8 ബഷീർ മാസ്മരികത ചെറുകഥകൾ.
നമ്മുടെ സാദാ ചിന്തകൾക്കപ്പുറം, ഇതു വരെ ചിന്തിക്കാത്ത കേൾക്കാത്ത പറയാത്ത കഥകൾ. പച്ചയായ കഥനം. വേണ്ടുവോളം ഫിലോസഫി, ചുറ്റും കാണുന്ന മുഖങ്ങൾ, സംഭാഷണങ്ങൾ, സന്ദർഭങ്ങൾ, എല്ലാറ്റിനുമുപരി ഒട്ടൊന്ന് മുന്നിൽ നിൽക്കുന്ന സർഗ്ഗാത്മകത അതാണ് ബഷീർ കഥകൾ.
കാലത്തിനു മുന്നേ സഞ്ചരിച്ചവൻ എന്ന് പറയാനാവില്ല, ഏതു കാലത്തിനുമതീനമാണ് ഈ കഥകളൊക്കെയും. ഇവയുടെ പ്രസക്തി മനുഷ്യനുള്ളടത്തോളം കാലവും അതിനു മുൻമ്പും പിൻമ്പും ഒരു പോലെ നിലനിൽക്കും.
എല്ലാ കഥകളും കഥാകാരൻറ്റെ സ്വന്തം ജീവിതാനുഭവങ്ങൾ, അതിശയോക്‌തി കലർന്നതെങ്കിലും, വ്യത്യസ്ത നൂലുകൾ കൂട്ടി ഭംഗിയായി ഇഴകി ചേർത്തു സത്യമേത് മിഥ്യയേത് എന്ന വേർതിരിവില്ലാതെ ഒരു വസ്ത്രം പോലുള്ളവ.