കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍. 1933 ജൂലൈ 15-ന് പൊന്നാനിക്കടുത്ത് കൂടല്ലൂരില്‍ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നീട് പത്രാധിപര്‍ (1956-'81). മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ (1988-'99). കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു. തിരക്കഥയ്ക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടി. നിര്‍മ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും ഡി.ലിറ്റ് ബഹുമതി. 2004-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
Madath Thekkepaattu Vasudevan Nair, popularly known as M. T., was an Indian author, screenplay writer and film director. He was a prolific and versatile writer in modern Malayalam literature, and was one of the masters of post-Independence Indian literature. Randamoozham, which retells the story of the Mahabharata from the point of view of Bhimasena, is widely credited as his masterpiece. At the age of 20, as a chemistry undergraduate, he won the prize for the best short story in Malayalam for Valarthumrigangal at World Short Story Competition jointly conducted by New York Herald Tribune, Hindustan Times, and Mathrubhumi. His first major novel, Naalukettu (The Legacy), written at the age of 23, won the Kerala Sahitya Akademi Award in 1958. His other novels include Manju (Mist), Kaalam (Time), Asuravithu (The Demon Seed), and Randamoozham (The Second Turn). The emotional experiences of his early days went into his novels, and most of his works are oriented towards the basic Malayalam family structure and culture. His three novels set in traditional tharavads in Kerala are Naalukettu, Asuravithu, and Kaalam. Nair was a screenwriter and director of Malayalam films. He directed seven films and wrote the screenplay for around 54 films. He won the National Film Award for Best Screenplay four times, for: Oru Vadakkan Veeragatha (1989), Kadavu (1991), Sadayam (1992), and Parinayam (1994), which is the most by anyone in the screenplay category. In 1995 he was awarded the highest literary award in India, Jnanpith, for his overall contribution to Malayalam literature. In 2005, India's third highest civilian honour, Padma Bhushan, was awarded to him.
Another book by M.T. and another 5-star read for me (as usual). When M.T. writes about childhood, Nila, and the Valluvanadan people, I get immersed in nostalgia, and I simply don’t want the prose to end.
പഴമയുടെ ഗന്ധം പേറുന്ന വരികൾ. ഭൂതവും ഭാവിയും വർത്തമാനവും ഇവിടെ അനാവൃതമാകുന്നു. പഴയ കാലത്ത് നടന്നിരുന്ന പലതും ഇന്ന് ഓർമ്മകൾ മാത്രമായി. ഒരു കുന്നിൻ താഴ്‌വര നിറയെ കണ്ണാന്തളിപ്പൂക്കൾ നിറഞ്ഞുനിന്നിരുന്നത് ഇന്ന് വെറും ചെടിച്ചട്ടികളിൽ ഒതുങ്ങി. നിളയുടെയും മറ്റു നദികളുടെയും അവസ്ഥ നേരിട്ട് കണ്ട് അറിയുന്ന നമ്മൾക്ക് അവരുടെ ഭൂതകാലം വായിച്ച് അറിയാൻ മാത്രമേ യോഗമുള്ളൂ. മലയാളത്തിനോട് മലയാളികൾ കാണിക്കുന്ന അവജ്ഞ പറ്റി ശക്തമായി പ്രതികരിക്കുന്നുണ്ട് അദ്ദേഹം. ദയ എന്ന വികാരം എന്ന ലേഖനത്തിലൂടെ ഒരാളോട് അനുകമ്പ കാണിക്കേണ്ടത് എങ്ങനെയല്ല എന്ന് കാട്ടിത്തരുന്നു. 2003 ൽ ഇറങ്ങിയ ഈ പുസ്തകത്തിൽ അദ്ദേഹം ഓഡിയോ ബുക്കിനെ പറ്റി പറയുന്നത് അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തിന്റെ വ്യാപ്തി കാണിക്കുന്നു. മനുഷ്യനും പ്രകൃതിക്കും മൃഗങ്ങൾക്ക് വേണ്ടിയും എന്തിനേറെ പറയുന്നു ഈ ഭൂമിക്ക് വേണ്ടിയാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം സംവദിക്കുന്നത്.
