിന് സാധിക്കും എന്നുള്ളതിൽ യാതൊരു സംശയവും ഇല്ല. ഏതൊരാൾക്കും എളുപ്പത്തിൽ വായിച്ചു പോകുവാൻ സാധിക്കുന്ന ലളിതമായ ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ജീവിതത്തിന്റെ വില അറിയുന്നത് അത് കൈയിൽ നിന്ന് വഴുതി പോകുന്ന അവസ്ഥയിലാണ്. അതെ 'ആരോഗ്യം ഒരു അനുഗ്രഹമാണ്'.
മനുഷ്യന് ഒട്ടനേകം ജീവിതങ്ങൾ മെച്ചപ്പെടുത്താനും രക്ഷിക്കാനും കഴിയുമെന്നത്തിൻ്റെ തെളിവുകളിൽ ഒന്ന് മാത്രമാണ് ഡോ.വി പി ഗംഗാധരൻ. ഓരോ ജീവിതവും ഉലയുമ്പോൾ അയാൾ അനുഭവിക്കേണ്ടി വരുന്ന മാനസ പിരിമുറുക്കങ്ങളെ പറ്റി എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.മനുഷ്യന്മാരുടെ ജീവിതം കയ്യിൽ സൂക്ഷിച്ചുകൊണ്ട് ജോലി എടുക്കുന്ന മറ്റൊരു മനുഷ്യൻ. അദ്ദേഹത്തിന് അതൊരു ജോലി ആയി മത്രമായിരിക്കുമോ തോന്നുക? ഒട്ടനേകം മരണങ്ങൾ കണ്ട അദ്ദേഹം ഓരോ രോഗിയേയും എങ്ങനെയാവും സമീപിക്കുക? ക്യാൻസർ ഒരു തീരാ വ്യാധി എന്നതിനേക്കാൾ അതിൽ ഒരു പ്രത്യാശ ഒളിച്ചിരിപ്പുണ്ട് എന്ന് എനിക്ക് ഓരോ വായനയിലും തോന്നി. മനുഷ്യൻ്റെ ജീവിതം അവധി വയ്ക്കാതെ മറ്റൊരു മനുഷ്യൻ കാവൽ നിൽക്കുന്ന ഓരോ അവസരങ്ങൾ മനസ്സിലാക്കുന്നത് തന്നെയാണ്.
കെ എസ് അനിയൻ ഇവ ആവിഷ്കരിച്ച രീതി ഒരു തെറ്റും പറയാൻ ഇല്ല എന്നത് മാത്രമല്ല മനസ്സ് നിറയുന്ന സാഹിത്യം വളരെ കാലങ്ങൾക്ക് ശേഷം എൻ്റെ കൺമുന്നിൽ തെളിഞ്ഞ് കത്തിയാടുന്നു.എത്ര മനോഹരമാണ് ഓരോ വിവരണങ്ങളും ഓരോ താരതമ്യങ്ങളും. മനസ്സ് നിറയ്ക്കുന്ന വായനയ്ക്ക് എന്നും കടപ്പെട്ടിരിക്കുന്നു; ജീവിതങ്ങൾക്കും.
Acute Lymphoblastic Leukemia (ALL) Chronic Lymphocytic Leukemia (CLL) Non-Hodgkin's lymphoma Bone cancer Multiple myeloma Acute monocytic leukemia Acute Myeloid Leukemia Breast cancer Testicular cancer Osteosarcoma Thyroid cancer Orbital rhabdomyosarcoma
The list goes on...! Dr. VP Gangadharan unfolds his life experience as an oncologist. Every chapter is a case study of his patients and how they confronted cancer. I often wondered about his professional ethics and the empathy he steadfastly adhered to. A rare reading experience, I must say. Mr. KS Aniyan has done a wonderful job of vividly portraying these memoirs.
