Jump to ratings and reviews
Rate this book

നാടന്‍ പ്രേമം | Naadan Premam

Rate this book

80 pages

First published August 1, 1941

57 people are currently reading
853 people want to read

About the author

S.K. Pottekkatt

53 books345 followers
Sankarankutty Kunhiraman Pottekkatt (Malayalam: ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, was a famous Malayalam writer from Kerala, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekatt won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale). His works have been translated into English, Italian, Russian, German and Czech, besides all major Indian languages.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
74 (19%)
4 stars
108 (28%)
3 stars
114 (30%)
2 stars
55 (14%)
1 star
27 (7%)
Displaying 1 - 29 of 29 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,656 followers
November 22, 2023
Who is more innocent? The people living in the cities or those living in suburbs and villages. This is a tricky question to ask in the contemporary era and is almost impossible to answer as we can see all types of people in both the cities and the villages. But it was different a century ago, and we could have answered the above question much more easily.

S.K. Pottekkatt tells us a love story between a person from the city and one from the village. How much a person will have to sacrifice for true love? This is one of the questions the author tries to answer through this novel. If you read this book considering the year it was published in the back of your mind, you will probably love this book so much to admit that it is indeed a brilliant work of fiction.

—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Twitter ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1
Profile Image for Hrishi.
72 reviews48 followers
December 4, 2014
എന്റെ നാട്ടില്‍ വെച്ചു നടക്കുന്ന കഥ,
മുക്കംകാരനായ ഞാന്‍ മുക്കം ടൗണിലേക്കിറങ്ങുമ്പോഴൊക്കെ എസ് കെ പൊറ്റെക്കാട്ടിന്റെ പ്രതിമയും അതിനുകീഴെ 'മുക്കമെന്ന കുഗ്രാമത്തെ നാടന്‍പ്രേമമെന്ന തന്റെ നോവലിലൂടെ അനശ്വരമാക്കിയ മലയാളത്തിന്റെ പ്രിയ സാഹിത്യകാരനു പ്രണാമം' എന്ന വരികളും ഈ പുസ്തകം വായിക്കണം വായിക്കണം എന്ന്, എന്നും എന്നോടുപറയുമായിരുന്നു. അങ്ങിനെയിരിക്കെയാണ് ഒന്നുരണ്ടാഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോടൂനിന്നു കണ്ണൂരിലേക്കുള്ള ട്രയിനില്‍ വെച്ച് ഒരു പുസ്തകവില്പനക്കാരന്റെ കയ്യില്‍ നിന്ന് ഈ പുസ്തകമെനിക്ക് കിട്ടിയത്. ഒറ്റയിരുപ്പില്‍ ട്രെയിനില്‍ വെച്ചു തന്നെ വായിച്ചു തീര്‍ത്തു. മനോഹരമായ ഭാഷ, വര്‍ഷങ്ങള്‍ക്കു മു‌‌ന്‍പുള്ള മുക്കത്തെ മനോഹരമായി കോറിയിട്ടിരിക്കുന്നു. ആവതാരികയില്‍ എംടി വാസുദേവന്‍നായര്‍ എഴുതിയിരിക്കുന്നതുപോലെ പലഭാഗങ്ങളും എനിക്കിഷ്ടപ്പെട്ടു, പലതും ഇഷ്ടപ്പെട്ടില്ല. ആകെമൊത്തത്തില്‍ കഥയെനിക്കിഷ്ടപ്പെട്ടില്ല. ഒരു പഴയകാല ശരാശരി മലയാള സിനിമപോലെ തോന്നി കഥ. എന്നാല്‍ അതെഴുതിയ ഭാഷ, ആ എഴുത്ത് വായിക്കാന്‍ വേണ്ടി ഈ പുസ്തകം പുസ്തകം വായിക്കണം. ഒരു ശരാശരി കഥയെ ഒരു നല്ല എഴുത്തുകാരന്‍ ഒരനശ്വര സാഹിത്യസൃഷ്ടിയാക്കുന്നതെങ്ങിനെ എന്ന് ഈ പുസ്തകം നമുക്കു കാണിച്ചു തരുന്നു.
Profile Image for Gowri.
36 reviews12 followers
May 28, 2023
ജ്ഞാനപീഠ പുരസ്‌കാര  ജേതാവായ ശ്രീ എസ്‌ കെ പൊറ്റക്കാട്ടിന്റെ ഒരു കുഞ്ഞു നോവലാണ്  നാടൻപ്രേമം. കേരളകൗമുദി ദിനപത്രത്തിൽ ഖണ്ഡശ്ശ  പ്രസിദ്ധപ്പെടുത്തിയ ഈ കഥ പിന്നീടാണ് പുസ്തകരൂപത്തിൽ പുറത്തിറക്കുന്നത്.

കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന രവീന്ദ്രൻ നാഗരിക ജീവിതത്തിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നതിനു വേണ്ടി രണ്ടു മാസത്തേക്ക്  മുക്കം ഗ്രാമത്തിൽ എത്തിച്ചേരുന്നിടത്ത് കഥ ആരംഭിക്കുന്നു . അവിടത്തെ ഗ്രാമീണ പെൺകൊടിയായ മാളുവുമായി അടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം .  

പുസ്തകം വായിച്ചു കഴിയുമ്പോൾ ഇക്കോരൻ എന്ന കഥാപാത്രമാവും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുക .

മുക്കത്തെ ഗ്രാമസൗന്ദര്യത്തെയും വർണിക്കുന്നുണ്ട് ഇതിൽ .ഗ്രാമീണരുടെ നിഷ്കളങ്കതയും സത്യസന്ധതയും മാളുവിലും ഇക്കോരനിലും കൂടി വായനക്കാരന്റെ മുന്നിൽ വരച്ചു കാട്ടിയിട്ടാണ് കഥ അവസാനിക്കുന്നത്. 
Profile Image for Henna Haiku.
35 reviews3 followers
February 6, 2020
It doesn’t go with my feelings. I have disagreements with the way SK treated his women characters and Dalits. Whose native love is highlighted in the text? What would have forced SK to kill Maalu and Ikkoran?
🤷‍♀️
Profile Image for Soya.
505 reviews
September 29, 2019
പുസ്തകം: നാടൻ പ്രേമം
രചന: എസ് കെ പൊറ്റക്കാട്ട്
പ്രസാധനം: മാതൃഭൂമി ബുക്സ്
പേജ് :80,വില :70

കോഴിക്കോടുള്ള മുക്കം എന്ന ഗ്രാമത്തിന്റെ മനോഹാരിതയിൽ പ്രണയത്തിന്റെ മേമ്പൊടി ചേർത്ത് പൂർത്തിയാക്കിയതാണ് ഈ നോവൽ. കോഴിക്കോടുള്ള ലക്ഷപ്രഭു ആയ രവീന്ദ്രൻ സുഹൃത്തുക്കൾക്ക് രണ്ടു മാസത്തേക്ക് താൻ ഒരു അജ്ഞാത വാസത്തിനു പോവുകയാണെന്നും, താൻ എവിടെയാണെന്ന് കണ്ടു പിടിക്കുന്നവർക്ക് രവിയുടെ ഏറ്റവും പുതിയ മോറിസ് കാർ സമ്മാനമായി നൽകാമെന്ന് ഒരു കത്ത് എഴുതി വെച്ച അയാൾ മുക്കം എന്ന ഗ്രാമത്തിലേക്ക്  യാത്ര തിരിക്കുന്നു.

ഗ്രാമത്തിലെ കുളിക്കടവിൽ വെച്ച് രവി നിഷ്കളങ്കയായ മാളുവുമായി അടുക്കുന്നു. നഗരത്തിന്റെ  മനോഹരമായ ദൃശ്യങ്ങൾ രവി മാളുവിന് വർണിച്ചു കൊടുക്കുന്നു.

' ഒരുനാൾ രവിയും മാളുവും അവിടെ സമ്മേളിച്ച പിരിഞ്ഞുപോകാൻ ഭാവിച്ചപ്പോൾ, ഒരു പാട്ട്  അധികം ദൂരെ നിന്നല്ലാതെ കേട്ടു.
" അങ്ങേലെ ജാനുന്റെ സോപ്പിന്റെ  പെട്ടീല്
ഡ്രൈവറെ പോട്ടം കണ്ടു
കറുത്താലും വേണ്ടില്ല വെറുത്താലും വേണ്ടില്ല
എനിക്കെന്റെ  ഡ്രൈവറെതന്നെ മതി...."
ആ പ്രാകൃതമായ പാട്ട് കേട്ട് രവി പൊട്ടിച്ചിരിച്ചുപോയി.
മാളു പതുക്കെ പറഞ്ഞു, ഇക്കോരന്റെ  പാട്ടാണ് '

രവി നാട്ടിൽ നിന്ന് പോയപ്പോൾ മാളു ഗർഭിണിയായിരുന്നു. അയാൾ തിരിച്ചു വരാതെ തന്നെ ചതിച്ചത് ആണെന്നറിഞ്ഞ മാളു പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. ഇക്കോരൻ അവളെ രക്ഷിച്ചു വിവാഹം കഴിക്കുന്നു....

