മനുഷ്യജീവിതമെന്ന നിഗൂഡത നിറഞ്ഞ അഗാധഗർത്തത്തിൽ സ്നേഹവും സ്നേഹഭംഗവും നിറഞ്ഞുനില്ക്കുന്നു. ബന്ധങ്ങളുടെ സങ്കീർണ്ണതകൾ, ഇന്ദ്രിയങ്ങൾക്കപ്പുറം മനുഷ്യഹൃദയത്തെ വെളിപ്പെടുത്തുന്നവിധത്തിൽ ലാളിത്യത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുന്ന കൃതി.
Rajalakshmi (June 2, 1930 - January 18, 1965) was a Malayalam writer and poet in India. She was born at Cherpulassery, Palakkad; her father was Marath Achutha Menon and mother was Kutty Malu Amma. Professionally she was a lecturer in Physics and worked in many NSS Colleges including the one at Ottappalam. As a notable writer she won the Kerala Sahithya Academy Award in 1960 for her work Oru Vazhiyum Kure Nizhalukalum (A Path and a Few Shadows).[1] It later became a TV serial and was broadcast as a play by All India Radio.[2][3] Her other notable works of fiction are Njaneenna Bhavam (ഞാനെന്ന ഭാവം) and Uchaveyilum Ilam Nilavum (ഉച്ചവെയിലും ഇളംനിലാവും) Her famous poem is “Ninne Njan Snehikkunnu”.
പ്രതിഭയുടെ മൂർദ്ധന്യത്തിലെത്തവേ പൊലിഞ്ഞ നക്ഷത്രമാണ് രാജലക്ഷ്മി. അകാലചരമത്തേയും ആത്മഹത്യയേയും റൊമാന്റിസൈസ് ചെയ്യുന്ന ഒരു സമൂഹം അവരുടെ മരണത്തിനും ഒരു കാല്പനികത നേടിക്കൊടുത്തു. ഈ മിത്തിക്കൽ പരിവേഷത്തിൽ മാറ്റിനിർത്തി വേണം അവരുടെ കൃതികളെ സമീപിക്കേണ്ടത് എന്നു തോന്നുന്നു.
എം ടി യുടെ തലമുറയാണ് കഥാകാരിയുടേത്: കുടുംബപശ്ചാത്തലവും സമാനം. "ഞാനെന്ന ഭാവം" എന്ന ഈ നോവലിൽ രാജലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും അവർ ജീവിക്കുന്ന പശ്ചാത്തലവും എം ടി ക്കഥകളിലൂടെ നമുക്കു പരിചിതമായ നാശോന്മുഖമായ നായർ തറവാടു തന്നെ. ഇതിലെ നായകനായ കൃഷ്ണൻകുട്ടി അനേകം നോവലുകളിലൂടെയും, സിനിമകളിലൂടെയും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദുരന്തനായകൻ തന്നെ: "ക്ഷുഭിതനായ ചെറുപ്പക്കാരൻ" എന്ന പ്രയോഗം അന്നു പ്രചുരപ്രചരിതമായിരുന്നില്ലെന്നു മാത്രം.
കൃഷ്ണൻകുട്ടിയും, "ഓപ്പോൾ" എന്നയാൾ വിളിക്കുന്ന, അയാളെക്കാൾ ഏതാനും വയസ്സു മാത്രം പ്രായം കൂടിയ ചെറിയമ്മയും തമ്മിലുള്ള ബന്ധമാണ് കഥയുടെ അച്ചുതണ്ട്. തുടക്കത്തിൽ കൃഷ്ണൻകുട്ടിയുടെ അച്ഛന്റെ ചിലവിലാണ് ഓപ്പോൾ ജീവിച്ചിരുന്നത്. വിധി അവരെ ഒരു ധനികന്റെ ഭാര്യയാക്കുന്നതോടെ, കാര്യങ്ങൾ നേരെ മറിച്ചാകുന്നു; അയാൾ പഠനത്തിനു വേണ്ടി ഓപ്പോളുടെ വീട്ടിൽ "അഭയാർത്ഥി"യാകുന്നു. ഉയർച്ചകളിലൂടെയും താഴ്ചകളിലൂടെയും അവരുടെ ജീവിതം പുരോഗമിക്കുമ്പോൾ, രണ്ടുപേരുടേയും അവസ്ഥകൾ മാറിമറയുന്നു; പരസ്പരം ഗാഢമായി സ്നേഹിക്കുമ്പോഴും, തങ്ങളുടെ ഉള്ളിലെ "ഞാനെന്ന ഭാവം" പൂർണ്ണമായും ഉള്ളുതുറക്കുന്നതിൽ നിന്നും അവരെ വിലക്കുന്നു. എങ്കിലും, ഒരു സുപ്രധാന ജീവിത മുഹൂർത്തത്തിൽ അവർ തങ്ങളുടെ ആത്മബന്ധം മനസ്സിലാക്കുന്ന ഒരു ചിത്രത്തോടെയാണ് നോവൽ പൊടുന്നനെ അവസാനിക്കുന്നത്.
