Jump to ratings and reviews
Rate this book

കടൽമയൂരം | Kadalmayooram

Rate this book
ഒരു പൂ പൊട്ടിച്ചെടുത്ത് കിം, രേണുകയ്ക്കു നീട്ടി. അയാള്‍ മന്ത്രിച്ചു: എന്റെ ആദ്യത്തെ സമ്മാനം. അയാളുടെ കപോലങ്ങളുടെ ചുവപ്പ് രേണുക കൃതാര്‍ത്ഥതയോടെ നോക്കിക്കണ്ടു. ലോകമെന്തെന്നറിയാവുന്നവനും അനവധി സ്ത്രീകളുമായി വേഴ്ചയുണ്ടായവനുമാണെന്ന് താന്‍ കരുതിയ കിം സൂങ്ങ് ഒടുവില്‍ തന്നെപ്പോലെ ഒരനാഘ്രാത കുസുമമാണെന്നുവരുമോ? കിം സൂങ്ങ് എന്ന പുരുഷന്‍ രേണുക എന്ന സ്ത്രീയോട് പറഞ്ഞു: നീലപ്പട്ടും ധരിച്ചുവന്ന നിങ്ങളെ കാണുേമ്പാള്‍ എനിക്ക് ഒരു മയിലിനെയാണ് ഓര്‍മ്മവരുന്നത്. മയിലെന്ന പക്ഷിയല്ല... മയില്‍പോലെ നീലച്ച കടലിനെ ഞാന്‍ ഓര്‍ക്കുന്നു...

84 pages, Paperback

1 person is currently reading
79 people want to read

About the author

Kamala Suraiyya Das

97 books815 followers
See also Madhavikutty
Kamala Suraiyya (born Kamala; 31 March 1934 – 31 May 2009), also known by her one-time pen name Madhavikutty and Kamala Das, was an Indian English poet and littérateur and at the same time a leading Malayalam author from Kerala, India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the poems and explicit autobiography.

Her open and honest treatment of female sexuality, free from any sense of guilt, infused her writing with power, but also marked her as an iconoclast in her generation. On 31 May 2009, aged 75, she died at a hospital in Pune. Das has earned considerable respect in recent years.

(from Wikipedia)

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
11 (16%)
4 stars
23 (34%)
3 stars
26 (39%)
2 stars
5 (7%)
1 star
1 (1%)
Displaying 1 - 6 of 6 reviews
Profile Image for Dr. Charu Panicker.
1,167 reviews77 followers
September 27, 2021
മൂന്നു ലഘുനോവലുകളുടെ സമാഹാരമാണിത്. കടൽമയൂരം, രാത്രിയുടെ പദവിന്യാസം, ആട്ടുതൊട്ടിൽ എന്നിവയാണത്.

കടൽമയൂരത്തിൽ സിംഗപ്പൂരിലേക്ക് പോകുന്ന അവിവാഹിതയായും മധ്യവയസ്കയുമായ ഡോക്ടർ രേണുകയെ കാണാം. വിമാനത്തിൽ വെച്ച് പരിചയപ്പെടുന്ന കിം എന്ന ആളുമായി ബന്ധപ്പെട്ട് സിംഗപ്പൂരിൽ നടക്കുന്ന കാര്യങ്ങളാണ് ഇതിൽ പറയുന്നത്.

ആട്ടുതൊട്ടിലിൽ എന്ന കഥയിൽ രാജലക്ഷ്മിയെ പ്രണയിച്ചിട്ട് അവളെ സ്വന്തമാക്കാൻ കഴിയാത്ത കഥാനായകൻ വാർദ്ധക്യത്തിൽ എത്തുമ്പോൾ വിവാഹബന്ധം വേർപ്പെടുത്തി നിൽക്കുന്ന രാജലക്ഷ്മിയെ കാണാൻ ചെല്ലുന്നു. അതിനുമുമ്പ് അവളുടെ ജീവിതം ആദ്യഭർത്താവ് ഉണ്ണിത്താൻ നശിപ്പിച്ചു എന്ന തോന്നൽ മൂലം അയാളോട് കഥാനായകൻ കാണിക്കുന്ന ക്രൂരതയുമാണ് ഇതിൽ പറയുന്നത്.