ഇതുവരെയുള്ള ജീവിതത്തിന്റെ 19 വർഷങ്ങൾ ഞാൻ ജീവിച്ചത് മലപ്പുറത്താണ്. സ്വദേശത്തേക്കാൾ എനിക്ക് പ്രിയം മലബാറിനോട് തന്നെ. കോഴിക്കോടും മലപ്പുറവും എന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ജനിച്ച നാടിനോടും നാട്ടുകാരോടുമുള്ള അതിരറ്റ സ്നേഹത്തിൻറെ അനന്തരഫലമെന്നോണം ജോലിയിൽ നിന്ന് വിരമിച്ച ശേഷം മലപ്പുറത്ത് ജീവിക്കാൻ അച്ഛന് താൽപര്യമില്ലായിരുന്നു. അച്ഛന് അതെന്നും അന്യനാടായിരുന്നു, എനിക്ക് എൻറെ സ്വന്തവും.
ഇടയ്ക്ക് ഞാൻ ആലോചിക്കും, കുറേ വർഷങ്ങൾ കഴിഞ്ഞ് ആ നാട്ടിലേക്ക് തിരിച്ചു പോകണം, ഒരു യാത്ര. പണ്ട് എൻറെ സ്വന്തമായിരുന്നവയെല്ലാം ഇന്ന് മറ്റാർക്കോ വേണ്ടപെട്ടതാണ് എന്ന് തിരിച്ചറിയണം. കാലം വരുത്തി വയ്ക്കാത്ത മാറ്റങ്ങൾ ഇല്ലല്ലോ! ആ നാട് എന്നെ മറന്നിരിക്കാം. പക്ഷേ മരണമെത്തുന്ന നാൾ വരെയും ഓർത്തുവയ്ക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച ആ നാടിനെ ഞാൻ എങ്ങനെ മറക്കാനാണ്! അപ്പോൾ എം ടി യെ പോലെ ഞാനും ഓർക്കും, വേദനയോടെ, തൊണ്ടക്കുഴിയിൽ എൻറെ ശബ്ദം നിലച്ചു പോയേക്കാം, എങ്കിലും, എത്ര നിറങ്ങളാണ് എത്ര ഗന്ധങ്ങളാണ് എത്ര വിസ്മയങ്ങളാണ് എനിക്കും നഷ്ടപ്പെട്ടത്!
ഈ പുസ്തകത്തിന് ഒരു നിരൂപണം എഴുതാൻ എനിക്ക് സാധിക്കില്ല. കാരണം ഇതു മുഴുവൻ എംടിയുടെ ഓർമ്മകളാണ്, തനിക്കുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പ്. കാലമെത്രകഴിഞ്ഞാലും നാടും വീടും കുട്ടിക്കാലവും തന്നെയായിരിക്കും എല്ലാവർക്കും പ്രിയപ്പെട്ടത്. നഷ്ടങ്ങളെല്ലാം നന്മകൾ ആയിരുന്നു. ആധുനികതയും നാഗരികതയും ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളും ഓണവും വിഷുവും കാവും നിളയും തറവാടും സൗഹൃദങ്ങളും എല്ലാം ഉണ്ട് എംടിയുടെ ഈ ഓർമ്മകളിൽ.