നിരർത്ഥകങ്ങളായ പൊങ്ങച്ചങ്ങളുടെ നടുവിൽ ശ്വാസം കിട്ടാതെ മുങ്ങിപ്പൊങ്ങുന്ന മദ്ധ്യവർഗ്ഗത്തിന്റെ നിസ്സഹായത വളരെ ഭംഗിയായി വരച്ചുകാട്ടിയിട്ടുണ്ട് ഈ നോവലിൽ. രാജലക്ഷ്മിയുടെ തികച്ചും സ്ത്രൈണമായ ഭാവനയിൽ വിരിയുന്ന സ്ത്രീ കഥാപാത്രങ്ങൾക്ക് അസാദ്ധ്യ മിഴിവും ചാരുതയുമുണ്ട്. കഥാകാരിയുടെ രചനാശൈലി പലപ്പോഴും സിനിമാറ്റിക്കാണ്: രംഗം നമുക്കു മനസ്സിൽക്കാണാം (പ്രത്യേകിച്ച് തങ്കത്തിന്റെ മരണവാർത്ത കേട്ട കൃഷ്ണൻകുട്ടിയുടെ മനസ്സിൽ തെളിയുന്ന ഫ്ലാഷ്ബാക്ക്).
എങ്കിലും ഈ നോവൽ തീരെ ശുഷ്കമായിപ്പോയി എന്ന ഒരു പരാതി എനിക്കുണ്ട്. പലയിടത്തും അല്പം കൂടി വികസിപ്പിക്കാമായിരുന്നു.
വളരെ ചെറുപ്രായത്തിൽ അകാല മൃത്യുയടഞ്ഞ രാജലക്ഷിയുടെ കുഞ്ഞു നോവൽ ആണ് ഞാനെന്ന ഭാവം. എം ടി വാസുദേവൻ നായരുടെ നാലുകെട്ടിലും അസുരവിത്തിലുമൊക്കെ നമ്മൾ കണ്ട തകർന്ന നായർ കുടുംബ പശ്ചാത്തലം തന്നെയാണ് ഈ നോവെലിലും. മുഖ്യകഥാപാത്രമായ കൃഷ്ണൻ കുട്ടിയും അവൻ ഓപ്പോൾ എന്നു വിളിക്കുന്ന അമ്മിണി എന്ന ചെറിയമ്മയുടെയും ജീവിതമാണ് ഇതിവൃത്തം. തകർച്ചയിലും അഭിമാന ബോധം കൈമോശം വരാത്ത കൃഷ്ണൻ കുട്ടിയും ജീവിത സാഹചര്യങ്ങൾ മൂലം മനസ്സിലെ സ്നേഹവും സംരക്ഷണവും പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഓപ്പോളും. ഇടയിൽ നൊമ്പരമാകുന്ന തങ്കവും രാമുണ്ണിയും. വേണമെങ്കിൽ ഒരു മുന്നൂറു പേജുകളിലേക്കു വികസിപ്പിക്കാനാവുമായിരുന്ന നോവൽ എണ്പത് പേജുകളിൽ വലിയ വിശതീകരണങ്ങൾ ഇല്ലാതെ പറയുന്നതാണ് ഞാനെന്ന ഭാവം. രാജലക്ഷ്മിയുടെ അകാല മരണത്തിലൂടെ നഷ്ടമായത് എം ടി യെ പോലെയുള്ള ഒരു കഥാകാരിയെ ആണെന്ന് നിസ്സംശയം പറയാം.
രാജലക്ഷ്മി എന്ന എഴുത്തുകാരിയെ മറ്റുള്ള എഴുത്തുകാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവരുടെ സ്ത്രീ കഥാപാത്രങ്ങൾ ആണെന്നാണ് തോന്നുന്നത്. ഒരു വഴിയും കുറെ നിഴലുകളും എന്ന നോവൽ സഞ്ചരിക്കുന്നത് മണിയിലൂടെ ആയിരുന്നു. കുട്ടികൃഷ്ണനിൽ കൂടെ കടന്നു പോകുന്ന കഥ ആണെങ്കിലും വായനക്കാരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത് തങ്കവും മീനുവും ഓപ്പോളും അമ്മയും ഏട്ടൻ്റെ അമ്മയും ഒക്കെ ആണെന്ന് വിശ്വസിക്കുന്നു. ♥️