Book 3 in Anandapuram Series. Adventures of Appu in Anandapuram. A thrilling adventure Novel for kids in Malayalam. This is a story book in Malayalam for children who loves adventure and fantasy stories like Harry potter. അദ്ഭുത കാറ്റാടികള്‍ നന്നാക്കാന്‍ ആനന്ദപുരത്ത് എത്തിയ അപ്പുവും എഞ്ചിനീയറായ അച്ഛനും സമയരഥത്തിലേറി തിരുവനന്തപുരത്തേക്ക് തിരിച്ചു പോവാന്‍ തയ്യാറെടുക്കുന്നു. അതേ സമയത്ത് പലവലിപ്പത്തിലും നിറത്തിലുമുള്ള വര്‍ണ്ണ മയിലുകള്‍ ആനന്ദപുരത്ത് പ്രത്യക്ഷപ്പെടുന്നു. ആനന്ദപുരത്തിന്റെ അദ്ഭുത ലോകത്ത് പുതിയ രഹസ്യങ്ങളുടെ, വിസ്മയങ്ങളുടെ വാതില്‍ തുറക്കുകയാണ് അപ്പു ഈ നോവലില്‍. കുട്ടികളുടെ പ്രിയപ്പെട്ട ആനന്ദപുരം സീരീസിലെ മൂന്നാമത്തെ പുസ്തകം. തീര്‍ത്തും ത്രസിപ്പിക്കുന്ന കഥാഗതിയോടെ അപ്പുവിന്റെ യാത്ര തുടരുകയാണ്. മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തൊളം നവീന്‍ നീലകണ്ഠന്റെ സാന്നിധ്യം ഒരു പുതിയ അനുഭവം ആയിരിക്കും. നമ്മുടെ സാഹിത്യത്തിന്റെ ചരിത്രം കുറിക്കുന്ന ഘട്ടത്തില്‍ ഈ ചെറുപ്പക്കാരന്റെ സംഭാവനകള്‍ യഥാതഥം വിലയിരുത്തപ്പെടും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സന്ദേഹവുമില്ല. -ഡോ. ജോര്‍ജ് ഓണക്കൂര്‍