11 വർഷങ്ങൾക്കു ശേഷം, തനിക്കൊരു കുഞ്ഞു ജനിക്കാത്തതിൽ വിഷമിച്ച് രവി  നഗരത്തിലെ ബംഗ്ലാവിൽ കഴിയുകയാണ്. സായിപ്പിന്റെ ആവശ്യപ്രകാരം, മുക്കത്തെ റബർ തോട്ടം വാങ്ങാൻ രവി ഭാര്യയായ പത്മിനിയുടെ ഒപ്പം പുറപ്പെടുന്നു. മാളുവിന്റെ മകൻ രാഘവൻ, സ്വന്തം പുത്രനാണെന്ന് രവി തിരിച്ചറിയുന്നു. പിന്നീട് സഹതാപം സൃഷ്ടിച്ച രാഘവനെ രവി സ്വന്തമാക്കുന്നു. അതിൽ മനംനൊന്ത് മാളുവിന്റെ ഒപ്പം ഇക്കോരനും പുഴയിൽ ചാടി ആത്മഹത്യ ചെയ്യുന്നു. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം, രാഘവനൊപ്പം രവി ആ തോട്ടത്തിലൂടെ നടക്കുമ്പോൾ പൂർവ്വ സ്മരണകൾ ഓർമ്മയിൽ കടന്നുവരുന്നു.

നല്ലൊരു ക്ലാസിക് നോവലാണിത്. ഗ്രാമത്തിന്റെ കളങ്കരഹിതമായ മനസ്സിലേക്ക്, നഗരത്തിന്റെ കപടതയും ആയി കടന്നുവരുന്ന ഒരു മനുഷ്യനായാണ് രവിയെ ചിത്രീകരിച്ചിരിക്കുന്നത്. ഈ നോവൽ സിനിമയാക്കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.🏡🌌🌅
1 review
April 6, 2020
ഗ്രാമീണ ജനതയുടെ ഒട്ടും കളങ്കമില്ലാത്ത മനസിനെ, നഗര വാസികൾക്ക് അപരിചിതമായ നിഗൂഢ വികാരത്തെ തുറന്നു കാട്ടാൻ എസ് കെ ശ്രമിച്ചു എന്നു പറയാം.
Profile Image for Soumya K S.
125 reviews2 followers
November 5, 2024
നാടൻ പ്രേമം"എന്ന നോവൽ, നാടിന്���െ നൈസർഗിക ഭാവങ്ങളും ഗ്രാമീണ കേരളത്തിന്റെ സൗന്ദര്യവും ചേർത്ത് നെയ്തെടുത്ത ഹൃദയസ്പർശിയായ കഥയാണ്. ആദ്യമായി കേരളകൗമുദി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഈ കഥ പിന്നീട് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ, വായനക്കാരുടെ മനസുകളിൽ ആഴത്തിൽ പതിഞ്ഞ ഒരു രചനയായി മാറി.

പ്രധാന കഥാപാത്രമായ രവീന്ദ്രൻ ❤️, നഗരജീവിതത്തിൽ (കോഴിക്കോടായിരിക്കാം) 🏙️ താമസിക്കുന്നെങ്കിലും, അവന്റെ മനസ്സിൽ ഒരിക്കലും മാഞ്ഞുപോകാത്തതാണ് സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകൾ 🏡. അവിടെ ഉണ്ടായിരുന്ന പഴയ ബന്ധങ്ങളും സുഹൃത്തുക്കളും അവന്റെ ഹൃദയത്തിൽ ഉറച്ചിട്ടുണ്ട്.

മാളു🌸, ഗ്രാമത്തിന്റെ നൈസർഗികതയും സാധ്വിതയുമുള്ള ഒരു നിഷ്കളങ്ക പെൺകുട്ടിയാണ്. രവീന്ദ്രന്റെയും മാളുവിന്റെയും പ്രണയം അത്രക്ക് ലളിതമായ ഒന്നല്ല; അത് ഒരിക്കലും പൂവണിയാതെ ദു:ഖകരമായ ഒരു അനുഭവമായി മാളുവിന്‌ മാറുന്നു 💔.

