വാനപ്രസ്ഥം, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, സുകൃദം, പെരുമഴയുടെ പിറ്റേന്ന്- നാല് ചെറുകഥകൾ അടങ്ങിയിരിക്കുന്ന കൊച്ചുപുസ്തകം. ആകസ്മിതകൾ നിറഞ്ഞ മനുഷ്യജീവിതം വളരെ തന്മയത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു. എത്ര രസകരമായിട്ടാണെന്നോ ഓരോ കഥകളും വള്ളുവനാടൻ ഭാഷയിൽ പറഞ്ഞിരിക്കുന്നത്. നമ്പൂതിരിയുടെ വരകൾ ആകട്ടെ പുസ്തകത്തിന് കൂടുതൽ ആസ്വാദനമേകി.
വായനകൾ എന്തോ തടസ്സം വന്ന സന്ദർഭത്തിൽ ഞാൻ എടുത്ത പുസ്തകം ആണിത്. മനസ്സറിഞ്ഞു തന്നെ വായിച്ചു! ഇതുപോലെ കഥയിലെ കഥാപാത്രങ്ങൾക്ക് ഒപ്പം ഞാൻ സഞ്ചരിച്ച മറ്റൊരു കൃതി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
വാനപ്രസ്ഥത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ആണ് ചുവടെ.
" വിചാരിച്ച പോലെ ഒന്നും ഇവിടെ വരാൻ പറ്റില്ല. ഭഗവതി നിശ്ചയിക്കും. അപ്പഴേ നമുക്ക് സൗകര്യാവൂ".