Collection of 31 stories by K R Meera. This anthology has all her major stories published so far in 4 books, Ormayude Njarampu, Mohamanja, Ave Maria and Gilloutine.
കെ ആര്‍ മീരയുടെ ഇതുവരെ പ്രസിദ്ധീകരിച്ച ചെറുകഥകളുടെ സമാഹാരം. ഗില്ലറ്റിന്‍, മോഹമഞ്ഞ, ഓര്‍മ്മയുടെ ഞരമ്പ്, ആവേ മരിയ എന്നീ നാല് സമാഹാരങ്ങളിലായി പ്രസിദ്ധീകരിച്ച 31 കഥകള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മോഹമഞ്ഞ എന്ന കഥക്ക് എം കൃഷ്ണന്‍നായരും ആവേ മരിയ എന്ന സമാഹാരത്തിന് സഖറിയയും എഴുതിയ അവതാരികകളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ആവേ മരിയ ============================ ഏകാന്തതയുടെ നൂർ വർഷങ്ങൾ കളരിമറ്റത്തു കത്തനാർ സ്വവർഗ സങ്കടങ്ങൾ ആവേ മരിയ പിന്നെ സസ്സന്ദെഹവുമായിടും ആനപ്പുരക്കൽ കേശവപിള്ള മകൻ ആട്ടുകട്ടിൽ വാണിഭം സോളോ ഗോയ്യാ
ഗില്ലറ്റിന്‍ ============================ കമിങ്ങ് ഔട്ട് ഗില്ലറ്റിന്‍ നായ്ക്കോലം ഉച്ഛേദനം ജോര്‍ജ്ജ് മൂന്നാമന്‍ തീവണ്ടി ഓടിക്കുമ്പോള്‍ ആണുങ്ങളോട് കളിച്ചാല്‍ പശ്യപ്രിയേ കൊങ്കണേ
മോഹമഞ്ഞ ============================ ശൂർപ്പണഖ വ്യക്തിപരമായ ഒരു പൂച്ച അർദ്ധരാത്രികളിൽ ആത്മാക്കൾ ചെയ്യുന്നത് പായിപ്പാടുമുതൽ പേസ്മേക്കർ വരെ വാർത്തയുടെ ഗന്ധം ഹൃദയം നമ്മെ ആക്രമിക്കുന്നു മരിച്ചവളുടെ കല്യാണം മോഹമഞ്ഞ
K.R. Meera is an Indian author, who writes in Malayalam. She won Kerala Sahitya Akademi Award in 2009 for her short-story, Ave Maria.She has also been noted as a screenplay writer of 4 serials. Meera was born in Sasthamkotta, Kollam district in Kerala.She worked as a journalist in Malayala Manorama, later resigned to concentrate more on writing. She is also a well-known column-writer in Malayalam
മീരയുടെ ചെറു കഥാ സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്തമാണ്. എന്നാൽ, ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇഴചേർന്നു ഒറ്റപുസ്തകമാകുമ്പോൾ, വേദനയുടെയും കലഹത്തിന്റെയും പുറഞ്ചട്ടയണിഞ്ഞ ഭടന്മാരാകുന്നു. പുതിയ കാലത്തിന്റെയും പഴയ കാലത്തിന്റെയും ഇടയിൽ വർഷങ്ങളുടെയും കാലഘട്ടത്തിന്റെയും വ്യത്യാസങ്ങൾ അല്ലാതെ, കഷ്ടപ്പാടിന്റെയും വഞ്ചനയുടെയും, ദുരന്തങ്ങളുടെയും മുഖം അൽപ്പം കൂടി വക്രിച്ചതല്ലാതെ വേറെ മാറ്റം വന്നിട്ടില്ല എന്ന് ലേശം വേദനയോടെ ഞാൻ മനസിലാക്കുന്നു.
അനായാസമായി മുത്തശ്ശി കഥയിൽ നിന്ന് മീര ഗില്ലറ്റിനിലേക്ക് വായനക്കാരനെ ഒഴുക്കി വിടുന്നു. എന്നാൽ ഓരോ കഥയും വായിച്ചു കഴിയുമ്പോഴും അല്പം കൂടി നുറുങ്ങിയതായി തോന്നി. "ആവേ മരിയ" എന്ന കഥയാണ് എന്നെ ഏറ്റവും അധികം പിടിച്ചുലച്ചത്. കാലവും രാഷ്ട്രീയവും ചവച്ചു തുപ്പി, നിസ്സഹായതയുടെയും ഭീതിയുടെയും നിഴലിൽ കഴിയുന്ന ഒരു പിടി നരച്ച മനുഷ്യജന്മങ്ങളാണ് നമ്മെ ഇവിടെ ആമുഖം ചെയ്യുന്നത്. നിലവിളികളും പരക്കം പാച്ചിലും കഴിഞ്ഞ രാത്രികളുടെ രണ്ടാം യാമത്തിൽ, സിന്ദാബാദ് വിളികൾ ഒരു മാറ്റൊലിയായി മരിയയുടെ അവശേഷിക്കുന്ന ജീവിതത്തിനു ഒരു ഇടത്താളമാകുന്നു.
ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അണിനിരത്തി അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരിയാണ് മീര. മീരയുടെ പുരുഷകഥാപാത്രങ്ങളെ ഉൾകൊള്ളാൻ ആണുങ്ങൾക്ക് കഴിയാറില്ല, ദയയില്ലാതെ അവരെ തുറന്നുകാട്ടിയ മറ്റൊരു എഴുത്തുകാരിയുമില്ല എന്നതാണ് സത്യം. മീരയുടെ സ്ത്രീയെയും പുരുഷനെയും ഒരുപോലെ ഇഷ്ടം. ❣️