ഇരുവഴിഞ്ഞിപ്പുഴ🌊 പ്രണയത്തിന്‍റെയും ജീവിതാനുഭവത്തിന്റെയും മൗനസാക്ഷിയായി കഥയിൽ പ്രധാനപങ്ക് വഹിക്കുന്നു. പുഴയുടെ സ്വഭാവം, പ്രണയവേദനയെ പ്രതീകീകരിക്കുന്ന വിധം വായനക്കാരനെ ഒരല്പം ദുഃഖമുണ്ടാക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു.

എം. ടി. വാസുദേവൻ നായർ പറഞ്ഞത് പോലെ, "നാടൻ പ്രേമം" നമ്മെ തനതു കേരളത്തിന്റെ കാഴ്ചകളിലേക്ക് കൊണ്ടുപോകുന്നു, ഒരു വേറിട്ട വായനാനുഭവം നൽകുന്നു 📚✨. പൂർത്തിയാകാതെ പോയ പ്രണയത്തിന്റെ വേദന, ഗ്രാമത്തിന്റെ ഭാവങ്ങൾ, പുഴയുടെ മൗനം , എല്ലാം ചേർന്ന് ഈ കഥ വായനക്കാരന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്നു 💫.
37 reviews5 followers
December 17, 2017
It reminded me the old stories of Muttathu Varkey stories. A normal story happened in a remote village. But was nice. I read it in to days. But I may not remember this book one of the best books of SK.
Profile Image for Unni Krishnan.
266 reviews28 followers
April 17, 2019
A short novel by S.K and an afternoon hour spent reading it. After reading it I get a vague feeling that I have already read this in the past. The characters and the plot of the novel is very good. However, I felt the language very antique, even compared to Desathinte Katha.
Profile Image for Dr. Charu Panicker.
1,167 reviews75 followers
September 12, 2021
ഇത് സാധാ ഒരു നാടൻ പ്രേമ കഥയാണ്. പണ്ട് കാലഘട്ടങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു പ്രേമകഥ. നഗരത്തിൽ നിന്ന് വന്ന നായകൻ ഗ്രാമീണ സുന്ദരിയെ പ്രണയിച്ചു വഞ്ചിക്കുന്ന ഒരു കഥ . ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് ഇതിൽ ആകർഷണം തോന്നണമെന്നില്ല.
Profile Image for Rahul E R.
73 reviews
July 7, 2025
A classic story from the great author S K Pottekkatt, The novel narrates about the life of two people whose worlds are different and how life turns the table around. A real page turner a must read for those who are facing readers break.

Profile Image for Mufi Muhammed.
1 review
July 19, 2018
മുക്കത്തെ ഗ്രാമ സൗന്ദ്യര്യം മനോഹരമായി ഉൾകൊള്ളാൻ കഴിഞ്ഞു, സ്വതസിദ്ധമായ ഭാഷയിൽ വിവരിച്ച ജീവിത പാഠവും.
Profile Image for Tennyson Peter.
36 reviews2 followers
May 8, 2019
Expected more from a seasoned writer. Cliched story with no regard for its other characters.
Profile Image for Arun George K David.
25 reviews1 follower
August 2, 2019
വെറും 78പേജ് മാത്രമേ ഉള്ളൂ.. ഷോർട് നോവൽ എന്ന് പറയുന്നതാണ് അഭികാമ്യം. ബുക്ഷെൽഫിൽ എസ് കെ പൊറ്റെക്കാട് എന്ന പേര് കണ്ടപ്പോള്‍ എടുത്തുനോക്കിയതാ. ഒറ്റയിരിപ്പിന് വായിച്ച പുസ്തകങ്ങളിൽ ഒന്ന്.
2 reviews
August 6, 2020
The story is emotional but lacks character depth and contains too many cliches.
It's really short so can be finished quite easily.
Profile Image for Severus.
17 reviews
May 1, 2024
82 pages...can finish within 2 hours. Romantic tale of a naive village girl and a millionaire city man. Simple story..tragic yet interesting read.
Profile Image for Santy.
62 reviews4 followers
October 13, 2023
A cliche romantic novel that you can read as if you are watching a balck and white movie.
1 review
Want to read
March 3, 2017
ghfg
This entire review has been hidden because of spoilers.
Profile Image for Sreelekshmi Ramachandran.
294 reviews39 followers
September 5, 2023
എത്ര ഹൃദയസ്പർശിയായ നോവലാണ് എസ് കെ പൊറ്റക്കാട്ട് രചിച്ച നാടന്‍ പ്രേമം..!