രാത്രിയുടെ പദവിന്യാസത്തിൽ ശ്രീദേവി എന്ന അമ്മയില്ലാത്ത കുട്ടി രണ്ടാനമ്മ വന്നത് മൂലം അനുഭവിക്കേണ്ടിവരുന്ന യാതനകളും പകപോക്കലുമാണ് പറയുന്നത്. മാധവിക്കുട്ടിയുടെ മറ്റു രചനകളെ പോലെ ആദ്യത്തെയും അവസാനത്തേയും കഥകളിൽ സ്ത്രീകൾക്ക് തന്നെയാണ് പ്രാധാന്യം കൂടുതൽ.
Profile Image for Sreelekshmi Ramachandran.
294 reviews40 followers
October 24, 2023
'രവീന്ദ്രനാഥ് ടാഗോറിന്റെ ഒരു കഥാനായികയെപ്പോലെയിരിക്കുന്നു നിങ്ങൾ'. അയാൾ അവരെ അടിമുടി നോക്കികൊണ്ട്‌ പറഞ്ഞു.
'ടാഗോറിന്റെ കഥകൾ വായിച്ചിട്ടുണ്ടോ?' രേണുക ചോദിച്ചു.
'ഇംഗ്ലീഷിൽ പരിവർത്തനം ചെയ്ത കഥകൾ വായിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷം മുൻപ് ഞാൻ ശാന്തിനികേതനിൽ പോയി, ഒരു തീർത്ഥാടകന്റെ നിലയിൽ. ഡോക്ടർ പ്രഭാതമുഖർജിയുടെ ഗൃഹത്തിൽ അതിഥിയായി താമസിക്കുകയും ചെയ്തു.' കിം പറഞ്ഞു.
'കിം നിങ്ങൾ വാസ്തവത്തിലും ഇന്ത്യയുടെ മിത്രമാണ്.'
'മിത്രം മാത്രമല്ല, കാമുകനും.' കണ്ണുകളിൽ വിരിയുന്ന മന്ദഹാസത്തോടെ അയാൾ പ്രതിവചിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ അയാൾ തന്റെ മുഖം രേണുകയുടെ മുടിക്കുള്ളിൽ ഒളിപ്പിച്ചു. ദാഹിക്കുന്നവൻ വെള്ളം ധൃതിയിൽ മോന്തുന്നത് പോലെ മുടിയുടെ സൗരഭ്യം അയാൾ ആർത്തിയോടെ മണത്തറിഞ്ഞു.

മാധവിക്കുട്ടിയുടെ മൂന്ന് ലഘു നോവലുകളുടെ സമാഹരമാണ് കടൽമയൂരം. തികച്ചും അസാധാരണമായ, സ്ത്രീയുടെ വിചിത്രമായ മനസ്സിനെ അനാവരണം ചെയ്ത് കാട്ടുന്ന നോവലുകൾ.
.
.
.
📚Book - കടൽമയൂരം
✒️Writer- മാധവിക്കുട്ടി
📍publisher- dcbooks
Profile Image for Kelvin K.
73 reviews3 followers
September 3, 2025
കടൽമയൂരം

മാധവിക്കുട്ടിയുടെ എല്ലാ പുസ്തകങ്ങളും ഒറ്റ പാർച്ചയ്‌സിൽ വരുത്തി. റാൻഡം ആയി എടുത്ത ബുക്ക് ആണ് കടൽമയൂരം...
കേട്ടിട്ടുള്ളത് പോലെ തന്നെ പ്രണയം ... റൗ ആയിട്ടുള്ളവ.. ചിലപോലെന്നല്ല, മികകവരും സ്ത്രീമനസിനെ മനസിലാക്കാൻ എളുപ്പം അല്ലാലോ...

3 സ്ത്രീകളുടെ കഥകൾ..
2 മരണങ്ങളും ... ഒരു ജീവിച്ചുകൊണ്ടുള്ള മരണവും..
Profile Image for Daisy George.
114 reviews1 follower
February 20, 2025
'നിന്റെ യൗവ്വനം- ചിറകുകൾ വിടർത്തി പറക്കുവാനൊരുങ്ങുന്ന പറവപോലുള്ള ആ യൗവ്വനം -നൈമിഷികമായ കമോജ്ജ്വലനം. ഞാനവയെമാത്രം സ്നേഹിക്കുന്നു, രേണുകാ.'

നിസ്സഹായരായ പാവം മനുഷ്യരെ അത്രയുമാഴത്തിൽ വരച്ചിടാൻ മാധവിക്കുട്ടിക്കുമാത്രമേ കഴിയൂ. എന്നാൽ പ്രതീക്ഷയുടെ നാളങ്ങളാണ് ഓരോ കഥാപാത്രങ്ങളും. ആണിനോട് 'നീ ഇങ്ങിനെയാണ്‌' എന്ന് പറയാൻ മടിയില്ലാത്ത യഥാർത്ഥ പെണ്ണാണ് കമല.
എപ്പോഴോ ഏതോ നിമിഷത്തിൽ അവർക്ക് സ്വയം തിരിച്ചറിയാൻ കഴിയാതെ പോയപ്പോൾ എഴുതിയ കഥാപാത്രങ്ങൾക്കൊപ്പം മറന്നുപോവുകയും ചെയ്തിട്ടുണ്ട്....😔
Displaying 1 - 6 of 6 reviews

Can't find what you're looking for?

Get help and learn more about the design.