അർബുദ രോഗ വിദഗ്ധനായ ഡോ. വി പി ഗംഗാധരന്റെ അനുഭവങ്ങൾ എഴുതിയിരിക്കുന്ന പുസ്തകമാണിത്. അദ്ദേഹം കണ്ടുമുട്ടിയ അനേകം മനുഷ്യരെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളാണ് ഈ കൃതിയില്‍ വായനക്കാര്‍ക്കായി പങ്കുവെക്കുന്നത്. രോഗികളെ നിസ്സംഗതയോടെ നോക്കി നിൽക്കാതെ പണത്തിന് അധികം മൂല്യം നൽകാതെ സ്നേഹത്തോടെയും കരുണയോടെയും കരുതലോടെയും നോക്കി അവരുടെ രോഗം മാറ്റിയ പ്രശസ്തനായ ഡോക്ടറാണ് അദ്ദേഹം. അദ്ദേഹം പങ്കുവെച്ച അനുഭവങ്ങൾ എല്ലാം തന്നെ മനസ്സിൽ തട്ടുന്നവയാണ്. ചില അനുഭവങ്ങൾ വായിക്കുമ്പോൾ ഇത്രയും ക്രൂരനായ മനുഷ്യർ നമുക്കുചുറ്റും ഉണ്ടോ എന്ന് തോന്നിപ്പോകുന്നു. ജീവിതം ഒരു അത്ഭുതമാണെന്ന് തോന്നിക്കുന്ന രചന.
പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദനായ Dr Vp ഗംഗാധരൻ്റെ ജീവിതകഥയെ അസ്പദം അക്കി രചിച്ച പുസ്തകം അണ് ജീവിതം എന്ന അദ്ഭുതം. പോൾ കലാനിധി എഴുതിയ when breath become air എന്ന പുസ്തകം വഴി ക്യാൻസർ രോഗത്തിൻ്റെ കാഠിന്യം പറ്റി മുൻപ് വായിച്ചിരുന്നു. അതിനു ശേഷം ക്യാൻസർ രോഗത്തിൻ്റെ വിഷമതകൾ വിവരിച്ചുള്ള ഈ പുസ്തകം വായിക്കുന്നത്. ക്യാൻസർ ചികിത്സയിൽ വൈദഗ്‌ദ്ധ്യമുള്ള Dr Vp ഗംഗാധരൻ്റെ ജീവിതത്തിൽ വന്നു പോയ രോഗികളുടെ വേദനയേറിയ കഥകൾ അണ് ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഒരു തുള്ളി കണ്ണുനീർ പൊടിയത്തെ ഈ പുസ്തകം മുഴുവനും വായിച്ചു തീർക്കാൻ സാധിക്കില്ല.
"ഇന്ന് അറിയാമെന്നല്ലേ ഡോക്‌ടർ പറഞ്ഞത് കോഴപ്പൊന്നുല്ല്യാല്ലോ, അല്ലെ?"
ഞാൻ വരാന്തയിലേക്ക് ഇറങ്ങിനിന്നു ഒഴിഞ്ഞുകിടന്ന കസേരകളുടെ നീണ്ടനിര അസ്വസ്ഥമായ കാഴ്ചപോലെ എനിക്ക് തോന്നി.വരാന്തയിൽ വിളക്കുകൾ അണയാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു മുമ്പുവരെ ജീവനുള്ള ഒരു വലിയ ദേഹം പോലെ തോന്നിച്ച വരാന്ത ആരോ വലിച്ചെറിഞ്ഞ ഒരു ശവത്തുണിപോലെ ചലനമറ്റ് കിടക്കുന്നു.നഴ്സുമാർ പോകാൻ തയ്യാറായി നില്ക്കുകയാണ്. രാത്രിയുടെ മാറാപ്പിലേക്ക് ഒരു ദിവസംകൂടി ഒടുങ്ങുന്നു.ഞാൻ ഖാദർ സായ്‌വിനെ നോക്കി.ചുണ്ടുകളിൽ ഒരു പ്രാർത്ഥനയുടെ വിതുമ്പലുണ്ട്.ഖാദർ സായ്‌വിന്റെ വലംകൈയിൽ ഞാൻ പതിയെ പിടിച്ചു പറഞ്ഞു...
"കാൻസറാണെന്ന് തന്നെയാണ്"
പറഞ്ഞുത്തീരും മുമ്പേ ഖാദർ സായവ് എന്റെ തോളിൽഅമർത്തിപ്പിടിച്ചു. പ്രാർത്ഥന മിടിച്ചു നിന്ന ചുണ്ടുകൾ പൊടുന്നനേ നിശ്ചലമായി. കൃഷ്ണമണികൾ മറഞ്ഞുപോയ കണ്ണുകളുടെ പേടിപ്പിക്കുന്ന വെളുപ്പ് എന്നെ തുറിച്ചുനോക്കി.എന്റെ തോളിലിരുന്ന കൈകൾ നെഞ്ചിലൂടെ ഉരസിയിറങ്ങി.