ജീവിതത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ ഓർമ്മകൾ ഒരു ഉത്തേജകം ആകുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അതിൽ എല്ലാമുണ്ട് അനുഭവങ്ങൾ പഠിപ്പിച്ച പാഠം, ദുഃഖം, ആനന്ദം, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്താർജ്ജിച്ച ധൈര്യം, പൊരുതി നേടിയ വിജയങ്ങൾ, എല്ലാം. ഗൃഹാതുരത്വം നിറയ്ക്കുന്ന ലേഖനങ്ങൾ, അതുതന്നെയാണ് വീണ്ടും വീണ്ടും ഈ പുസ്തകം ആവർത്തിച്ച് വായിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം. ആലോചിച്ചു നോക്കിയാൽ ഒരുപാട് നിറങ്ങളുടെ വിസ്മയങ്ങളുടെ നഷ്ടങ്ങൾ നമുക്കുമുണ്ട്. ഓർക്കാം.. ഓർത്തെടുക്കാൻ ശ്രമിക്കാം..!
കണ്ണാന്തളിപ്പൂക്കളുടെ കാലംO (എം.ടി. വാസുദേവന്‍ നായര്‍) പ്രത്യക്ഷമായോ പരോക്ഷമായോ ഗ്രാമവുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ബാല്യം, മഴ, പുഴ എന്നിങ്ങനെ പത്തു ഭാഗങ്ങളിലായി 27 ലേഖനങ്ങള്‍. 2003 ല്‍ ആദ്യ പ്രസിദ്ധീകരണം. കാലത്തിന്റെ പ്രയാണത്തില്‍ നഷ്ടമാകുന്ന സംസ്‌കൃതികളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരു വലിയ എഴുത്തുകാരന്റെ ചിന്തകളാണിതില്‍. തനിക്ക് പ്രിയപ്പെട്ട ഗ്രാമത്തെക്കുറിച്ച് എഴുതുകയും തനിക്കറിയാവുന്ന മഹാ നിളയുടെ തീരങ്ങളിലെ സ്വത്വനാശത്തെപ്പറ്റി വേവലാതികൊള്ളുകയും ചെയ്യുന്നു.
കണ്ണാന്തളിപ്പൂക്കളുടെ കാലം. ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി ഓർമ്മകളും, അനുഭവങ്ങളും പിന്നെ കുറച്ചു വർത്തമാനകാലയാഥാർത്ഥ്യങ്ങളും. മനസ്സിൽ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് സത്യസന്ധമായി പറയാൻ പറ്റിയിരുന്നൊരു കാലത്തെ തന്റെ ബാല്യം ഓർത്തെടുക്കുന്ന പ്രിയകഥാക���രൻ. ആ ഓർമ്മകളുടെ മാധുര്യം ഇപ്പോൾ ഈ വർത്തമാനകാലത്ത് തേടിയലഞ്ഞാലും കിട്ടില്ലെന്ന വേദനയും ആശങ്കകളും പല അദ്ധ്യായങ്ങളിലായി അദ്ദേഹം പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ നാട്ടിലെ ഓർമ്മകൾ വായിക്കുമ്പോൾ അറിയാതെ നാമും അദ്ദേഹത്തോടൊപ്പം പാടവരമ്പത്തൂടെയും തൊടിയിലൂടെയും പുഴയിലൂടെയും നടക്കുന്നു. ഓണം, വിഷു, മഴ, നിള, ചാലിയാർ പുഴ, ജലക്ഷാമം, മലയാളഭാഷ, ചങ്ങമ്പുഴയുടെ രമണൻ, നിർമ്മാല്യം സിനിമ, സർക്കസ് തമ്പിലെ ജീവിതങ്ങൾ, സൗഹൃദങ്ങൾ, സംസ്കാരം, എന്നിങ്ങനെ വിവിധമായ വിഷയങ്ങളിൽ ചെറിയ കുറിപ്പുകൾ ചേർന്നൊരു പുസ്തകമാണിത്. കുറിപ്പുകളിൽ ഏറിയപങ്കും നിളാനദിയുടെ ഇന്നത്തെ ശോചനീയാവസ്ഥയിലുള്ള ആശങ്ക പ്രകടമായി കാണാം.
The first i read about the story when i am in eighth standard. I want to read the book again and again.. the village memories and attractive narration always impressed mine alott.
This entire review has been hidden because of spoilers.