ഈ സമാഹാരത്തിലെ മൂന്ന് 'വലിയ കഥകളും' വായിച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തമായി: ഈ പുസ്തകം ഒരു മിക്സഡ് ബാഗാണ്. എഴുത്തുകാരൻ കൈവെച്ച പ്രമേയങ്ങൾ വലുതാണെങ്കിലും, അവ അവതരിപ്പിച്ച രീതിക്ക് പലയിടത്തും പാളിച്ച സംഭവിച്ചോ എന്ന് സംശയം.എങ്കിലും, ഈ സമാഹാരത്തിൽ എന്നെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയത് 'ബ്ലഡി മേരി' എന്ന ടൈറ്റിൽ കഥ മാത്രമാണ്. ആ ഒരൊറ്റ കഥയാണ് പുസ്തകം താഴെ വെക്കാതെ മുന്നോട്ട് വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്.എന്നാൽ 'ഹ്യൂമൻ റിസോഴ്‌സസ്', 'ഒന്നര മണിക്കൂർ' എന്നീ മറ്റു കഥകൾ, ആശയപരമായ വലുപ്പമുണ്ടായിട്ടും, അത് കഥാന്ത്യത്തിൽ വേണ്ടത്ര ശക്തിയോടെ എത്തിയില്ല. കഥാസന്ദർഭങ്ങൾ കുറുക്കിയെടുത്തപ്പോൾ പലപ്പോഴും പ്രധാന കഥാപാത്രങ്ങൾക്ക് ആവശ്യമായ ആഴം കിട്ടാതെ പോയതുപോലെ തോന്നി.