"അമ്പത്തഞ്ച്...അമ്പത്തഞ്ച്..."
നീട്ടിവലിക്കുന്ന ശ്വാസത്തിലും അടഞ്ഞ തൊണ്ടയിൽ നിന്ന് അതുമാത്രം ഞാൻ അവ്യക്തമായി കേട്ടു.കരുത്തില്ലാത്ത ഒരു രോധനം ഒടുങ്ങുംപോലെ ഖാദർ സായ്‌വ് എന്റെ കാൽക്കളിൽ കുഴഞ്ഞുവീണു. ചുണ്ടുകൾ അപ്പോഴും എന്തോ പറയുവാൻ ശ്രമിക്കുന്നുണ്ട്.
ഇല്ലിക്കൂടിൽ കാറ്റ് പിടിക്കുന്നതുപോലുള്ള ശബ്ദം മാത്രം ഓർമിപ്പിക്കുന്ന ജീവനോടെ ഖാദർ സായ്‌വ് എന്റെ കൈയിൽ അനക്കമറ്റ് കിടന്നു.
നഴ്‌സുമാർ സ്ട്രെച്ചറുമായി ഓടിവന്നു അദ്ദേഹത്തെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി.പരിശോദിച്ചപ്പോൾ ഞാൻ അറിഞ്ഞു ശക്തമായ ഹൃദയാഘാതം. ഉടനെ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. മറഞ്ഞു പോയ ബോധത്തിലും എന്തോ പറയാൻ ശ്രമിക്കുന്ന ഖാദർ സായ്‌വിന്റെ അരികിൽ ഞാനും നിന്നു.കാർഡിയോളജിസ്റ്റ് പരിശോദിക്കുകയായിരുന്നു. പുറത്തിറങ്ങിയ കാർഡിയോളജിസ്റ്റിന്റെ കൂടെ ഞാനും നടന്നു.
"വളരെ സീരിയസ് ആണ് ഈ പേഷ്യന്റിന്റെ ഭാര്യ ഇവിടെ അഡ്മിറ്റ് ആണെന്ന് പറഞ്ഞു അവർക്ക് എങ്ങിനെയുണ്ട്...?"
ഞാൻ ഒന്നും പറയാതെ ഡോക്ടറെ വെറുതെ നോക്കി. എന്റെ നോട്ടത്തിലെ മറുപടി കണ്ടിട്ടാകാം അദ്ദേഹം വേഗത്തിൽ നടന്നുപോയി.
വെളിച്ചം കുറഞ്ഞ ഇടനാഴിയിൽ ഞാൻ ഒറ്റപ്പെട്ട് നിന്നു.ജീവിതങ്ങൾ ഒടുങ്ങുന്ന വഴിയുടെ അറ്റത്ത് എന്നപോലെ...!
ഖാദർ സായ്‌വ് ആറു ദിവസം ഐ.സി.യു.വിൽ കിടന്നു ഏത് നിമിഷവും കൈവിട്ടുപോകാവുന്ന പ്രാണനെ യന്ത്ര കുഴലുകൾക്ക് വിട്ടുകൊടുത്ത്.
ആമിനുമ്മക്ക് കീമോതെറാപ്പി തുടങ്ങിയിരുന്നു.എല്ലാദിവസവും മുറിയിൽ ചെല്ലുമ്പോൾ ആമിനുമ്മ പറയും
"എനിക്കിത്തിരി സുഗൊക്കെ തോന്നുന്നുണ്ട് സാറേ രണ്ടൂസം കഴിഞ്ഞു വരാമെന്ന് പറഞ്ഞുപോയ ആളേ.. കാണാത്തതുകൊണ്ടുള്ള ബേജറേള്ളൂപ്പോ. ഡോക്ടറെ കാണാൻ വരോ വല്ലതുമുണ്ടായോ?"
ഞാൻ മിണ്ടാതെ ഉമ്മയുടെ മകനെ ഒന്ന് പാളി നോക്കും ആരുടെയും നോട്ടം താങ്ങാനാവാതെ അയാൾ താഴേക്ക് നോക്കും.
