ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ ജനനം. കപ്പൂച്ചിൻ സന്ന്യാസസഭയിൽ വൈദികൻ. ആത്മീയപ്രഭാഷണങ്ങളിൽ ശ്രദ്ധേയൻ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, ഓർഡിനറി, അകം, പുലർവെട്ടം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യസ്‌നേഹി' മാസികയുടെ എഡിറ്ററുമാണ്.
2102 ലെ അവസാന ആഴ്ചകളിൽ ഒന്ന്. എറണാകുളത്ത് ഒരു സുഹൃത്തിന്റെ ബുക്ക് ഷെൽഫിൽ നിന്നും യാദൃശ്ചികമായി കണ്ടെത്തിയ 'കേളി' മറൈൻ ഡ്രൈവിലെ ഒരു ഇലഞ്ഞിമരത്തിനു ചുവട്ടിലിരുന്നാണ് വായിച്ചു തീര്ത്തത്... ഉള്ളിൽ എവിടെയോ ഒരായിരം ഇലഞ്ഞി മരങ്ങൾ പൂത്ത് സുഗന്ധം പരത്താൻ തുടങ്ങിയിരുന്നു. ഓളപ്പരപ്പിലൂടെ പതുക്കെ നീങ്ങുന്ന ഒരു വഞ്ചിയില് മിഴികള് പൂട്ടിയിരിക്കുന്ന അനുഭവം. ചിലപ്പോഴൊക്കെ ചങ്കിലേക്ക് തീ കോരിയിടുന്നുന്നുണ്ട് ബോബിയച്ചന്. ചിലപ്പോൾ സാന്ത്വനത്തിന്റെ കുളിരും. ദൈവമനുഷ്യ ബന്ധത്തിന്റെ ആത്മീയ, സാമൂഹിക തലങ്ങളെ ഇത്ര മനോഹരമായി അവതരിപ്പിക്കന്ന പുസ്തകങ്ങള്‍ മലയാളത്തിൽ കുറവാണ് . മലയാള ആദ്ധ്യാത്മിക സാഹിത്യ രംഗത്തെ ഒരു പുതുരചനാ ശൈലി. ജാതിമത ഭേദമില്ലാതെ ഏതൊരാള്ക്കും ആസ്വദിക്കാവുന്ന ഒരു പുസ്തകം . വായിച്ചു തീര്ക്കാനല്ല, വായിച്ചു ധ്യാനിക്കാൻ.
തിരികെ വീട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തതു ബോബിയചന്റെ ഈ GOODREADS profile creation ആയിരുന്നു. ( Fr.Boby Jose Kattikad ) പുസ്തകങ്ങളും ക്വോട്ടസും ഒക്കെ തപ്പി പിടിചു add ചെയ്തു. :) Because it worth Sharing !!