ഈ നോവലിനെ പറ്റി ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്. വായിക്കണം എന്ന് കുറെ കാലമായി മനസ്സിൽ വിചാരിച്ചതുമാണ്.
ഇപ്പോഴാണ് അതിനുള്ള സമയമായത്.

ഇതൊരു അസ്സൽ പ്രേമകഥയാണ്. പട്ടണത്തിൽ താമസിക്കുന്ന രവീന്ദ്രൻ കുറച്ച് നാൾ വിശ്രമ ജീവിതം നയിക്കാൻ ഒരു തനി നാട്ടിൻ പുറത്തെത്തുന്നു. മുക്കം എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിൽ.
അവിടെ ഇലവഴിഞ്ഞി പുഴയുടെ തീരത്ത് ഒരു മാളികയിൽ അയാൾ ഒറ്റയ്ക്ക് സുഖവാസം ആരംഭിക്കുന്നു. അവിടെ വെച്ച് അയാൾ മാളുവിനെ കാണുന്നു. അതിസുന്ദരിയായ മാളുവിനെ കണ്ട് രവീന്ദ്രൻ അനുരാഗപരവശനാകുന്നു.
തന്റെ നാട്ടിൻപുറത്ത് ഇത് വരെ കാണാത്ത പത്രാസും പകിട്ടുമുള്ള ഒരു ചെറുപ്പക്കാരനെ കണ്ടപ്പോൾ മാളുവും അയാളിൽ ആകൃഷ്‌ടയാകുന്നു.
അങ്ങനെ അവർ പരസ്പരം പ്രണയിക്കുന്നു..

പക്ഷേ ആ പ്രണയത്തിന് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഉണ്ടായിരുന്നു. അതാണ്‌ നാടന്‍ പ്രേമം എന്ന ഈ നോവലിന്റെ കഥ.

ഏതൊരാൾക്കും വായിക്കാൻ പറ്റുന്ന അതീവ ലളിതമായ ഭാഷയിൽ, വ്യത്യസ്തമായ ഇമോഷൻസ് നിറച്ച് മനോഹരമായി ക്രാഫ്റ്റ് ചെയ്ത ഒരു കൃതിയാണിത്.

വായിക്കാത്തവർ ഉണ്ടെങ്കിൽ പുസ്തകം സംഘടിപ്പിച്ച് വായിച്ചോളൂ...
.
.
.
📚Book -നാടന്‍ പ്രേമം
✒️Writer- എസ് കെ പൊറ്റക്കാട്ട്
📍publisher- മാതൃഭൂമി ബുക്ക്സ്
627 reviews
March 29, 2019
I am lucky to have read this book written nearly sixteen years before my birth. It happened when I turned sixty-two. The story is so simple, the age old formula. But it has a charm of its own. May be that is the magic of master storytellers. Or it may be the addiction factor of the theme. You are never old for a love story.
Profile Image for Anoop.
26 reviews3 followers
May 5, 2016
രചനാഭംഗി കൊണ്ടു മാത്രം ഇഷ്ടപ്പെട്ട നോവൽ. ഒരു ക്ലീഷേ കഥ, പക്ഷേ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വാക്കുകളുടെ വശ്യസുന്ദരമായ ഒഴുക്ക് എസ്കെ രചനകളുടെ സ്ഥിരം സവിശേഷതയായതു കൊണ്ട് ഒട്ടും അത്ഭുതം തോന്നില്ല.
Profile Image for Renjith R.
218 reviews21 followers
April 14, 2022
പഴയ കഥകൾ എന്നും കൌതുകത്തോടെ മാത്രമേ വായിക്കാൻ സാധിക്കുകയുള്ളൂ. മനുഷ്യബന്ധങ്ങളുടെ തീവ്രതയും ഏറ്റക്കുറച്ചിലുകളും എല്ലാം എത്ര കരുതലോടെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചിലപ്പോഴൊക്കെ അതിനാടകീയതയും തോന്നാം. ജീവിതവും ചിലപ്പോഴൊക്കെ നാടകീയമാണല്ലോ?
Profile Image for Hareesh Kakkanatt.
32 reviews7 followers
May 31, 2023
ഹൃദയസ്പർശിയായ മനുഷ്യഗന്ധിയായ ഒരു കൊച്ചു നോവൽ.
പഴയ കാലങ്ങളിലെ മനുഷ്യ മനസ്സുകളെ തുറന്നു കാണിക്കുന്നു.
Displaying 1 - 29 of 29 reviews

Can't find what you're looking for?

Get help and learn more about the design.