ആ��ിനുമ്മയുടെ മുറിയിൽ നിന്നിറങ്ങിയ ഞാൻ ദിവസവും ഐ.സി.യു വിൽചെല്ലും. പറയാനെന്തോ ബാക്കിവച്ചൊരു ഓർമ്മ ഖാദർ സായ്‌വിന്റെ ചുണ്ടുകളിൽ അപ്പോഴും തുടിക്കുന്നുണ്ട്.ഏഴാമത്തെ ദിവസം ഐ. സി.യു.വിലക്ക് കടക്കുമ്പോൾ നഴ്സുമാർ സന്തോഷത്തോടെ ഓടി വന്നു.ഖാദർ സായ്‌വിന് ബോധം വന്നു ഡോക്ടർ;ഞങ്ങൾ അങ്ങോട്ട് വിളിക്കുവാൻ നിൽക്കുകയായിരുന്നു.
ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു.എന്നെ കണ്ടപ്പോൾ ഏറെ കാലമായി കാത്തിരുന്ന ഒരാളെ കണ്ടതുപോലെ ഖാദർ സായ്‌വ് ചിരിച്ചു.
എന്റെ കൈ പിടിച്ച് നെഞ്ചിൽ വച്ചു.
"അമ്പത്തഞ്ച് കൊല്ലായി ഡോക്ടർ ഒന്നിച്ച് ജീവിക്കാൻ തൊടങ്ങീട്ട്.... അവളില്ല്യാണ്ട് ഇനിയൊരു ജീവിതല്ല്യാ പോവാണെങ്കിൽ ഒന്നിച്ചേ ഉള്ളൂ"
ബോധത്തിന്റെ ഒരറ്റത്ത് നഷ്ടപ്പെട്ടതായിരുന്നു ആ വാക്കുകൾ. മറുകര തുഴഞ്ഞെത്തിയപ്പോഴും അത് കൈമോശം വരാതെ കാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു ഖാദർ സായ്‌വിന്റെ മുഖത്ത്.
"ഞാൻ ഇവിടെങ്ങനെ കിടക്കാന്ന് അവളറിയണ്ട"
"പറഞ്ഞിട്ടില്ല മോന് മാത്രമേ അറിയൂ"
"അതു മതി....അതു മതി"
നെഞ്ചിലിരിക്കുന്ന എന്റെ കൈ ഒരിക്കൽക്കൂടി ഖാദർ സായ്‌വ് അമർത്തി.ഉള്ളംകൈയിൽ തുടിക്കുന്ന പ്രാണന്റെ വേദന എനിക്കും മനസിലായി.
കുറച്ചു ദിവസങ്ങക്ക് ശേഷം ആമിനുമ്മയുടെ മുറിയിൽ ചെന്ന് ഞാൻ വാതിൽക്കൽ തന്നെ നിന്നു.
"ഞാൻ ഒരാളെ പിടിച്ചോണ്ട് വന്നിട്ടുണ്ട്"
എന്റെ പുറകിൽ നിന്നും മുറിയിലേക്ക് കടന്ന ഖാദർ സായ്‌വിനെ കണ്ട് ആമിനുമ്മ പൊട്ടിക്കരഞ്ഞു.
"എന്നെ ഇവിടെ കൊണ്ടാക്കീട്ട് ഇത്രേം ദെവസം ഒന്നു തിരിഞ്ഞുനോക്കിയില്ലല്ലോ?" ആമിനുമ്മ തേങ്ങിത്തേങ്ങി കരഞ്ഞു.
ഖാദർ സായ്‌വ് ചിരിച്ചുകൊണ്ട് ആമിനുമ്മയുടെ അടുത്തിരുന്നു.
"നെനക്ക് പ്രത്യേകിച്ചു സൂക്കേടൊന്നും ഇല്ല്യാന്ന് ഡോകട്റ് പറഞ്ഞതോണ്ടല്ലേ ഞാൻ വേറൊരു ആവശ്യത്തിന് പോയത്"
ആമിനുമ്മ ഖാദർ സായ്‌വിന്റെ തോളിലേക്ക് ചാഞ്ഞു.സങ്കടങ്ങൾ ഇറക്കിവെയ്ക്കുംപോലെ ഖാദർ സായ്‌വ് അവരുടെ പുറത്ത് ഇടറുന്ന കൈകളോടെ അവരെ തലോടി.ആ സ്വാന്തനമാകാം ആമിനുമ്മയെ കൈപിടിച്ച് ജീവിതത്തിലേക്ക് നടത്തിയത്.
എന്റെ നേർത്ത പ്രതീക്ഷകൾ സത്യമായി.അവസാന കീമോതെറാപ്പിയും കഴിഞ്ഞുപോകുമ്പോൾ ഖാദർ സായ്‌വ് പറഞ്ഞു; "എല്ലാവർക്കും ആശുപത്രിയിൽ വരണത് ഓർക്കുമ്പോഴാ സങ്കടം ഞങ്ങൾക്ക് ഇവിട്ന്ന് പോണത് ഓർക്കുമ്പോളാ വെഷമം ഡോക്ടറെ" ഞങ്ങടെ ജീവിതം തിരിച്ച് കിട്ടിയത് ഇവിടെന്നാണ്.ഡോക്ടറെ മറക്കാൻ പറ്റില്ല.ഇവിടെ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷം ഞങ്ങൾക്ക് വേറെ എവിടെയും കിട്ടില്ല."
ആമിനുമ്മ നാണം മറന്ന് ഖാദർ സായ്‌വിന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു.
കണ്ണീര് നിറഞ്ഞ നാല് കണ്ണുകൾ സ്പടികംപോലെ തിളങ്ങുന്നു...!
ആമിനുമ്മയുടെ അടുത്ത ചെക്കപ്പിനായുള്ള തിയതി ഞാൻ കലണ്ടറിൽ നോക്കി.
കാലത്തെയും തോല്പിക്കാനുള്ള കെൽപ് ഒന്നിന് മാത്രമേയുള്ളൂ.
#അതിരുകളില്ലാത്ത_സ്നേഹത്തിന്. ●●●●●●●●●●●●●●●●●●●●●●●●●●●●●● കെ.എസ് അനിയൻ എഴുതിയ ജീവിതമെന്ന അത്ഭുതം എന്നൊരു പുസ്തകത്തിൽ നിന്നും ഒരേട് ആണ് ഞാൻ,എന്റെ മിത്രങ്ങൾക്ക് മുന്നിൽ പങ്കുവെച്ചത്.
ശ്രീ പി.വി ഗംഗാധരൻ ഡോക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ഇത്തരത്തിലുള്ള നെല്ലിക്കപോലുള്ള മുപ്പത്തിയൊന്ന് അനുഭവങ്ങൾ അടങ്ങിയ പുസ്തകമാണ്
#ജീവിതമെന്ന_അത്ഭുതം.
മനുഷ്യനും,ദൈവവും ഒന്നാവുന്ന നിരവധി മുഹൂർത്തങ്ങൾ ഈ അനുഭവ കഥകളിൽ കാണാം.
സ്നേഹവും,കരുതലും സഹാനുഭൂതിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മലയാളികൾ വായിക്കുകയും വീടുകളിൽ നിർബന്ധമായും വാങ്ങി സൂക്ഷിക്കേണ്ട പുസ്തകം.
പ്രായഭേദമെന്യേ ആർക്കും വായിക്കാൻ കഴിയുന്ന ലളിതമായ ശൈലിയാണ് ഈ പുസ്തകത്തിൽ ഉടനീളം കെ.എസ് അനിയൻ സ്വീകരിച്ചത്.
അർബുദമെന്ന ദുരന്തത്തിൻ്റെ ഫലമായി, ജീവിതത്തിൽ ആശയയെല്ലാം നശിച്ച്, മാനസികമായും, ശാരീരികമായും, സാമ്പത്തികമായും തകർന്നിരിക്കുന്നവരുടെ അതിജീവനത്തിൻ്റെ/പരാജയത്തിൻ്റെ കഥകളേക്കാൾ എന്നെ സ്തബ്ദനാക്കിയത് അവരെ കണ്ണിൽ ചോരയില്ലാതെ നിര്‍ബാധം ചൂഷണം ചെയ്യുന്ന ആളുകൾ (ആൺ പെൺ വ്യത്യാസമില്ലാതെ) ഇപ്പോഴും മനുഷ്യകുലത്തിൽ ജീവിച്ചിരിക്കുന്നുണ്ട് എന്ന അറിവാണ്.
Dr VP ഗംഗാധരൻ്റെ 37 അനുഭവങ്ങൾ, അതേ തീവ്രതയിൽ വായനക്കാരെയും കരയിപ്പിക്കുകയും പൊള്ളിക്കുകയും ചെയ്യുന്ന വാക്ചാചാതുരിയിൽ കഥാകൃത്ത് കെ എസ് അനിയൻ ലളിതമായി എന്നാൽ തീവ്രമായി പറഞ്ഞിരിക്കുന്നു 240 ഓളം പുറങ്ങളിൽ.